കണ്ണൂര്‍:റിലീസിംഗ് ദിവസം തന്നെ മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഫോണില്‍ പകര്‍ത്തിയതാണ് ജോബിഷ് എന്ന യുവാവിനെ പ്രശസ്തനാക്കിയത്. തിയറ്ററില്‍ നിന്നും സിനിമ മൊബൈലില്‍ പകര്‍ത്തുന്നത് കുറ്റമായിരിക്കെയാണ് ജോബിഷ് ആരാധന മൂത്ത് ഈ കടുംകൈ ചെയ്തത്. മലയോരമേഖലയായ ശ്രീകണ്ഠപുരം പഞ്ചായത്തിലെ ചെമ്പന്തൊട്ടിയെന്ന കര്‍ഷക ഗ്രാമത്തിലെ ജോബിഷ് തകിടിയേല്‍ (33) ഇപ്പോള്‍ സന്തോഷവാനാണ്. ഇഷ്ടതാരത്തിന്റെ കാരുണ്യത്താല്‍ കേസില്‍ നിന്ന് ഒഴിവായിക്കിട്ടിയതു മാത്രമല്ല, സന്തോഷത്തിന്റെ കാരണം. തന്റെ ആരാധനയെക്കുറിച്ചു ലാലേട്ടന്‍ അറിഞ്ഞല്ലോ, തന്നെക്കുറിച്ചു ലാലേട്ടന്‍ ആരോടൊക്കെയോ സംസാരിച്ചല്ലോ എന്നൊക്കെ ആലോചിക്കുമ്പോള്‍, താരത്തിനു നേരിട്ടു കൈകൊടുത്ത പോലുള്ളൊരു ത്രില്ല്. മോഹന്‍ലാലിന്റെ പുതിയ പടം ‘വില്ലന്‍’ റിലീസ് ദിവസം ആദ്യഷോയ്ക്കിടെ മൊബൈലില്‍ പകര്‍ത്തിയതിനാണു ജോബിഷിനെ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കണ്ണൂര്‍ സവിതാ തിയറ്ററില്‍ നിന്നു ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ‘ലാലേട്ടന്‍ ക്ഷമിച്ചതായി’ തിരുവനന്തപുരത്തു നിന്ന് ഉച്ച തിരിഞ്ഞ് അറിയിപ്പു കിട്ടിയതോടെ പൊലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ആ…
Read MoreTag: MOHANLAL
ദിലീപ് തല്‍ക്കാലം അമ്മയിലേക്ക് ഇല്ല; തിരക്കിനിടയിലും എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ മോഹന്‍ലാല്‍; നവംബര്‍ രണ്ടാം വാരത്തില്‍ ചേരുന്ന അമ്മയുടെ അടുത്ത യോഗം നിര്‍ണായകം
കൊച്ചി: അമ്മയിലേക്ക് ഉടനൊന്നും ദിലീപ് മടങ്ങിയെത്തില്ലെന്നു സൂചന. ദിലീപിനെ പുറത്താക്കിയ തീരുമാനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോഴും പഞ്ഞമില്ല. പൃഥിരാജിനു വേണ്ടിയാണ് ദിലീപിനെ പുറത്താക്കിയതെന്ന വിമര്‍ശനം ഗണേഷ് കുമാര്‍ ഉയര്‍ത്തിയിരുന്നു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ദിലീപിനൊപ്പമാണ്. ദിലീപ് അനുകൂലികളും മറുവിഭാഗവും തമ്മിലുള്ള പോര് തുടരുകയാണ്. കുറ്റവിമുക്തനാക്കപ്പെട്ടതിനു ശേഷം മാത്രം അമ്മയില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന