വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതിനെത്തുടര്‍ന്ന് കൊല്ലത്ത് റംസി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ലക്ഷ്മി പ്രമോദാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സീരിയലില്‍ കണ്ണീര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയ ലക്ഷ്മി എന്ന നായിക പിന്നീട് വില്ലത്തി വേഷങ്ങളിലേക്ക് മാറുകയായിരുന്നു. ഈ വില്ലത്തരം ജീവിതത്തിലും തുടര്‍ന്നതോടെ ഒരു പെണ്‍കുട്ടിയ്ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ലക്ഷ്മി പ്രമോദിന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എങ്ങനെയാണ് അസറുമായി പ്രണയത്തിലായതും വിവാഹിതയായതും അന്യ മതക്കാരി ആയിട്ട് പോലും അസറിന്റെ വീട്ടുകാര്‍ എന്തുകൊണ്ട് ലക്ഷ്മി പ്രമോദിനെ സ്വീകരിച്ചു എന്നുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ മലയാളികള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്. പരസ്പരം എന്ന പരമ്പരയിലെ സമൃദ്ധി എന്ന കഥാപാത്രം ഒഴികെ ചെയ്ത റോളുകളിലെല്ലാം വില്ലത്തി ആയിട്ടാണ് ലക്ഷ്മി പ്രമോദ് എത്തിയിട്ടുള്ളത്. ഷോര്‍ട്ട് ഫിലിമുകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ലക്ഷ്മി ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെ വാചാലയാകുന്നു…
Read MoreTag: റംസി
ഏട്ടനും ഏട്ടത്തിയും ഹാരിസ് ഇക്കയും കൂടിയാടീ എന്നെ കൊണ്ടുപോയത് ! ഹാരിസും ലക്ഷ്മി പ്രമോദും ചെയ്ത കൊടും ചതി തുറന്നു പറഞ്ഞ് റംസിയുടെ സഹോദരി അന്‍സി…
വിവാഹ വാഗ്ദാനം നല്‍കി ചതിച്ച ശേഷം വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറിയതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ റംസി മലയാളികള്‍ക്കാകെ വേദനയാകുകയാണ്. റംസിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ നടി ലക്ഷ്മി പ്രമോദ് അടക്കമുള്ളവരെ പ്രതിചേര്‍ത്തിരിക്കുകയാണ് പോലീസ്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റംസിയുടെ സഹോദരി അന്‍സി. ആകെ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് തങ്ങളുടെ ഉമ്മ എന്നും എന്റെ മകള്‍ സ്വപ്നത്തില്‍ വന്നു എന്റെ റംസി എന്റെ അടുത്ത് വന്നു എന്നോട് സംസാരിച്ചു ഇങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമാണ് ഉമ്മ ഇപ്പോള്‍ സംസാരിക്കുന്നതെന്നും അന്‍സി പറയുന്നു. മരിക്കുന്നതിനു തൊട്ടുമുമ്പ് റംസി കൈ മുറിച്ച ചിത്രം ഹാരിസിന് ഫോണില്‍ അയച്ചു നല്‍കിയിരുന്നു. ഈ ചിത്രം കണ്ടിട്ടും ഹാരിസ് കുലുങ്ങിയില്ലെന്നും നിന്റെ ഇത്ത ബാത്‌റൂമില്‍ തലകറങ്ങി കിടക്കുന്നുണ്ട് വേണമെങ്കില്‍ പോയി നോക്ക് എന്ന് ഹാരിസ് പറഞ്ഞതായും അന്‍സി പറയുന്നു. എങ്കില്‍ പോലും റംസി കൈമുറിച്ച കാര്യം…
Read Moreറംസിയുടെ മരണത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് ഉറപ്പായി ! ലക്ഷ്മി പ്രമോദ് ഒളിവില്‍; സീരിയല്‍ നടിയെ പ്രതി ചേര്‍ക്കും…
പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നു പിന്മാറിയതിനെത്തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാവും. സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഒളിവില്‍ പോയതായി സൂചന. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവര്‍ സമൂഹമാധ്യമത്തില്‍ ഒന്നിച്ച് ടിക്ടോക് ചെയ്തിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിര്‍ണായകമാകുമെന്ന് പൊലീസ് അറിയിച്ചു. നടിയും കേസില്‍ ആരോപണ വിധേയരായവരും ഒളിവില്‍ പോയതായും ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. കേസില്‍ രണ്ട് ദിവസത്തിനുള്ളില്‍ നടി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൂന്നുമാസം ഗര്‍ഭിണിയിയായിരിക്കെ റംസിയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ലക്ഷ്മിയാണെന്ന് തെളിഞ്ഞിരുന്നു. ഇതിനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കും. ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ…
Read More