ഒരു ബ്രേക്കപ്പ് റിവഞ്ച് ! കാമുകന് നല്‍കിയ പ്രണയസമ്മാനമായ 23 ലക്ഷം രൂപയുടെ ബൈക്ക് ചുട്ടെരിച്ച് യുവതി; ഒപ്പം പാര്‍ക്ക് ചെയ്തിരുന്ന ആറു ബൈക്കുകളും കത്തിയമര്‍ന്നു…

കമിതാക്കള്‍ പ്രണയകാലത്ത് പ്രണയ സമ്മാനങ്ങള്‍ പരസ്പരം കൈമാറാറുണ്ട്. ഇത്തരത്തില്‍ കാമുകന് സമ്മാനമായി നല്‍കിയ 23 ലക്ഷം രൂപയുടെ ബൈക്ക് ചുട്ടെരിച്ച യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

കാമുകന്‍ പ്രണയം അവസാനിപ്പിച്ചതിന്റെ പ്രതികാരമായാണ് യുവതിയുടെ ഈ പ്രവൃത്തി. ബാങ്കോക്ക് സ്വദേശിനിയായ കാനോക് വാന്‍ ആണ് മുന്‍ കാമുകന് സമ്മാനമായി നല്‍കിയ 23 ലക്ഷം വിലയുള്ള ബൈക്ക് കത്തിച്ചത്.

സ്‌കൂള്‍ കെട്ടടിത്തിലെ പാര്‍ക്കിംഗ് മേഖലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് അവിടെ എത്തി യുവതി കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. വേര്‍പിരിഞ്ഞെങ്കിലും വീണ്ടും ഒന്നിക്കണം എന്ന യുവതിയുടെ ആവശ്യം മുന്‍ കാമുകന്‍ തള്ളുകയായിരുന്നു.

ഇതോടെ പകമൂത്ത യുവതി പാര്‍ക്കിംഗ് മേഖലയില്‍ എത്തിയ യുവതി മുന്‍ കാമുകന്റെ ബൈക്കിന് മുകളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ ആളി പടര്‍ന്നതോടെ യുവതി കാറില്‍ കയറി പോകുന്നതും വീഡിയോയിലുണ്ട്.

തീ ആളിപ്പടര്‍ന്നെങ്കിലും ആര്‍ക്കും പൊള്ളലേറ്റിട്ടില്ല. അതേസമയം സമീപത്തുണ്ടായിരുന്ന ആറോളം ബൈക്കുകള്‍ക്കും തീ പിടിച്ചു. ഒടുവില്‍ ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

ശ്രീനാഖരിന്‍ വിരോട്ട് യൂണിവേഴ്സിറ്റി പ്രസര്‍മിറ്റ് ഡെമോണ്‍സ്ട്രേഷന്‍ സ്‌കൂളിനുള്ളിലെ പാര്‍ക്കിംഗ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തീ പിടിച്ചെന്നായിരുന്നു വിവരം ലഭിച്ചത്.

എലമെന്ററി സ്‌കൂള്‍ കെട്ടിടവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള കെട്ടിടം കൂടിയായിരുന്നു ഇത്. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് ആയതിനാല്‍ കുട്ടികള്‍ ഇല്ലാഞ്ഞതിനാല്‍ വന്‍ദുരന്തമാണ് ഒഴിവാക്കിയത്.

സ്‌കൂള്‍ ജീവനക്കാരനായ ഒരാളുടെ മുന്‍ കാമുകിയാണ് കാനോക്ക് വ്യക്തമായി. യുവതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related posts

Leave a Comment