നിലപാടിലാണ് ദിലീപ്. കോടതി നടപടികളെപ്പോലും ബാധിക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊണ്ടുപോകരുതെന്ന് ദിലീപ് തന്നെ അനുകൂലിക്കുന്നവരോടു പറഞ്ഞിട്ടുണ്ട്. ദിലീപിനെ പുറത്താക്കിയ വിഷയത്തില്‍ മമ്മൂട്ടിയ്‌ക്കെതിരേ കരുക്കള്‍ നീക്കാനാണ് ഗണേഷിന്റെ ശ്രമം. അക്രമത്തിനിരയായ നടിയെ അപമാനിക്കുന്ന തരത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പൃഥിരാജും മഞ്ജു വാര്യരും അസ്വസ്ഥരാണ്. അതുകൊണ്ട് തന്നെ അമ്മയുമായി സഹകരിക്കണോ എന്ന സംശയം അവര്‍ പുലര്‍ത്തുന്നു. എന്നാല്‍ ദിലീപ് യോഗത്തിനെത്താത്ത സ്ഥിതിക്ക് പൃഥ്വി എത്തുമെന്നാണ് സൂചന. ദിലീപെത്തില്ലെന്നും അമ്മയുമായി സഹകരിക്കണമെന്നും പൃഥ്വിയോട് മുതിര്‍ന്ന നടന്മാര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.…
Read Moreവേദിയിലെത്തിയ മോഹന്‍ലാലിനെ എഴുന്നേറ്റ് നിന്ന് രജിനീകാന്ത് കൈവീശി കാണിച്ചു:തമിഴരെ വിസ്മയിപ്പിച്ച ലാലേട്ടന്റെ മാസ് എന്‍ട്രി; വീഡിയോ തരംഗമാവുന്നു
ചെന്നൈ: സൗത്ത് ഇന്ത്യന്‍ സ്റ്റണ്ട് ഡയറക്ടേഴ്സ് ആന്‍ഡ് ആക്ടേഴ്സ് യൂണിയന്റെ സുവര്‍ണ ജൂബിലിയുടെ ആഘോഷച്ചടങ്ങില്‍ ലാലേട്ടന്റെ മാസ് എന്‍ട്രിയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ സംസാരവിഷയം.തെന്നിന്ത്യന്‍ താരങ്ങള്‍ അണിനിരന്ന വേദിയില്‍ കാവി മുണ്ടെടുത്ത് മോഹന്‍ലാല്‍ എത്തിയ ചിത്രങ്ങള്‍ തരംഗമായിരുന്നു. കട്ട താടിയും, കാവി മുണ്ടുമുടുത്താണ് മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുത്തത്. വേദിയിലേക്ക് മോഹന്‍ലാല്‍ എത്തിയതും താഴെ ഇരുന്ന് രജനികാന്ത് എഴുന്നേറ്റ് കൈവീശുന്നുണ്ട്. തന്റെ ഗുരുക്കന്മാരായ സ്റ്റണ്ട് മാസ്റ്റേഴ്സിനെക്കുറിച്ച് വാനോളം പുകഴ്ത്തിയ മോഹന്‍ലാല്‍ അവരെ പുരസ്‌കാരം നല്‍കി ആദരിച്ചു. ത്യാഗരാജന്‍ മാസ്റ്ററുടെ കാലില്‍ വീഴുന്ന മോഹന്‍ലാലിനെ കണ്ട് തമിഴ് താരങ്ങളെ കയ്യടിച്ച് അഭിനന്ദിച്ചു. അവതാരകന്റെ ആവശ്യപ്രകാരം ജില്ലയിലെ പശ്ചാത്തല സംഗിതത്തിന്റെ അകമ്പടിയോടെ ഒരു സ്റ്റെപ്പും നടന്ന ശേഷമാണ് മോഹന്‍ലാല്‍ വേദി വിട്ടത്. ‘ലാലേട്ടന്‍ പൊളിച്ചൂട്ടാ എന്നുള്ള കമന്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്’.
