‘ലണ്ടനില്‍ എന്റെ ജൂലിയറ്റിനൊപ്പം’ ! ജൂലിയറ്റായുള്ള മകളുടെ പ്രകടനം കണ്ട് വികാരാധീനനായി കിംഗ് ഖാന്‍…

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ മികച്ച ഒരു അച്ഛന്‍ കൂടിയാണ്. എത്ര തിരക്കുകളാണെങ്കിലും മക്കളുടെ കാര്യങ്ങള്‍ നോക്കാനും അവര്‍ക്കൊപ്പം സമയം ചിലവിടാനം ഷാരൂഖ് സമയം കണ്ടെത്താറുണ്ട്. ഇതിനുദാഹരണമാണ് പുതിയ ചിത്രം സീറോയുടെ തിരക്കുകള്‍ മാറ്റിവച്ച് ഷാരൂഖ് ലണ്ടനിലേക്ക് പറന്നത്, മകള്‍ സുഹാനയുടെ ജൂലിയറ്റായുള്ള പ്രകടനം കാണാനായിരുന്നു ആ പറക്കല്‍. View this post on Instagram With my Juliet in London. What a wonderful experience and exceptional performances by the whole cast. Congratulations to the whole team. A post shared by Shah Rukh Khan (@iamsrk) on Nov 30, 2018 at 2:21pm PST ഇത്തവണ ‘ജൂലിയറ്റ്’ എന്ന കഥാപാത്രത്തെയാണ് സുഹാന വേദിയില്‍ അവതരിപ്പിച്ചത്. ”ലണ്ടനില്‍ എന്റെ ജൂലിയറ്റിനൊപ്പം. വളരെ നല്ലൊരു അനുഭവമായിരുന്നു,…

Read More

പ്രതിഫലമായി വാഗ്ദാനം ചെയ്തത് വന്‍തുക ! അവതരിപ്പിക്കേണ്ടത് പ്രധാനകഥാപാത്രത്തെ ; എന്നിട്ടും ഷാരൂഖ് ചിത്രം നിരസിച്ചതിന്റെ കാരണം എന്തെന്ന് ഷക്കീല വെളിപ്പെടുത്തുന്നു…

ഷാരൂഖ് ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ചെന്നൈ എക്‌സ്പ്രസില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നെന്ന് ഷക്കീല. ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഷക്കീല ഇക്കാര്യം വെളിപ്പെടുത്തിയത്.’തെലുങ്ക്, മലയാളം , തമിഴ് തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ബോളിവുഡിലേക്ക് പോകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് എന്നെ ചെന്നൈ എക്സ്പ്രസിലേക്ക് വിളിക്കുന്നത്.’ ‘ഷാരൂഖ് ഖാന്‍, രോഹിത് ഷെട്ടി അങ്ങനെയാരെയും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. എത്ര ദിവസത്തെ ഷെഡ്യൂള്‍ ഉണ്ടെന്ന് പറഞ്ഞിട്ടുമില്ല. എന്നാല്‍ ദിവസം 20000 രൂപ നല്‍കാമെന്ന് അവര്‍ പറഞ്ഞു. സത്യരാജിനൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടതെന്നും അവര്‍ എന്നോട് പറഞ്ഞു. ഒരുപാട് ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോള്‍ ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറി.’ഷക്കീല തുറന്നു പറഞ്ഞു. ‘ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും എന്റെ സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന്…

Read More

അന്ന് ഞാന്‍ നിര്‍മാതാവിനോടു തീര്‍ത്തു പറഞ്ഞു എനിക്ക് ഷൂട്ടിംഗിന് വരാന്‍ പറ്റില്ലെന്ന്; കാല്‍ നൂറ്റാണ്ടിലെ അഭിനയ ജീവിതത്തില്‍ കജോള്‍ ഷൂട്ടിംഗ് മുടക്കിയത് ആ ഒരു ദിവസം മാത്രം

ബോളിവുഡിലെ നിത്യഹരിത നായിക കജോള്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷം പിന്നിടുന്നു.1992 ജൂലൈ 31 നാണ് കജോളിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ‘ബേഹുതി’ പുറത്തിറങ്ങുന്നത്. ചിത്രം വിജയം നേടിയില്ലെങ്കിലും കജോളിന്റെ രാധിക എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനുപിന്നാലെ കിംഗ് ഖാനൊപ്പം അഭിനയിച്ച ‘ബാസിഗര്‍’ വന്‍ ഹിറ്റായി. പിന്നീടങ്ങോട്ട് ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്ക, കുച്ച് കുച്ച് ഹോത്താ ഹെ, ഗുപ്ത് തുടങ്ങി കജോളിന്റ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ട എത്രയെത്ര ഹിറ്റ് ചിത്രങ്ങള്‍. 25 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തിനിടയില്‍ കജോള്‍ ഷൂട്ടിങ് മുടക്കിയത് ഒരേയൊരു തവണ മാത്രമാണ്. മകള്‍ നൈസയ്ക്ക് സുഖമില്ലാതിരുന്ന ദിവസമായിരുന്നു അത്. 14 കാരിയായ നൈസയെക്കൂടാതെ 7 വയസ്സുളള യുഗ് എന്ന മകന്‍ കൂടി കജോള്‍-അജയ് ദേവ്ഗണ്‍ ദമ്പതിമാര്‍ക്കുണ്ട്. .@KajolAtUN says her biggest guru are her children. pic.twitter.com/jfIkPLJVav — Ahmedabad Times…

