മഹാഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിച്ച് മോഹന്‍ലാല്‍. സ്വകാര്യചാനലിന്റെ മ്യൂസിക് പുരസ്‌കാര വേദിയിലായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. എസ്പിബിയോടൊപ്പം ഒരു ഗാനം ആലപിക്കുന്നതിനു മുന്‍പായിരുന്നു മോഹന്‍ലാലിന്റെ ആദരപ്രസംഗം. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ: ‘എസ്.പി. ബാലസുബ്രഹ്മണ്യത്തെക്കുറിച്ച് എന്നെക്കാള്‍ കൂടുതലായി നിങ്ങള്‍ക്ക് അറിയാം. അദ്ദേഹത്തെ കാണുമ്പോള്‍ എനിക്ക് ഓര്‍മവരിക ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനമാണ്. എന്തോരു മഹാനുഭാവുലു.എസ്പിബി എന്ന ഹ്യൂമന്‍ ബീയിങ്ങിനെ കുറിച്ചാണ് എനിക്കു സൂചിപ്പിക്കാനുള്ളത്. കറ തെല്ലും പുരളാത്ത ആത്മാവ്, പാടുമ്പോള്‍ അങ്ങേയറ്റത്തെ ശാന്തതയുള്ള മുഖം. നമുക്കു വിശ്വസിക്കാന്‍ പറ്റാത്ത ഗാനാലാപനം. അങ്ങേക്ക് എന്റെ നമസ്‌കാരം’. നല്ല വാക്കുകളോടെ മോഹന്‍ലാല്‍ എസ്പിബിക്കു മുന്നില്‍ തലകുനിച്ചപ്പോള്‍ സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചു ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ എസ്പിബി. പാടിയ ചില ഗാനങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായി കാണുന്നു എന്നും മോഹന്‍ലാല്‍…
Read MoreTag: MOHANLAL
പ്രളയം കഴിഞ്ഞു ഇനി ജീവിതം ! എന്റെ നാടിനെ മുമ്പത്തേക്കാളേറെ സ്‌നേഹിക്കുന്നു; പൊരുതുക നിങ്ങള്‍ തനിച്ചല്ലെന്ന് മോഹന്‍ലാല്‍
പ്രളയക്കെടുതിയെ നേരിടാന്‍ ജനങ്ങള്‍ക്കൊപ്പം താനുമുണ്ടെന്ന് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.’പ്രളയം കഴിഞ്ഞു. ഇനി ജീവിതം. തോല്‍ക്കാന്‍ മനസ്സിലാത്ത വീരന്മാരുടെ നാടാണ് എന്റെ കേരളം. ഒരു മലയാളി എന്ന നിലയില്‍ ഞാനിന്ന് കൂടുതല്‍ അഭിമാനിക്കുന്നു. എന്റെ നാടിനെ മുമ്പത്തേക്കാളേറെ ഇന്ന് സ്നേഹിക്കുന്നു. പ്രളയത്തില്‍ മുങ്ങിയ എന്റെ കേരളം എത്ര വേഗമാണ് ജീവിതത്തിലേക്ക് പിച്ച വെക്കാന്‍ തുടങ്ങുന്നത്. നമുക്കത് സാധിക്കും നമുക്കേ സാധിക്കൂ. പ്രിയപ്പെട്ടവരെ ഒരു ദുരന്തത്തിനും വിട്ടു കൊടുക്കാതെ വാരിയെടുത്ത സ്നേഹത്തിന്റെ കൈകള്‍ അത് ഇന്ന് അവസാനിക്കുന്നതല്ല. എനിക്കതില്‍ ഉറപ്പുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്ന നിങ്ങള്‍ ഒറ്റയ്ക്കല്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ നമ്മള്‍ ഒരുമിച്ചാണ് പോകുന്നത്. നിങ്ങളുടെ ജീവിതം ഇനി ഞങ്ങളുടേത് കൂടിയാണ്. ഒരു മലയാളിയും ഇനി മറ്റൊരു മലയാളിക്ക് അന്യനല്ല. ആവരുത്. ഈ പ്രളയം നമ്മെ പഠിപ്പിച്ച കാര്യം അതാണ്.…
Read Moreആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ മനുഷ്യന്റെ നിഴലാകുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു; പ്രാര്‍ഥനയില്‍ ദൈവത്തിനൊപ്പം മനസില്‍ തെളിയുന്ന രൂപമാണത്; മോഹന്‍ലാലുമായുള്ള ആത്മബന്ധത്തെപ്പറ്റി ആന്റണി പെരുമ്പാവൂര്‍ പറയുന്നതിങ്ങനെ…
