എല്ലായിടത്തും വിജയത്തിനാണ് വില അതുമാത്രമേ കണക്കിലെടുക്കു എന്ന് സൈജു കുറുപ്പ്. സിനിമയില്‍ നിന്നു പഠിച്ച പാഠങ്ങള്‍ ഒരുപാടുണ്ട്. പരാജയപ്പെട്ടാലും പൊളിഞ്ഞാലും നമ്മളെ അംഗീകരിച്ച് കൂടെ നില്ക്കാന് വളരെ കുറച്ച് ആള്‍ക്കാരെ ഉണ്ടാകൂ. ഹരിഹരന് എന്ന ലെജന്‍ഡറി സംവിധായകന്റെ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. അപ്പോള്‍ ആളുകള്‍ കാണിച്ച സ്നേഹം കണ്ട് മതിമറന്നു. പടം ഓടാതെ വന്നപ്പോള്‍ ദിവസവും വിളിച്ചു കൊണ്ടിരുന്നവരൊന്നും വിളിക്കാതായി. പഴയ സ്നേഹമൊക്കെ ഇല്ലാതായി. എല്ലായിടത്തും വിജയത്തിനാണ് വില. അതുമാത്രമേ കണക്കിലെടുക്കൂ. പരാജയപ്പെട്ടാലും പൊളിഞ്ഞാലും നമ്മളെ അംഗീകരിച്ച് കൂടെ നില്ക്കാന് വളരെ കുറച്ച് ആള്‍ക്കാരെ ഉണ്ടാകൂ എന്നൊക്കെ മനസിലായി തുടങ്ങി. -സൈജു കുറുപ്പ് പറഞ്ഞു.
Read MoreDay: May 8, 2026
മംഗലംഡാം ഒലിംകടവിലെ ക്വാറിക്കെതിരേ പ്രതിഷേധം ശക്തമാക്കുമെന്നു നാട്ടുകാർ
മംഗലംഡാം: പളളിയും സ്കൂളും വീടുകളും പൊതു സ്ഥാപനങ്ങളുമുള്ള ഒലിംകടവ് സെന്ററിൽ കരിങ്കൽക്വാറി ആരംഭിക്കുന്നതിനെതിരേ പ്രക്ഷോഭം ശക്തമാക്കാൻ നാട്ടുകാരുടെ യോഗം തീരുമാനിച്ചു. കരിങ്കൽക്വാറി ആരംഭിച്ചാൽ വലിയ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നു മംഗലഗിരി മർത്ത് മറിയം പള്ളി വികാരി ഫാ. ഷെൽട്ടന്റെ അധ്യക്ഷതയിൽ പള്ളിയങ്കണത്തിൽ ചേർന്ന യോഗവും മുന്നറിയിപ്പു നൽകി. ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ അധികൃതരുടെ ഭാഗത്തുനിന്നും ക്വാറിമാഫിയയ്ക്ക് അനുകൂലമായ നടപടിയുണ്ടാകില്ലെന്നാണു പ്രതീക്ഷയെന്നും മറിച്ചായാൽ അതിനെതിരേ ഏതറ്റംവരെയും പോകുമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. വാർഡ് മെംബർ ബെന്നി സ്കറിയ, മംഗലഗിരി സ്കൂൾ പ്രധാനാധ്യാപിക സ്റ്റെല്ല എന്നിവർ പ്രസംഗിച്ചു. നിയമപരിധിപോലും പാലിക്കാതെ ഒലിംകടവ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് ക്വാറി തുടങ്ങുന്നത്.ഇതിനടുത്താണ് പള്ളിയും കൊച്ചുകുട്ടികൾ പഠിക്കുന്ന എയ്ഡഡ് എൽപി സ്കൂളുമുള്ളത്. മറ്റു സ്കൂളുകളിലേക്ക് കുട്ടികളുമായി പോകുന്ന വാഹനങ്ങൾക്കും നിർദിഷ്ട ക്വാറി സ്ഥലത്തിനടുത്തെ വീതികുറഞ്ഞ കടപ്പാററോഡിലൂടെ വേണം പോകാൻ. ക്വാറി തുടങ്ങുന്നതു കുത്തനെ ചെരിഞ്ഞ…
Read Moreമുപ്പത്തിയാറാം വയസിൽ ആദ്യമായി കരഞ്ഞു! ഒന്നര വർഷമായി ഒരു ജോലിപോലും ലഭിച്ചില്ല; യുവാവിന്റെ കുറിപ്പിനെ അനുകൂലിച്ച് നിരവധിപേർ
