ന്യൂഡൽഹി: ഡൽഹിയിൽ യുവാവിനെ തലയറുത്തു കൊന്ന് മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തിലെ പ്രതികളെ ചോദ്യംചെയ്തപ്പോൾ ചുരുളഴിഞ്ഞത് ഭീകരരുടെ വലിയ ആക്രമണപദ്ധതി. ഇരുപതുവയസോളം പ്രായമുള്ള ഹിന്ദുയുവാവിനെ കഴുത്തറത്തു കൊന്നുവെന്ന കേസിൽ നൗഷാദ്, ജഗ്ജിത് എന്നിവരെയാണ് കഴിഞ്ഞ 12 ന് ഡൽഹി ജഹാംഗീർപുരിയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത് തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഭീകരരുമായുള്ള ബന്ധവും അരുംകൊലയുടെ ദൃശ്യങ്ങൾ പാക്കിസ്ഥാനിലേക്ക് അയച്ചുനൽകിയെന്നതും പ്രതികൾ സമ്മതിച്ചത്. രാജ്യത്തെ സംഘപരിവാർ നേതാക്കളെ വധിക്കാനുള്ള ശേഷി ഭീകരപ്രവർത്തനത്തിനു നേതൃത്വം നൽകുന്ന പാക്കിസ്ഥാനിലുള്ളവരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപതുവയസോളം പ്രായമുള്ള യുവാവിന്റെ കൈ ഉൾപ്പെടെ ശരീരഭാഗങ്ങൾ അന്വേഷണസംഘം കണ്ടെത്തി. കൈയിൽ ത്രിശൂലത്തിന്റെ ചിത്രം പച്ചകുത്തിയ നിലയിലാണ്. ഡിസംബർ 14നാണ് യുവാവിനെ നൗഷാദിന്റെ വസതിയിൽ കൊണ്ടുവന്നത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം തലയറത്തു. ശരീരഭാഗങ്ങൾ എട്ടു കഷണങ്ങളാക്കി. 37 സെക്കൻഡ് ദൈർഘ്യമുള്ള ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സൊഹൈലിന് അയച്ചുനൽകുകയായിരുന്നുവെന്നും…
Read MoreDay: January 17, 2023
ഭാമ വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് അഭ്യൂഹം ! ഭര്‍ത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്ത് നടി
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ താരമാണ് ഭാമ. നിവേദ്യത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒട്ടേറെ സിനിമകളിലൂടെ ഭാമ മലയാളികളുടെ ഇഷ്ടംപിടിച്ചുപറ്റുകയായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങിയ ഭാമ കുറച്ചു നാളുകളായി സിനിമാ തിരക്കുകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. വിവാഹ ശേഷമാണ് നടി അഭിനയത്തില്‍ നിന്നും പൂര്‍ണ ഇടവേള എടുത്തത്. ഇപ്പോഴിതാ ഭാമ വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആണ് പുറത്തു വരുന്നത്. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. ദുബായിലെ ബിസിനസ്മാന് ആയിരുന്നു അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും ഭാമ ഭര്‍ത്താവും ഒത്തുള്ള ചിത്രങ്ങള്‍ എല്ലാം നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 2021 മാര്‍ച്ച് 12നാണ് ഭാമയ്ക്കും…
Read Moreചൈനയില്‍ ജനസംഖ്യ വന്‍തോതില്‍ കുറയുന്നു ! 50 വര്‍ഷത്തിനിടെ ആദ്യമായി മരണനിരക്ക് ജനനനിരക്കിനെ മറികടന്നു…
