റിൽസിനായി എന്ത് സാഹസികതയും കാണിക്കാൻ മടിക്കാത്തൊരു സമൂഹമാണ് ഇപ്പോൾ വളർന്ന് വരുന്നത്. എന്ത് കാണിച്ച് ആയാലും വേണ്ടില്ല വൈലായാൽ മതിയെന്ന് ചിന്തിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റിലുമുള്ളത്. സോഷ്യൽ മീഡിയയിൽ മാസ് കാണിക്കാൻ വേണ്ടി 14 വയസുകാരൻ രാത്രിയിൽ ഥാറിലെത്തി പോലീസ് ബാരിക്കേഡ് ഇടിച്ചിട്ടു. ലക്നോയിലെ ഗാന്ധിനഗറിലാണ് സംഭവം. ബാരിക്കേഡുകൾ മനപൂർവം ഇടിച്ച് താഴെ ഇട്ടതിനു പുറമെ അവൻ ഓടിക്കൊണ്ടിരിക്കുന്ന ഥാറിന്റെ വാതിൽ തുറന്ന് അതിൽ നിന്നുകൊണ്ട് കാമറയ്ക്ക് മുന്നിൽ പോസുകൾ നൽകി വീഡിയോയും പകർത്തി. അവന്റെ മാസ് പോസുകൾക്ക് എഫക്ടുകൾ നൽകി ബാക്ഗ്രൗണ്ട് മ്യൂസിക്കും ഇട്ട് ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മാസ് എഫക്ടിനു കൂടുതൽ മാസ് വരുത്താൻ പോലീസ് നൈസ് ആയി ആളെ അങ്ങ് തൂക്കി. പതിനെട്ട് വയസിനു താഴെയുള്ള കുട്ടികൾ വാഹനം ഓടിക്കുന്നതിന് ശിക്ഷിക്കുന്നത് ആകട്ടെ മതാപിതാക്കളെയും. ഇവിടെയും അത്തന്നെ സംഭവിച്ചു. കുട്ടിയുടെ…
Read MoreDay: February 5, 2026
കാമുകനെ സ്വന്തമാക്കാനായില്ല; വിവാഹശേഷവും യുവാവുമായി ബന്ധം തുടർന്നു; ഭർത്താവിനെ മദ്യത്തിന് അടിമയാക്കിയശേഷം ക്രൂരമായി കൊന്നുതള്ളി ഭാര്യയും കാമുകനും
ജയ്പുർ: കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാർ അപകടമെന്ന് വരുത്തിത്തീർത്ത യുവതി പിടിയിൽ. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിൽ ഭാര്യ അഞ്ജുവും കാമുകൻ സഞ്ജു, സുഹൃത്തുക്കളായ രോഹിത്, സിദ്ധാർഥ് എന്നിവരെയും പോലീസ് പിടികൂടി. ജനുവരി 30നാണ് സംഭവം. വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ അജ്ഞാത വാഹനം തങ്ങളെ ഇടിച്ച് വീഴ്ത്തിയെന്നും ആശിഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നുമായിരുന്നു അഞ്ജുവിന്റെ മൊഴി. എന്നാൽ ആശിഷിന്റെ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയ അസ്വാഭാവികതയും അഞ്ജുവിനെ ചോദ്യം ചെയ്തപ്പോഴുള്ള മൊഴിയിലെ വൈരുധ്യങ്ങളുമാണ് സംഭവം കൊലപാതകമാണെന്ന് തെളിയാൻ കാരണം. മാത്രമല്ല അഞ്ജുവിന് പരിക്കുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇതുംപോലീസിൽ സംശയം ജനിപ്പിച്ചു. സംഭവ ദിവസം മദ്യപിച്ചിരുന്ന ആശിഷിനെ വൈകുന്നേരം ഒന്ന് നടന്നുവരാമെന്ന് പറഞ്ഞ് അഞ്ജു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ റോഡിലൂടെ നടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ തങ്ങളെ ഇടിക്കുകയും കാറിലുള്ളവർ തന്റെ സ്വർണാഭാരണങ്ങളും മറ്റും കവർന്നുവെന്നും…
