മ​ക​ള്‍​ക്ക് വി​വാ​ഹ​സ​മ്മാ​ന​മാ​യി ബു​ള്‍​ഡോ​സ​ര്‍ ന​ല്‍​കി അ​ച്ഛ​ന്‍ ! ഇ​തി​നു പി​ന്നി​ലെ കാ​ര​ണം ഇ​ങ്ങ​നെ..

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വ​ധു​വ​ര​ന്‍​മാ​ര്‍​ക്ക് വ​ധു​വി​ന്റെ അ​ച്ഛ​ന്‍ ന​ല്‍​കി​യ വി​വാ​ഹ​സ​മ്മാ​നം ക​ണ്ട് ഞെ​ട്ടു​ക​യാ​ണ് ഏ​വ​രും. കാ​ര​ണം ഒ​രു ബു​ള്‍​ഡോ​സ​ര്‍ ആ​യി​രു​ന്നു ആ ​വി​വാ​ഹ​സ​മ്മാ​നം. വി​ര​മി​ച്ച സൈ​നി​ക​ന്‍ പ​ര​ശു​റാം പ്ര​ജാ​പ​തി​യാ​ണ് ത​ന്റെ മ​ക​ള്‍ നേ​ഹ​യ്ക്ക് വി​വാ​ഹ​ദി​ന​ത്തി​ല്‍ ബു​ള്‍​ഡോ​സ​ര്‍ സ​മ്മാ​നി​ച്ച​ത്. ഇ​തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. സൗ​ങ്ക​ര്‍ സ്വ​ദേ​ശി​യാ​യ മ​രു​മ​ക​ന്‍ യോ​ഗേ​ന്ദ്ര നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ന​വ​ദ​മ്പ​തി​ക​ള്‍​ക്ക് ആ​ഡം​ബ​ര കാ​റി​ന് പ​ക​രം ജെ​സി​ബി ന​ല്‍​കി​യ​തി​ന് പി​ന്നി​ലെ കാ​ര​ണം ചോ​ദി​ച്ച​പ്പോ​ള്‍, മ​ക​ള്‍ യു​പി​എ​സ്സി​ക്ക് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും പ​രീ​ക്ഷ​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്നു​മാ​ണ് പി​താ​വ് പ​റ​യു​ന്ന​ത്. മ​റ്റു​ള്ള​വ​ര്‍​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് അ​ച്ഛ​ന്‍ ഇ​ത് ചെ​യ്ത​തെ​ന്ന് മ​രു​മ​ക​ന്‍ യോ​ഗേ​ന്ദ്ര പ​റ​ഞ്ഞു. ഡി​സം​ബ​ര്‍ 15ന് ​യു​പി​യി​ലെ ഹാ​മി​ര്‍​പൂ​രി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം.

Read More

വി​വാ​ഹ​സ​മ്മാ​നം പൊ​ട്ടി​ത്തെ​റി​ച്ചു ! വ​ര​നും ബ​ന്ധു​വി​നും പ​രു​ക്ക്; വി​ല്ല​ന്‍ വ​ധു​വി​ന്റെ ​കാ​മു​ക​നെ​ന്നു സം​ശ​യം…