ചൈനയില്‍ ജനനനിരക്ക് വന്‍തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 60 വര്‍ഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് ഇപ്പോള്‍ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരം 141.18 കോടിയാണ് 2022ലെ ജനസംഖ്യ. 2021ലെ കണക്കുകളില്‍ നിന്ന് 8,50,000ത്തിന്റെ കുറവാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചൈന മുമ്പ് നടപ്പാക്കിയിരുന്ന ഒറ്റക്കുട്ടി നയത്തിന്റെ പരിണിതഫലമായാണ് ഇതിനെ ലോകം കാണുന്നത്. നയം തിരുത്തിയെങ്കിലും ഇതിനോടകം ഒറ്റക്കുട്ടി, അല്ലെങ്കില്‍ കുട്ടികള്‍ വേണ്ട എന്ന മാനസികാവസ്ഥയിലേക്ക് ചൈനീസ് യുവത്വം എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. 2021ല്‍ 7.52 ആയിരുന്ന ജനനനിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022ല്‍ 6.77 ആണ് ജനനനിരക്ക്. 1976ന് ശേഷം ആദ്യമായി മരണനിരക്ക് ജനനനിരക്കിനെ മറികടന്നു. 7.37 ആണ് 2022ലെ കണക്കുകള്‍ പ്രകാരമുള്ള മരണനിരക്ക്. 7.18 ആയിരുന്നു 2021ലെ മരണനിരക്ക്. ചൈനയുടെ ജനസംഖ്യാനിരക്കിലെ ഈ കുറവ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ചൈനയെ മറികടക്കാന്‍…
Read Moreവീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ, സ്ത്രീകൾക്കായി പ്രത്യേക പ്രകടനപത്രിക; കർണാടകയിൽ വീട്ടമ്മമാരെ കൈയിലെടുക്കാൻ കോൺഗ്രസ്
ബംഗളൂരു: തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കർണാടകയിൽ വീട്ടമ്മമാരെ കൈയിലെടുക്കാൻ ജനപ്രിയ പദ്ധതികളുമായി കോൺഗ്രസ്. അധികാരത്തിലെത്തിയാൽ കർണാടകയിലെ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ വീതം നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുത്ത “നാ നായഗി’ വനിതാ കണ്‍വന്‍ഷനിലായിരുന്നു പ്രഖ്യാപനം. മാസംതോറും ഒരോ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ‘ഗൃഹലക്ഷ്മി യോജന’ പദ്ധതിയുടെ കീഴിൽ 24,000 രൂപ പ്രതിവർഷം വീട്ടമ്മമാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കും. സ്ത്രീശാക്തീകരണമാണ് ‘ഈ പദ്ധതിയുടെ ലക്ഷ്യം. ഒന്നര കോടി സ്ത്രീകൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. സംസ്ഥാനത്തെ ഓരോ സ്ത്രീയെയും ശാക്തീകരിക്കുക വഴി അവരെ സ്വന്തം കാലിൽ നിർത്തുകയാണ് ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേർത്തു. സ്ത്രീകൾക്കായി പ്രത്യേക പ്രകടന പത്രിക തയാറാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപിക്കെതിരെ ആഞ്ഞടിച്ച പ്രിയങ്ക അഴിമതിയിൽ മുങ്ങിയ സർക്കാരാണ് സംസ്ഥാനം…
Read Moreവിശുദ്ധനായ സെബസ്ത്യാനോസേ..! ദൈവം കൈതൊട്ട് അനുഗ്രഹിച്ച പ്രാര്‍ഥനാഗീതം അണിയിച്ചൊരിക്കിയവര് ഇന്നും ജനമനസിൽ
ചേര്‍ത്തല: മലയാളി മനസിലെ ഹൃദ്യസുഗന്ധമാണ് വിശുദ്ധനായ സെബസ്ത്യാനോസേ … എന്ന പ്രാർഥനാഗീതം. ദൈവം വിരൽതൊട്ട് വിട്ട വയലാർ രാമവർമയുടെ മനസിൽ പൂത്തുലഞ്ഞതാണ് ഇതിലെ വരികൾ. അർത്തുങ്കൽ വെളുത്തച്ചനെക്കുറിച്ച് വയലാർ എഴുതിയ ഈ ഗാനം വിശുദ്ധിയുടെ പരിവേഷവുമായി കാലങ്ങളെ അതിജീവിക്കുന്നു. 1965ൽ ഇറങ്ങിയ പേൾവ്യൂ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഗാനം എഴുതുന്നത്. ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് ആലപിച്ച ഗാനം കേരളം നെഞ്ചിലേറ്റി. ഈ ഗാനം ആലപിച്ചിട്ട് അമ്പതുവാർഷം തികയുന്ന വേളയിൽ യേശുദാസ് അർത്തുങ്കൽ പള്ളിയിൽ ദർശനം നടത്തുകയും വിശുദ്ധന്റെ തിരുസ്വരൂപത്തിനു മുന്നിൽനിന്ന് ഗാനം ആലപിക്കുകയും ചെയ്തു. അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി സ്കൂളിലെ അധ്യാപകനായിരുന്ന പി.ജെ. ബഞ്ചമിനുമായുള്ള സ്നേഹബന്ധമാണ് വയലാറിനെ അർത്തുങ്കലേക്ക് ആകർഷിച്ചത്. ബഞ്ചമിന്റെ വീട്ടിൽ സന്ദർശനത്തിന് എത്തുമ്പോഴെല്ലാം അർത്തുങ്കൽ പള്ളിയുമായി അടുക്കാൻ സാഹചര്യമുണ്ടായി. വയലാർ ഗാനരചന നിർവഹിച്ച സിനിമകളിൽ അർത്തുങ്കൽ പള്ളിയും അവിടത്തെ വിശേഷങ്ങളും കടന്നുവരാൻ സൗഹൃദം…