Read Moreഅധിനിവേശം അനുവദിക്കരുത്
കേന്ദ്രസർക്കാരിന്റെ പ്രവൃത്തികളും നയപരമായ തീരുമാനങ്ങളും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞ് അറിയേണ്ടിവരികയും അതു സ്ഥിരീകരിക്കാൻ നിവൃത്തിയില്ലാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തിന് അഭിമാനകരമല്ല. ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ, 140 കോടി ഇന്ത്യക്കാർക്കു ഗുണകരമാണെന്ന വിശേഷണംകൊണ്ടല്ല സ്ഥിരീകരിക്കേണ്ടത്. വർധിപ്പിച്ച തീരുവയുടെ ഒരു ഭാഗം മാത്രം കുറച്ചിരിക്കുന്ന കരാർ നമ്മുടെ കാർഷിക-ക്ഷീരമേഖലയെ എങ്ങനെ ബാധിക്കുമെന്നറിയില്ല. റഷ്യൻ എണ്ണ ഇനി ഇന്ത്യ വാങ്ങില്ലെന്നതും ട്രംപ് പറഞ്ഞുള്ള അറിവേയുള്ളൂ. വിശദാംശങ്ങളറിയാൻ ഇന്ത്യക്കാർ ട്രംപിന്റെ ട്രൂത്ത് സോഷ്യൽ കുറിപ്പു കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതൊക്കെ ഇന്ത്യയെന്ന പരമാധികാര രാജ്യത്തിനു സ്വാതന്ത്ര്യാനന്തരം പരിചിതമല്ലാത്ത വിധേയത്വമാണ്. പുത്തൻ അധിനിവേശങ്ങൾ കുതിരപ്പുറത്ത് തോക്കേന്തിയാകില്ല വന്നുകയറുന്നത്; അനുവദിക്കരുത്. ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ലെന്നും അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും വാങ്ങുമെന്നും മോദി സമ്മതിച്ചെന്നുള്ളതാണ് കരാറിന്റെ അടിസ്ഥാനമായി ട്രംപ് പറയുന്നത്. അതുകൊണ്ട് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന അധികതീരുവ 25 ശതമാനത്തിൽനിന്നു 18 ശതമാനമായി…
Read Moreറീലിനായി വായിൽ മണ്ണെണ്ണ നിറച്ച് ലൈറ്റർ ഓൺആക്കി തുപ്പി: മുഖം ഗുരുതരമായി പൊള്ളിപ്പോയി; വൈറലായി വീഡിയോ
എന്ത് കാണിച്ചിട്ടായാലും വേണ്ടില്ല വൈറലായാൽ മതിയെന്ന് ചിന്തിക്കുന്ന കുറച്ചെങ്കിലും ആളുകൾ നമുക്കിടയിലുണ്ട്. ജീവൻ പോയാലും വേണ്ടില്ല റീച്ച് കിട്ടിയാൽ മതിയെന്ന് തോന്നിപ്പിക്കുന്ന പല വീഡിയോകളും ഇക്കൂട്ടർ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു റീൽ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മണ്ണെണ്ണ വായിൽ നിറച്ച് തീയിലേക്ക് തുപ്പുന്ന വീഡിയോ ഒക്കെ പണ്ട്കാലം മുതലേ ആളുകൾ ചെയ്യുന്നതായിരുന്നു. അത്യധികം അപകടം പിടിച്ച ഇത്തരം സാഹസങ്ങൾ ചെയ്യുന്പോൾ കൃത്യമായ പരിശീലനവും മുന്നൊരുക്കവുമൊക്കെ നടത്തണം. അല്ലാത്തപക്ഷം ജീവൻ വരെ പോകുമെന്നത് യാഥാർഥ്യമാണ്. റീൽ ചിത്രീകരിക്കുന്നതിനു വേണ്ടി ഒരു കുട്ടി വായിൽ മണ്ണെണ്ണ നിറച്ചു. അതിനുശേഷം കൈയിൽ കരുതിയ ലൈറ്റർ ഓൺ ആക്കി അതിലേക്ക് തുപ്പി. എന്നാൽ തീ ആളി അവന്റെ മുഖത്തേക്ക് പടർന്നു. മുഖം മുഴുവൻ പൊള്ളിപ്പോയി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നല്ല രീതിയിൽ അവന്റെ മുഖം പൊള്ളി. ചുറ്റും കൂടി…