Read Moreഎന്തുകൊണ്ട് എല്ലാവര്‍ക്കും രജനീകാന്തിനെപ്പോലെ ആവാന്‍ കഴിയുന്നില്ല ? എന്തു കൊണ്ട് താന്‍ വിഗ് വയ്ക്കുന്നുവെന്ന് വെളിപ്പെടുത്തി മോഹന്‍ലാല്‍
കൊച്ചി:ഒട്ടുമിക്ക സിനിമാതാരങ്ങളും സിനിമയില്‍ മാത്രമല്ല പുറത്തും മേക്കപ്പിട്ടാണ് നടക്കുക. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥനായ ഏകതാരം സ്റ്റൈല്‍ മന്നന്‍ രജനികാന്താണെന്നു വേണമെങ്കില്‍ പറയാം. രജനി കാന്തിനെപ്പോലുള്ളവര്‍ തിരശീലയ്ക്ക് പുറത്ത് മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടുമ്പോള്‍ താങ്കളടക്കമുള്ള താരങ്ങള്‍ അങ്ങനെ ചിന്തിക്കാത്തത് പ്രതിച്ഛായയെ ഭയന്നാണോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.”അങ്ങനെ നിയമങ്ങളില്ലല്ലോ. ശ്രദ്ധിക്കൂ..ഇപ്പോള്‍ രജനീകാന്തിന്റെ കാര്യം….അദ്ദേഹം അങ്ങനെ ചെയ്യുന്നുവെന്നു വച്ച് എല്ലാരും അങ്ങനെ ചെയ്യണമെന്നില്ലല്ലോ. അദ്ദേഹമല്ലാതെ വേറെ ഏത് ആക്ടറാണ് അതുപോലെ ചെയ്തിട്ടുളളത്? രജനീകാന്ത് എന്നു പറയുന്നയാള്‍ എല്ലാത്തരത്തിലും വ്യത്യസ്തനായ ഒരാളാണ്, അദ്ദേഹത്തിന്റെ സിനിമകളായാലും പ്രവൃത്തിയിലുമൊക്കെ. അദ്ദേഹം സ്‌ക്രീനിലും അല്ലാതെയും അങ്ങനൊരു ശൈലി സ്വരൂപിച്ചു. അതുകൊണ്ട് നമ്മള്‍ അതുപോലെ ചെയ്യണമെന്നില്ല. ഇരുട്ടും വെളിച്ചവുമൊക്കെ ചേര്‍ന്ന ടെക്‌നിക്കല്‍ മാജിക്കാണ് സിനിമ. ഏതൊരു പെര്‍ഫോര്‍മന്‍സിനെയും പോലെ അതിനുമുണ്ട് അത്തരം ചില രഹസ്യസൂത്രങ്ങള്‍. സിനിമയില്‍ കാണുന്ന ഒരാളല്ലല്ലോ പുറത്ത്, പുറത്തു കാണുന്നതു…
Read Moreവേദിയില്‍ സ്വന്തം പേരു കേട്ടപ്പോള്‍ ഒന്നും ആലോചിച്ചില്ല സിദ്ദിക്ക് ചാടിയെഴുന്നേറ്റു; എന്നാല്‍ മഞ്ജു വിട്ടില്ല സിദ്ദിഖിന്റെ മുണ്ടില്‍ കയറിപ്പിടിച്ചു;പിന്നെ സംഭവിച്ചത്
വില്ലന്റെ ഓഡിയോ റിലീസിങ്ങ് വേദിയില്‍ സിദ്ദിഖ് എന്നു മുഴങ്ങി കേട്ടപ്പോള്‍ നടന്‍ സിദ്ദിഖ് വേറെയൊന്നും നോക്കിയില്ല. നേരെ എഴുന്നേറ്റ് വേദിയിലേക്കു നടന്നു. എന്നാല്‍ പിന്നെ സംഭവിച്ച കാര്യങ്ങള്‍ ബഹുരസമായിരുന്നു. യഥാര്‍ഥത്തില്‍ ചടങ്ങിന് ആശംസ നേരാനായി സംവിധായകന്‍ സിദ്ദിഖിനെ വേദിയിലേയ്ക്കു ക്ഷണിച്ചതായിരുന്നു അത്. എന്നാല്‍ തന്നെയാണു വിളിച്ചത് എന്നു തെറ്റിദ്ധരിച്ചാണ് നടന്‍ സിദ്ദിഖ് ചാടി എഴുന്നേറ്റ് ആശംസ പറയാനായി വേദിയിലേയ്ക്കു നടന്നത്. എന്നാല്‍ പിന്നീടാണ് അവതാരകനായി എത്തിയ സംവിധായകന്‍ ഉണ്ണി കൃഷ്ണന്‍ അപ്പോഴേയ്ക്കും നടന്‍ സിദ്ദിഖിനെ അല്ല സംവിധായകന്‍ സിദ്ദിഖിനെയാണു വിളിച്ചത് എന്നു പറഞ്ഞു നടനെ തിരിച്ചയച്ചു. പിന്നീട് രണ്ടു മൂന്നു ആശംസകള്‍ക്കു ശേഷമായിരുന്നു നടന്‍ സിദ്ദിഖിനെ വിളിച്ചത്. ഇത്തവണ തന്നെ തന്നെയാണു വിളിച്ചത് എന്ന് ഒന്നു കൂടി ഉറപ്പു വരുത്തി വേദിയില്‍ എത്തി. സാധാരണ തന്നെ ആരും പ്രസംഗിക്കാന്‍ വിളിക്കാറില്ല അതുകൊണ്ടാണു സിദ്ദിഖ് എന്നു കേട്ടപ്പോള്‍ ചാടി…
