മണ്ടവെട്ടി സായ്പ്പിന്റെ പ്രേതം അലഞ്ഞു തിരിയുന്ന സ്ഥലം; ലോഡ്ജ് ഹെദര്‍ No. 928 SC അഥവാ മൂന്നാറിന്റെ ഡ്രാക്കുളാക്കോട്ട

ലോഡ്ജ് ഹെദര്‍ No. 928 SC നല്ല സ്റ്റൈലന്‍ പേര് അല്ലേ. പേര് കേട്ടിട്ട് ഇംഗ്ലണ്ടിലെ ഏതെങ്കിലും വീടാണോയെന്ന് കരുതിയാല്‍ തെറ്റി. മൂന്നാറില്‍ കാടിനു നടുവില്‍ ഒറ്റപ്പെട്ട സ്ഥലത്തിരിക്കുന്ന ഒരു വീടാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇവിടെയൊന്നു താമസിച്ചാല്‍ കൊള്ളാം എന്നു തോന്നിയാല്‍ തെറ്റു പറയാനാവില്ല. എന്നാല്‍ ഈ വീടിന്  ‘മണ്ടവെട്ടിക്കോവില്‍’ എന്നൊരു പേരു കൂടിയുണ്ട്. മണ്ടവെട്ടിക്കോവില്‍ എന്നു പറഞ്ഞാല്‍ തലവെട്ടുന്ന ആരാധനാലയം എന്നര്‍ഥം. ഇത് കേള്‍ക്കുമ്പോള്‍ ഏതു ധൈര്യശാലിയും ഈ വീട്ടില്‍ താമസിക്കുന്നതിനെക്കുറിച്ച് രണ്ടാമതൊന്നാലോചിക്കും. പഴയമൂന്നാറില്‍നിന്നു ചൊക്കനാടിലേക്കുള്ള വഴിയിലാണ് ഈ പഴഞ്ചന്‍ കെട്ടിടം.ലോഡ്ജ് ഹെദറിനെക്കുറിച്ചു പറഞ്ഞുകേള്‍ക്കുന്ന കഥകള്‍ ഏറെയാണ്. കറുത്ത കോട്ടിട്ട സായിപ്പിന്റെ പ്രേതങ്ങള്‍ അലഞ്ഞുതിരിയുന്ന സ്ഥലമാണ്, സാത്താന്‍സേവക്കാരുടെ ആസ്ഥാനമാണ് എന്നൊക്കെയാണു തമിഴ് കലര്‍ന്ന മലയാളത്തില്‍ നാട്ടില്‍ പ്രചരിക്കുന്ന കഥകള്‍. മൂന്നാര്‍(666) എന്ന് അക്കത്തിലെഴുതിയതിനെ ലഘുവായി വ്യാഖ്യാനിച്ചാല്‍ മൂന്ന് ആറുകളാണ് ലഭിക്കുക.666 എന്നാല്‍ സാത്താന്‍സേവക്കാരുടെ ഇഷ്ടനമ്പറാണ്. തേയിലത്തോട്ടങ്ങളില്‍…

Read More

മൂന്നാറില്‍ തത്കാലിക വെടിനിര്‍ത്തലിനു സാധ്യത; കയ്യേറ്റ നടപടികള്‍ നിര്‍ത്തിവച്ചേക്കും; നിലപാടിലുറച്ച് മുഖ്യമന്ത്രി; സിപിഐയ്ക്ക് വിഎസിന്റെ പിന്തുണ

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങളൊഴിപ്പിക്കുന്നത് താത്ക്കാലികമായി നിര്‍ത്തി വയ്ക്കുമെന്നു സൂചന. പരസ്പരമുള്ള വിഴുപ്പലക്കല്‍ ഒഴിവാക്കാന്‍ ഇടതു മുന്നണിയോഗത്തില്‍ ധാരണയായതിനു തൊട്ടുപിന്നാലെയാണ് സര്‍വകക്ഷി യോഗം വിളിക്കാനും അതുവരെ ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനമായത്. ദേവികുളം സബ്കളക്ടര്‍ രഘുറാം ശ്രീറാമിന്റെ നേതൃത്വത്തില്‍ പാപ്പാത്തിച്ചോലയിലെ പടുകൂറ്റന്‍ കുരിശു നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപഐയും തമ്മില്‍ യോഗത്തില്‍ തര്‍ക്കം ഉണ്ടായി. സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്യന്‍ രവീന്ദ്രനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും സംസാരിച്ചപ്പോള്‍ സിപിഎമ്മിനുവേണ്ടി മറുപടി നല്കിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. സിപിഎമ്മിലെ മുതിര്‍ന്ന സഖാവ് വി എസ്. അച്യുതാനന്ദനും സിപിഐയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. കുരിശു നീക്കം ചെയ്യാന്‍ നേതൃത്വം നല്കിയ ദേവികുളം സബ്കളക്ടര്‍ രഘുറാം ശ്രീറാമിനെ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിച്ചത് ഇടതു സര്‍ക്കാരിന്റെ പ്രതിച്ഛായ മോശപ്പെടുത്തിയെന്ന് കാനവും പന്യനും ചൂണ്ടിക്കാട്ടി. ഭരണപരിഷ്‌കാര കമ്മീഷന്‍…