Read Moreകബൂത്തര്‍ ഭായിയും കൂട്ടാളികളും പിടിയിലായ കേസ്; ചൈനാ വൈറ്റ് ഹെറോയിന്‍ വില്പനയില് പ്രതികളുടെ ലാഭം 50 ഇരട്ടി
കൊച്ചി: അതിമാരക ലഹരിയായ ചൈനാ വൈറ്റ് ഹെറോയിനുമായി കബൂത്തര്‍ ഭായിയും കൂട്ടാളികളും പിടിയിലായ കേസില്‍ വില്പനയില് പ്രതികള്‍ക്ക് ലഭിച്ചിരുന്നത് 50 ഇരട്ടിയിലേറെ ലാഭമെന്ന് എക്സൈസ് പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് ഇന്നലെ കബൂത്തര്‍ ഭായിയുടെ കൂട്ടാളി ആസം മൊറിഗോണ്‍ തെങ്കാഗുരി സ്വദേശി മസൂദ് ആലം (25) എന്നയാളെ എറണാകുളം എക്സൈസ് സ്പെഷ്യല്‍ ഇന്റലിജന്‍സ് സ്ക്വാഡ്, എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍, എറണാകുളം ഐബി എന്നിവരുടെ സംയുക്ത നീക്കത്തില്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്തു നിന്ന് പിടികൂടുകയുണ്ടായി. ഇയാളുടെ പക്കല്‍ നിന്ന് 21 ഗ്രാം ചൈനാ വൈറ്റ് ഹെറോയിന്‍ പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന നടത്താന്‍ ഉപയോഗിച്ച ഇയാളുടെ സ്മാര്‍ട്ട് ഫോണും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം ടൗണ്‍ ഭാഗത്ത് നിന്ന് ഇത്രയും വലിയ അളവില്‍ ഹെറോയിന്‍ പിടികൂടുന്നത് ഇത് ആദ്യമാണ്.കഴിഞ്ഞ ദിവസം കാക്കനാട് ഭാരത് മാതാ കോളജിന്…
Read Moreശബരിമലയിലെ പ്രതിമാസ പൂജ; വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് സംവിധാനങ്ങൾ ആലോചനയില്‍
കൊച്ചി: പ്രതിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതിന് വെര്‍ച്വല്‍ ക്യൂ അല്ലെങ്കില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഹൈക്കോടതി ആലോചിക്കുന്നു. മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമല ക്ഷേത്രത്തില്‍ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത്, ഒരു നിശ്ചിത തീയതിയിലും സമയത്തിലും വെര്‍ച്വല്‍ ക്യൂ അല്ലെങ്കില്‍ സ്പോട്ട് ബുക്കിംഗ് പാസുകള്‍ കൈവശമുള്ള വ്യക്തികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. പ്രതിമാസ പൂജകളുടെ കാര്യത്തിലും ഇതേ നടപടിക്രമം നടപ്പിലാക്കാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ശബരിമലയിലെ ചീഫ് പോലീസ് കോഓര്‍ഡിനേറ്ററും ഉള്‍പ്പെടെയുള്ളവരോട് കോടതി വിശദീകരണം തേടി.