Read Moreസ്വച്ഛ് ഭാരത് പദ്ധതിയില്‍ ചേരാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണത്തിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെ…
സ്വച്ഛ് ഭാരത് പദ്ധതിയില്‍ ചേരാനുള്ള തന്നെ ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മറുപടിയുമായി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. താന്‍ സ്വച്ഛ് ഭാരത് പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്നും ശുചിത്വ നിര്‍മാണത്തിനായി സ്വയം സമര്‍പ്പിക്കുന്നുവെന്നുമാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മോഹല്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ‘ഉത്തരവാദിത്വമുള്ള പൗരന്മാരെന്ന നിലയില്‍ നാം എല്ലാവരും രാജ്യത്തെയോര്‍ത്ത് അഭിമാനിക്കണം. ഈ രാജ്യമാണ് നമ്മുടെ വീടെന്നും ഈ വീടാണ് നമ്മുടെ സ്വത്വമെന്നും തിരിച്ചറിയണം. അതുകൊണ്ട് നമ്മുടെ വീട് ശുചിയായി സൂക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണ്. ഇത് നമ്മുടെ വീട് സന്ദര്‍ശിക്കുന്ന അതിഥികളെയും ആനന്ദിപ്പിക്കും. നമ്മുടെ വീട് മലിനമാക്കില്ലെന്നും വൃത്തിയായി സൂക്ഷിക്കുമെന്നും പ്രതിജ്ഞയെടുക്കാന്‍ രാഷ്ട്രപിതാവിന്റെ ജന്മ ദിനത്തോളം സവിശേഷമായ മറ്റൊരു ദിനമില്ല. അങ്ങിനെ ചെയ്യുകയാണെങ്കില്‍ ഈ ദീപാവലിയില്‍ നമ്മുടെ വീട് മറ്റ് ഏത് വര്‍ഷത്തേക്കാളും തെളിമയോടെ പ്രകാശിക്കും. ഞാന്‍ സ്വഛ് ഭാരതിന് പിന്തുണയേകുന്നു. സ്വയം സമര്‍പ്പിക്കുന്നു. നമുക്ക് ഒരു പുതിയ ഇന്ത്യ പടുത്തുയര്‍ത്താം.…
Read Moreവീണ്ടും തെലുങ്കുസിനിമാ ലോകത്തെ രോമാഞ്ചം കൊള്ളിക്കാന്‍ ലാലേട്ടന്‍; ‘സാഹോ’യില്‍ പ്രഭാസിനൊപ്പം മോഹന്‍ലാല്‍ എത്തും ? ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ടെന്നറിഞ്ഞ് ആഘോഷത്തിമിര്‍പ്പില്‍ തെലുങ്ക് ആരാധകര്‍
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രണ്ടു സിനിമകളാണ് മോഹന്‍ലാലിന് തെലുങ്ക് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിക്കൊടുത്തത്. ചന്ദ്രശേഖര്‍ യെലട്ടിയുടെ ‘മനമന്ത’യും കൊരട്ടല ശിവയുടെ സംവിധാനത്തില്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പം എത്തിയ ‘ജനതാ ഗ്യാരേജും’. ഇതില്‍ ‘ജനതാ ഗ്യാരേജ്’ ജൂനിയര്‍ എന്‍ടിആറിന്റെ കരിയറിലെതന്നെ മികച്ച വിജയങ്ങളിലൊന്നായിരുന്നു. ചിത്രത്തിന്റെ സാമ്പത്തിക വിജയത്തില്‍ നിര്‍ണായമായിരുന്നു മോഹന്‍ലാലിന്റെ സാന്നിധ്യം. ഇരുചിത്രങ്ങള്‍ക്കും ശേഷം മലയാളത്തില്‍ 150 കോടി നേടിയ ‘പുലിമുരുകന്‍’ ‘മന്യം പുലി’യെന്ന പേരിലും തെലുങ്കില്‍ പ്രദര്‍ശനത്തിനെത്തി. അതും സൂപ്പര്‍ഹിറ്റായി. ഈ വര്‍ഷം മോഹന്‍ലാലിന്റേതായി തെലുങ്കില്‍ ഒരു പ്രോജക്ട് ഒരുങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മോഹന്‍ലാല്‍ മലയാളം പ്രോജക്ടുകളുടെ തിരക്കിലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നൊരു വാര്‍ത്ത പുറത്തുവരുന്നു. ‘ബാഹുബലി’ ഇരു ഭാഗങ്ങള്‍ക്കും ശേഷം പ്രഭാസ് നായകനാവുന്ന ‘സാഹൊ’യില്‍ മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണത്. 150 കോടി ബജറ്റില്‍ ഇതിനകം ചിത്രീകരണമാരംഭിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്…
Read Moreഅന്ന് മോഹന്‍ലാലിനു വേണ്ടി ഡബ്ബ് ചെയ്യുമ്പോള്‍ പയ്യന്റെ പേര് വിജയ്; എന്നാല്‍ ഇന്ന് ആ പയ്യന്‍ അങ്ങു വളര്‍ന്നു; പിടിച്ചാല്‍ കിട്ടാത്ത താരമായി
ഇന്ന് കോളിവുഡിലെ മിന്നും താരങ്ങളിലൊരാളാണ് വിജയ് സേതുപതി. എന്നാല്‍ വിജയ് സേതുപതിയ്ക്ക് അധികം ആര്‍ക്കുമറിയാത്ത ഒരു ഭൂതകാലം ഉണ്ട്. പണ്ട് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും താരം തിളങ്ങിയിട്ടുണ്ട്.സിനിമ മോഹം തലയില്‍ കയറിയപ്പോള്‍ ഏതെങ്കിലും വിധേന സിനിമയില്‍ എത്തിയാല്‍ മതിയെന്ന ചിന്തയില്‍ നിന്നാണ് ഡബ്ബിങിലേയ്ക്ക് എത്തിയത്. അവിടെയും തിളങ്ങി. മോഹന്‍ലാല്‍ നായകനായ ‘വരവേല്‍പ്പ്’ എന്ന ചിത്രം തമിഴിലെത്തിയപ്പോള്‍ ശബ്ദം കൊടുത്തത് സേതുപതിയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ വഴികളെക്കുറിച്ച് സേതുപതി പറഞ്ഞത്. ആരാണ് വിജയ്‌യുടെ ഹീറോ എന്ന ചോദ്യത്തിന് ‘നാന്‍ താ എന്നുടെ ഹീറോ’ എന്നാണ് മറുപടി. ഓരോ നടന്മാരുടെയും അഭിനയം പണ്ടേ ശ്രദ്ധിച്ചിരുന്നു. ഷോട്ട് എടുക്കുന്ന സമയത്ത് അവര്‍ എന്തൊക്കെയാണ് ചിന്തിക്കുക എന്ന് ആലോചിക്കാറുണ്ട്. ഭാര്യയും മക്കളുമാണ് ഏറ്റവും വലിയ ആരാധകര്‍. പുറത്തു പോകുമ്പോള്‍ ആളുകള്‍ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്നതും ഉമ്മ തരുന്നതുമൊന്നും മക്കള്‍ക്ക് ഇഷ്ടമല്ല. അച്ഛനെ…
Read Moreമോഹന്‍ലാലിനെക്കുറിച്ച് അങ്ങനെയാരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അവന്റെ കഥ കഴിക്കും; ശ്രീനിവാസന്‍ ആ സത്യം വെളിപ്പെടുത്തുന്നു