വ്യ​ത്യ​സ്ഥ​മാ​യ വി​വാ​ഹ​സ​മ്മാ​ന​ങ്ങ​ള്‍ പ​ല​ര്‍​ക്കും ല​ഭി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ വി​വാ​ഹ​സ​മ്മാ​നം പൊ​ട്ടി​ത്തെ​റി​ച്ചാ​ല്‍ എ​ന്താ​വും സ്ഥി​തി. വി​വാ​ഹ​ത്തി​ന് കി​ട്ടി​യ സ​മ്മാ​ന​ങ്ങ​ളി​ല്‍ ഒ​ന്ന് പൊ​ട്ടി​ത്തെ​റി​ച്ച് ന​വ​വ​ര​നും ബ​ന്ധു​വാ​യ കു​ട്ടി​ക്കും പ​രു​ക്ക് പ​റ്റി എ​ന്ന വാ​ര്‍​ത്ത​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. ഗു​ജ​റാ​ത്തി​ലെ ന​വ​സാ​രി ജി​ല്ല​യി​ലാ​ണ് ന​ടു​ക്കു​ന്ന സം​ഭ​വം. മെ​യ് 12നാ​യി​രു​ന്നു യു​വാ​വി​ന്റെ വി​വാ​ഹം. അ​ന്ന് ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ല്‍ ഒ​രു ക​ളി​പ്പാ​ട്ട​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ല​തേ​ഷ്, മൂ​ന്നു വ​യ​സു​കാ​ര​ന്‍ അ​ന​ന്ത​ര​വ​ന്‍ ജി​യാ​സ് എ​ന്നി​വ​രാ​ണ് പ​രു​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ല്‍ തു​ട​രു​ന്ന​ത്. ജി​യാ​ന്റെ ത​ല​യി​ലും ക​ണ്ണി​ലു​മാ​ണ് പ​രു​ക്കേ​റ്റ​ത്. വ​ധു​വി​ന്റെ സ​ഹോ​ദ​രി​യു​ടെ മു​ന്‍​കാ​മു​ക​ന്‍ രാ​ജു പ​ട്ടേ​ല്‍ ന​ല്‍​കി​യ സ​മ്മാ​ന​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് വ​ര​ന്റെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

മകളുടെ വിവാഹം കാണാന്‍ തനിക്ക് ആയുസുണ്ടാകില്ലെന്നു മനസ്സിലാക്കിയ ആ അമ്മ ഒരു രഹസ്യ സമ്മാനം കരുതിവച്ചു; അമ്മ മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ആ സമ്മാനം മകളെ തേടിയെത്തി; സമ്മാനപ്പൊതി തുറന്ന മകള്‍ കണ്ടത്…

മകളുടെ വിവാഹനാള്‍ വരെ താന്‍ ജീവിച്ചിരിക്കില്ലെന്ന് ആ അമ്മയ്ക്ക് ഉറപ്പായിരുന്നു. അതിനാല്‍ അവര്‍ മകള്‍ക്കായി ഒരു രഹസ്യസമ്മാനം തയ്യാറാക്കി. യുകെയിലാണ് സംഭവം. അമ്മ മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ സര്‍പ്രൈസ് ഗിഫ്റ്റ് മകളെ തേടിയെത്തിയത്. അമ്പരപ്പോടെ ആ സമ്മാനപ്പൊതി തുറന്ന മകള്‍ കണ്ടത് ഒരു ജോഡി വിവാഹ ഷൂ ആണ്. അമ്മയ്ക്ക് തന്നോടു പറയാനുണ്ടായിരുന്ന കുറച്ചു കാര്യങ്ങള്‍ കൂടി അമ്മ ആ ഷൂവിന്റെ സോളില്‍ കുറിച്ചിരുന്നുവെന്നും ഏറെ അഭിമാനത്തോടും അദ്ഭുതത്തോടും കൂടിയാണ് അമ്മയുടെ ആ സര്‍പ്രൈസ് ഗിഫ്റ്റ് താന്‍ സൂക്ഷിക്കുന്നതെന്നും മകള്‍ പറയുന്നു. ലെസ്റ്റര്‍ഷെയറിലെ എമ്മ എന്ന യുവതിയ്ക്കാണ് ഈ അപൂര്‍വ സമ്മാനം ലഭിച്ചത്. എമ്മയുടെ വിവാഹനിശ്ചയം 2016ല്‍ ആയിരുന്നു. ഈ ചടങ്ങിന് ശേഷം ഒരുമാസം പിന്നിട്ടപ്പോഴാണ് എമ്മയുടെ അമ്മയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചതും തുടര്‍ന്ന് അവര്‍ മരണമടഞ്ഞതും. കഴിഞ്ഞാഴ്ചയാണ് അമ്മയുടെ സര്‍പ്രൈസ് ഗിഫ്റ്റ് എമ്മയെത്തേടിയെത്തിയത്. മരിക്കുന്നതിനു മുന്‍പ്…

Read More