Read Moreശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയെ പൂട്ടാന്‍ ഇഡിയും; ഇന്നുതന്നെ സമൻസ് അയച്ചേക്കുമെന്ന് സൂചന
കൊച്ചി: ശബരിമല സ്വര്‍ണ കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ പൂട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജാമ്യം നേടി പുറത്തിറങ്ങിയാലുടന്‍ ഉണ്ണികൃഷ്ണന് പോറ്റിയെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ഇഡി. ഇയാള്‍ക്ക് ഇന്ന് ജാമ്യം കിട്ടിയാല്‍ ഇന്ന് തന്നെ പോറ്റിയ്ക്ക് ഇഡി സമന്‍സ് അയയ്ക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ചോദ്യം ചെയ്യലിന് പോറ്റിയെ വിളിച്ചു വരുത്താനുള്ള സമന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാക്കി വച്ചിരിക്കുകയാണെന്നുള്ള സൂചനയും പുറത്തുവരുന്നുണ്ട്.
Read Moreഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം; ട്രാക്കിൽ ആനകൾ ഇറങ്ങിയാൽ കണ്ടെത്താൻ സംവിധാനവുമായി റെയിൽവേ മന്ത്രാലയം
പരവൂർ: ട്രാക്കുകളിൽ ആനകൾ ഇറങ്ങുന്നതും അപകടത്തിൽ അവ കൊല്ലപ്പെടുന്നതും തടയാൻ ഇന്ത്യൻ റെയിൽവേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നുഴഞ്ഞുകയറ്റം കണ്ടെത്തൽ സംവിധാനം വിന്യസിക്കുന്നു.ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം എന്നാണ് ഈ നൂതന സംവിധാനമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമായി. റെയിൽവേ ലൈനുകളിൽ പ്രത്യേകിച്ച് വനപ്രദേശങ്ങളിലും വര്യജീവി സംവേദനക്ഷമതയുള്ള പ്രദേശങ്ങളിലും ആനകൾ ട്രെയിനിടിച്ച് കൊല്ലപ്പെടുന്നത് തടയാനാണ് ഈ നടപടി. പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ചാണ് റെയിൽ മന്ത്രാലയം ഈ സംവിധാനം നടപ്പിലാക്കുന്നതിന് മുൻകൈ എടുത്തിട്ടുള്ളത്.റെയിൽവേ ട്രാക്കുകൾക്ക് സമീപത്തെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ സ്ഥാപിച്ചിട്ടുള്ള ഡിസ്ട്രിബ്യൂട്ടഡ് അക്കോസ്റ്റിക് സെൻസറുകൾ വഴിയാണ് കൃത്രിമ ബുദ്ധിയിൽ അധിഷ്ഠിതമായ ഈ സംവിധാനം പ്രവർത്തിക്കുന്നത്. ആനകളുടെ ചലനത്തിന്റെ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത അക്കോസ്റ്റിക് സിഗ്നേച്ചറുകൾ ഈ സംവിധാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ട്രാക്കുകൾക്ക് സമീപമുള്ള ആനകളുടെ ചലനം കണ്ടെത്താൻ പ്രാപ്തമാക്കും. ട്രാക്കിൽ ആനകളുടെ സാന്നിധ്യം ഇത്തരത്തിൽ കണ്ടെത്തിക്കഴിഞ്ഞാൽ…
