മഞ്ജുവാര്യരെ സഹായിച്ചതിനാല്‍ പലര്‍ക്കും എന്നോട് ശത്രുതയുണ്ടായി ! അവരാണ് ഒടിയനെതിരായ ആക്രമണങ്ങള്‍ക്കു പിന്നില്‍; മഞ്ജു വാര്യര്‍ മൗനം വെടിയണമെന്ന് ശ്രീകുമാര്‍ മേനോന്‍

മഞ്ജുവാര്യരെ സഹായിക്കാന്‍ തുടങ്ങിയ അന്നു മുതലാണ് തനിക്ക് ശത്രുക്കളുണ്ടായതെന്ന് സംവിധായകന്‍ വി. എ ശ്രീകുമാര്‍ മേനോന്‍. ഇതിന്റെ പ്രതിഫലനമാണ് ഒടിയനെതിരായ ആക്രമണമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ മഞ്ജു ബാധ്യസ്ഥയാണെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. മഞ്ജു വാര്യരെ താന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്നു മുതലാണ് പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതിനാല്‍ ഈ വിഷയത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും പറഞ്ഞു.വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന മഞ്ജു വാര്യര്‍ പിന്നീട് പരസ്യ രംഗത്തേക്ക് എത്തുന്നത് ശ്രീകുമാര്‍ മേനോന്റെ പിന്തുണയോടെയായിരുന്നു. മഞ്ജുവിന് എതിരായ മുഴുവന്‍ ശത്രുതയും സിനിമയ്ക്ക് മേല്‍ ഉണ്ടാകുമെന്ന് തനിക്കറിയാമായിരുന്നുവെന്നും, എന്നാല്‍ മഞ്ജു വാര്യരുടെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ അതില്‍ നിരാശയില്ലെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു…

Read More

വീ​ടി​ന്‍റെ പ​രി​സ​ര​ത്തി​രു​ന്ന് മ​ദ്യ​പി​ച്ച​ത് ചോ​ദ്യം  ചെയ്ത യുവാവിനെ കുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ

വൈ​പ്പി​ൻ: വീ​ടി​ന്‍റെ പ​രി​സ​ര​ത്തി​രു​ന്ന് മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ക​ത്തി​ക്ക് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ നാ​ല് പ്ര​തി​ക​ളി​ൽ ര​ണ്ട് പേ​രെ ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടാം പ്ര​തി ഞാ​റ​ക്ക​ൽ പെ​രു​ന്പി​ള്ളി മ​ണ്ട​പ​ത്തി​ൽ ജി​ബി​ൻ-23, നാ​ലാം പ്ര​തി ഞാ​റ​ക്ക​ൽ കി​ഴ​ക്കേ അ​പ്പ​ങ്ങാ​ട് അ​ഞ്ച​ല​ശേ​രി ഹൃ​ദ​യ്-20 എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ന്നും മൂ​ന്നും പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 13ന് ​രാ​ത്രി എ​ള​ങ്കു​ന്ന​പ്പു​ഴ നാ​റാ​ണ​ത്ത് ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​വ​ച്ചാ​ണ് സം​ഭ​വം. എ​ള​ങ്കു​ന്ന​പ്പു​ഴ കോ​ന്നോ​ത്ത് വീ​ട്ടി​ൽ ബി​നോ​യ് ജോ​സ​ഫി-36​നാ​ണ് കു​ത്തേ​റ്റ​ത്. ഒ​ന്നാം പ്ര​തി മു​ന്ന എ​ന്ന് വി​ളി​ക്കു​ന്ന പ്ര​ജി​ത്ത് ക​ത്തി​യെ​ടു​ത്ത് ആ​ക്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ നെ​റ്റി​യി​ൽ കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു. വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത പോ​ലീ​സ് ര​ണ്ട് പ്ര​തി​ക​ളെ ഞാ​റ​ക്ക​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​റ​ക്ക​ൽ പ്രി​ൻ​സി​പ്പ​ൾ എ​സ്ഐ പി.​കെ.​മോ​ഹി​ത്, എ​സ്ഐ സം​ഗീ​ത് ജോ​ബ്, എ​സ്‌​സി​പി​ഒ മ​നോ​ജ്, സി​പി​ഒ പ്ര​വീ​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ര​ണ്ട് പ്ര​തി​ക​ളെ…

