എന്റെ ഭാര്യയ്ക്കും വീട്ടുകാര്‍ക്കുമില്ലാത്ത പ്രശ്‌നം നാട്ടുകാര്‍ക്കെന്തിനാ ? ഷൂട്ട് ചെയ്യുമ്പോള്‍ അകത്ത് വസ്ത്രം ധരിച്ചിട്ടുണ്ടായിരുന്നു; പ്രതികരണവുമായി വൈറല്‍ ഫോട്ടോഷൂട്ടിലെ ദമ്പതികള്‍…

സേവ് ദ് ഡേറ്റ്, പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളുടെയും കാലമാണിത്. സിനിമയെ പോലും വെല്ലുന്ന രീതിയിലേക്ക് പല വെഡ്ഡിങ് ഷൂട്ട് മാറിക്കഴിഞ്ഞു. ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകളാണ് നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടു വരുന്നത്.

വെഡിങ് സ്റ്റോറീസ് ഫോട്ടോഗ്രഫി തയ്യാറാക്കിയ ഈ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ഫോട്ടോഷൂട്ടാണിത്.

സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ് ഫോട്ടോഷൂട്ടെന്ന വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയതോടെ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദമ്പതികള്‍.

ഇതേക്കുറിച്ച് ഋഷി പറയുന്നത് ഇങ്ങനെ…”എന്റെ ഭാര്യയ്‌ക്കൊപ്പം ഞാന്‍ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാര്‍ക്ക് പ്രശ്‌നമില്ല, ബന്ധുക്കള്‍ക്ക് പ്രശ്‌നമില്ല.

പിന്നെ സമൂഹമാധ്യമങ്ങളില്‍ ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല.

ഷൂട്ട് ചെയ്യുമ്പോള്‍ വസ്ത്രം ധരിച്ചിട്ടുണ്ട്. ഷോര്‍ട്‌സിന്റെയും സ്ലീവ്ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്. പക്ഷേ, ഷോര്‍ഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്‌നം.

സാരിയുടെ കുറച്ചു ഭാഗം മാറിയാല്‍ വരെ സദാചാര പൊലീസ് ആകുന്നവരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.

ഫോട്ടോഷൂട്ടിന് സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളില്‍ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണ്. അതിനേക്കാള്‍ സഭ്യത എന്തായാലും ഈ ചിത്രങ്ങള്‍ക്കുണ്ട് എന്നാണ് വിശ്വാസം” ഋഷി വ്യക്തമാക്കുന്നു.

Related posts

Leave a Comment