ക്ലാ​സ്മു​റി​യി​ല്‍ വി​ദ്യാ​ര്‍​ഥി​യ്‌​ക്കൊ​പ്പം ത​ക​ര്‍​പ്പ​ന്‍ നൃ​ത്ത​വു​മാ​യി അ​ധ്യാ​പി​ക ! വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഹി​റ്റ്…

വി​ദ്യാ​ര്‍​ഥി​ക​ളെ ഭ​യ​ത്തി​ന്റെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യി​രു​ന്ന അ​ധ്യാ​പ​ക​രു​ടെ കാ​ല​മൊ​ക്കെ മാ​റി. ഇ​പ്പോ​ള്‍ കു​ട്ടി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കു സ​മാ​ന​മാ​യാ​ണ് പ​ല അ​ധ്യാ​പ​ക​രും അ​വ​രോ​ട് ഇ​ട​പെ​ടു​ന്ന​ത്.

മാ​ത്ര​മ​ല്ല പാ​ഠ്യ​വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ന്‍ പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും പ​യ​റ്റാ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്ക് യാ​തൊ​രു മ​ടി​യു​മി​ല്ല.

പ​ഠ​നം ഏ​റ്റ​വും ല​ളി​ത​മാ​ക്കി വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ക്ക​ലാ​ണ് പ്ര​ധാ​ന അ​ജ​ണ്ട. ഇ​ങ്ങ​നെ ര​സ​ക​ര​മാ​യ രീ​തി​യി​ല്‍ ഒ​രു അ​ധ്യാ​പി​ക കു​ട്ടി​ക​ളെ ക​യ്യി​ലെ​ടു​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

ഡ​ല്‍​ഹി​യി​ലെ ഒ​രു സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​മാ​ണ് ഇ​ത്. ക്ലാ​സ് മു​റി​യി​ല്‍ കു​ട്ടി​ക​ള്‍​ക്കൊ​പ്പം പാ​ട്ടു​പാ​ടി നൃ​ത്തം ചെ​യ്യു​ന്ന അ​ധ്യാ​പി​ക​യാ​യ മ​നു ഗു​ലാ​ത്തി​യാ​ണ് വി​ഡി​യോ​യി​ലെ താ​രം.

‘ഇം​ഗ്ലീ​ഷ് ഭാ​ഷാ അ​ധ്യാ​പ​ന​വും പി​ന്നെ കു​റ​ച്ച് ഹ​രി​യാ​ന്‍​വി സം​ഗീ​ത​വും, ഞ​ങ്ങ​ളു​ടെ സ്‌​കൂ​ള്‍ ദി​ന​ത്തി​ന്റെ അ​വ​സാ​ന ദി​ന​ക്കാ​ഴ്ച’ എ​ന്ന് കു​റി​ച്ചു​കൊ​ണ്ട് ഗു​ലാ​ത്തി ത​ന്നെ​യാ​ണ് വി​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്.

ഹ​രി​യാ​ന്‍​വി പാ​ട്ടി​നൊ​പ്പം ക്ലാ​സി​ലെ ഒ​രു കു​ട്ടി ചു​വ​ടു​വ​യ്ക്കു​ക​യാ​ണ്. വി​ദ്യാ​ര്‍​ത്ഥി​നി​ക്കൊ​പ്പം മ​നു ഗു​ലാ​ത്തി​യും ചു​വ​ടു​വ​ച്ചു.

ഇ​തോ​ടെ ക്ലാ​സി​ലെ മ​റ്റു കു​ട്ടി​ക​ളും ആ​വേ​ശ​ത്തി​ലാ​യി അ​വ​ര്‍ എ​ഴു​ന്നേ​റ്റു​നി​ന്ന് ക​യ്യ​ടി​ക്കാ​നും തു​ട​ങ്ങി. എ​ന്താ​യാ​ലും ഡാ​ന്‍​സ് വീ​ഡി​യോ ഇ​തി​നോ​ട​കം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്‍​ഹി​റ്റാ​യി​ക്ക​ഴി​ഞ്ഞു.

Related posts

Leave a Comment