Read More

ഹോട്ട് ഹോട്ടര്‍ ഹോട്ടസ്റ്റ്; ഗ്ലാമറിന്റെ പാരമ്യതയില്‍ സുഹാനാ ഖാന്‍; ഷാരൂഖിന്റെ മകളുടെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍…

മുംബൈ: ബോളിവുഡ് ബാദ്ഷാ ഷാരൂഖിന്റെ മകള്‍ സുഹാനയുടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു; കിംഗ് ഖാനൊപ്പം ഓറഞ്ചു കളറില്‍ മുട്ടറ്റം മാത്രം വരെയയെത്തുന്ന വസ്ത്രമണിഞ്ഞായിരുന്നു സുഹാനയെത്തിയത്. ഫോട്ടോഗ്രാഫര്‍മാര്‍ ഇത് ആഘോഷമാക്കുകയും ചെയ്തു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയും ചിത്രങ്ങള്‍ കൊണ്ടാടി. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ ഡിസൈന്‍ ചെയ്ത റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായാണ് കിങ് ഖാനും മകളും എത്തിയത്. മകള്‍ക്കായി വസ്ത്രം തെരഞ്ഞെടുത്തത് ഖാനും ഭാര്യ ഗൗരിയും ചേര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരങ്ങളായ അനില്‍ കപൂര്‍, സോനം കപൂര്‍, കരണ്‍ ജോഹര്‍, ഫറാ ഖാന്‍, ആലിയ ഭട്ട് എന്നിവരും ചടങ്ങിനു എത്തിയിരുന്നു. എന്നാല്‍, ചടങ്ങിലെത്തിയ എല്ലാവരുടെയുംശ്രദ്ധ സുഹാനയിലായിരുന്നു എന്നു മാത്രം.

Read More

വേഷം കെട്ടി പറ്റിച്ചു; നിയന്ത്രണം വിട്ട് അവതാരകനെ മര്‍ദ്ദിച്ച് ഷാരൂഖ് ഖാന്‍; വീഡിയോ വൈറല്‍

ബോളിവുഡ് സുപ്പര്‍താരം ഷാരൂഖ് ഖാന്‍ പൊതുവെ അല്‍പം ചൂടനാണെന്നാണ് സംസാരം. തനിക്കിഷ്ടപ്പെടാത്ത ചോദ്യങ്ങളോ പെരുമാറ്റങ്ങളോ കിംഗ് ഖാന് സഹിക്കില്ല. ആരുടെ മുഖത്തു നോക്കി അതു പറയാനും താരത്തിനു മടിയില്ല. അത്തരമൊരു സന്ദര്‍ഭത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒരു ഈജിപ്ഷ്യന്‍ റിയാലിറ്റിഷോയ്ക്കിടെയായിരുന്നു സംഭവം. സെലിബ്രിറ്റികളെ പറ്റിക്കുന്ന ഈ പരിപാടിയുടെ പകുതിയില്‍ വച്ച് എസ്ആര്‍കെ ഇറങ്ങിപ്പോവുകയായിരുന്നു.ഷാരൂഖും ഒരു യുവതിയും മരുഭൂമിയിലെ മണല്‍ച്ചുഴിയില്‍ അകപ്പെട്ടു കിടക്കുന്നതാണ് രംഗം. അവരുടെ അരികിലേക്ക് ഒരു ഭീമാകാരനായ ഒരു കൊമോഡോ ഡ്രാഗണ്‍ നടന്നടുക്കുന്നു. ടിവി അവതരാകനായ റമീസ് തന്നെയായിരുന്നു കൊമോഡോ ഡ്രാഗണിന്റെ വേഷത്തില്‍ ഷാരൂഖിനെ പറ്റിക്കാനെത്തിയത്. എന്നാല്‍ ഇത് പറ്റിക്കലാണെന്നു മനസിലായതോടെ ഷാരൂഖിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഷാരൂഖിന്റെ ദേഷ്യം കണ്ട് അവതാരകന്‍ മാപ്പുപറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല. ‘ഇതിനാണോ തന്നെ ഇന്ത്യയില്‍ നിന്ന് ഇവിടെ വരെ കൊണ്ടുന്നതെന്നും മാപ്പര്‍ഹിക്കാന്‍ പറ്റാത്ത തെറ്റാണെന്നും ഷാരൂഖ് അവതാരകനോട്…

