തൃശൂർ: പൊതുസ്ഥലത്ത് അംഗപരിമിതയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ വിവിധ വകുപ്പുകളിലായി 11 വർഷം തടവിനും 15,000 രൂപ പിഴയടയ്ക്കാനും തൃശൂർ മൂന്നാം അഡീഷണൽ ജില്ലാ ജഡ്ജി അന്യാസ് തയ്യിൽ ശിക്ഷിച്ചു. തമിഴ്നാട് തെങ്കാശി രാജപാളയം മുരുഗൻകോവിൽ തെരുവിൽ മൂർത്തി എന്ന മൂർത്തിസത്യ(42)യെയാണു ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്കു നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2024 നവംബറിൽ പടിഞ്ഞാറെകോട്ട ജംഗ്ഷനിലണു കേസിനാസ്പദമായ സംഭവം. യുവതി ജോലി കഴിഞ്ഞു നടന്നുവരുന്പോൾ പ്രതി കടന്നുപിടിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി.
Read MoreDay: February 5, 2026
റിസർവോയറിലേക്ക് വീഴുംവിധം കെട്ടിട മാലിന്യനിക്ഷേപം: മലമ്പുഴ ഡാമിന്റെ സംഭരണശേഷി കുറയുമെന്ന ആശങ്കയുമായി നാട്ടുകാർ
മഴ പെയ്താൽ റിസർവോയറിലേക്ക് ഒഴുകിവീഴുംവിധം തെക്കേ മലമ്പുഴ റോഡരികിൽ കെട്ടിടമാലിന്യങ്ങൾ ഇട്ടിരിക്കുന്നു. മലമ്പുഴ: തെക്കേ മലമ്പുഴ റോഡരികിൽ കെട്ടിട മാലിന്യങ്ങൾ ടിപ്പർ ലോറികളിൽ കൊണ്ടുവന്നിടുന്നത് തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഴവന്നാൽ ഇവ ഡാം റിസർവോയറിലേക്ക് ഒലിച്ചിറങ്ങുമ്പോൾ ഡാമിന്റെ സംഭരണശേഷി കുറയുകയും കൃഷിക്ക് ആവശ്യമായ കനാൽവെള്ളം കിട്ടാൻ കൃഷിക്കാർ ബുദ്ധിമുട്ടുമെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ ഇറിഗേഷനും പിഡബ്ല്യുഡിയും സംയുക്തമായാണ് റോഡരികിലെ കുഴികൾ നികത്താനെന്ന വ്യാജേന കെട്ടിടമാലിന്യം ഇവിടെ കൊണ്ടുവന്നിടുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Read Moreഞാൻ മാത്രമല്ല സാറേ അവനുമുണ്ട്… റാന്നിയിൽ കഞ്ചാവുമായി ഡോക്ടർ അറസ്റ്റിൽ; കഴിഞ്ഞ ദിവസം പിടിയിലായ യുവാക്കളാണ് ഡോക്ടറെക്കുറിച്ച് വിവരം നൽകിയതെന്ന് പോലീസ്
പത്തനംതിട്ട: റാന്നിയിൽ കഞ്ചാവുമായി ഡോക്ടർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ദേവീ കൃഷ്ണൻ ആണ് പിടിയിലായത്. പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് ഇയാൾ. കഴിഞ്ഞദിവസം പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ അടക്കമുള്ള കഞ്ചാവ് സംഘത്തിൽ നിന്നാണ് ഡോക്ടറെ കുറിച്ചുള്ള വിവരം കിട്ടിയത്. കഞ്ചാവ് എത്തിക്കാൻ പണം നൽകിയത് ഡോക്ടറാണെന്നും ഇയാളും സുഹൃത്തുക്കളും സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നവരെന്നും പോലീസ് വ്യക്തമാക്കി.