കോവിഡ് മഹാമാരിക്കുശേഷം ജോബ് മാർക്കറ്റ് വളരെ മോശം പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. ഒന്നരവർഷം കഷ്ടപെട്ടിട്ടും ജോലി ലഭിക്കാത്ത ഒരു യുവാവിന്റെ മനോനിലയാണ് ചർച്ചയാകുന്നത്. പഠിച്ചിറങ്ങിയാലും ജോലി ലഭിക്കാത്ത ഇഷ്ടം പോലെ യുവാക്കളുണ്ട്. വലിയ നിരാശയാണ് ഇത് പലർക്കും സമ്മാനിക്കുന്നത്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 1.5 വർഷത്തോളമായി ജോലി ഇല്ലാതെ വലഞ്ഞ 36 വയസ്സുള്ള ഒരു യുവാവ്, തുടർച്ചയായ തിരസ്കാരങ്ങളെത്തുടർന്ന് താൻ ആദ്യമായി പൊട്ടിക്കരഞ്ഞു എന്ന് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് വൈറലായത്. ഒന്നര വർഷമായി ജോലി ലഭിക്കാത്തതിനെത്തുടർന്ന് നിരാശനായി പൊട്ടിക്കരഞ്ഞ ഒരു യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. നിലവിലെ തൊഴിൽ വിപണിയിലെ കടുത്ത പ്രതിസന്ധിയും, ആയിരക്കണക്കിന് അപേക്ഷകൾ അയച്ചിട്ടും മറുപടി ലഭിക്കാത്തതുമാണ് മാനസികമായി തന്നെ തളർത്തിയത് എന്ന് യുവാവ് വെളിപ്പെടുത്തുന്നു. തുടക്കത്തിൽ പുതിയ ഹോബികൾ കണ്ടെത്താനും പുറത്തുപോകാനും ശ്രമിച്ചിരുന്നെങ്കിലും, ആറുമാസത്തിന് ശേഷം താൻ ഒന്നിനും…
Read Moreറിവോൾവർ റിങ്കോ തിയറ്ററുകളിൽ
താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ തിയറ്ററുകളിൽ. ചിത്രത്തിന്റെ പേരുപോലെതന്നെ രസകരമായ ഒരു കഥയാണ് റിവോൾവർ റിങ്കോയിലൂടെ പറയുന്നത്. സൂപ്പർ നാച്വറൽ കഥാപാത്രങ്ങളെ മനസിൽ ആരാധിക്കുന്ന കുട്ടികൾക്കൊപ്പം അവരുടെ സ്വപ്നങ്ങൾ സാധ്യമാക്കാൻ ഇറങ്ങിത്തിരിക്കുന്ന നാട്ടിലെ ചെറുപ്പക്കാരനായ പ്രിയേഷിന്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത്. കുട്ടികളുടെ പ്രകടനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെ കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കുന്ന വിധത്തിലാണ് ഈ ചിത്രത്തിന്റെ അവതരണം. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിൽ പ്രിയേഷിനെ അവതരിപ്പിക്കുന്നത്. ശ്രീപത് യാൻ (മാളികപ്പുറം, സുമതി വളവ്), ധ്യാൻ നിരഞ്ജൻ (ഇടിയൻ ചന്തു), ആദിശേഷ്, വിസാദ്,ആവണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന കുട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്, ബിനു ശശിറാം, വിജിലേഷ്, സഞ്ജു ശിവറാം, സാജു നവോദയ, കെപിഎസി മുഹമ്മദ്, അൻഷ മോഹൻ, മറീന…
Read Moreഇതെല്ലാം ഞാൻ മുമ്പേ പ്രവചിച്ചു: വിജയ്ക്കൊപ്പമുള്ള വീഡിയോയുമായി പൂജ ഹെഗ്ഡെ
