വോട്ടഭ്യര്‍ഥനയുമായി ഒരു വിവാഹ ക്ഷണക്കത്ത്..! വധൂ വരന്മാരുടെ ഫോട്ടോയേക്കാള്‍ വലിപ്പത്തില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോയും ചിഹ്നവും

വ​ട​ക്കാ​ഞ്ചേ​രി: വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ൽ വോ​ട്ട​ഭ്യ​ർ​ഥ​ന​യും. വ​ള്ള​ത്തോ​ൾ ന​ഗ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ചെ​റു​തു​രു​ത്തി സ്വ​ദേ​ശി മ​നോ​ജ് തൈ​ക്കാ​ട്ടി​ന്‍റെ വി​വാ​ഹ ക്ഷ​ണ​പ​ത്രി​ക​യി​ലാ​ണ് ഈ ​വേ​റി​ട്ട അ​ഭ്യ​ർ​ഥ​ന.

വി​വാ​ഹ​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു സ് നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന മ​നോ​ജ് നാ​ളെ​യു​ടെ ന​ന്മ​യ്ക്കാ​യി ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന് ഒ​രു വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ക്കു​ന്നു. ക്ഷ​ണ​പ​ത്രി​ക​യി​ൽ വ​ധൂ വ​ര​ന്മാ​രു​ടെ ഫോ​ട്ടോ​യേ​ക്കാ​ൾ വ​ലു​പ്പ​ത്തി​ലാ​ണ് ര​മ്യ​യു​ടെ ഫോ​ട്ടോ​യും കൈ​പ്പ​ത്തി ചി​ഹ്ന​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

പൂ​ത്തോ​ൾ എ​സ്.​എ​ൻ. പാ​ർ​ക്ക് സ്വ​ദേ​ശി​നി വെ​ണ്ണേം​ങ്ങോ​ട്ട് വീ​ട്ടി​ൽ കൃ​ഷ്ണ​യെ 26നാ​ണ് മ​നോ​ജ് മി​ന്നു ചാ​ർ​ത്തു​ന്ന​ത്. അ​യ്യ​ന്തോ​ൾ ഓം​കാ​രം ഹാ​ളി​ലാ​ണു വി​വാ​ഹം.

Related posts