എത്ര ദൂരം വേണമെങ്കിലും തുടര്‍ച്ചയായി പറക്കാം ! റഡാറുകള്‍ക്ക് പിടികൊടുക്കാതെ ലോകത്തിന്റെ ഏതു കോണിലുമെത്താം; ലോകത്തെ ഏറ്റവും മാരകമായ ആണവായുധമായി മാറി റഷ്യയുടെ അണുബോംബ് ഘടിപ്പിച്ച ക്രൂയിസ് മിസൈല്‍; ഭയപ്പാടോടെ ലോകം…

മോസ്‌കോ: നിലവിലുള്ള എല്ലാ ആണവായുധങ്ങളെയും കടത്തിവെട്ടുന്ന ന്യൂക്ലിയര്‍-പവേര്‍ഡ് ക്രൂയിസ് മിസൈല്‍ തങ്ങള്‍ വികസിപ്പിച്ചുവെന്ന അവകാശവാദവുമായി റഷ്യ രംഗത്ത്. ബുറെവെസ്റ്റ്‌നിക് എന്നാണിതിന്റെ പേര്. എത്ര മൈല്‍ വേണമെങ്കിലും തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്ന മിസൈലാണിത്. ഇതിന് ലോകത്തിന്റെ ഏത് കോണിലും രഹസ്യമായി എത്താനും കഴിവുണ്ട്. എല്ലാവിധ മിസൈല്‍വേധ സംവിധാനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള കഴിവും ഇതിനുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ലോകത്തെ ഏറ്റവും മാരകമായ അണ്വായുധവുമായാണ് റഷ്യ മുന്നോട്ട് വന്നിരിക്കുന്നത്. റഷ്യയുടെ അണുബോംബ് ഘടിപ്പിച്ച ക്രൂയിസ് മിസൈലിന് മുമ്പില്‍ അമ്പരന്നു നില്‍ക്കുകയാണ് ഇപ്പോള്‍ ലോകം. ആര്‍ക്കും ഇത് വെടിവെച്ചിടാന്‍ കഴിയില്ലെന്നതാണ് മറ്റ് രാജ്യങ്ങളെ ആശങ്കാകുലരാക്കുന്നത്. നിലവിലുള്ള ഒരൊറ്റ ഡിവൈസിനാലും റഡാറിനാലും തിരിച്ചറിയാന്‍ സാധിക്കാത്ത മിസൈലാണിത്. നിലവിലുള്ള ഏത് ക്രൂയിസ് മിസൈലിനേക്കാളും പത്തിരട്ടി ദൂരം സഞ്ചരിക്കാന്‍ ഈ മിസൈലിന് സാധിക്കുമെന്നാണ് റഷ്യ അവകാശപ്പെടുന്നത്. റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി വെള്ളിയാഴ്ച പുറത്ത് വിട്ടിരിക്കുന്ന വീഡിയോയിലൂടെ ഈ…

Read More

ബഹിരാകാശത്ത് നിന്നും ഉത്തരകൊറിയയ്ക്ക് അമേരിക്കയെ ആക്രമിക്കാനാവും ? അങ്ങനെ സംഭവിച്ചാല്‍ പിന്നെ അമേരിക്ക ഇല്ല; ഉത്തരകൊറിയ കരുക്കള്‍ നീക്കുന്നതിങ്ങനെ…