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നടന് വിജയ്യും അദ്ദേഹത്തിന്റെ പാർട്ട് ടിവികെയും. ഈ തകർപ്പൻ ഫലം താൻ നേരത്തെ തന്നെ പ്രവചിച്ചിരുന്നുവെന്നു പറയുകയാണ് നടി പൂജ ഹെഗ്ഡെ. ആര് ഇലക്ഷനില്‍ ജയിക്കും? എന്ന് ഒരു ബോര്‍ഡില്‍ എഴുതിയിരിക്കുന്നു. ആ ചോദ്യത്തില്‍ തൊട്ടതിനു ശേഷം പൂജ തന്റെ തൊട്ടടുത്തു നില്ക്കുന്ന വിജയ്ക്കു നേരെ കൈ ചൂണ്ടുന്നു. പൂജ തന്നെയാണ് ഈ രസകരമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘ഇതെല്ലാം സംഭവിക്കുന്നതിനു മുമ്പേ ഞാന്‍ ഈഹിച്ചു. ഇതാണ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നത്, വിജയ് സര്- വീഡിയോയ്ക്കൊപ്പം പൂജ കുറിച്ചു. ജനനായകന് സിനിമയുടെ സെറ്റില്‍ നിന്നുളെളാരു വീഡിയോയാണിത്. പൂജയുടെ പ്രവൃത്തിയില്‍ ഒരു ചെറുചിരിയോടെ നില്ക്കുന്ന വിജയ്യെയും വീഡിയോയില്‍ കാണാം. തമിഴ്നാട് രാഷ്ട്രീയത്തെ ഞെട്ടിച്ച് നൂറിലധികം സീറ്റുകൾ വിജയ്യുടെ ടിവികെ നേടിയിരുന്നു. കേവല ഭൂരിപക്ഷം നേടാൻ വിരലിൽ എണ്ണാവുന്ന എംഎൽഎമാർ മാത്രം മതി. ഒരു…
Read Moreആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ വിളയാട്ടം: നടപടി എടുക്കാതെ അധികൃതർ
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ കൈയേറി തെരുവുനായകൾ. റെയിൽവേ സ്റ്റേഷനിലേക്ക് എത്തുമ്പോൾ ട്രെയിൻ വൈകുമോയെന്ന ആശങ്കയേക്കാൾ നായ കടിക്കുമോ എന്ന ഭയമാണ് യാത്രക്കാരെ അലട്ടുന്നത്. തെരുവുനായ്ക്കൾ പെരുകിയതിനാൽ യാത്രക്കാരെ ഇവ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടാകുന്നുണ്ട്. ബൈക്കുകൾക്ക് പിറകേ തെരുവുനായകൾ ഓടുന്നതുമൂലം അപകടങ്ങളുമുണ്ടാകുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വരെ നായകൾ വിലസുകയാണ്. യാത്രക്കാർക്കും ട്രെയിനിനു നേരേയും പാഞ്ഞടുക്കുന്ന പത്തിലധികം നായ്ക്കൾ സ്റ്റേഷനിൽ സ്ഥിരമായുണ്ട്. മുമ്പ് വിദേശവനിതയെ റെയിൽവേ സ്റ്റേഷനിൽവച്ച് നായ കടിച്ചെങ്കിലും ഇതുവരെ ഇതിനെതിരേ തുടർനടപടകിളൊന്നുമുണ്ടായിട്ടില്ല. റെയിൽവേ സ്റ്റേഷനിലെ രണ്ടു പ്ലാറ്റ്ഫോമുകളിലായി നായശല്യം രൂക്ഷമാണ്. പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ അടുക്കുമ്പോഴുള്ള ഹോണടി ശബ്ദമാണ് നായ്ക്കളെ പരിഭ്രാന്തരാക്കുന്നത്. പ്ലാറ്റ്ഫോമിലേക്ക് അടുക്കുമ്പോൾ ട്രെയിനിനു പിറകെ നായ്ക്കൾ കുരച്ചുകൊണ്ട് ഓടും. ഇതുമൂലം ട്രെയിനിൽനിന്ന് യാത്രക്കാർക്ക് ഇറങ്ങാനും ഭയമാണ്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ലിഫ്റ്റ് ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ എസ്കലേറ്റർ എന്നിവിടങ്ങളെല്ലാം നായ്ക്കളുടെ താവളമാണ്. നായ്ക്കളുടെ ശല്യം മൂലം സ്റ്റേഷനിലെ വിവിധ…
Read Moreറബര്‍ വിദേശവില 300 കടന്നേക്കും: ബോര്‍ഡ് ആഭ്യന്തര വില ഉയര്‍ത്തണം
