പന്തളത്ത് പോലീസ് ജീപ്പെത്തി, ആളുകളും കൂടി ; വി​സ്മ​യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ര​ണ്‍​കു​മാ​റി​നെ പ​ന്ത​ളം ആ​യു​ര്‍​വേ​ദ കോ​ള​ജി​ലെത്തിച്ചപ്പോൾ വൻ ജനക്കൂട്ടം


പ​ന്ത​ളം: വി​സ്മ​യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് കി​ര​ണ്‍ കു​മാ​റി​നെ പ​ന്ത​ള​ത്തെ​ത്തി​ച്ച​പ്പോ​ള്‍ പോലീസ് വാ​ഹ​ന​ത്തി​നു ചു​റ്റും ആളുകൾ കൂടി. തെ​ളി​വെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ലും നി​ര​വ​ധി​യാ​ളു​ക​ള്‍ എ​ത്തി. ശാ​സ്താം​കോ​ട്ട ഡി​വൈ​എ​സ്പി പി. ​രാ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ പ​ന്ത​ള​ത്തെ​ത്തി​ച്ച​ത്.

ശാ​സ്താം​കോ​ട്ട​യി​ലെ ഭ​ര്‍​തൃഗൃ​ഹ​ത്തി​ല്‍ വി​സ്മ​യ മ​രി​ച്ച​ത് സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ര്‍​ന്നെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി​യാ​യ ഭ​ര്‍​ത്താ​വ് കി​ര​ണ്‍​കു​മാ​ര്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്.

പ​ന്ത​ളം ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ നാ​ലാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നാ​യി​രു​ന്നു വി​സ്മ​യ. വി​സ്മ​യ​യെ കൂ​ട്ടി കി​ര​ണ്‍​കു​മാ​ര്‍ പോ​യി​ട്ടു​ള്ള പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ തൂ​ക്കു​പാ​ല​ത്തി​ലാ​ണ് ആ​ദ്യം കൊ​ണ്ടു​പോ​യ​ത്.

തൂ​ക്കു​പാ​ല​ത്തി​ല്‍​വ​ച്ച് വി​സ്മ​യെ കി​ര​ണ്‍​കു​മാ​ര്‍ മു​മ്പ് മ​ര്‍​ദി​ച്ചി​രു​ന്ന വി​വ​രം മാ​താ​വ് പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

വാ​ട്‌​സ് ആ​പ്പി​ല്‍ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണ് മ​ര്‍​ദ​ന​ത്തി​നു കാ​ര​ണ​മാ​യ​ത്. വി​സ്മ​യ പ​ഠി​ച്ചി​രു​ന്ന മ​ന്നം ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​മെ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു.

ഭ​ര്‍​ത്താ​വി​ന്‍റെ ഉ​പ​ദ്ര​വം സ​ഹി​ക്കാ​തെ വി​സ്മ​യ സ്വ​ന്തം വീ​ട്ടി​ലേ​ക്കു മാ​റു​ക​യും വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​യി​രു​ന്ന​തു​മാ​ണ്.

ഇ​തി​നി​ടെ ഇ​യാ​ള്‍ കോ​ള​ജി​ലെ​ത്തി വി​സ്മ​യ​യെ സ്വ​ന്തം വീ​ട്ടി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. മു​മ്പും പ​ല ത​വ​ണ ഇ​യാ​ള്‍ ഇ​വി​ടെ​യെ​ത്തി വി​സ്മ​യ​യെ ക​ണ്ടി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളു​ടെ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​നാ​ണ് കി​ര​ണി​നെ പ​ന്ത​ള​ത്തെ​ത്തി​ച്ച​ത്.

Related posts

Leave a Comment