പത്തു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ അടിമുടി മാറും ! 2030ഓടെ പെട്രോള്‍,ഡീസല്‍ കാറുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ബ്രിട്ടന്‍…

2030ഓടെ പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരത്തുകളില്‍ നിന്നു പിന്‍വലിക്കാന്‍ ബ്രിട്ടന്‍. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ 2040-ഓടെ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ 2035 മുതല്‍ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, ഫിനാന്‍ഷ്യല്‍ ടൈംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2030 മുതല്‍ തന്നെ ബ്രിട്ടണില്‍ ഇത്തരം വാഹനങ്ങള്‍ നിരോധിക്കുമെന്നാണ് വിവരം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ബ്രിട്ടന്റെ പാരിസ്ഥിതിക നയം സംബന്ധിച്ച പ്രസംഗത്തിലായിരിക്കും മോറിസ് ജോണ്‍സണ്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടണിന്റെ സമാനമായ പദ്ധതിയെ കുറിച്ച് കഴിഞ്ഞ ദിവസം ബിബിസിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാല്‍ മറ്റൊരു കാര്യം…

Read More

കോവിഡ് നിയന്ത്രണത്തില്‍പ്പെട്ട് ശ്വാസം മുട്ടിയിരുന്നവര്‍ ഇന്ന് തെരുവുകളെ പൂരപ്പറമ്പാക്കുന്നു ! നിശാപാര്‍ട്ടികള്‍ കൊഴുക്കുമ്പോള്‍ മദിച്ചുല്ലസിച്ച് ബ്രിട്ടീഷ് ജനത; ബ്രിട്ടനില്‍ വീണ്ടും കോവിഡ് പിടിമുറുക്കുമോ ?

കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് മുക്തരായതോടെ ആഘോഷത്തിമിര്‍പ്പിലാണ് ബ്രിട്ടീഷ് ജനത.അടച്ചിട്ടിരുന്ന ബാറുകളും പബ്ബുകളുമെല്ലാം തുറന്നതോടെ ജനങ്ങള്‍ തെരുവുകളിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ആദ്യ ദിവസം തന്നെ സാമൂഹിക അകലം പാലിക്കല്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറന്നു. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ വീക്കെന്‍ഡ് ആസ്വദിക്കാന്‍ എത്തിയ ഇംഗ്ലീഷുകാര്‍ യാതൊരു വിധ സാമൂഹിക അകലവും പാലിക്കാതെയാണ് മദിച്ചുല്ലസിച്ചത്. ഇന്നലെ ഒരു ദിവസം മാത്രം രാജ്യത്തെ 23,000 പബ്ബുകളിലായി 15 മില്ല്യണ്‍ പൗണ്ടിന്റെ കച്ചവടം നടന്നിട്ടുണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ കണക്ക് കൂട്ടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ നഷ്ടം നികത്താന്‍ വെതെര്‍സ്പൂണ്‍സ് ഉള്‍പ്പടെയുള്ള പബ്ബുകള്‍ മദ്യത്തിനും ബിയറിനുമൊക്കെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും പബ്ബുകളിലേക്കുള്ള ഒഴുക്കിനെ തീരെ ബാധിച്ചില്ല. കേംബ്രിഡ്ജിലെ റീഗലില്‍ ഒരു മണിക്കൂര്‍ വരെ കാത്തുനിന്നിട്ടാണ് പലര്‍ക്കും പബ്ബിനകത്തേക്ക് കടക്കുവാന്‍ കഴിഞ്ഞത്. നിരവധി ആളുകള്‍ക്ക് നേരെ കേസുകളുമെടുത്തിട്ടുണ്ട്. മദ്യപിച്ച്…

Read More

അടി സക്കെ ! ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചതോടെ തെരുവുകളിലും ബീച്ചുകളിലും അറുമാദിച്ച് സായിപ്പന്മാര്‍; മിക്കവാറും ഇക്കണക്കിനു പോയാല്‍ യൂറോപ്പിന്റെ കാര്യം കട്ടപ്പൊകയെന്ന് വിലയിരുത്തല്‍…

ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച ആദ്യ ഞായറാഴ്ച അടിച്ചുപൊളിച്ച് ബ്രിട്ടീഷുകാര്‍. കൊറോണ ഭീഷണിയെല്ലാം മറന്നായിരുന്നു ഇന്നലെ സായിപ്പന്മാര്‍ കൂട്ടത്തോടെ തെരുവുകളും ബീച്ചുകളും പാര്‍ക്കുകളും കൈയ്യടക്കിയത്. ബ്രിട്ടന് പുറമെ മറ്റ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇതിന് സമാനമായ അവസ്ഥയാണ് ഇന്നലെ പ്രകടമായത്. മദ്യപിച്ച് മദോന്മത്തരായി സാമൂഹിക അകലം പാലിക്കണമെന്ന നിയമത്തിന് പുല്ലുവില നല്‍കിയായിരുന്നു ബ്രിട്ടീഷുകാരുടെ അറുമാദം. രണ്ടാം ഘട്ട കൊറോണ യൂറോപ്പിനെയും കൊണ്ടേ പോകൂ എന്നുള്ള ലോകാരോഗ്യ സംഘടനയുടെ പ്രവചനം ശരിവയ്ക്കും വിധത്തിലായിരുന്നു സായിപ്പന്മാരുടെ അഴിഞ്ഞാട്ടം. യുകെയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളില്‍ കാണാനാവുന്നതും സുരക്ഷ മറന്നുള്ള ആഘോഷത്തിന്റെ കാഴ്ചകളാണ്. ഞായറാഴ്ച താപനില 27 ഡിഗ്രിയ്ക്കു മുകളിലായിരുന്നു അതിനാല്‍ തന്നെ നല്ല ചൂടുള്ള കാലാവസ്ഥയെ പരമാവധി നുകരുകയെന്ന ലക്ഷ്യം മാത്രമേ ഇന്നലെ ബ്രിട്ടീഷുകാരുടെ പ്രവര്‍ത്തികളില്‍ നിഴലിച്ചിരുന്നുള്ളൂ. ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്നുവെങ്കിലും രാജ്യം ഇപ്പോഴും കൊറോണ ഭീഷണിയില്‍ തന്നെയായതിനാല്‍ സാമൂഹിക അകലം പാലിച്ച്…

Read More

പ്രമേഹ രോഗികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം ! ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 26 ശതമാനവും പ്രമേഹ രോഗികള്‍; ആരുമായി സമ്പര്‍ക്കമില്ലാതെ കഴിയേണ്ടത് അനിവാര്യത…

കോവിഡ് ലോകമെമ്പാടും കീഴടക്കി മുന്നേറുമ്പോള്‍ മരണ സംഖ്യ ആഗോളതലത്തില്‍ മൂന്നു ലക്ഷം പിന്നിട്ടിരിക്കുകയാണ്. എതെങ്കിലും വിധത്തിലുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെയാണ് കൂടുതലായും കോവിഡ് മരണത്തിലേക്ക് കൈപിടിച്ചു നയിക്കുന്നത്. എന്നാല്‍ ഈയിടെ പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് കോവിഡിന് ഏറ്റവും ഇഷ്ടമുള്ള ഇരകള്‍ പ്രമേഹബാധിതരാണെന്നതാണ്. പ്രമേഹമുള്ളവര്‍ കൊറോണ ബാധിച്ചാല്‍ മരണത്തിന് കീഴടങ്ങാനാണ് കൂടുതല്‍ സാദ്ധ്യത എന്നും പറയുന്നു. ഇംഗ്ലണ്ടിലെ വിവിധ ആശുപത്രികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്, ഇവിടങ്ങളില്‍ കോവിഡ് 19 മൂലം മരണമടഞ്ഞവരില്‍ കാല്‍ ഭാഗത്തോളം പ്രമേഹ രോഗികളായിരുന്നു എന്നാണ്. ഇതിനോടൊപ്പം, ഇതാദ്യമായി എന്‍ എച്ച് എസ് കോവിഡ് മൂലം മരിച്ചവര്‍ക്കുണ്ടായിരുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കേവലം അഞ്ച് ശതമാനം ആളുകള്‍ക്ക് മാത്രമാണ് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നത്. മാര്‍ച്ച് 31 മുതല്‍ക്കാണ്, കോവിഡ് രോഗികളില്‍ നിലവിലുണ്ടായിരുന്ന ആരോഗ്യ പ്രശ്‌നങ്ങളെകുറിച്ചുള്ള വിവരങ്ങള്‍…