Read More

അ​ഭി​മ​ന്യു​വി​ന്‍റെ ക​ഥ പ​റ​യു​ന്ന ‘നാ​ൻ പെ​റ്റ മ​ക​ൻ’  ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു; അഭിമന്യുവായി മിനോൺ

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി അ​ഭി​മ​ന്യു​വി​ന്‍റെ ജീ​വി​ത​വും പ​ഠ​ന​വും മ​ര​ണ​വു​മൊ​ക്കെ പ​റ​യു​ന്ന ‘നാ​ൻ പെ​റ്റ മ​ക​ൻ’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം മ​ഹാ​രാ​ജാ​സ് കോ​ള​ജ് കാ​ന്പ​സി​ൽ ആ​രം​ഭി​ച്ചു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യി മാ​ത്യൂ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു. മു​ൻ എം​പി പി.​രാ​ജീ​വ് അ​ഭി​നേ​താ​ക്ക​ളാ​യ സ​ര​യൂ, സീ​മ ജി. ​നാ​യ​ർ തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ത്തു. സ​ജി എ​സ്. ലാ​ൽ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം റെ​ഡ് സ്റ്റാ​ർ മൂ​വീ​സാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 2012 ലെ ​മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ മി​നോ​നാ​ണ് അ​ഭി​മ​ന്യു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Read More

കൊച്ചിയിൽ സിനിമാ താരത്തിന്‍റെ ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പ്പ്; മുഖം മറച്ചെത്തിയ രണ്ടംഗ സംഘമാണ് വെടിവെച്ചത്; സംഭവത്തൽ ആർക്കും പരിക്കില്ല

കൊച്ചി: പനന്പള്ളിനഗറിൽ പ്രവർത്തിക്കുന്ന സിനിമാ താരത്തിന്‍റെ ആഡംബര ബ്യൂട്ടി പാർലറിന് നേരെ പട്ടാപ്പകൽ വെടിവയ്പ്പുണ്ടായി. തട്ടിപ്പു കേസിൽ മുൻപ് അറസ്റ്റിലായ ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാർലറിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. സാന്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവമുണ്ടായത്. ബൈക്കിൽ മുഖം മറച്ചെത്തിയ രണ്ടംഗ സംഘം ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിന് മുന്നിലെത്തി വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബൈക്കിലെത്തിയ രണ്ടു പേരുടെ കൈയിലും തോക്കുണ്ടായിരുന്നു. ഇരുവരും ഓരോ റൗണ്ട് വെടിവച്ചുവെന്നാണ് പറയപ്പെടുന്നത്. കെട്ടിടത്തിലെ സുരക്ഷ ജീവനക്കാരൻ എത്തിയപ്പോഴേയ്ക്കും ഇരുവരും ഓടി രക്ഷപെട്ടു. രക്ഷപെടുന്നതിനിടയിൽ മുംബൈയിലെ അധോലോക നായകൻ രവി പൂജാരിക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പും അക്രമികൾ സ്ഥലത്ത് ഉപേക്ഷിച്ചു. അക്രമികളുടെ ദൃശ്യങ്ങൾ സ്ഥലത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതും കുറിപ്പും കേന്ദ്രീകരിച്ചാണ്…

