ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കാ​ര്‍ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞു ! സാ​മ​ന്ത​യ്ക്കും വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യ്ക്കും സാ​മ​ന്ത​യ്ക്കും പ​രി​ക്ക്…

സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ന്‍ വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യ്ക്കും ന​ടി സാ​മ​ന്ത​യ്ക്കും പ​രി​ക്കേ​റ്റെ​ന്ന് റി​പ്പോ​ര്‍​ട്ട്.

‘കു​ഷി’ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗി​നി​ടെ കാ​ര്‍ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞാ​ണ് ഇ​രു​വ​ര്‍​ക്കും പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് വി​വ​രം.

കാ​ശ്മീ​രി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ ക്രൂ ​അം​ഗ​ങ്ങ​ള്‍ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ് ഇ​ക്കാ​ര്യം.

പ​ഹ​ല്‍​ഗാ​മി​ന​ടു​ത്തു​ള്ള ലി​ഡ​ര്‍ ന​ദി​യി​ലേ​ക്കാ​ണ് കാ​ര്‍ മ​റി​ഞ്ഞ​ത്. അ​തി​വേ​ഗം കാ​റോ​ടി​ക്കു​ന്ന ഒ​രു രം​ഗം ചി​ത്രീ​ക​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു കാ​ര്‍ ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

പെ​ട്ടെ​ന്നു​ത​ന്നെ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി​യെ​ന്നും ക്രൂ ​അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ദാ​ല്‍ ത​ടാ​ക​ത്തി​ന​ടു​ത്തു​വെ​ച്ചു​ള്ള രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​രു​താ​ര​ങ്ങ​ളും എ​ത്തി​യെ​ങ്കി​ലും പു​റം​വേ​ദ​ന അ​ല​ട്ടി​യി​രു​ന്നു.

ഫി​സി​യോ തെ​റാ​പ്പി​സ്റ്റി​ന്റെ സേ​വ​നം തേ​ടു​ക​യും ചെ​യ്തു. ചി​കി​ത്സ തു​ട​രു​ക​യാ​ണ്. ശ​ക്ത​മാ​യ സു​ര​ക്ഷ​യി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ദാ​ലി​ല്‍ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ സം​ഘം ക​ശ്മീ​രി​ല്‍​നി​ന്ന് തി​രി​ച്ചു.

2018-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘മ​ഹാ​ന​ടി’​ക്കു​ശേ​ഷം വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും സാ​മ​ന്ത​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘കു​ഷി’. ശി​വ നി​ര്‍​വാ​ണ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് മ​ല​യാ​ളി​യാ​യ ഹി​ഷാം അ​ബ്ദു​ള്‍ വ​ഹാ​ബാ​ണ് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.

ഈ ​വ​ര്‍​ഷം ഡി​സം​ബ​ര്‍ 23-ന് ​തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ, മ​ല​യാ​ളം ഭാ​ഷ​ക​ളി​ല്‍ ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. മൈ​ത്രി മൂ​വീ മേ​ക്കേ​ഴ്‌​സ് ആ​ണ് നി​ര്‍​മാ​ണം.

Related posts

Leave a Comment