മലയാള സിനിമയുടെ അഭിമാനതാരം മോഹന്‍ലാലിന്റെ സന്തതസഹചാരി എന്ന നിലയിലാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ മലയാളികള്‍ കാണുന്നത്. ഇപ്പോള്‍ ലാലുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ തുറന്നു പറയുകയാണ്. ”ആരെന്ത് പറഞ്ഞാലും ഞാന്‍ ആ മനുഷ്യന് വേണ്ടി ജീവിക്കും. ലോകം കാണാന്‍ കൊതിക്കുന്ന ഒരു മനുഷ്യന്റെ നിഴല്‍ ഞാനാണെന്നതില്‍ അഭിമാനിക്കുന്നു. ഞാന്‍ ഡ്രൈവറായ ആന്റണി മാത്രമാണ്. അതിലപ്പുറം ഒന്നും ആകുകയും വേണ്ട. പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്റെ മുഖത്തോടൊപ്പം പലതവണ ലാല്‍ സാറിന്റെ മുഖം കണ്ടിട്ടുണ്ട്. ഇത് എന്റെ നെഞ്ചില്‍ കൈവെച്ച് പറയുന്നതാണ്. ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. അതാണെനിക്ക് ലാല്‍ സാര്‍. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറും.” ഒരു മലയാളം ആഴ്ചപ്പതിപ്പില്‍ എഴുതിയ ആത്മകഥയിലാണ് ആന്റണി ഇങ്ങനെ പറഞ്ഞത്. മാഹന്‍ലാല്‍ ചുരുങ്ങിയത് ഒരു വര്‍ഷം ആയിരം കഥകളോളം കേള്‍ക്കാറുണ്ടെന്നും എന്നാല്‍ മൂന്നോ നാലോ സിനിമകളെ ചെയ്യാറുള്ളുവെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. ചില കഥകള്‍ വേണ്ടാ…
Read Moreമോഹന്‍ലാല്‍,ഒരു കുറ്റവാളിയോ,തീവ്രവാദിയോ അല്ല..പിന്നെന്തിന് അയിത്തം; മോഹന്‍ലാലിനെ ക്ഷണിച്ചാല്‍ ആരുടെ ധാര്‍മികതയാണ് ചോര്‍ന്ന് പോകുന്നതെന്ന് എം.എ നിഷാദ്
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ നിന്ന് എന്തിന് മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് സംവിധായകന്‍ എം.എ നിഷാദ്. കുറ്റവാളിയോ തീവ്രവാദിയോ അല്ലാത്ത മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ തെറ്റെന്താണെന്നും സര്‍ക്കാരിന്റെ പരിപാടിയില്‍ മോഹന്‍ലാലിനെ ക്ഷണിച്ചാല്‍ ആരുടെ ധാര്‍മികതയാണ് ചോര്‍ന്ന് പോകുന്നതെന്നും നിഷാദ് ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിഷാദ് തന്റെ പ്രതികരണമറിയിച്ചത്. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ആളാണ് അദ്ദേഹം. എം.എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോഹന്‍ലാലിനോട് എന്തിന് അയിത്തം ? ഈ വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാര വിതരണത്തോടനുബന്ധിച്ച്,പുതിയ ഒരു വിവാദത്തിന് ഭൂമി മലയാളം സാക്ഷിയാകുന്നു..മോഹന്‍ലാലിനെ അവാര്‍ഡ് ദാന ചടങ്ങിന് മുഖ്യാഥിതിയായി സര്‍ക്കാര്‍ ക്ഷണിച്ചൂ എന്നതാണ് പുതിയ വിവാദം… സത്യം പറയാമല്ലോ,അതിലെ തെറ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല..മോഹന്‍ലാല്‍,ഒരു കുറ്റവാളിയോ,തീവ്രവാദിയോ അല്ല..പിന്നെന്തിന് അയിത്തം…മോഹന്‍ലാല്‍,അമ്മ എന്ന സംഘടനയുടെ പ്രസിഡന്റ്റ് ആയത് ഇന്നലെയാണ് (അതാണ് വിഷയമെന്കില്‍..അമ്മ ജനറല്‍ സെക്രട്ടറി ശ്രീമാന്‍…