Read More

 ജ​ന​ദ്രോ​ഹ​പ​ര​മാ​യ ഹ​ർ​ത്താ​ലു​ക​ളി​ൽ സ​ർ​വീ​സ്  ന​ട​ത്തും;  സർവീസ് നടത്തുമ്പോൾ ഉണ്ടാകുന്ന നഷ്ടം സർക്കാർ വാങ്ങിനൽകണമെന്ന് ബസ് ഉടമകൾ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ജ​ന​ദ്രോ​ഹ​പ​ര​മാ​യ ഹ​ർ​ത്താ​ലു​ക​ളി​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും ഒ​രു ഹ​ർ​ത്താ​ലി​ലും സ​ഹ​ക​രി​ക്കി​ല്ലെ​ന്നും ബ​സു​ട​മ​ക​ൾ. ഹ​ർ​ത്താ​ലി​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ടം ഈ​ടാ​ക്കി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്രൈ​വ​റ്റ് ബ​സ് ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി. ​ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​രി​നു ക​ത്ത് ന​ൽ​കും. ഹ​ർ​ത്താ​ലു​ക​ൾ ജ​ന​ദ്രോ​ഹ​പ​ര​മാ​ണെ​ന്നു​മാ​ത്ര​മ​ല്ല, ബ​സു​ട​മ​ക​ൾ​ക്കു ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​ക്കു​ന്ന​തെ​ന്നു ടി. ​ഗോ​പി​നാ​ഥ് രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ബ​സു​ക​ൾ​ക്കു നി​കു​തി അ​ട​യ്ക്കേ​ണ്ട അ​വ​സാ​ന സ​മ​യം ന​വം​ബ​ർ 15 ആ​യി​രു​ന്നു. സ​ർ​ക്കാ​രി​നു മു​ന്നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു അ​തു ഡി​സം​ബ​ർ 14 അ​ട​യ്ക്കേ​ണ്ട ദി​ന​മാ​ക്കി മാ​റ്റി. 30 ദി​വ​സം നീ​ട്ടി കി​ട്ടി​യ​തു ആ​ശ്വാ​സ​മാ​യി​രു​ന്നു. ന​വം​ബ​ർ 14നു ​പ​ത്ത് ശ​ത​മാ​നം പി​ഴ​യോ​ടെ അ​ട​യ്ക്കേ​ണ്ട നി​കു​തി ഇ​ന്ന് അ​ട​യ്ക്കു​ന്പോ​ൾ 20ശ​ത​മാ​നം പി​ഴ​യോ​ടെ അ​ട​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. ഇ​ന്ന​ലെ ഹ​ർ​ത്താ​ലാ​യ​തു മൂ​ലം ഓ​രോ ബ​സു​ട​മ​ക​ളും ആ​റാ​യി​രം രൂ​പ കൂ​ടു​ത​ൽ പി​ഴ അ​ട​യ്ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.…

Read More

വ​ൽ​സ​ൻ തി​ല്ല​ങ്കേ​രി​ക്ക്  50,000 രൂ​പ​യു​ടെ ര​ണ്ട് ആ​ൾ​ജാ​മ്യ​ത്തി​ൽ  മു​ൻ​കൂ​ർ ജാ​മ്യം;  കോടതിയുടെ നിബന്ധനകൾ ഇങ്ങനെ…

ത​ല​ശേ​രി: ശ​ബ​രി​മ​ല അ​ക്ര​മ​സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ​എ​സ്എ​സ് നേ​താ​വ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് 50,000 രൂ​പ​യു​ടെ ര​ണ്ട് ആ​ൾ​ജാ​മ്യ​ത്തി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്നും സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​തെ​ന്നു​മു​ള്ള നി​ബ​ന്ധ​ന​ക​ളി​ൽ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. വ​ൽ​സ​ൻ തി​ല്ല​ങ്കേ​രി എ​ഡി​ജി​പി​യെ​ന്നും പ്ര​കാ​ശ് ബാ​ബു​വും കെ.​സു​രേ​ന്ദ്ര​നും ഐ​ജി​മാ​രെ​ന്നും വി​ശേ​ഷി​പ്പി​ച്ചായി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. ഈ ​ത​സ്തി​ക​ക​ൾ നി​ശ്ച​യി​ച്ചാ​ണ് ശ​ബ​രി​മ​ല​യി​ൽ ക്രി​മി​ന​ൽ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ വ​ൽ​സ​ൻ തി​ല്ല​ങ്കേ​രി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​ക​രു​തെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി.​പി.​ശ​ശീ​ന്ദ്ര​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​ർ​എ​സ്എ​സ് നേ​താ​വ് വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി ത​ല​ശേ​രി പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ സ​മ​ർ​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ർ​ജി​യി​ൽ ന​ട​ന്ന വാ​ദ​ത്തി​ലാ​ണ് ഗൂ​ഡാ​ലോ​ച​ന സം​ബ​ന്ധി​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​രാ​മ​ർ​ശി​ച്ചു കൊ​ണ്ട് വ​ൽ​സ​ൻ തി​ല്ല​ങ്കേ​രി​യു​ടെ എ​ഡി​ജി​പി പോ​സ്റ്റി​നെ കു​റി​ച്ച് പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്. ഗു​ഡാ​ലോ​ച​ന സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ളി​ൽ ന​ട​പ്പ​ന്ത​ലി​ൽ…

Read More

മോ​ഷ്ടി​ച്ച മാ​ല​യു​മാ​യി ഓ​ടി​യ മോ​ഷ്‌​ടാ​വി​ന് വ​ഴി തെ​റ്റി;  കള്ളനെ തപ്പിയിറങ്ങിയ നാ​ട്ടു​കാ​ർ  കൈയോടെ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി;പ​യ്യ​ന്നൂ​രി​ൽ നടന്ന സംഭമിങ്ങനെ

