അ​ണ്ട​ർ-20 ലോ​ക​ക​പ്പ്: ആ​ഫ്രി​ക്ക​ൻ പോ​രി​ൽ വി​ജ​യം സെ​ന​ഗ​ലി​ന്

ഡി​നി​യ: അ​ണ്ട​ർ-20 ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ സെ​ന​ഗ​ൽ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ആ​ഫ്രി​ക്ക​ൻ ശ​ക്തി​ക​ൾ ത​മ്മി​ൽ ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ നൈ​ജീ​രി​യ​യെ സെ​ന​ഗ​ൽ കീ​ഴ​ട​ക്കി. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് സെ​ന​ഗ​ലി​ന്‍റെ ജ​യം

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ അ​മാ​ഡൗ സാ​ഗ്നെ(36), ഇ​ബ്രാ​ഹി​മ നി​യാ​നെ(45) എ​ന്നി​വ​രാ​ണ് സെ​ന​ഗ​ലി​ന്‍റെ ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​മ്പ​താം മി​നി​റ്റി​ൽ സ​ക്സ​സ് മ​ക​ൻ​ജു​വോ​ല നൈ​ജീ​രി​യ​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി. എ​ന്നാ​ൽ ലീ​ഡെ​ടു​ക്കാ​നു​ള്ള നൈ​ജീ​രി​യ​യു​ടെ ശ്ര​മ​ങ്ങ​ൾ സെ​ന​ഗ​ലി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ൽ ത​ട്ടി വീ​ണു. ദ​ക്ഷി​ണ​കൊ​റി​യ-​ജ​പ്പാ​ൻ മ​ത്സ​ര​ത്തി​ലെ വി​ജ​യി​യാകും ക്വാ​ർ​ട്ട​റി​ൽ സെ​ന​ഗ​ലി​ന്‍റെ എ​തി​രാ​ളി.

Related posts