Read Moreമോഹന്‍ലാലിനെതിരേ ഞാന്‍ ഒപ്പിട്ടിട്ടില്ല ! ഇതിനെക്കുറിച്ച് തനിക്കൊന്നുമറിയിയില്ലയെന്നും ഇക്കാര്യത്തില്‍ ലാലിന്റെയൊപ്പം നില്‍ക്കുന്നുവെന്നും പ്രകാശ് രാജ്
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി പ്രമുഖര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയ്ക്കു നല്‍കിയ ഭീമഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് പ്രകാശ് രാജ്. ഇതിനെക്കുറിച്ച് തനിക്ക് യാതൊന്നുമറിയില്ലെന്നും നടന്‍ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. ‘മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം ഒരു പ്രതിഭയും മുതിര്‍ന്ന നടനുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. ആര് ചെയ്താലും ഇത് ശരിയാണെന്ന് വിശ്വസിക്കുന്നുമില്ല.”അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് എനിക്കുള്ള എതിര്‍പ്പ് ഞാന്‍ നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു. അതും ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതും തമ്മില്‍ ഒരുമിച്ച് കൂട്ടിച്ചേര്‍ക്കാനികില്ല.’ ‘ഈ സംഭവുമായി ബന്ധപ്പെട്ട കത്തില്‍ എങ്ങനെയാണ് എന്റെ പേര് വന്നതെന്ന് എനിക്ക് അറിയില്ല. എന്നെ ഇതിനായി ആരും സമീപിച്ചിട്ടുമില്ല. ഇത്തരമൊരു ചടങ്ങില്‍ മോഹന്‍ലാല്‍ വരുന്നത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല.…
Read Moreചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ! ഇത് തെറ്റായ കീഴ് വഴക്കമെന്നാരോപിച്ച് മുഖ്യമന്ത്രിയ്ക്ക് ഭീമഹര്‍ജി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ളവരുടെ ഭീമഹര്‍ജി. പ്രകാശ് രാജ്, എന്‍.എസ്. മാധവന്‍, സച്ചിദാനന്ദന്‍, സനല്‍കുമാര്‍ ശശിധരന്‍,സേതു, രാജീവ് രവി, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ബീന പോള്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, പ്രിയനന്ദനന്‍, സജിതാ മഠത്തില്‍, എന്നിവരുള്‍പ്പെടെ 105 ആളുകളാണ് ഭീമഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്നത്. പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെയാണ് ആദ്യം രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്കു തിരിച്ചെടുത്തതിലെ പ്രതിഷേധമാണു മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യത്തിനു പിന്നില്‍. ദിലീപിനെ തിരിച്ചെടുത്തതിനെ അനുകൂലിക്കുന്ന മോഹന്‍ലാലിനെ ഇടതു സര്‍ക്കാര്‍ മുഖ്യാതിഥിയാക്കുന്നതു സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു ചോദ്യം ചെയ്തിരുന്നു. ചടങ്ങിന്റെ ഗ്ലാമര്‍ കൂട്ടാന്‍ സൂപ്പര്‍താരം വേണമെന്ന നിലപാടു ശരിയല്ല. അങ്ങനെയെങ്കില്‍…
Read Moreമോഹന്‍ലാലിന്റെ രണ്ടാമൂഴത്തിന് വെല്ലുവിളിയുമായി ആമിര്‍ ഖാന്റെ മഹാഭാരതമെത്തുന്നു; സംവിധായകന്‍ രാജമൗലി; നിര്‍മാതാവ് മുകേഷ് അംബാനി