പ​യ്യ​ന്നൂ​ര്‍: വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചോ​ടി​യ മോ​ഷ്ടാ​വി​നെ വ​ഴി​തെ​റ്റി അ​ല​യു​ന്ന​തി​നി​ട​യി​ല്‍ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു. പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തെ സു​ര​ഭി ന​ഗ​റി​ലെ അ​ക്ക​ള​ത്ത് രാ​ധ​യു​ടെ(64) ഒ​ന്ന​ര പ​വ​ന്‍റെ മാ​ല അ​പ​ഹ​രി​ച്ച് ഓ​ടു​ന്ന​തി​നി​ട​യി​ലാ​ണ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യും കാ​ങ്കോ​ല്‍ പാ​പ്പ​ര​ട്ട​യി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ ഗു​രു​സ്വാ​മി​യു​ടെ മ​ക​ന്‍ ഇ. ​കൃ​ഷ്ണ​ന്‍ (40) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. രാ​ധ​യു​ള്‍​പ്പെ​ടെ​യു​ള്ള മൂ​ന്ന് സ്ത്രീ​ക​ള്‍ മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ സി​മ​ന്‍റ് ജ​ന​ല്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​വ് വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി​യ​ത്.​ആ​ദ്യം പു​റ​ത്തേ​ക്കി​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​നാ​യി വാ​തി​ല്‍ തു​റ​ന്നു വെ​ച്ച ശേ​ഷ​മാ​ണ് മോ​ഷ​ണം. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന രാ​ധ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ രാ​ധ ഉ​ണ​ര്‍​ന്നെ​ങ്കി​ലും ഇ​യാ​ള്‍ രാ​ധ​യു​ടെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​വ​രു​ടെ ക​ഴു​ത്തി​ലെ ഒ​ന്ന​ര പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് പു​റ​ത്തേ​ക്ക് പോ​യ​ത്. രാ​ധ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ വ​ഴി​തെ​റ്റി​യ​ല​യു​ന്ന…

Read More

റെഡ് ചില്ലീസിലെ ആ നാണക്കാരിയില്‍ നിന്നും ചങ്ങനാശേരിക്കാരി ലീന തട്ടിപ്പുകളുടെ രാജ്ഞിയായത് ആരെയും ഞെട്ടിക്കുന്ന രീതിയില്‍, കൊച്ചിയില്‍ അക്രമികള്‍ വെടിവയ്ക്കാന്‍ ശ്രമിച്ച ലീന മരിയ പോളിന്റെ കഥ

ഒരുകാലത്ത് മലയാള സിനിമയില്‍ കത്തിനിന്ന, സൂപ്പര്‍ മോഡലാകാന്‍ ദുബായില്‍ നിന്ന് ഇന്ത്യയില്‍ കാലുകുത്തിയ യുവതിയാണ് ലീന മരിയ പോള്‍. തട്ടിപ്പിനു പുതുഭാഷ്യം ചമച്ച ലീനയുടെ കഥ ആരെയും അമ്പരപ്പിക്കുന്നതാണ്. സുഖഭോഗങ്ങള്‍ക്കുവേണ്ടിയുള്ള യാത്രയില്‍ തട്ടിപ്പുകാരുമായി ചേര്‍ന്നതോടെയാണ് ലീനയുടെ തട്ടിപ്പു സാമ്രാജ്യം മറ്റൊരു തലത്തിലേക്ക് വളരുന്നത്. ബംഗളൂരുവിലെ ഒരു കോഫി ഹൗസില്‍ വച്ചായിരുന്നു സുകേശ് ചന്ദ്രശേഖരനെന്ന തട്ടിപ്പുകാരനുമായി പരിചയപ്പെടുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ ഒത്തുപോകേണ്ടവരാണെന്ന് ലീനയ്ക്കും സുകേഷിനും ബോധ്യമായി. പിന്നീടുള്ള കറക്കവും ജീവിതവും ഒരുമിച്ചാക്കി. മോഡലിംഗില്‍ താല്പര്യമുള്ള ലീനയുടെ കുടുംബവേരുകള്‍ ഇങ്ങ് ചങ്ങനാശേരിയിലാണ്. മാതാപിതാക്കള്‍ അങ്ങ് ദുബായിലും. സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനാണ് ഡിഗ്രി കഴിഞ്ഞതോടെ ഇന്ത്യയില്‍ ലാന്‍ഡ് ചെയ്തത്. സിനിമയില്‍ തിളങ്ങാനുള്ള യാത്രയ്ക്കിടയിലാണ് സുകേഷിനെ കണ്ടുമുട്ടുന്നതും. ചില തമിഴ് ചിത്രങ്ങളില്‍ മുഖം കാണിക്കാനായെങ്കിലും നായികയെന്ന നിലയിലെത്താനായില്ല. വ്യാജരേഖ കൊടുത്ത് തമിഴ്നാട്ടില്‍ കനറ ബാങ്കില്‍നിന്ന് 19 കോടി തട്ടിയതടക്കം നിരവധി വഞ്ചനകേസിലും…

