ക​ണ്ണൂ​രും അന്യസംസ്ഥാനക്കാരുടെ വിളയാട്ടം; നടന്നു പോകുകയായിരുന്ന യുവാവിനെ തഞ്ഞു നിർത്തി പണം കവർന്നു;  ഒ​ഡീ​ഷ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ഇ​റ​ങ്ങി ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ആ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി കൊ​ള്ള​യ​ടി​ച്ച ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് പീ​ടി​കൂ​ടി. ഒ​ഡീ​ഷ സ്വ​ദേ​ശി മ​ജീ​ർ നാ​യി​ക്കി (35) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം.

കോ​ഴി​ക്കോ​ട് അ​ഴി​യൂ​ർ സ്വ​ദേ​ശി ജെ.​കെ. സ​നീ​ർ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ണ്ടി ഇ​റ​ങ്ങി ന​ട​ന്നു​പോ​ക​വെ സ്റ്റേ​ഷ​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് ഇ​രു​ട്ടി​ൽ പ​തു​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്ന മ​ജീ​ർ നാ​യി​ക്ക് ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. ഭ​യ​ന്ന് ഓ‌‌​ടി​യ സ​നീ​റി​നെ പി​ൻ​തു​ട​ർ​ന്ന് ത​ട​ഞ്ഞു​നി​ർ​ത്തി പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന പ​ഴ്സി​ൽ നി​ന്നും 200 രൂ​പ കൊ​ള്ള​യ​ടി​ച്ചു.

തു​ട​ർ​ന്ന് ബ​ഹ​ളം വ​ച്ച​പ്പോ​ൾ നാ​ട്ടു​കാ​രും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രും ചേ​ർ​ന്ന് മ​ജീ​ർ നാ​യി​ക്കി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൂ​ട്ടു​പ്ര​തി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ്ര​തി​യെ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.

Related posts