തൈ​ര് സാ​ദം ഉ​രു​ട്ടി വാ​യി​ല്‍ കൊ​ടു​ത്ത് യു​വ​തി ! ശാ​ന്ത​നാ​യി അ​ത് ക​ഴി​ക്കു​ന്ന തെ​രു​വു​നാ​യ; മ​ന​സ്സു നി​റ​യ്ക്കു​ന്ന കാ​ഴ്ച;​വീ​ഡി​യോ…

മ​നു​ഷ്യ​ര്‍ ആ​ണ് ഏ​റ്റ​വും ഉ​ദാ​ത്ത​മാ​യ സൃ​ഷ്ടി​യെ​ന്ന് ഒ​രു​കൂ​ട്ട​ര്‍ അ​വ​കാ​ശ​പ്പെ​ടാ​റു​ണ്ട്. ബാ​ക്കി​യെ​ല്ലാം മ​നു​ഷ്യ​രു​ടെ ഉ​പ​ഭോ​ഗ​ത്തി​നാ​യി ദൈ​വം സൃ​ഷ്ടി​ച്ച​താ​ണെ​ന്ന​താ​ണ് ഇ​ക്കൂ​ട്ട​രു​ടെ വി​ശ്വാ​സം.

അ​തി​നാ​ല്‍ ത​ന്നെ സ​ഹ​ജീ​വി​ക​ളെ സ്വ​യം​മ​റ​ന്ന് സ്‌​നേ​ഹി​ക്കാ​ന്‍ ഇ​വ​ര്‍​ക്കാ​വി​ല്ല. എ​ന്നാ​ല്‍ സ​മൂ​ഹ​ത്തി​ല്‍ ചി​ല​രെ​ങ്കി​ലും സ​ഹ​ജീ​വി​ക​ളെ കൂ​ടെ​പ്പി​റ​പ്പു​ക​ളാ​യി ക​ണ്ട് സ്‌​നേ​ഹി​ക്കു​ന്നു. ഇ​വ​രാ​ണ് യ​ഥാ​ര്‍​ഥ​ത്തി​ല്‍ മ​നു​ഷ്യ​ര്‍ എ​ന്ന വി​ളി​പ്പേ​രി​ന​ര്‍​ഹ​ര്‍.

അ​ത്ത​ര​മൊ​രു ഹൃ​ദ്യ​മാ​യ ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യു​ന്ന​ത്. തെ​രു​വു നാ​യ​യ്ക്ക് ഭ​ക്ഷ​ണം ഉ​രു​ള​ക​ളാ​ക്കി വാ​യി​ല്‍ വ​ച്ചു​കൊ​ടു​ക്കു​ന്ന യു​വ​തി​യു​ടെ ദൃ​ശ്യ​മാ​ണി​ത്.

ബം​ഗാ​ളി​ലെ ഡം​ഡം ക​ന്റോ​ണ്‍​മെ​ന്റ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് പ​ക​ര്‍​ത്തി​യ​താ​ണ് ഈ ​മ​നോ​ഹ​ര​മാ​യ ദൃ​ശ്യം. കു​ട്ടൂ​സ് എ​ന്ന് പേ​രു​ള്ള അ​ഞ്ച് വ​യ​സു​ള്ള നാ​യ​യ്ക്കാ​ണ് യു​വ​തി ഭ​ക്ഷ​ണം വാ​രി ന​ല്‍​കു​ന്ന​ത്.

യു​വ​തി ഏ​റെ സ്‌​നേ​ഹ​ത്തോ​ടെ ഉ​രു​ള​ക​ളാ​ക്കി ന​ല്‍​കു​ന്ന തൈ​രു​സാ​ദ​മാ​ണ് നാ​യ അ​നു​സ​ര​ണ​യോ​ടെ ഇ​രു​ന്ന് ഭ​ക്ഷി​ക്കു​ന്ന​ത്.

അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് ഈ ​ദൃ​ശ്യം പ​ക​ര്‍​ത്തി​യ​തും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​തും. നി​ര​വ​ധി​യാ​ളു​ക​ള്‍ ഇ​പ്പോ​ള്‍ ത​ന്നെ ഈ ​ദൃ​ശ്യം ക​ണ്ടു​ക​ഴി​ഞ്ഞു.

വീഡിയോ കടപ്പാട് : ഇന്ത്യ.കോം

Related posts

Leave a Comment