Read More

പു​ഴ​യോ​ര റോ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ള്‍;​ പൊ​തു​മ​രാ​മ​ത്ത് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും പൊ​ളി​ച്ചുമാ​റ്റാതെ കടക്കാർ

നാ​ദാ​പു​രം: ക​ണ്ണൂ​ര്‍ എ​യ​ര്‍പോ​ര്‍​ട്ട് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തി​ന് മു​മ്പേ വാ​ഹ​ന യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ട് പു​ഴ​യോ​ര​ത്തെ പൊ​തു​മ​രാ​മ​ത്ത് സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ള്‍ വ്യാ​പ​ക​മാ​യി.​പെ​രി​ങ്ങ​ത്തൂ​ര്‍, പാ​റ​ക്ക​ട​വ് പാ​ല​ങ്ങ​ള്‍​ക്ക് സ​മീ​പ​ത്താ​ണ് അ​ന​ധി​കൃ​ത ത​ട്ടു​ക്ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പെ​രി​ങ്ങ​ത്തൂ​രി​ലെ വ്യാ​പാ​രി​ക​ളു​ടെ​യും, നാ​ട്ടു​കാ​രു​ടെ​യും പ​രാ​തി​യി​ല്‍ ഹൈ​കോ​ട​തി ഇ​ട​പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് അ​ന​ധി​കൃ​ത ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൊ​ളി​ച്ച് മാ​റ്റു​ക​യും ചെ​യ്തു. ​ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്തെ റോ​ഡ​രി​ക് കെ​ട്ടി ഉ​യ​ര്‍​ത്തി ത​ട്ടു​ക​ട തു​ട​ങ്ങി​യ​ത്.​ റോ​ഡ​രി​കി​ല്‍ മ​ണ്ണി​ട്ട് ഉ​യ​ര്‍​ത്തി​യ ഭാ​ഗ​ത്ത് പ​ഴ​യ ലോ​റി നി​ര്‍​ത്തി അ​തി​ലാ​ണ് സാ​ധ​നസാ​മ​ഗ്രി​ക​ള്‍ സൂ​ക്ഷി​ക്കു​ക​യും സ​മീ​പ​ത്താ​യി ഷെ​ഡ് നി​ര്‍​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ത​ട്ടു​ക​ട​ക​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ പു​ഴ​യി​ലേ​ക്ക് ത​ള്ളു​ന്ന​താ​യും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ള്‍ പൊ​ളി​ച്ചുമാ​റ്റാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യെ​ങ്കി​ലും പൊ​ളി​ച്ചുമാ​റ്റി​യി​ല്ല.

Read More

മന്ത്രി കെ.കെ ശൈലജ അഹമ്മദാബാദില്‍ ആര്‍എസ്എസ് പരിപാടിയില്‍ ! ലോക ആയുര്‍വേദിക് ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുള്ള പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു…

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആര്‍എസ്എസ് സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതു വിവാദത്തില്‍. വിജ്ഞാന്‍ ഭാരതി അഹമ്മദാബാദില്‍ നടത്തിയ ലോക ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ സിപിഎം മന്ത്രി പങ്കെടുത്തതാണു വിവാദത്തിലായത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും പലരും പങ്കെടുത്തില്ലെന്നാണ് വിവരം. കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ്മന്ത്രാലയത്തിന്റെയും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണു വിജ്ഞാന്‍ ഭാരതി പരിപാടി നടത്തിയത്. പരിപാടി 17 നാണു സമാപിക്കുക. മന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പ്രതിഷേധം ശക്തമാവുകയാണ്.

Read More