ഞങ്ങളും സഹായിക്കാം! മൃ​ത​ദേ​ഹ​ത്തി​ൽനി​ന്ന് സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച്‌ ദ​മ്പ​തി​ക​ൾ; ബന്ധുക്കളെ ഞെട്ടിച്ച സംഭവം ചങ്ങരംകുളത്ത്


ച​ങ്ങ​രം​കു​ളം: സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. എ​ട​പ്പാ​ൾ വ​ട്ടം​കു​ളം സ്വ​ദേ​ശി​ക​ളാ​യ നെ​ട്ട​ത്ത് വ​ള​പ്പി​ൽ ലി​യാ​ക്ക​ത്ത്(47)​ഭാ​ര്യ സു​ഹ​റ(39)​എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

മാ​റ​ഞ്ചേ​രി വ​ട​മു​ക്ക് സ്വ​ദേ​ശി​യാ​യ 35 വ​യ​സു​ള്ള യു​വ​തി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മ​ര​ണ​സ​മ​യ​ത്ത് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം സ​ഹാ​യ​ത്തി​നെ​ന്ന പേ​രി​ൽ ഒ​പ്പം കൂ​ടി​യ സു​ഹ​റ​യാ​ണ് മ​രി​ച്ച യു​വ​തി​യു​ടെ ക​യ്യി​ൽ കി​ട​ന്ന ഒ​ന്ന​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച് ക​ട​ന്ന് ക​ള​ഞ്ഞ​ത്. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കി​ടെ​യാ​ണ് യു​വ​തി​യു​ടെ ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​ത് വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ മ​രി​ച്ച യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ച​ങ്ങ​രം​കു​ളം പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

മ​രി​ച്ച യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ ഒ​ന്ന​ര​മാ​സ​ത്തെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. മോ​ഷ​ണ​ത്തി​ന് എ​ത്തി​യ സു​ഹ​റ​ക്കൊ​പ്പം ഭ​ർ​ത്താ​വ് ലി​യാ​ക്ക​ത്ത് കൂ​ടി ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ സു​ഹ​റ പ​റ​ഞ്ഞ​തോ​ടെ ലി​യാ​ക്ക​ത്തി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

സു​ഹ​റ​യെ ഒ​ന്നാം പ്ര​തി​യും ലി​യാ​ക്ക​ത്തി​നെ ര​ണ്ടാം പ്ര​തി​യു​മാ​യാ​ണ് ച​ങ്ങ​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ളെ ഇ​ന്ന് പൊ​ന്നാ​നി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ച​ങ്ങ​രം​കു​ളം സി​ഐ ബ​ഷീ​ർ ചി​റ​ക്ക​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഐ ടി.​ഡി.​മ​നോ​ജ് കു​മാ​ർ സി​പി​ഒ​മാ​രാ​യ മ​ധു, അ​രു​ണ്‍, സ​നോ​ജ്, സ​ന​ൽ, സു​ധാ​ക​ര​ൻ, സു​നി​ൽ ബാ​ബു, റു​ബീ​ന എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

Related posts