Read Moreകോയമ്പത്തൂരിൽനിന്നു ചെമ്മരിയാടുകളുമായി പളനിസ്വാമിയും സംഘവും ഇത്തവണയും കൊല്ലങ്കോടെത്തി; കാവലിനായി അഞ്ച് നായ്ക്കളും
കൊല്ലങ്കോട്: കോയമ്പത്തൂരിൽ നിന്നും 1050 ചെമ്മരിയാടുകളുമായി പളനിസ്വാമിയും സംഘവും ആലമ്പള്ളത്തെത്തി. രണ്ടുതൊഴിലാളികളും അഞ്ചുകാവൽ നായകളം സംഘത്തിലുണ്ട്. കോയമ്പത്തൂർ സുലൂരിൽ നിന്നുമാണ് ആടുകൾക്ക് മേച്ചിൽപ്പുറം തേടി എത്തിയത്. ഒരു മാസത്തോളം സമീപ ഗ്രാമങ്ങളിൽ ആടുകളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് മേച്ചിലിനു വിടും. വയൽ വരമ്പുകളിൽ തന്നെ മുളവടികളിൽ ആടുകൾക്കായി കൂടൊരുക്കി രാത്രിയിൽ തളയ്ക്കും. രാത്രിസമയങ്ങളിൽ അഞ്ചു നായകളാണ് ആടുകൾക്ക് സംരക്ഷണം നൽകുന്നത്.തെരുവുനായളൊ മോഷ്ടാക്കളൊ എത്തിയാൽ കാവൽനായകൾ ഒന്നിച്ച് വിരട്ടിയോടിക്കും. പാരമ്പര്യ കുലതൊഴിലായായാണ് പളനിസ്വാമി ആടു വളർത്തുന്നത്. അധ്വാനത്തിന് ആനുപാതികമായി ആടുവളർത്തലിൽ വരുമാനം ലഭിക്കുന്നതായാണ് പളനിസ്വാമി പറയുന്നത്. സാമ്പത്തികസൗകര്യങ്ങളുണ്ടായിരുന്നിട്ടും ആടു വളർത്തിലോടുള്ള ചെറുപ്രായത്തിൽ തുടങ്ങിയ ഇഷ്ടമാണ് 65 വയസിലും ഇതു തുടരുന്നതെന്നും പളനിസ്വാമി പറഞ്ഞു.
Read Moreനടപ്പാതയിൽ നടക്കാനാകണം; ഇടുങ്ങിയ നടപ്പാതയ്ക്ക് നടുവിൽ പോസ്റ്റ്; കൈവരിൽ ചെടിച്ചട്ടികൾ; പരാതികളുമായി യാത്രക്കാർ
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിനെ സുന്ദരിയാക്കുന്നതിൽ ആർക്കും എതിർപ്പില്ല. എന്നാൽ ചെടിച്ചട്ടിവച്ച് മുള്ളുള്ള ചെടി വളർത്തുമ്പോൾ അതിന്റെ സംരക്ഷണവും നടപ്പാതയിലൂടെ ആളുകൾക്ക് നടന്നു പോകാനുള്ള സൗകര്യവും കൂടി ഉറപ്പാക്കണമെന്നാണാവശ്യം. ടൗണിൽ നടപ്പാതകളുടെ കൈവരികളിലാണ് ചെടിച്ചട്ടികൾ സ്ഥാപിച്ചിട്ടുള്ളത്. ചട്ടികളിലെല്ലാം നട്ടിട്ടുള്ളത് തണ്ടുകളിൽ മുള്ളുകളുള്ള ബൊഗൈൻവില്ല ആയതിനാൽ ഇടയ്ക്കിടെ തണ്ടുകൾമുറിച്ച് കുറ്റിച്ചെടിപോലെ നിർത്തണം. നല്ല വെയിൽ കിട്ടുമ്പോഴാണ് ബൊഗൈൻവില്ലയിൽ പൂക്കൾ നിറയുക. അതിന് തണ്ടുകൾ വളരണം. എന്നാൽ ഇടുങ്ങിയ നടപ്പാതകളിൽ അതിന് അനുവദിച്ചാൽ പിന്നെ ആളുകൾക്ക് നടന്നു പോകാനാകില്ല. നടപ്പാത കൈയേറി സാധനങ്ങൾ വയ്ക്കുന്നതും നടപ്പാതയിലെ കച്ചവടങ്ങളും പ്രശ്നമാണ്. ഒരു ഭാഗത്ത് മുള്ളുള്ള ചെടികളും മറുവശത്ത് കടയിലെ സാധനങ്ങളുമായി വീതി കുറഞ്ഞ നടപ്പാത വീണ്ടും ഇടുങ്ങി ചെറുതായി. ഇതിനിടയിലൂടെ വേണം ആളുകൾക്ക് എവിടേയും തട്ടാതെ നടന്നു പോകാൻ.