ചൂടുള്ള വാര്‍ത്ത…മഞ്ജു വാര്യര്‍ ജനുവരി 14ന് വിവാഹിതയാകുന്നു ! വാങ്ങിക്കൂ വായിക്കൂ; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ…

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജുവാര്യര്‍. മലയാളസിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ചിലരെങ്കിലും മഞ്ജുവിന് നല്‍കുന്നുമുണ്ട്.

ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. അത് മഞ്ജുവിന്റെ ആരാധകരെ സംബന്ധിച്ച് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു.

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെ തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയപ്പോള്‍ പ്രേക്ഷകര്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ ഇപ്പോള്‍ മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാവുന്നു എന്നും വിവാഹം ജനുവരി 14നാണെന്നും ഉള്ള ഒരു പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

എന്നാല്‍ ഇതിന്റെ പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ് മഞ്ജുവിന്റെ വിവാഹത്തിന്റെ പേരു പറഞ്ഞ് പത്രം വില്‍ക്കാന്‍ ശ്രമിച്ച പയ്യന്റെ ഭാവനയില്‍ വിരിഞ്ഞതായിരുന്നു ഈ വിവാഹം.

സന്തോഷ് ഏലിക്കാട്ടൂര്‍ എന്നയാളാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നതിങ്ങനെ…ചൂടുള്ള വാര്‍ത്തയുള്ള പത്രങ്ങളുമായി തമ്പാന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ വില്‍പ്പനക്കെത്തിയ പയ്യന്റെ അവസാനത്തെ അടവായിരുന്നു അത്.

അവന്‍ തന്നെ അടിച്ചു വിട്ട ഗോസിപ്പായിരുന്നു അത്. അതുമല്ലെങ്കില്‍ പച്ചക്കളവായിരുന്നു അത്. വൈറലായ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇന്നലെ തമ്പാനൂര്‍ സ്റ്റാന്റില്‍ നിന്നും കൊട്ടാരക്കര ksrtc ബസ്സില്‍ ഇരിക്കുമ്പോള്‍ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യന്‍ കയറി വന്നു.

”ചൂടുള്ള വാര്‍ത്ത… ചൂടുള്ള വാര്‍ത്ത ..ജലാറ്റിന്‍ കമ്പനി ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകള്‍… ‘. ആരും പത്രം വാങ്ങുന്നില്ല. ”ബാര്‍ കോഴ കൂടുതല്‍ തെളിവുകള്‍ പുറത്ത്”, അപ്പോഴുമില്ല ഒരനക്കവും.”മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാവുന്നു… വിവാഹം ജനുവരി 14 ന് ”നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീര്‍ന്നത് ഈയുള്ളവനും വാങ്ങി ഒരെണ്ണം.

പണവും കീശയിലിട്ട് പയ്യന്‍ കൂളായി ഇറങ്ങി പോയി ഒന്നാം പേജ് മുതല്‍ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്. അങ്ങിനെ ഒരു വാര്‍ത്തയെ ഇല്ല… എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്. പക്ഷെ ഒന്നും മിണ്ടുന്നില്ല.

അന്യന്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ വീക്‌നെസ് എന്ന മന:ശാസ്ത്രം അവന്‍ അനുഭവത്തില്‍ നിന്ന് പഠിച്ച് വെച്ചിരിക്കുന്നു… നിങ്ങളും ഇതിന്റെ തലകെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു.. എന്നും സന്തോഷ് എലിക്കാട്ടൂര്‍ ഫേസ് ബുക്കില്‍ എഴുതിയിരിക്കുന്നു.

Related posts

Leave a Comment