വെെക്കത്തഷ്ഠമി ദ​ര്‍​ശ​ന​പു​ണ്യം നേ​ടി ആ​യി​ര​ങ്ങ​ള്‍

വൈ​ക്കം: വൈ​ക്കം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ല്‍ പ്ര​സി​ദ്ധ​മാ​യ അ​ഷ്ട​മി ഉ​ത്സ​വ ദ​ര്‍​ശ​ന​പു​ണ്യം നേ​ടി ആ​യി​ര​ങ്ങ​ള്‍. ഇ​ന്ന​ലെ രാ​ത്രി ത​ന്നെ അ​ഷ്ട​മി​ദ​ര്‍​ശ​ന​ത്തി​നാ​യി വൃ​ത​ശു​ദ്ധി​യോ​ടെ എ​ത്തി​യ ഭ​ക്ത​ര്‍ നി​ര​യി​ല്‍ ഇ​ടം പി​ടി​ച്ചി​രു​ന്നു ക്ഷേ​ത്ര​ന​ട ദ​ര്‍​ശ​ന​ത്തി​നാ​യി തു​റ​ന്ന​പ്പോ​ള്‍ ഭ​ക്ത​രു​ടെ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ തി​ര​ക്കാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ന്‍റെ നാ​ലു ന​ട​ക​ളി​ല്‍​നി​ന്നു നി​ര​ത്തി​ലേ​യ്ക്കു മീ​റ്റ​റു​ക​ള്‍ നീ​ണ്ട ഭ​ക്ത​രു​ടെ നി​ര​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ദ​ക്ഷി​ണ​കാ​ശി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന വൈ​ക്കം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ആ​ഘോ​ഷ​മാ​ണ് വൈ​ക്ക​ത്ത​ഷ്ട​മി ശ്രീ​കോ​വി​ലി​ലെ വെ​ള്ളി​വി​ള​ക്കു​ക​ളി​ലെ നെ​യ്ത്തി​രി ദീ​പ​ങ്ങ​ള്‍ കൂ​പ്പു​കൈ​യാ​യി ഉ​യ​രു​ന്ന മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ വൈ​ക്ക​ത്ത് പെ​രും​തൃ​ക്കോ​വി​ല​പ്പ​ന്‍റെ സ​ര്‍​വാ​ഭ​ര​ണ വി​ഭൂ​ഷി​ത​മാ​യ മോ​ഹ​ന​രൂ​പം ദ​ര്‍​ശി​ച്ച് സാ​യൂ​ജ്യം നേ​ടു​ന്ന​താ​ണ് അ​ഷ്ട​മി​ദ​ര്‍​ശ​നം.

രാ​വി​ലെ 3.30ന് ​ന​ട തു​റ​ന്ന് ഉ​ഷ​പൂ​ജ​യ്ക്കും എ​തൃ​ത്ത പൂ​ജ​യ്ക്കും ശേ​ഷം പു​ല​ര്‍​ച്ചെ 4.30നാ​ണ് അ​ഷ്ട​മി​ദ​ര്‍​ശ​നം.​ശ്രീ​പ​ര​മേ​ശ്വ​ര​നെ സം​പ്രീ​ത​നാ​ക്കാ​ന്‍ കൊ​ടും ത​പ​സ​നു​ഷ്ഠി​ച്ച വ്യാ​ഘ്ര​പാ​ദ​മ​ഹ​ര്‍​ഷി​ക്ക് കൃ​ഷ്ണാ​ഷ്ട​മി ദി​ന​ത്തി​ല്‍ ബ്രാ​ഹ്മ മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ ശ്രീ​പാ​ര്‍​വ​തി സ​മേ​ത​നാ​യി ദി​വ്യ​ദ​ര്‍​ശ​നം ന​ല്കി അ​നു​ഗ്ര​ഹി​ച്ച മു​ഹൂ​ര്‍​ത്ത​ത്തി​ലാ​ണ് അ​ഷ്ട​മി​ദ​ര്‍​ശ​നം.

അ​ഷ്ട​മി​ദി​ന​ത്തി​ല്‍ പ്ര​ഭാ​തം മു​ത​ല്‍ പ്ര​ദോ​ഷം വ​രെ വൈ​ക്ക​ത്ത​പ്പ​നെ ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്ക് വ​ര​പ്ര​സാ​ദം ല​ഭി​ക്കു​മെ​ന്നാ​ണു വി​ശ്വാ​സം. അ​ന്ന​ദാ​ന​പ്ര​ഭു​വാ​യ വൈ​ക്ക​ത്ത​പ്പ​ന്‍റെ സ​ന്നി​ധാ​ന​ത്ത് അ​ഷ്ട​മി നാ​ളി​ല്‍ 121 പ​റ അ​രി​യു​ടെ വി​ഭ​വ സ​മൃ​ദ്ധ​മാ​യ പ്രാ​ത​ലാ​ണ് ദേ​വ​സ്വം ഒ​രു​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തു​ന്ന എ​ല്ലാ ഭ​ക്ത​ര്‍​ക്കും പ്രാ​ത​ല്‍ ന​ല്കും. 70 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് പ്രാ​ത​ല്‍ ക​ഴി​ക്കു​വാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കും.

വെ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ലെ അ​ഷ്ട​മി ഫെ​സ്റ്റി​ലും തി​ര​ക്കേ​റി. വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ച ഫെ​സ്റ്റ് കു​ട്ടി​ക​ള്‍​ക്കും മു​തി​ർ​ന്ന​വ​ര്‍​ക്കും ഒ​രു​പോ​ലെ പ്രി​യ​ങ്ക​ര​മാ​കു​ക​യാ​ണ്.

Related posts

Leave a Comment