ആ വൈറല്‍ ‘മുത്തപ്പന്‍’ ആരെന്ന് അറിയുമോ ? സോഷ്യല്‍ മീഡിയയില്‍ തരംഗമായ മുത്തപ്പന്‍ ആള് നിസ്സാരക്കാരനല്ല…

മലബാറിലെ ഒരു മുത്തപ്പന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചെറുവത്തിലൂരിലെ ഒരു വീട്ടില്‍ മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയാടുന്നതിനിടെ മുന്നിലെത്തിയ മുസ്ലീം സ്ത്രീയെ അടുത്തേക്ക് വിളിച്ച് ‘നീ വേറെയൊന്ന്വല്ല ഇട്വാ…അങ്ങനെ തോന്നിയാ.. എന്ന് പറഞ്ഞ് വിഷമങ്ങള്‍ ചോദിച്ച് അരുളപ്പാടുകള്‍ നടത്തിയ മുത്തപ്പന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. കരിവെള്ളൂര്‍ വെള്ളച്ചാലിലെ സനില്‍ പെരുവണ്ണാന്‍ എന്ന തെയ്യം കലാകാരനാണ് വൈറലായ മുത്തപ്പന്‍ വെള്ളാട്ടം അവതരിപ്പിച്ച കോലധാരി. ചെറുവത്തൂര്‍ പടന്ന കടപ്പുറത്തെ ബാലകൃഷ്ണന്റെ വീട്ടില്‍ വച്ച് തെയ്യം കെട്ടിയാടുമ്പോഴാണ് മുസ്ലീം മതവിശ്വാസിയായ സ്ത്രീ മുത്തപ്പന്റെ മുമ്പിലെത്തിയത്. കര്‍മ്മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും മാറി നില്‍ക്കേണ്ടവരെല്ലെന്ന് വ്യക്തമാക്കി സ്ത്രിയോട് വിഷമങ്ങള്‍ ചോദിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്ന മുത്തപ്പനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അരുളപ്പാടിന് ഇടയില്‍ സ്ത്രീയുടെ കണ്ണ് നിറയുന്നതും, മുത്തപ്പന്‍ ആശ്വസിപ്പിക്കുന്നതുമെല്ലാം വലിയ ജനശ്രദ്ധ പിടിച്ച്…

Read More

ഡീല്‍ ഓഫ് ദി ഡേ ! മുസ്ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വച്ച് വെബ്‌സൈറ്റ് ! പ്രതിഷേധം വ്യാപകമായതോടെ കേസ്…

രാജ്യത്തെ മുസ്ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വച്ച് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട്. ഹന ഖാന്‍ എന്ന വനിതാ പൈലറ്റിന്റെ പേരാണ് ആപ്പില്‍ ആദ്യമുള്ളത്. സുഹൃത്ത് വഴിയാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹന വെളിപ്പെടുത്തുകയും ചെയ്തു. മുസ്‌ലിം സ്ത്രീകളെ പരിഹസിക്കുന്നതിനായി ചില ട്രോളന്മാര്‍ സുള്ളി ഡീല്‍സ് എന്ന ആപ്പ് വെബ്‌സൈറ്റ് വഴിയാണ് അങ്ങേയറ്റം വംശീയമായ ഈ ആക്രമണം നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിം സ്ത്രീകള്‍ പ്രത്യേകിച്ചും മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി സമൂഹത്തില്‍ നേരിട്ട് ഇടപെടുന്നവരെയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള അവരുടെ ചിത്രങ്ങള്‍ സഹിതം ‘ ഡീല്‍ ഓഫ് ദി ഡേ’ എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്നത്. മലയാളിയും ജാമിയ സമരത്തിലെ ശ്രദ്ധേയ സാന്നിധ്യവുമായിരുന്ന ലദീദ ഫര്‍സാനയും തന്റെ പേര് ലിസ്റ്റില്‍ കണ്ടിരുന്നതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് ഇത് നീക്കം ചെയ്തിരുന്നു. 20 ദിവസത്തിലേറെയായി…

Read More

കാഞ്ഞങ്ങാട് ഭഗവതിയുടെ മുമ്പില്‍ വച്ച് മകളുടെ വിവാഹം നടത്തി; മനംനിറഞ്ഞ് മാതാപിതാക്കളായ അബ്ദുള്ളയും ഖദീജയും; നന്മ നിറഞ്ഞ മനസ്സുകളുടെ കഥ…