ഇത്രയേറെ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ചിട്ടുള്ള നടപ്പാതകൾ യാത്രക്കാർക്ക് സൗകര്യമായി നടന്നു പോകാൻ സൗകര്യപ്പെടുത്തണമെന്ന ആവശ്യമാണ്…
Read Moreപാട്ടത്തിനെടുത്ത പാഴ്ഭൂമിയിൽ ഹരിത വിപ്ലവം; വിഷരഹിതമായ ജൈവപച്ചക്കറി നൽകണമെന്ന ആശയാണ് കൃഷിയിലേക്ക് ഇറങ്ങിയതെന്ന് സജീവ്
കൊല്ലം: അയൽക്കാരന്റെ ഒരേക്കർ പാഴ്ഭൂമി പാട്ടത്തിനെടുത്ത് സൃഷ്ടിച്ചതു പച്ചക്കറിവിപ്ലവം, ഒപ്പം ചെണ്ടുമല്ലി കൃഷിയും. കിളികൊല്ലൂർ എം.ജി നഗർ 87 മാധവമന്ദിരത്തിൽ എം.സജീവാണ് (55) കൃഷിക്കാരൻ. ഇദ്ദേഹം എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ കൗൺസിലറും എസ്എൻ ട്രസ്റ്റ് ബോർഡ് അംഗവുമാണ്. 80 സെന്റിൽ ഒട്ടുമിക്ക പച്ചക്കറികൾക്കും പുറമേ ചെണ്ടുമല്ലിയും ഭംഗി വിതറി നിറഞ്ഞു നിൽക്കുന്നു. വീട്ടാവശ്യങ്ങൾക്ക് മാത്രം പച്ചക്കറി കൃഷി ചെയ്തിരുന്ന സജീവ് വിഷരഹിതമായ ജൈവപച്ചക്കറി നാട്ടുകാർക്കും ലഭ്യമാക്കണം എന്ന ചിന്തയോടെയാണ് ഭൂമി ഏറ്റെടുത്തത്. വഴുതന, പാലക്ക്ചീര, മുളക്,റാഡിഷ്,തക്കാളി എന്നിവ തുടക്കത്തിൽ നട്ടു. അന്ന് കിളികൊല്ലൂർ കൃഷി ഓഫീസറായിരുന്ന പ്രീതയായിരുന്നു പ്രോത്സാഹനം. വിജയിച്ചതോടെ കാബേജും കോളിഫ്ലവറും ചീരയും തക്കാളിയും പച്ചമുളകുമൊക്കെ രംഗത്തിറങ്ങി. പതിയെ ചെണ്ടുമല്ലിയും വന്നു. 1000 മൂട് ചെണ്ടുമല്ലിയാണ് വിളവെടുപ്പിനു പാകമായി നിൽക്കുന്നത്. പലചരക്ക് കട നടത്തിപ്പിനും യൂണിയൻ പ്രവർത്തനങ്ങൾക്കുമിടയിൽ രാവിലെയും വൈകിട്ടും സജീവ് പച്ചക്കറി തോട്ടത്തിലുണ്ടാവും.…
Read Moreകടുത്ത ചൂടിൽ കുലവാഴകൾ ഒടിഞ്ഞു വീഴുന്നു; ഒരുമാസത്തിനിടെ നശിച്ചത് 4635 വാഴകൾ; മനസ് തളർന്ന് കർഷകരും