Read More10 Finest Reside Chat Software Program For Web Sites 2023 Critiques
You, as a VIP member, don’t have the duty of experiencing Bot CAPTCHA at the time of login, and you’ll have your nickname reserved. For all your questions and other queries, send as an email via We earned agreements so as to satisfy men and women for a espresso plus an event. I’ve perhaps not decided however relating to following that schedules, but I’m to my approach to go for the one that is truly specific. Furthermore, both forms of this platform permit seeing the messaging historical past. No, your…
Read Moreലോകം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് ! പക്ഷെ ‘ഇന്ത്യ’ രക്ഷപ്പെടും; കാരണം ഇങ്ങനെ…
ലോകമാകമാനം ഊര്‍ജ-ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ആഗോള മാന്ദ്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് വിലയിരുത്തി ലോക സാമ്പത്തിക ഫോറം. സ്വകാര്യ, പൊതുമേഖലകളിലെ പ്രമുഖ സാമ്പത്തികവിദഗ്ധരില്‍ ഒരു വിഭാഗമാണു ഫോറം നടത്തിയ സാമ്പത്തിക സര്‍വേയില്‍ ഈ മുന്നറിയിപ്പു നല്‍കിയത്. എന്നാല്‍ ഇന്ത്യയും ബംഗ്ലാദേശുമടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വേയില്‍ പൊതുവെ ഉണ്ടായ നിരീക്ഷണം. ചൈനയില്‍ നിന്ന് ഉല്പാദനകേന്ദ്രങ്ങള് മറ്റു രാജ്യങ്ങളിലേക്ക് മാറ്റുന്ന സാഹചര്യമാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് രക്ഷയാകുക. ഉയരുന്ന നാണ്യപ്പെരുപ്പം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ നേരിടാനാകുമെന്ന പ്രത്യാശയാണു സാമ്പത്തികവിദഗ്ധര്‍ പൊതുവേ പങ്കുവയ്ക്കുന്നത്. 18% സാമ്പത്തികവിദഗ്ധര്‍ ഈ വര്‍ഷം മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കാണുന്നു. മൂന്നിലൊന്നു പേര് ഇതിനോടു യോജിച്ചില്ല. യുക്രൈന്-റഷ്യ യുദ്ധം ലോക സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുന്നത് തുടരും. യൂറോപ്പിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കുന്ന ഒരു പ്രധാനകാര്യം ഊര്‍ജ പ്രതിസന്ധിയാണെന്നതാണ് സര്‍വേയില്‍ ഉയര്‍ന്ന പൊതുവായ നിരീക്ഷണങ്ങളിലൊന്ന്. യുഎസിലെ വളര്‍ച്ചാ നിരക്കും ഈ…
Read Moreലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം; അപകടത്തില്‍പ്പെട്ട ബൈക്ക് രണ്ടായി ഒടിഞ്ഞു