കാഞ്ഞങ്ങാട് ഭഗവതിയെ സാക്ഷിയാക്കി വിഷ്ണുപ്രസാദ് രാജേശ്വരിയെ താലിചാര്‍ത്തി. ഇതില്‍ എന്താണ് ഇത്ര കാര്യം എന്നു ചോദിച്ചാല്‍ രാജേശ്വരിയുടെ മാതാപിതാക്കള്‍ മുസ്ലിങ്ങളാണ്. മേല്‍പ്പറമ്പ് ഷമിംമന്‍സിലെ അബ്ദുള്ളയുടെയും ഖദീജയുടെയും വളര്‍ത്തു മകളാണ് തഞ്ചാവൂര്‍ സ്വദേശിനിയായ രാജേശ്വരി. രാജേശ്വരിയുടെ അച്ഛനും അമ്മയും ചെറുപ്പത്തില്‍ തന്നെ മരിച്ചു. കാസര്‍കോടും മേല്‍പ്പറമ്പിലും കൂലിപ്പണിയെടുത്ത് ജീവിച്ച് വരികയായിരുന്നു രാജേശ്വരിയുടെ പിതാവ് ശരവണന്‍. അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടുവളപ്പിലും കൃഷിയിടത്തിലും ശരവണന്‍ ഏറെക്കാലം പണിയെടുത്തിരുന്നു. ഇങ്ങനെയാണ് രാജേശ്വരി അബ്ദുള്ളയുടെ വീട്ടില്‍ എത്തുന്നത്. അബ്ദുള്ളയുടെ മക്കള്‍ ഷമീമിനും നജീബിനും ഷെറീഫിനും ഒപ്പം അവരുടെ സഹോദരിയായി രാജേശ്വരിയും വളര്‍ന്നു. വിവാഹപ്രായമെത്തിയപ്പോള്‍ ധാരാളം ആലോചനകള്‍ എത്തി. ഒടുവിലായി വിഷ്ണുവിന്റെ ആലോചന എത്തിയപ്പോള്‍ അബ്ദുള്ളയും വീട്ടുകാരും കാര്യങ്ങള്‍ തിരക്കി. പുതിയകോട്ടയിലെ ബാലചന്ദ്രന്‍-ജയന്തി ദമ്പതിമാരുടെ മകനാണ് വിഷ്ണു. കല്യാണം ക്ഷേത്രത്തില്‍ വെച്ച് നടത്തണമെന്ന് വേണമെന്ന് വിഷ്ണുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ കാഞ്ഞങ്ങാട്ടെ മന്യോട്ട് ക്ഷേത്രത്തില്‍ വച്ച്…

Read More

ഹിന്ദു യുവതിയെ കല്യാണമണ്ഡപത്തില്‍ നിന്നു തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം കഴിപ്പിച്ചു ! ഞെട്ടിക്കുന്ന സംഭവം പാക്കിസ്ഥാനില്‍…

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു യുവതിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കതിര്‍മണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മതംമാറ്റി മറ്റൊരു യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. ഭാരതി ഭായി എന്ന യുവതിയ്ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. മതിയാരി ജില്ലയിലെ ഹാലയില്‍ നിന്നുമാണ് യുവതിയെ തട്ടിക്കൊണ്ടു പോയത്. ഇവരെ ഇസ്ലാമിലേക്ക് മതം മാറ്റി യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാരതി ഭായിയും മറ്റൊരു ഹിന്ദു യുവാവുമായുള്ള വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. ഇത് നടക്കാനിരിക്കെ വിവാഹ പന്തലില്‍ നിന്ന് ഷാറുഖ് ഗുല്‍ എന്നയാളും സംഘവുമാണ് തന്റെ മകളെ തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് കിശോര്‍ ദാസ് പറഞ്ഞു. പട്ടാപ്പകല്‍ എത്തിയ ഇവര്‍ക്ക് പൊലീസിന്റെ സഹായവും ഉണ്ടായിരുന്നു. ഷാറുഖ് ഖുല്‍ അല്ലാതെ മറ്റാരെയും തനിക്ക് അറിയില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം, ഭാരതിയുടെ വിവാഹം നടന്ന ഫോട്ടോകള്‍ സോഷ്യല്‍…

Read More