വടക്കു നോക്കി യന്ത്രത്തിനു ശേഷം ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ചിന്തവിഷ്ടയായ ശ്യാമള. ശ്യാമളയായി ആരേ കാസ്റ്റ് ചെയ്യണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു ശ്രീനിവാസന്‍. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവരോടെക്കെ ശ്രീനിവാസന്‍ കഥ ചര്‍ച്ച ചെയ്തു എങ്കിലും ശ്യാമളയായി ആരേ കാസ്റ്റ് ചെയ്യണം എന്ന കാര്യത്തില്‍ മാത്രം ഉത്തരം കിട്ടിയില്ല. അതിനിടയില്‍ ഒരു ദിവസം മോഹന്‍ലാലിനെ കണ്ടപ്പോള്‍ ശ്രീനിവാസന്‍ തന്റെ പുതിയ ചിത്രത്തെപ്പറ്റി മോഹന്‍ലാലിനോടു ചര്‍ച്ച ചെയ്തു. താന്‍ ശ്യാമളയായി ആരേ കാസ്റ്റ് ചെയ്യും എന്ന സംശയത്തിലാണ് താനെന്നും ശ്രീനി ലാലിനോടു പറഞ്ഞു. ഇതു കേട്ട പാടേ മോഹന്‍ലാല്‍ പറഞ്ഞു തമ്പി കണ്ണന്താനത്തിന്റെ ചിത്രമായ നാടോടിയില്‍ തന്റെ കൂടെ അഭിനയിച്ചു തമിഴ് താരം സംഗീതയെ നായികയായി നിര്‍ദേശിക്കുകയായിരുന്നു. ആ സംഭവത്തിനു മുമ്പു വരെ താന്‍ ഓര്‍ത്തിരുന്നതു മോഹന്‍ലാല്‍ കലാബോധം ഇല്ലാത്ത നടനാണ് എന്ന്. പക്ഷേ സംഗീതയെ നിര്‍ദേശിച്ചതോടെ അതു…
Read Moreപ്രണയത്തില്‍ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ, എന്നാല്‍ അപ്രതീക്ഷിതമായി അതു കറങ്ങി തിരിഞ്ഞെത്തിയത് മോഹന്‍ലാലില്‍, ഒരു ദുബായ് യാത്ര തലവര മാറ്റിയത് ഇങ്ങനെ
മലയാളത്തിലെ എണ്ണംപറഞ്ഞ ഹിറ്റുകളില്‍ ഒന്നായിരുന്നു പ്രണയം. ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയറ്ററില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. മോഹന്‍ലാലും അനുപം ഖേറും ഒപ്പം ജയപ്രദയും മത്സരിച്ചഭിനയിച്ച ചിത്രത്തെക്കുറിച്ച് രസകരമായൊരു കഥ പങ്കുവയ്ക്കുകയാണ് ബ്ലെസി. ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിനായി സംവിധായകന്‍ ആദ്യം കണ്ടിരുന്നത് മമ്മൂട്ടിയെ ആയിരുന്നത്രേ. കഥയെഴുതി തുടങ്ങിയത് അച്യുതമേനോനെന്ന കേന്ദ്രകഥാപത്രത്തെ മമ്മൂട്ടിക്കു വേണ്ടി കണ്ടു കൊണ്ടായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ ആ പ്രോജക്ട് പരസ്പരം ആലോചിച്ച് ഉപേക്ഷിക്കുകയായിരുന്നു എന്നു ബ്ലെസി പറയുന്നു. മമ്മുക്കയുടെ യൗവനകാലം ആര് അവതരിപ്പിക്കും എന്നതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പമാണു ഇതിനു കാരണമായത്. കാസ്റ്റിങ്ങില്‍ വീഴ്ച വന്നാല്‍ സിനിമയെ തന്നെ അതു ബാധിക്കും. ആ സാഹചര്യത്തില്‍ ആ പ്രോജക്ട് ഒഴിവാക്കുകയേ നിര്‍വാഹമുള്ളായിരുന്നു എന്നു ബ്ലെസി പറഞ്ഞു. ഇതിനു ശേഷം സ്വകാര്യമായ ഒരു ആവശ്യത്തിനു ദുബായില്‍ പോയപ്പോള്‍ കാസിനോവയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ലാലേട്ടന്‍ അവിടെ ഉണ്ടായിരുന്നു…
Read More