കൊല്ലം: ജില്ലയിൽ കടുത്ത വേനൽച്ചൂടിനെ തുടർന്നു വാഴകൃഷി വ്യാപകമായി നശിച്ച് കർഷകർ പ്രതിസന്ധിയിലായി. കഴിഞ്ഞമാസം കുലച്ചതും കുലയ്ക്കാത്തതുമായ 4,635 വാഴകളാണ് ഒടിഞ്ഞുവീണതെന്നു കൃഷിവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മൂപ്പെത്താത്ത കുലകൾ വരെ ചൂട് താങ്ങാനാതെ വാടിവീഴുന്നതായും കർഷകർ പറയുന്നു. വേനൽക്കാലത്ത് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ വാഴക്കൃഷിയിറക്കിയ കർഷകർ ദിവസേന ജലസേചനം നടത്തിയിട്ടും ചൂടിന്റെ കാഠിന്യം മൂലം വിള സംരക്ഷിക്കാൻ സാധിച്ചില്ല. സാധാരണയായി 10 മുതൽ 15 കിലോ വരെ തൂക്കം ലഭിക്കാവുന്ന കുലകൾ പോലും മൂപ്പെത്തുന്നതിന് മുമ്പേ ഒടിഞ്ഞുവീഴുകയാണ്. ഇതോടെ ഇനി നിലനിൽക്കുന്ന വാഴകളിൽ നിന്നുമുള്ള വിളവിലും പ്രതീക്ഷ കുറഞ്ഞിരിക്കുകയാണ്. ജില്ലയിൽ നശിച്ച വാഴകളിൽ 3,975 എണ്ണം കുലച്ചവയും 660 എണ്ണം കുലയ്ക്കാത്തവയുമാണ്. 130 കർഷകരെയാണ് ഇത് നേരിട്ട് ബാധിച്ചത്. ഏകദേശം 26.49 ലക്ഷം രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാട്ടഭൂമിയിൽ കൃഷിയിറക്കിയവരും ബാങ്ക് വായ്പയും പണയവുമെടുത്തവരുമായ…
Read Moreഎൻ.ജെ. ജോസ്: കളിക്കളത്തിലെ മിന്നൽപ്പിണർ
മൂന്നു പതിറ്റാണ്ടുകൾക്കുമുന്പ് തോപ്പ് സ്റ്റേഡിയത്തിലെ ഒരു പ്രഭാതം. നാട്ടുകാരായ ചെറുപ്പക്കാരുടെ ആവേശകരമായ ഫുട്ബോൾ കളിയാണ്. ഓരോ ടീമിലും പതിനഞ്ചും ഇരുപതും പേരാണു കളിക്കുന്നത്. അവർക്കിടയിലേക്ക് ചുറുചുറുക്കോടെ അപരിചിതനായ ഒരാൾക്കൂടി കളിക്കാനിറങ്ങി. ടൈറ്റാനിയം ജോസ് എന്നറിയപ്പെടുന്ന എൻ.ജെ. ജോസായിരുന്നു അത്. മിനിട്ടുകൾക്കകം ഗോൾവലയിലേക്കു ബുള്ളറ്റ് ഷോട്ടുകളുടെ പ്രവാഹമായിരുന്നു. ആരാടപ്പാ ഇവനെന്നു കൂടെ കളിച്ചവർ വാ പൊളിച്ചുപോയി! ഇത്രയും കളിക്കാരുണ്ടായിട്ടും ആരെയും ഫൗൾ ചെയ്യാതെയുള്ള അയാളുടെ ഗോൾ പോസ്റ്റിലേക്കുള്ള കുതിച്ചുകയറ്റം അവരെയെല്ലാം അന്ധാളിപ്പിച്ചു. ഒരേസമയം നാലും അഞ്ചുേപേരെ ഡ്രിബ്ലിംഗ് ചെയ്തായിരുന്നു ജോസിന്റെ കിക്കുകൾ. പലവട്ടം ഗോളിയെ കീഴ്പ്പെടുത്തിയശേഷം ജോസ് കളി നിർത്തി ഗാലറിയിൽ വിശ്രമിച്ചു. അപ്പോൾ അവിടെ കളികണ്ടുകൊണ്ടിരുന്ന ഏതാനും യുവാക്കൾ ജോസിനെ സമീപിച്ചു. ഡാ ഗഡ്യേ, എന്തൂട്ടാ തന്റെ ഷോട്ട്! താൻ പൊരിച്ചൂട്ടാ. ഒരാറുമാസം കഷ്ടപ്പെട്ടാ തനിക്ക് സ്റ്റേറ്റ് ടീമിൽ കളിക്കാട്ടാ… യുവാക്കളുടെ ഉപദേശം തുടരുന്നതിനിടെ ജോസിനെ അറിയാവുന്ന…
