ചാ​ല​ക്കു​ടി രാ​ജീ​വ് കൊ​ല​ക്കേ​സിൽ ഉ​ദ​യ​ഭാ​നു​വി​നെ  മൂ​ന്നു​ദി​വ​സ​ത്തേ​ക്ക്  പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി രാ​ജീ​വ് കൊ​ല​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ന്ന ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ.​സി.​പി.​ഉ​ദ​യ​ഭാ​നു​വി​നെ മൂ​ന്നു ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഉ​ദ​യ​ഭാ​നു​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ചാ​ല​ക്കു​ടി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജ​ഡ്ജ് എ​സ്.​സൂ​ര​ജാ​ണ് ഉ​ദ​യ​ഭാ​നു​വി​നെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച ന​ൽ​കി​യ അ​പേ​ക്ഷ ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്നു​വെ​ങ്കി​ലും കേ​സ് ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച വ​രെ ഉ​ദ​യ​ഭാ​നു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വെ​ക്കാം. ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി എ​സ്.​ഷം​സു​ദ്ദീ​നാ​ണ് അ​ന്വേ​ഷ​ണ​ചു​മ​ത​ല.

Related posts