Read More

എണ്ണിയെണ്ണി കാനവും..! മൂന്നാർ കൈയേറ്റ വിഷ‍യത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ; പോലീസിന് മേൽ സർക്കാരിന് നിയന്ത്രണ മില്ലാത്ത സ്ഥിതിയാണെന്ന് കാനത്തിന്‍റെ രൂക്ഷ വിമർശനം

തിരുവനന്തപുരം: മൂന്നാർ കൈയേറ്റ വിഷയത്തിൽ പാർട്ടി നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് സിപിഐ പ്രഖ്യാപിച്ചു. കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂവകുപ്പ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പാർട്ടി പൂർണ പിന്തുണയും വാഗ്ദാനം ചെയ്തു. പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്. മൂന്നാറിൽ റവന്യൂവകുപ്പ് നടപ്പാക്കുന്നത് എൽഡിഎഫ് സർക്കാരിന്‍റെ നയമാണ്. കൈയേറ്റങ്ങൾ ഒഴിപ്പിക്കും എന്നത് ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണ്. റവന്യൂ മന്ത്രിയുടെ നടപടികൾക്ക് പൂർണ പിന്തുണ സിപിഐ നൽകും. കൈയേറ്റങ്ങളും കുടിയേറ്റങ്ങളും രണ്ടായി കാണുമെന്ന നിലപാടിൽ മാറ്റമില്ല. കൈയേറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കുടിയേറ്റക്കാരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കും എതിരേ രൂക്ഷ വിമർശനമാണ് കാനം നടത്തിയത്. പോലീസിന് മേൽ സർക്കാരിന് നിയന്ത്രണമില്ലാത്ത സ്ഥിതിയാണ് നിലവില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പോലീസിനെ ഇത്തരത്തിൽ കയറൂരി വിടരുത്. ഇടതു നയമല്ല പോലീസ്…

Read More

ഒഴിഞ്ഞുപോ..! മൂന്നാറിലെ കൈയേറ്റക്കാരെ അനുകൂലിക്കുന്ന കോണ്‍ഗ്രസുകാരെ പുറ ത്താക്കും; മാധ്യമങ്ങൾക്കെതിരായ സിപിഎം നിലപാട് ശരിയല്ലെന്ന് എം.എം. ഹസൻ

മൂന്നാർ: മൂന്നാറിൽ കൈയേറ്റക്കാരെ സംരക്ഷിക്കുന്ന കോണ്‍ഗ്രസുകാരെ പുറത്താക്കുമെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. മൂന്നാറിലെ കൈയേറ്റക്കാർക്ക് അനുകൂലമായി നിലകൊണ്ട എ.കെ.മണിയോട് വിശദീകരണം തേടുമെന്നും ഹസൻ മൂന്നാറിൽ പറഞ്ഞു. കൈയേറ്റം പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങൾക്കെതിരായ സിപിഎം നിലപാട് ശരിയല്ലെന്നും ഹസൻ പറഞ്ഞു. കൈയേറ്റ മാഫിയക്കെതിരേ നടപടി ആവശ്യപ്പെട്ട് മൂന്നാറിൽ ഹസൻ സത്യാഗ്രഹം നടത്തുന്നുണ്ട്.

Read More

അങ്ങനെ പറയണ്ട..! മൂന്നാറിൽ ഏറ്റവും കൂടുതൽ കൈയേറ്റങ്ങൾ ഒഴിപ്പിച്ചത് യുഡി എഫ് സർക്കാർ; ‍വിഎസിന്‍റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: യുഡിഎഫിന്‍റെ കാലത്ത് മൂന്നാറിൽ കൈയേറ്റം ഒഴിപ്പിച്ചിട്ടില്ലെന്ന വി.എസിന്‍റെ ആരോപണം വസ്തുതാ വിരുദ്ധമെന്നു മുൻ റവന്യുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. യുഡിഎഫ് സർക്കാരാണ് മൂന്നാറിൽ ഏറ്റവും കൂടുതൽ കൈയേറ്റങ്ങൾ ഒഴിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് മൂന്നാറിൽ കൈയേറ്റങ്ങൾ വീണ്ടും വ്യാപകമായത്. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒഴിപ്പിച്ച സ്ഥലങ്ങൾകൂടി യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കൈയേറിയെന്നും ഈ സമയം ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഉറങ്ങുകയായിരുന്നോ എന്നും വി.എസ് ചോദിച്ചിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു തിരുവഞ്ചൂർ.

Read More