തലൈവരെ നീങ്കളാ! സംശയിക്കണ്ട ഇത് ഒർജിനലല്ല; വൈറലായ് ഫോർട്ട് കൊച്ചി രജനി എന്ന സുധാകര പ്രഭു

ലോ​ക​ത്ത് ഒ​രാ​ളെ പോ​ലെ ഏ​ഴ്പേ​ർ ഉ​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ജ​ന​പ്രി​യ വ്യ​ക്തി​ക​ളു​ടെ​യും സെ​ലി​ബ്രി​റ്റി​ക​ളു​ടെ​യും രൂ​പ​സാ​ദൃ​ശ്യ​ങ്ങ​ൾ ഉ​ള്ള​വ​രെ കാ​ണു​ന്ന​ത് എ​ല്ലാ​യ്പ്പോ​ഴും ര​സ​ക​ര​മാ​ണ്. ഇ​പ്പോ​ഴി​താ ഇ​ന്ത്യ​ൻ സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്തി​ന്‍റെ രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ഒ​രാ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ പ​ട്ടാ​ളം റോ​ഡി​ൽ ചാ​യ​ക്ക​ട ന​ട​ത്തു​ന്ന സു​ധാ​ക​ർ പ്ര​ഭു ഇ​തി​ഹാ​സ ന​ട​നു​മാ​യു​ള്ള അ​സാ​ധാ​ര​ണ​മാ​യ സാ​മ്യം കാ​ര​ണം സോഷ്യൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. വൈ​റ​ലാ​യ ഒ​രു വീ​ഡി​യോ​യി​ൽ, ഒ​രു ഷോ​ർ​ട്ട്സും ഷ​ർ​ട്ടും ധ​രി​ച്ച പ്ര​ഭു ന​ട​ന്‍റെ പെ​രു​മാ​റ്റ​രീ​തി​ക​ൾ അ​നു​ക​രി​ച്ചു​കൊ​ണ്ട് കു​റ​ച്ച് ആ​ളു​ക​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് കാ​ണാം. @despoters_12345 എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് എക്സിൽ ​വീ​ഡി​യോ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്.

ത​ലൈ​വ​രു​മാ​യി പ്ര​ഭു​വി​ന്‍റെ സാ​മ്യം ആ​ദ്യം ശ്ര​ദ്ധി​ച്ച​ത് ഒ​രു സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ​ത്തി​യ മ​ല​യാ​ള ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ നാ​ദി​ർ​ഷ​യാ​ണ്.”​അ​ത്ഭു​തം! ഇത് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ സു​ധാ​ക​ര പ്ര​ഭു​. പേ​രി​ന് പ്ര​ഭു​വാ​ണെ​ങ്കി​ലും ചാ​യ​ക്ക​ട​യി​ലാ​ണ് ജോ​ലി,” അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​താ​നും ചി​ത്ര​ങ്ങ​ൾ സ​ഹി​തം സം​വി​ധാ​യ​ക​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പ്ര​ഭു​വി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വൈ​റ​ലാ​യ​തോ​ടെ കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളി​ലേ​ക്കും ച​ട​ങ്ങു​ക​ളി​ലേ​ക്കും ക്ഷ​ണി​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം ര​ജ​നി​കാ​ന്തി​നോ​ട് സാ​മ്യ​മു​ള്ള പാ​കി​സ്ഥാ​നി​ൽ നി​ന്ന് വി​ര​മി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ റ​ഹ്മ​ത്ത് ഗ​ഷ്‌​കോ​റി​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

താ​ൻ ര​ജ​നി​കാ​ന്തി​നെ പോ​ലെ​യാ​ണെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ഗാ​ഷ്‌​കോ​രി ജ​ന​പ്രി​യ ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​താ​ര​വു​മാ​യി സാ​മ്യ​മു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ഭാ​ഷ​യും മു​ടി​യി​ഴ​യും ചു​വ​ടും ത​ലൈ​വ​റു​ടേ​തി​ന് സ​മാ​ന​മാ​ണെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെട്ടു.

അ​തി​നി​ടെ, ര​ജ​നി​കാ​ന്തി​ന്‍റെ 170-ാമ​ത് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. അ​ത് ഒ​രു സാ​മൂ​ഹി​ക സ​ന്ദേ​ശ​മു​ള്ള ഒ​രു എ​ന്‍റെ​ർ​ടെ​യ്‌​ന​റാ​യി​രി​ക്കും. നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്ത ജ​യി​ല​റി​ലാ​ണ് അ​വ​സാ​ന​മാ​യി ഇ​റ​ങ്ങി​യ​ത്. ഓ​ഗ​സ്റ്റി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്രം ബോ​ക്‌​സ് ഓ​ഫീ​സ് വി​ജ​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ്ര​തീ​ക്ഷ​യ്‌​ക്ക​പ്പു​റ​മു​ള്ള വി​ജ​യ​മാ​ണ് ചി​ത്രം നേ​ടി​യ​ത്.

Related posts

Leave a Comment