Read More

ചുവന്നു വിങ്ങിയ കണ്ണുകള്‍ ! തുടര്‍ച്ചയായ ചര്‍ദ്ദി;കുട്ടികളെ വീഴ്ത്തുന്ന കൊറോണയുടെ പുതിയ വേര്‍ഷന്‍ അതിമാരകം;ബ്രിട്ടനില്‍ നിരവധി കുട്ടികള്‍ക്ക് രോഗം…

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണയുടെ തേരോട്ടം തുടരുകയാണ്. ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണയുടെ പുതുരൂപമാണ് ഇപ്പോള്‍ ആശങ്ക വര്‍ധിപ്പിക്കുന്നത്. മുഖ്യമായി കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ചുവന്നുവിങ്ങിയ കണ്ണുകളും പൊട്ടിയൊലിക്കുന്ന ചര്‍മവുമാണ് ഈ കൊറോണയെ കൂടുതല്‍ ഭീകരനാക്കുന്നത്. ഈ രോഗലക്ഷണങ്ങളുമായി ലൂയിസ് ഗ്രെയ്ഗ് എന്ന 13 കാരനെ കഴിഞ്ഞ ദിവസം ഗ്ലാസ്‌ഗോയിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനില്‍ പ്രവേശിപ്പിച്ചത്. പൊള്ളുന്ന പനിയുമുണ്ടായിരുന്നു. വരണ്ട ചുമയില്ലാത്തതിനാല്‍ കോവിഡ്-19 അല്ലായെന്ന് കുട്ടിയുടെ മാതാവിന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കി.പക്ഷെ ത്വക്കില്‍, അഞ്ചാംപനിക്ക് സമാനമായ ചുവന്ന കുമിളകള്‍ വലുതാകാന്‍ തുടങ്ങി. ഒപ്പം കണ്ണിലെ ചുവപ്പിനെ കനം വര്‍ദ്ധിച്ചുവരികയു ചെയ്തു. നിര്‍ത്താത ചര്‍ദ്ദിയും കൂടിയായപ്പോള്‍ ആ പതിമൂന്നുകാരന്‍ വലഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് എരിച്ചില്‍, വീക്കം തുടങ്ങിയ ലക്ഷണങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് എന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ഈ സംഭവം. കവാസാക്കി രോഗം എന്നറിയപ്പെടുന്ന രോഗാവസ്ഥയോടെ…

Read More

ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പറഞ്ഞപ്പോള്‍ സാമൂഹിക അകലം മറന്ന് ബ്രിട്ടീഷുകാര്‍ ; ബാന്‍ഡ്‌മേളവും പടക്കംപൊട്ടീരുമായി തെരുവിലിറങ്ങിയത് ആയിരങ്ങള്‍ ! ഉത്തരേന്ത്യക്കാരെ പരിഹസിച്ചവര്‍ക്ക് ഇപ്പോള്‍ മൗനവ്രതം…

വീടിന്റെ ജനാലകളിലും ബാല്‍ക്കണികളിലും നിന്ന് പാത്രം കൊട്ടുകയും കൈയ്യടിക്കുകയും ചെയ്ത് ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോള്‍ ഉത്തരേന്ത്യയില്‍ ചില മേഖലയില്‍ ഇത് വിപരീത ഫലമാണുണ്ടാക്കിയത്. പലരും ബാന്‍ഡ്‌മേളവും പടക്കം പൊട്ടീരുമായി തെരുവിലിറങ്ങി ആഘോഷിക്കുകയാണുണ്ടായത്. ഇതേ അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസം ബ്രിട്ടനും. ആരോഗ്യ പ്രവര്‍ത്തകരേയും കോവിഡിനെതിരായ പോരാട്ടത്തിലെ മുന്‍നിര പോരാളികളെയും ആദരിക്കുന്നതിനായി കൈകൊട്ടലും പാത്രംകൊട്ടലുമായി ആയിരങ്ങള്‍ ബാല്‍ക്കണിയില്‍ അണിനിരന്നപ്പോള്‍, അതിന്റെ ഉദ്ദേശശുദ്ധിതന്നെ ചോദ്യം ചെയ്യുന്ന വിധത്തിലായിരുന്നു ആവേശം മൂത്ത ചില ബ്രിട്ടീഷുകാരുടെ പെരുമാറ്റം. സാമൂഹിക അകലം പാലിക്കാതെ തെരുവിലേക്ക് കൂട്ടമായി ഇറങ്ങിയ ഇക്കൂട്ടര്‍, ബാന്‍ഡ് താളത്തിനൊത്ത് തെരുവില്‍ നൃത്തം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. കോവിഡ് ഏറ്റവുമധികം നാശം വിതച്ച പ്രദേശങ്ങളിലൊന്നാണ് ബ്രിട്ടന്‍. ഇന്നലെ ഏക മനസ്സോടെയാണ് ഇംഗ്ലീഷ് ജനത തങ്ങളുടെ രക്ഷകരോടുള്ള ആദരവ് രേഖപ്പെടുത്താന്‍ തയ്യാറായത്. വീടിന്റെ ബാല്‍ക്കണികളിലും, ആശുപത്രികള്‍ക്ക് മുന്നിലും സൂപ്പര്‍മാര്‍ക്കറ്റിലുമൊക്കെ നൂറുകണക്കിന് ആള്‍ക്കാരാണ്…

Read More

മലേറിയ തടയുന്നതിനുള്ള മരുന്ന് ഉപയോഗിച്ച് അമേരിക്ക കൊറോണ പ്രതിരോധ വാക്‌സിന്‍ നിര്‍മിച്ചു ? ചൈനയും കൊറിയയും പ്രയോഗിക്കുന്നതും ഇതുതന്നെയെന്ന് സൂചന; ബ്രിട്ടനില്‍ പുതിയ കാമ്പെയ്ന്‍…

കോവിഡ് സര്‍വ്വവ്യാപിയാകുമ്പോള്‍ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ക്ലോറോക്വിന്‍ എന്ന ആന്റി മലേറിയല്‍ ഡ്രഗ് ഉപയോഗിച്ച് കോവിഡ്19നെ ചെറുക്കാമെന്നാണ് ഇപ്പോള്‍ പുതിയ കണ്ടെത്തല്‍. ക്ലോറോക്വിന്‍ എന്ന ആന്റി മലേറിയല്‍ ഡ്രഗ് ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയും തൊട്ടു പിന്നാലെയെത്തി. ചൈനയിലും കൊറിയയിലും കൊറോണയെ തുരത്തുവാന്‍ ആന്റി മലേറിയല്‍ ഡ്രഗ് വ്യാപകമായി ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അസ്സോസിയേഷന്റെ അനുമതി ലഭിച്ചിട്ടില്ലെങ്കിലും ഈ മരുന്ന് രോഗബാധിതര്‍ക്ക് എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും ട്രംപ് അറിയിച്ചു. ഇത് ബ്രിട്ടനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.നേരത്തേ, വളരെ എളുപ്പത്തില്‍ ലഭ്യമായ ഇതേ മരുന്നിന്റെ ഫലം പരീക്ഷിക്കണമെന്ന ആവശ്യം ജനങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. ബ്രിട്ടനില്‍ ഇതിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ഒരു എച്ച് ഐ വി മരുന്നിനൊപ്പം ക്ലോറിക്വിന്റെയും കയറ്റുമതി അധികാരികള്‍ നിരോധിക്കുകയും ചെയ്തിരുന്നു. യു.കെ ആയിരക്കണക്കിന് ആന്റിബോഡി കിറ്റുകള്‍ വാങ്ങുമെന്ന് പ്രഖ്യാപിക്കുമ്പോഴും ഏത്…

Read More

കോവിഡ്19നെ 1918ലെ പകര്‍ച്ചപ്പനിയുമായി താരതമ്യം ചെയ്തുള്ള പഠനം ലോകത്തെ നടുക്കുന്നു; പഠനപ്രകാരം അമേരിക്കയില്‍ 22 ലക്ഷം ആളുകളും ബ്രിട്ടനില്‍ അഞ്ചു ലക്ഷം ആളുകളും മരിക്കാന്‍ സാധ്യത…