Read Moreലോഡ്ജിൽ വീട്ടമ്മ മരിച്ച നിലയിൽ; കൂടെയുണ്ടായിരുന്ന അയൽവാസി ലോഡ്ജിന് പുറത്ത് തൂങ്ങിമരിച്ചു; ഇരുവരും മുൻപും മുറിയെടുത്തിരുന്നെന്ന് ജീവനക്കാർ; മരിച്ച സീമ രണ്ട് കുട്ടികളുടെ അമ്മ
തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ വീട്ടമ്മയെ മരിച്ച നിലയിലും കൂടെയുണ്ടായിരുന്ന അയൽവാസിയെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി. സീമയെയാണ് (50) ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സീമയുടെ അയൽവാസിയായ അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി. വിജയനെയാണ് മാട്ടൂൽ ജസീന്തയ്ക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സീമയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. കണ്ണപുരം മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. രണ്ട് മക്കളുണ്ട്. ഇന്നലെ ഉച്ചക്ക് 12.50 നാണ് ഇരുവരും ചേര്‍ന്ന് പറശിനിക്കടവിലെ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയെടുത്തത്. വൈകുന്നേരം ആറോടെ വിജയന് മുറിപൂട്ടി പുറത്തേക്ക് പോയി. ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ലോഡ്ജ് അധികൃതര്‍ പോലീസിനെ വിളിച്ചത്. തുടർന്ന്, രാത്രിയിൽ പോലീസെത്തിയപ്പോഴാണ് വീട്ടമ്മയെ റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന്, പോലീസ് വിജയന്റെ…
Read Moreസ്മൃതി x ജെമീമ: ആത്മമിത്രങ്ങൾ നേർക്ക് നേർ
ആത്മമിത്രങ്ങൾ ഫൈനലിൽ കൊന്പുകോർക്കുന്പോൾ ജയം ആർക്കെന്നറിയാൻ ആകാംക്ഷയിലാണ് ആരാധകർ. സ്റ്റാർ ബാറ്ററും ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാനയ്ക്ക് വലിയ ആരാധക ശൃംഖലയുണ്ട്. അതേസമയം വനിത ഏകദിന ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരേ അവിശ്വസനീയ ഇന്നിംഗ്സ് കാഴ്ചവച്ച് ഇന്ത്യക്ക് വിജയം സമ്മാനിച്ചതോടെ ജെമീമയുടെ താരത്തിളക്കം കൂടി. ടൂർണമെന്റിൽ ഫോമില്ലായ്മ അലട്ടിയപ്പോൾ ജെമീമയ്ക്ക് കരുത്ത് പകർന്നത് സ്മൃതിയായിരുന്നു. തുടർന്ന് വാർത്താ പ്രാധാന്യം നേടിയ സ്മൃതിയുടെ വിവാഹം മുടങ്ങിയപ്പോൾ താരത്തിന് മനക്കരുത്ത് നൽകി കൂടെ നിന്ന് ജെമീമ ആത്മ മിത്രങ്ങളുടെ ബന്ധത്തിന്റെ ആഴവും വ്യക്തമാക്കിയിരുന്നു…
Read More