ചിങ്ങവനം: ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു. കോട്ടയം കിളിരൂര്‍ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകൻ ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തില്‍ അനീഷ് ആര്. ചന്ദ്രന്റെ മകന് അരവിന്ദ് ആര്. അനീഷ് (20) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറിനു എംസി റോഡില്‍ നാട്ടകം മറിയപ്പള്ളിക്കും വില്ലേജ് ഓഫീസിനും മധ്യേയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്. ചങ്ങനാശേരി ഭാഗത്തുനിന്നു കോട്ടയത്തേക്കു വരികയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ ഐഷര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് അരവിന്ദ് തലയിടിച്ചുവീഴുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. ചാലുകുന്നില്‍ സഹോദരി ലക്ഷ്മിയെ ട്യൂഷന് കൊണ്ടാക്കിയശേഷം അരവിന്ദ് പള്ളത്തിന് പോയി മടങ്ങുകയായിരുന്നു. അപകടത്തെതുടര്‍ന്ന് അരവിന്ദിന്റെ മൃതദേഹം എംസി റോഡില്‍ത്തന്നെ കിടക്കുകയായിരുന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി 108 ആംബുലന്‍സ് വരുത്തിയാണ് മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ കൂടിക്കിടന്ന…
Read Moreതെരുവു നായയ്ക്ക് ഭക്ഷണം നല്കുന്നതിനിടയില് അമിത വേഗത്തിലെത്തിയ കാര്‍ യുവതിയെ ഇടിച്ചു തെറിപ്പിച്ചു…
വീടിനു സമീപം തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ യുവതിയെ ഇടിച്ചു തെറിപ്പിച്ചു. 25കാരിയായ തേജസ്വിതയ്ക്കാണ് അപകടം സംഭവിച്ചത്. ചണ്ഡിഗഢിലാണ് സംഭവം. തലയിലും മറ്റും ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ജീവന് രക്ഷപ്പെട്ടു. തേജസ്വിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും വീട്ടുകാരോട് സംസാരിച്ചുവെന്നും കുടുംബം അറിയിച്ചു. പാതയോരത്ത് വച്ച് തെരുവുനായയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടെയാണ് തേജസ്വിതയെ കാറിടിച്ചത്. അമ്മ മജിന്ദര്‍ കൗറും ഒപ്പമുണ്ടായിരുന്നു. അപകടശേഷം കാര്‍ നിര്‍ത്താതെ പോയി. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. യുവതി ഫുട്പാത്തില്‍ നില്ക്കുമ്പോള് സമാന്തരമായ മറ്റൊരു റോഡില്‍ നിന്ന് യുടേണ്‍ എടുത്തുവന്ന ഒരു മഹീന്ദ്ര താര് എസ്യുവി അവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടം കണ്ട ആരും വാഹനം നിര്‍ത്തി സഹായിക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. അമ്മ ബഹളം വച്ച് വീട്ടുകാരെ അറിയിക്കുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. ആര്‍കിടെക്റ്റ് ആയ തേജസ്വിത സിവില്‍ സര്‍വീസ്…
Read Moreസുനിൽ ജോഷി പഞ്ചാബ് കിംഗ്സ് സ്പിൻ കോച്ച്
ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം സുനിൽ ജോഷിയെ തങ്ങളുടെ സ്പിന്‍ ബൗളിംഗ് കോച്ചായി നിയമിച്ച് പഞ്ചാബ് കിംഗ്സ്. ട്രെവര്‍ ബെയ്ലിസാണ് ടീമിന്റെ മുഖ്യ കോച്ച്. വസീം ജാഫര്‍ ബാറ്റിംഗ് കോച്ചായും ചാള് ലാംഗേവേൽഡ്ട് ബൗളിംഗ് കോച്ചായും തിരികെ എത്തുന്നുണ്ട്. 2019ൽ പഞ്ചാബിന്റെ സ്പിന്‍ ബൗളിംഗ് കോച്ചായി സുനിൽ ജോഷി ചുമതല വഹിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ സ്പിന്‍ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഷി രഞ്ജിയിൽ ഹൈദരാബാദ്, ജമ്മു കാഷ്മീർ, ആസം എന്നീ ടീമുകളുടെ കോച്ചിംഗിൽ സഹകരിച്ചിട്ടുണ്ട്.
Read More