കു​ടും​ബ ബ​ജ​റ്റി​ന്‍റെ താ​ളം തെ​റ്റി​ച്ച്  പ​ച്ച​ക്ക​റി വി​ല കു​തി​ച്ചു​യ​രു​ന്നു; 500 കടന്ന് മുരിങ്ങയ്ക്ക, 200-ലേക്ക് അടുത്ത്  സവാള


മു​ക്കം: കു​ടും​ബ ബ​ജ​റ്റി​ന്‍റെ താ​ളം തെ​റ്റി​ച്ച് സം​സ്ഥാ​ന​ത്ത് പ​ച്ച​ക്ക​റി വി​ല​ കു​തി​ക്കു​ന്നു. സ​വാ​ള​ക്ക് 130 മു​ത​ൽ 150 രൂ​പ വ​രെ​യാ​ണ് വി​ല. ഉ​ത്പാ​ദ​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ മോ​ശം കാ​ലാ​വ​സ്ഥ​യാ​ണ് വി​പ​ണി​യി​ലെ വി​ല​വ​ർ​ധ​ന​യ്ക്ക് കാ​ര​ണം. സ​വാ​ള​യ്ക്കാ​ണ് അ​ടി​ക്ക​ടി വി​ല​യു​യ​രു​ന്ന​ത്.

പ​കു​തി​യി​ല​ധി​കം വി​ല ഒ​രാ​ഴ്ച​യ്ക്കി​ടെ വ​ർ​ധി​ച്ചു. മു​രി​ങ്ങ​യ്ക്ക് 500 രൂ​പ​യും ചു​വ​ന്നു​ള്ളി​യ്ക്ക് 160 രൂ​പ​യു​മാ​ണ് വി​ല. ത​ക്കാ​ളി, ബീ​ൻ​സ്, കാ​ര​റ്റ്, പ​ച്ച​മു​ള​ക് തു​ട​ങ്ങി​യ​വ​യ്ക്കും വി​ല ക​ത്തി​ക്ക​യ​റു​ക​യാ​ണ്. മ​റ്റി​നം പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​യി​ലും കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ട്.​വി​ല​വ​ർ​ധ​ന​വ് ഹോ​ട്ട​ൽ മേ​ഖ​ല​യെ​യും കു​ടും​ബ ബ​ജ​റ്റി​നെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ പ​ച്ച​ക്ക​റി വി​ല​യി​ൽ കു​തി​പ്പ് തു​ട​രു​മ്പോ​ഴും സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ പെ​ട്ടി​ട്ടി​ല്ല​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യാ​ളി​യു​ടെ തീ​ൻ​മേ​ശ​ക​ളി​ലെ ഇ​ഷ്ട വി​ഭ​വ​ങ്ങ​ളാ​യ അ​വി​യ​ലും സാ​മ്പാ​റു​മൊ​ക്കെ ത​ൽ​ക്കാ​ല​ത്തേ​ക്കെ​ങ്കി​ലും ഒ​ഴി​വാ​ക്കി വ​യ്‍​ക്കേ​ണ്ടി വ​രും എ​ന്ന​താ​ണ് അ​വ​സ്ഥ. ശ​ബ​രി മ​ല സീ​സ​ണി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്ക് ഏ​റ്റ​വു​മ​ധി​കം ആ​വ​ശ്യ​ക്കാ​രു​ള്ള സ​മ​യ​ത്താ​ണ് കീ​ശ കാ​ലി​യാ​ക്കി വി​ല വ​ർ​ധി​ക്കു​ന്ന​ത്.

കൂ​ടാ​തെ സ​വാ​ള​യ്ക്കും, ചെ​റി​യ ഉ​ള്ളി​യ്ക്കും പ​ക​ര​ക്കാ​രെ ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യാ​ണി​പ്പോ​ൾ.പ​ച്ച​ക്ക​റി വി​ല വ‍​ര്‍​ധ​ന ഗാ​ര്‍​ഹി​ക മേ​ഖ​ല​യെ മാ​ത്ര​മ​ല്ല റെ​സ്റ്റോ​റ​ൻ​റ് വ്യ​വ​സാ​യ​ത്തെ​യും ബാ​ധി​ക്കും. ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ൻ​റെ വി​ല വ​ര്‍​ധ​ന​യ്ക്കും ഇ​തു കാ​ര​ണ​മാ​യേ​ക്കും. കി​ലോ​ക്ക് 150 രൂ​പ കൊ​ടു​ക്ക​ണം. കി​ലോ​ക്ക് 30 രൂ​പ​യു​ണ്ടാ​യി​രു​ന്ന കാ​ര​റ്റ് 65 ൽ ​എ​ത്തി. ത​ക്കാ​ളി 35 ഉം ​ക​ട​ന്ന് പോ​കു​ന്നു. ബീ​ൻ​സ് നാ​ൽ​പ്പ​തി​ന് മു​ക​ളി​ൽ എ​ത്തി.

കേ​ര​ള​ത്തി​ൽ കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്യു​ന്ന പ​യ​ർ, മ​ത്ത​ൻ, ചേ​ന, ചേ​മ്പ് ഇ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​തോ​ടെ വി​ല​യും കൂ​ടി. മ​ഴ​ക്കെ​ടു​തി​ക​ളി​ൽ കൃ​ഷി ന​ശി​ച്ച​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ച്ച​ക്ക​റി വ​ര​വ് കു​റ​ഞ്ഞു.

Related posts