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ലോകത്തെ ആണവയുദ്ധത്തിന്റെ ഭീതിയിലാഴ്ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ആണവാക്രമണം സംഭവിച്ചാല്‍ രക്ഷപ്പെടാനുള്ള ഷെല്‍ട്ടറുകളുടേയും എയര്‍ പ്യൂരിഫെയറുകളുടേയും റേഡിയേഷന്‍ തടയുന്ന ഉപകരണങ്ങളുടേയും കച്ചവടം ജപ്പാനില്‍ പൊടി പൊടിയ്ക്കുന്നതും ഇതിന്റെ പ്രതിഫലനമാണ്. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ അവസ്ഥയാണ് ജപ്പാന്‍കാരെ ഇതിനായി പ്രേരിപ്പിച്ചത്. എന്നാല്‍ താരതമ്യേന സുരക്ഷിതമായ അകലത്തിലാണ് അമേരിക്കയെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ ഉത്തരകൊറിയ ബഹിരാകാശത്തു നിന്നും ആണവാക്രമണം നടത്തിയാല്‍ അമേരിക്ക നിരായുധരാകുമെന്നതാണ് യാഥാര്‍ഥ്യമെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരകൊറിയ ഇത്തരമൊരു ബഹിരാകാശ ആക്രമണത്തിനു തുനിഞ്ഞാല്‍ നിലവിലെ എല്ലാ അമേരിക്കന്‍ പ്രതിരോധങ്ങളും തകര്‍ന്നു തരിപ്പണമാകുമെന്നും വിലയിരുത്തപ്പെടുന്നു. കരമാര്‍ഗം അമേരിക്ക വരെയെത്താന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ ഇതുവരെ കിം ജോങ് ഉന്‍ പരീക്ഷിച്ചിട്ടില്ല. അതേസമയം, അത്യാധുനിക ശേഷിയുള്ള റോക്കറ്റ് എന്‍ജിനുകളുടെ പരീക്ഷണം കഴിഞ്ഞ ദിവസങ്ങളിലും ഉത്തരകൊറിയ നടത്തിയിരുന്നു.…

Read More

ഭീഷണി ഇങ്ങോട്ടു വേണ്ട! മൂന്നേ മൂന്നു തെര്‍മോ ന്യൂക്ലിയര്‍ ബോംബുകള്‍ മതി ഈ ലോകം അവസാനിപ്പിക്കാന്‍; കിം ലോകത്തിന്റെ അന്തകനാവുമോ ?

മൂന്നേ മൂന്നു തെര്‍മോന്യൂക്ലിയര്‍ ബോംബുകള്‍ കൊണ്ട് ഈ ലോകം അവസാനിപ്പിക്കാന്‍ തങ്ങള്‍ക്കാവുമെന്ന് ഉത്തരകൊറിയന്‍ വക്താവിന്റെ അവകാശവാദം. കിം ജോങ് ഉന്നിന്റെ കൂട്ടാളിയായ അലക്‌സാന്ദ്രോ കോ ഡി ബെനോസ് ഇന്‍ഫോബെ എന്ന വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ കൈയ്യിലുള്ള തെര്‍മോ ന്യൂക്ലിയര്‍ ആയുധങ്ങള്‍ ആണവായുധങ്ങളേക്കാള്‍ വിനാശകാരിയാണെന്നും സര്‍വവും നശിപ്പിക്കാന്‍ മൂന്നേ മൂന്ന് ബോംബുകള്‍ മതിയെന്നും ബെനോസ് പറയുന്നു. ഉത്തരകൊറിയയെ തൊടാന്‍ ഒരുത്തനും ധൈര്യപ്പെടില്ലയെന്നും ഇനി ആരെങ്കിലും ശ്രമിച്ചാല്‍ മറുപടി പറയുക തങ്ങളുടെ തോക്കുകളും മിസൈലുകളുമായിരിക്കുമെന്നും സ്‌പെയിന്‍കാരനായ ബെനോസ് പറയുന്നു. അണ്വായുധങ്ങളും തെര്‍മോ ന്യൂക്ലിയര്‍ ബോംബുകളും ഉപയോഗിക്കാന്‍ സജ്ജമായ അവസ്ഥയിലാണ്. എച്ച് ബോംബുകളും ആവശ്യം വന്നാല്‍ പ്രയോഗിക്കും’ ഇയാള്‍ പറയുന്നു. രാജ്യാന്തരതലത്തില്‍ ഉത്തരകൊറിയയുടെ വക്താവായി അറിയപ്പെടുന്നയാളാണ് അലക്സാന്ദ്രോ കോ ഡി ബെനോസ് എന്ന ഐടി കണ്‍സള്‍ട്ടന്റ്. ഉത്തരകൊറിയക്ക് വേണ്ടി പരസ്യമായി വാദിക്കുന്ന അദ്ദേഹം ടൂറിസ്റ്റ് വിസയില്‍ അവിടെ…

Read More