ഏറെ കൊട്ടിഘോഷിക്കപ്പെട്ട മോഹന്‍ലാലിന്റെ രണ്ടാമൂഴത്തിന് വെല്ലുവിളിയായി ആമിര്‍ ഖാന്റെ മഹാഭാരതം എത്തുന്നു. 1000 കോടി ബജറ്റില്‍ മുകേഷ് അംബാനി കോ പ്രൊഡ്യൂസറാകുന്ന ചിത്രം പത്തു ഭാഗങ്ങളായി ഇറക്കുന്നത് ജിയോയുടെ ഒടിടി പ്ലാറ്റ്‌ഫോമിനായാണെന്നാണ് സൂചന. ഗെയിം ഓഫ് ത്രോണ്‍സ്, സ്റ്റാര്‍ വാര്‍സ് എന്നീ ലോകശ്രദ്ധ നേടിയ ഇംീഷ് പരമ്പരകളുടെ ചുവടു പിടിച്ചാണിത്. രാജമൗലി സംവിധായകനാകുമെന്നാണ് സൂചനകള്‍.അംബാനിക്കൊപ്പം ആമിര്‍ ഖാനും നിര്‍മാണത്തില്‍ പങ്കുചേരുമെന്നാണ് വിവരം. ഹോളിവുഡിലെ ഏറ്റവും വിദഗ്ദരായ വിഎഫ്എക്‌സ് വിദഗ്ധര്‍ ചിത്രത്തിനായി എത്തും. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന രണ്ടാമൂഴത്തിന് കടുത്ത വെല്ലുവിളിയായിരിക്കും പുതിയ മഹാഭാരതമെന്ന് പലരും വ്യാഖ്യാനിക്കുന്നു. മുമ്പ് മോഹന്‍ലാല്‍, ആമിര്‍ ഖാന്‍, രജനികാന്ത് തുടങ്ങി സൂപ്പര്‍ താരങ്ങളെ നിരത്തി മഹാഭാരതം ചെയ്യാന്‍ രാജമൗലി ആലോചിച്ചിരുന്നു. പിന്നീട് മോഹന്‍ലാല്‍ രണ്ടാമൂഴം പ്രഖ്യാപിച്ചതോടെ ഉപേക്ഷിക്കുകയായിരുന്നു. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് ആമിര്‍ ഇപ്പോള്‍ അതിനു ശേഷം മഹാഭാരതത്തിലേയ്ക്ക്…
Read Moreമണ്ണു കൊണ്ട് ശരീരം മുഴുവന്‍ മൂടും…96,000 ലിറ്റര്‍ ഓക്‌സിജന്‍ അടങ്ങുന്ന മറ്റൊരു ചേംബറില്‍ എത്തിച്ച് ശരീരം പൂര്‍വ സ്ഥിതിയിലെത്തിക്കും;ഒടിയന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ വിവരിച്ച് ശ്രീകുമാര്‍ മേനോന്‍…
മലയാള സിനിമാ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രം പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ അനവധി വിവാദങ്ങളും ചിത്രത്തെ ചുറ്റിപ്പറ്റി വന്നിരുന്നു. ഒടിയനാകാന്‍ മോഹന്‍ലാല്‍ ഭാരം കുറച്ചതും മറ്റും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒടിയന്റെ പൂര്‍ണതയ്ക്കായി മോഹന്‍ലാലിന്റെ പ്രയത്‌നം എത്രത്തോളമായിരുന്നെന്നും ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു… മോഹന്‍ലാലിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമായിരിക്കും ഇതെന്ന് സംവിധായകന്‍ പറയുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്. 30 കാരനായ യുവാവായും മധ്യവയസ്‌കനായും, അറുപതുകാരനായും ലാല്‍ ഇതില്‍ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ശരീര ഭാരം കുറച്ച് മീശ വടിച്ച് പുതിയൊരു ലുക്കില്‍ മോഹന്‍ലാല്‍ എത്തണം. എന്നാല്‍ അത്തരമൊരു പരിവര്‍ത്തനത്തിന് ശരീരം അദ്ദേഹത്തെ അനുവദിക്കുന്നുണ്ടോ എന്ന് അറിയണമായിരുന്നു. അതിനായി വിശദമായ ചെക്കപ്പിനാണ് ലാലിനെ വിധേയനാക്കിയത്. അതിന് ശേഷം ഫ്രാന്‍സില്‍ നിന്നെത്തിയ 22 അംഗ സംഘമാണ് ലാലിനെ പരിശീലിപ്പിച്ചത്. അതില്‍ പല വിഭാഗങ്ങളില്‍ വിദഗ്ധരായ…