Read Moreലഹരിമുക്ത കേരളത്തിനായി 108 മണിക്കൂർ ഉപവാസം; മദ്യപരായ യുവനേതാക്കൾ കേരളത്തെ നാശത്തിലേക്കു നയിക്കുമെന്ന് വി.സി. കബീർ
തൃശൂർ: മദ്യപരായ യുവനേതാക്കൾ മറ്റു തിന്മകളിലേക്കു പ്രവേശിക്കുമെന്നും കേരളത്തെ നാശത്തിലേക്കു നയിക്കുമെന്നും മുൻമന്ത്രിയും ഗാന്ധിദർശൻ സമിതി സംസ്ഥാന ചെയർമാനുമായ വി.സി. കബീർ. ലഹരിമുക്തകേരളത്തിനുവേണ്ടി ഇക്കൊല്ലം 108 മണിക്കൂർ ഉപവസിച്ച മദ്യവിമോചന മഹാസഖ്യം സംസ്ഥാന പ്രസിഡന്റ് ഇ.എ. ജോസഫിനു നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യവിമോചന മഹാസഖ്യം സംസ്ഥാന ട്രഷറർ അബ്ദുൽ റഷീദ്, കെസിബിസി ലഹരിവിരുദ്ധസമിതി തൃശൂർ അതിരൂപത ഡയറക്ടർ ഫാ. ദേവസി പന്തല്ലൂക്കാരൻ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി, മഹിളാ കോണ്‍ഗ്രസ് നേതാവ് ലീലാമ്മ തോമസ്, മാധ്യമപ്രവർത്തകൻ എൻ. ശ്രീകുമാർ, ഡിസിസി ജനറൽ സെക്രട്ടറി ബി. ഗീത, എൻ.പി. രാമകൃഷ്ണൻ, ചേന്പൂരി രാധാകൃഷ്ണൻ, കെ.പി. കമറുദ്ദീൻ, ദിനു മൊട്ടമ്മൽ, ബേബി കണ്ണംപടത്തി, പോൾ ചെവിടൻ എന്നിവർ പ്രസംഗിച്ചു.
Read Moreമകൾ ആസ്വദിച്ച് കുളിയൊക്കെ പാസാക്കി ഇറങ്ങി, പക്ഷേ ടാപ്പ് അടയ്ക്കാൻ മറന്നു: പിറ്റേന്ന് രാവിലെ അച്ഛന് ഉണർന്നപ്പോൾ കണ്ടത് മുറ്റം നിറയെ ഐസ്; അവസാനം വാങ്ങേണ്ടി വന്നത് കൊട്ടക്കണക്കിന് ഉപ്പ്
നമ്മൾ വരുത്തുന്ന ചെറിയ കൈപ്പിഴകൾ ചിലപ്പോൾ വലിയ അബദ്ധങ്ങളിലേക്ക് ചെന്നെത്താറുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്. ചൈനയിലെ ഗാൻസു പ്രവിശ്യയിലുള്ള ലാൻഷൗവിലാണ് സംഭവം. വാംഗ് എന്ന് പേരുള്ള യുവതി രാത്രി കുളികഴിഞ്ഞ് തന്റെ വീട്ടിലെ സോളാർ വാട്ടർ ഹീറ്ററിന്റെ ടാപ്പ് അടയ്ക്കാൻ മറന്നുപോയി. അതോടെ വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങി. ഏകദേശം ഒമ്പത് മണിക്കൂറോളമാണ് ടെറസിലെ ടാങ്കിൽ നിന്നും വെള്ളം തുടർച്ചയായി പുറത്തേക്ക് ഒഴുകിയത്. അന്നേ ദിവസം ലാൻഷൗവിൽ താപനില മൈനസ് 8 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ഒഴുകിയ വെള്ളം കഠിനമായ തണുപ്പിൽ പെട്ടെന്നുതന്നെ ഉറയുകയും ഐസ് ആയി മാറുകയും ചെയ്തു. എക്സസൈസ് ചെയ്യാനായി രാവിലെ യുവതിയുടെ പിതാവ് എഴുന്നേറ്റപ്പോൾ മുറ്റവും റോഡും നിറയെ ഐസ് മൂടിക്കിടക്കുന്നത് കണ്ടു. ആരോ പൈപ്പ് തുറന്ന് വിട്ടതാണെന്ന് ബോധ്യപ്പെട്ട പിതാവ് ആരാണ്…
Read More