Read More

ഇതിലും ഭേദമായിരുന്നുല്ലോ ഞങ്ങളുടെ ഇംഗ്ലീഷ്! കിംഗ് ഖാന്റെ ഇംഗ്ലീഷ് മാര്‍ക്ക് കണ്ട് ആരാധകര്‍ ഞെട്ടി; കോളജില്‍ അഡ്മിഷനായി ഷാരൂഖ് സമര്‍പ്പിച്ച അപേക്ഷ വൈറല്‍

ബോളിവുഡിലെ നല്ല വാക്ചാതുര്യവും ഇംഗ്ലീഷില്‍ പ്രാവീണ്യവുമുള്ള താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാന്‍ എന്നതില്‍ ആര്‍ക്കും സംശയമൊന്നുമില്ല. എന്നാല്‍, കോളജ് പഠനകാലത്ത് മറ്റ് വിഷയങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇംഗ്ലീഷ് വിഷയത്തിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കന്‍ കഴിഞ്ഞില്ലെന്നാണ് കിംഗ് ഖാന്റെ പേരില്‍ വൈറലാകുന്ന അഡ്മിഷന്‍ ഫോം തെളിയിക്കുന്നത്. ഡല്‍ഹി യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ‘ഡിയു ടൈംസ്’ പോര്‍ട്ടലിന്റെ ഫേസ്ബുക്ക് പേജിലാണ് ഷാരൂഖ് ഖാന്റെ അഡ്മിഷന്‍ ഫോം പ്രത്യക്ഷപ്പെട്ടത്. മറ്റ് എല്ലാ വിഷയങ്ങള്‍ക്കും മികച്ച രീതിയില്‍ മാര്‍ക്ക് നേടിയ ഖാന് ഇംഗ്ലീഷിന് നൂറില്‍ 51 മാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹന്‍സ് രാജ് കോളജില്‍ ബിഎ എക്കണോമിക്സ് വിഷയത്തിലാണ് ഷാരൂഖ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഷാരൂഖിന്റെ ചെറുപ്പക്കാലത്തെ ചിത്രം പതിപ്പിച്ച അപേക്ഷ പേജില്‍ പ്രത്യക്ഷപ്പെട്ടത്തൊടെ താരത്തിന്റെ മാര്‍ക്കാണ് ഏവരും തേടിയത്. തരക്കേടിലാത്ത മാര്‍ക്ക് താരത്തിനുണ്ടെങ്കിലും ഇതിലും മെച്ചമാണ് തങ്ങളുടെ ഇംഗ്ലീഷ് മാര്‍ക്കെന്നാണ് ഡല്‍ഹി…

Read More

അബ്‌റാം ആര്യന്റെ മകനല്ല; അബ്‌റാം മൂത്ത മകന്‍ ആര്യന് കാമുകിയിലുണ്ടായ കുട്ടിയെന്ന വാദത്തിന് വികാരഭരിതനായി മറുപടി നല്‍കി കിംഗ് ഖാന്‍

ഇന്ത്യന്‍ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവ് അതാണ് ഷാരൂഖ് ഖാന്‍. ബോളിവുഡ് ബാദ്ഷാ എന്ന പേര് അദ്ദേഹത്തിന് ചാര്‍ത്തി നല്‍കപ്പെട്ടതും അതിനാലാണ്. അഭിനയവും ഗ്ലാമറും സ്റ്റൈലും കൊണ്ടു മാത്രമല്ല ഷാരൂഖ് ഇന്ത്യാക്കാരുടെ മനം കവര്‍ന്നത്. അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടുകൂടിയാണ്. കുടുംബത്തിന്റെ കാര്യത്തില്‍ കിംഗ് ഖാന്‍ കാണിക്കുന്ന കരുതല്‍ മറ്റുള്ള താരങ്ങള്‍ക്കു പോലും പ്രചോദനമാണ്. ഇതൊക്കെയാണെങ്കിലും ഗോസിപ്പുകള്‍ എന്നും എസ്ആര്‍കെയെ വിടാതെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഒരു ഗോസിപ്പ് ഷാരൂഖിനെ മാനസികമായി തകര്‍ത്തിരിക്കുകയാണ്. ഷാരൂഖിന്റെ ഇളയ മകന്‍ അബ്രാം മൂത്ത മകന്‍ ആര്യന് കാമുകിയില്‍ ജനിച്ച കുഞ്ഞാണെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരണം. കഴിഞ്ഞ ദിവസം നടന്ന ടെഡ് കോണ്‍ഫറന്‍സില്‍ ഈ അപവാദപ്രചരണങ്ങള്‍ക്കെല്ലാം ഷാരൂഖ് മറുപടി നല്‍കി. അതും വികാരനിര്‍ഭരനായി. ‘ഞാന്‍ 51 വയസ്സുള്ള നടന്‍. സിനിമയില്‍ 21 കാരനായി അഭിനയിക്കാറുണ്ട്’. നിറഞ്ഞ കയ്യടികളോടെയായിരുന്നു ഷാരൂഖ് പ്രസംഗിച്ച് തുടങ്ങിയത്.  സ്വപ്നങ്ങള്‍…

Read More