Read Moreസിനിമയില്‍ ആദ്യമായി അമ്മയെന്നു വിളിച്ചത് ചേച്ചിയെ; സന്തോഷങ്ങളിലും ദുഖങ്ങളിലുമെല്ലാം മാതൃസ്‌നേഹത്തിന്റെ സാന്ത്വനം ചൊരിയാന്‍ ചേച്ചിയ്ക്കു കഴിഞ്ഞു; മോഹന്‍ലാല്‍ മനസു തുറക്കുന്നു…
ചന്ദനം മണക്കുന്ന ഓര്‍മകളാണ് തനിക്ക് സുകുമാരിച്ചേച്ചിയെന്ന് മോഹന്‍ലാല്‍. അമ്പലത്തിലെ പ്രസാദത്തിന്റെ ഒരു പൊതി എപ്പോഴും അവരുടെ കൈയിലുണ്ടാകും. പരിചയപ്പെട്ട നാള്‍മുതല്‍ നിറഞ്ഞ സ്നേഹത്തോടെ ആ പ്രസാദം അവര്‍ എനിക്കു നല്‍കിയിട്ടുണ്ട്. ഇത്രകാലം എന്നെ ചന്ദനം തൊടീച്ച മറ്റൊരാള്‍ ജീവിതത്തിലുണ്ടായിട്ടില്ല. ഷൂട്ടിംഗ് രാത്രിയില്‍ എത്ര വൈകുവോളം നീണ്ടാലും സുകുമാരിചേച്ചി അതിരാവിലെ ഉണരും. കുളി കഴിഞ്ഞ് ഏറെ നേരം പ്രാര്‍ത്ഥനയില്‍ മുഴുകും. ക്ഷേത്രങ്ങളില്‍ പോകണമെന്നു നിര്‍ബന്ധമുണ്ടായിരുന്നില്ല. വീട്ടിലായാലും ഹോട്ടല്‍ മുറിയിലായാലും ആരാധനാ മൂര്‍ത്തികളുടെ പടം എപ്പോഴും ചേച്ചി കൈയില്‍ കരുതും. പ്രാര്‍ത്ഥന കഴിഞ്ഞു ചന്ദനം പൂശി ചേച്ചി സെറ്റിലെത്തുന്നതോടെ ലൊക്കേഷനിലാകെ ഒരു ചൈതന്യം പ്രസരിക്കും. കൈയില്‍ കരുതിയ പ്രസാദം അവര്‍ എല്ലാവര്‍ക്കുമായി നല്‍കും. അതായിരുന്നു സുകുമാരിചേച്ചിയെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. തന്റെ ജീവിത്തില്‍ അമ്മയുടെയും മൂത്തസഹോദരിയുടെയുമൊക്കെ സ്ഥാനമായിരുന്നു ചേച്ചിക്കെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരമ്മയുടെ വയറ്റില്‍ ജനിച്ച് ഒരുപാട് അമ്മമാരുടെ മകനായി…
Read Moreപിണറായി വിളിച്ചപ്പോള്‍ ‘ഒന്നു വച്ചിട്ട് പോ മോനേ’ എന്നു പറയാനാണ് വായില്‍ തോന്നിയത്; മോഹന്‍ലാലിന്റെ കൈയ്യിലിരുപ്പുകളേക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നതിങ്ങനെ…
കൂടെ ഇരുന്ന് ചിരിച്ചുകൊണ്ട് നൈസായി പണിതരുന്ന ആളാണ് മോഹന്‍ലാല്‍ എന്ന് സത്യന്‍ അന്തിക്കാട്. ഒരു അവാര്‍ഡ് വേദിയിലാണ് ലാലിന്റെ വേലത്തരങ്ങളെക്കുറിച്ച് അന്തിക്കാട് പറഞ്ഞത്. ‘ഭയങ്കര കുറുമ്പനാണ് മോഹന്‍ലാല്‍. ഒരു കഥാപാത്രമോ സന്ദര്‍ഭമോ മനസ്സില്‍വെച്ചു കൊണ്ടുപോകുന്ന വ്യക്തിയല്ല. എന്നാല്‍ ജീവിതത്തില്‍ തിരിച്ചാണ്, എന്നെ ഏറ്റവും കൂടുതല്‍ പറ്റിച്ചിട്ടുള്ളതും ലാലാണെന്ന്’ സത്യന്‍ അന്തിക്കാട് പറഞ്ഞു. മോഹന്‍ലാലിന്റെ വേലത്തരങ്ങളെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നതിങ്ങനെ…പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുന്നതിന്റെ ഏതാനും ദിവസം മുമ്പ് ഒരു ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഒരുഫോണ്‍കോള്‍. മറുതലയ്ക്കല്‍ കേട്ടു പരിചയമുള്ള ശബ്ദമാണ്.’ഹലോ, ഇത് പിണറായി വിജയനാണ്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ വിളിച്ചതാണ്.’ എനിക്ക് മനസ്സിലായി ഇത് മോഹന്‍ലാല്‍ ആണെന്ന്. പിണറായി സഖാവ് എന്നെ വിളിക്കേണ്ട കാര്യമിലല്ലോ? എന്നിരുന്നാലും ഞാനൊന്നു ഞെട്ടി. എങ്ങാനും ഇതിലെന്തെങ്കിലും സത്യമുണ്ടെങ്കിലോ ? മോഹന്‍ലാല്‍ ഇത്തരത്തില്‍…
Read More