കോവിഡ്19 ലോകത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ ബ്രിട്ടീഷ് സംഘത്തിന്റെ പുതിയ പഠനവിവരം അമേരിക്കയെയും ബ്രിട്ടനെയും കൂടുതല്‍ ഭയപ്പാടിലാക്കുകയാണ്. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഇറ്റലിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് പഠനം. കോവിഡ് ബാധ മൂലം യുഎസില്‍ മാത്രം 22 ലക്ഷം ആളുകള്‍ മരിച്ചേക്കാമെന്നാണ് പഠന റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ അഞ്ചു ലക്ഷം പേരെങ്കിലും മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1918ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. ഹോം ഐസൊലേഷന് പുറമെ ശക്തമായ നിയന്ത്രണങ്ങളും ഈ പഠനം ശുപാര്‍ശ ചെയ്യുന്നു. കൊറോണ രോഗികളെ കൈകാര്യം ചെയ്യാനാകാത്ത നിലയിലാണ് യുകെ എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്). ഫ്രാന്‍സും ജര്‍മ്മനിയും ഏര്‍പ്പെടുത്തിയ തരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ യുകെ ഗവണ്‍മെന്റ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ക്ലബ്ബുകളും പബ്ബുകളും തീയറ്ററുകളും അടച്ചിടാന്‍ പ്രധാനമന്ത്രി ബോറിസ്…

Read More

കൊച്ചിയില്‍ നിന്ന് ദുബായ്ക്കുള്ള വിമാനത്തില്‍ കയറിയ ബ്രിട്ടീഷുകാരന് കോവിഡ്; ഇയാള്‍ എത്തിയത് മൂന്നാറില്‍ നിന്നും;വിമാനത്തിലുണ്ടായിരുന്ന 270 ആളുകളെ ആശുപത്രിയിലേക്ക് മാറ്റും

കൊച്ചി: ബ്രിട്ടനില്‍ നിന്നെത്തിയ വിനോദസഞ്ചാരിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറില്‍ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ നെടുന്പാശേരി വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഇയാളും 19 പേരടങ്ങുന്ന സംഘത്തെയും നെടുന്പാശേരിയില്‍ പോലീസ് പിടികൂടി. ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ വിദേശത്തേക്ക് കടക്കാനാണ് ബ്രിട്ടീഷ് പൗരന്‍ ശ്രമിച്ചത്. വിമാനത്തിനുള്ളില്‍നിന്നും പോലീസ് ഇയാളടങ്ങുന്ന സംഘത്തെ തിരിച്ചിറക്കി. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ യാത്ര തടസപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. അണുവിമുക്തമാക്കുന്നതിനായി നെടുന്പാശേരി വിമാനത്താവളം അടച്ചേക്കുമെന്നും സൂചനയുണ്ട്. മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ 19 പേരടങ്ങുന്ന സംഘത്തെ കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

Read More

കൊറോണ വൈറസ് പടര്‍ന്നു പിടിക്കാന്‍ ഏറ്റവും സാധ്യതയുള്ള നഗരം ബാങ്കോങ്ക് ! 20 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടിക പുറത്ത്; പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഇവയൊക്കെ…

കൊറോണ വൈറസിന്റെ അതിവേഗത്തിലുള്ള വ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള നഗരം തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്ക് എന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍. സമീപഭാവിയില്‍ ഈ വൈറസ് ലോകമെമ്പാടും പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോസ് ആഞ്ചലസും ന്യൂയോര്‍ക്കും സാധ്യതാ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ടോപ് 20 ലിസ്റ്റില്‍ യുകെയാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ ഇടയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളതെന്നും എന്നും ഗവേഷകര്‍ പറയുന്നു. ഹോങ്കോങും സോളും ടോക്കിയോയും സിങ്കപ്പൂരും ഹൈ റിസ്‌ക് നഗരങ്ങളാണ്. അമേരിക്കയിലേക്കും യുകെയിലേക്കും യുഎഇയിലേക്കും പടരാന്‍ ഞൊടിയിട മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കൊറോണ വൈറസ് പകരാന്‍ ഇടയുള്ള 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചിട്ടില്ല എന്ന വാര്‍ത്ത ആശ്വാസം പകരുകയാണ്. ഹോങ്കോങ് ആണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ രണ്ടാമതായി ഇടം പിടിച്ചത്. തായ്‌പേയ്, ദക്ഷിണകൊറിയ, ജപ്പാന്‍,…

Read More