കോട്ടയം: കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ ഷീറ്റ് റബര്‍ 260 രൂപയ്ക്ക് വ്യാപാരം നടക്കുമ്പോഴും റബര്‍ ബോര്‍ഡിന് പ്രഖ്യാപിത വില 253 രൂപ. ആര്‍എസ്എസ് അഞ്ച് ഗ്രേഡിന് 249 രൂപ. വിദേശവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് 255 രൂപയ്ക്ക് ഇന്നലെ റബര്‍ വാങ്ങാന്‍ തയാറായി. ഡീലര്‍മാരില്‍നിന്ന് ടയര്‍ കമ്പനികള്‍ 260 രൂപയ്ക്ക് ഷീറ്റ് വാങ്ങി. റബര്‍ വിദേശവില ആഭ്യന്തര വിലയേക്കാള്‍ 30 രൂപ കൂടി 283 രൂപയിലേക്ക് കുതിക്കുമ്പോഴും വ്യവസായികളുടെ സമ്മര്‍ദത്തില്‍ റബര്‍ ബോര്‍ഡ് വില ഉയര്‍ത്താന്‍ താത്പര്യപ്പെടുന്നില്ല. റബര്‍ വിദേശ വില അടുത്തയാഴ്ച 300 രൂപ കടക്കുമെന്നിരിക്കേ ആഭ്യന്തരവില 275 രൂപയിലേക്ക് റബര്‍ ബോര്‍ഡ് ഉയര്‍ത്തേണ്ടതാണ്. ഡിമാന്‍ഡിന് ആനുപാതികമായി ഷീറ്റ് മാര്‍ക്കറ്റില്‍ എത്തുന്നില്ലെന്ന് ബോര്‍ഡിനും കൃത്യമായ കണക്കുണ്ട്. മാര്‍ക്കറ്റില്‍ ദിവസം നൂറു കിലോ ഷീറ്റ്പോലും വാങ്ങാന്‍ കിട്ടുന്നില്ലെന്നും ഡിമാന്‍ഡ് വര്‍ധിക്കുന്ന തോതില്‍ വില ഉയരേണ്ടതാണെന്നും…
Read Moreജോലിക്കും വ്യക്തി ജീവിതത്തിനും വ്യക്തമായ അതിർവരമ്പുകൾ ഉണ്ട് ! നെതർലാന്‍ഡ്സിലെ ജോലി തന്റെ ജീവിതത്തിനു കൃത്യമായ അവബോധം നല്‍കിയെന്ന് ഇന്ത്യൻ യുവതി
ഇന്ത്യൻ കോർപറേറ്റ് കൾച്ചറിനെകുറിച്ച് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്ന രീതിയിലാണ് ഒരു യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ഇന്ത്യയിലെ വർക്ക് ലൈഫ് ബാലൻസ് പോലെയല്ല വിദേശ രാജ്യങ്ങളിൽ എന്നാണ് യുവതിയുടേ പോസ്റ്റ് വ്യക്തമാക്കുന്നത്. രണ്ടും തികച്ചും വ്യത്യസ്ഥ തലങ്ങളാണെങ്കിലും ഡച്ചുകാരുടെ ജോലി ജീവിതത്തെ പുകഴ്ത്തുകയാണ് യുവതി. നെതർലാൻഡ്സിൽ ജോലി ചെയ്യുന്ന അതിഥി എന്ന ഇന്ത്യൻ യുവതിയാണ് സമൂഹ മാധ്യമങ്ങളിൽ ഡച്ചുകാരുടെ ജോലി ജീവിതത്തെകുറിച്ചും അവർ ജോലിക്ക് നല്കുന്ന പ്രധാന്യത്തെക്കുറിച്ചും വ്യക്തമാക്കുന്നത്. വർക്ക് ലൈഫ് ജിവിതത്തെകുറിച്ച് അവിടെയുള്ളവർ തികച്ചും ബോധവാന്മാരാണെന്നും ജോലിയെയും സംസ്കാരത്തെയും തികച്ചും കാര്യമായി തന്നെ കൈകാര്യം ചെയ്യുന്നവരുമാണെന്നാണ് അതിഥി പറയുന്നത്. ജോലി സമയങ്ങളിൽ കൃത്യനിഷ്ടവും വളരെ ഫോക്കസ്ഡുമാണ് അവിടെയുള്ള ആളുകൾ. നെതർലാൻഡ്സിൽ തന്റെ ജോലി വ്യക്തി ജീവിതത്തെ മാറ്റിയെന്നും താൻ ഇവിടെയാണ് ആദ്യമായി ജോലിക്കായി എത്തുന്നതെന്നും അതിഥി പറയുന്നുണ്ട്. ഇവിടുത്തെ ആളുകൾ വളരെ സീരിയസും ജോലി…
Read Moreപുറംവേദന: മാനസിക സംഘർഷവും പുറംവേദനയും തമ്മിൽ
സാധാരണ പുറംവേദന വലിയ ചികിത്സ ചെയ്തില്ലെങ്കിലും, വിശ്രമിച്ചാൽതന്നെ രണ്ടോ മൂന്നോ ദിവസംകൊണ്ടു മാറുന്നതു കാണാം. ചികിത്സ ചെയ്തിട്ടും പുറംവേദന മൂന്നു മാസത്തിൽ കൂടുതൽ അനുഭവപ്പെടുകയാണെങ്കിൽ അതു ഗൗരവമായി കാണുകയും ശരിയായ രീതിയിലുള്ള ചികിത്സ സ്വീകരിക്കുകയുംവേണം. ശാസ്ത്രീയമായി ചികിത്സ ചെയ്യാതിരിക്കുന്നവരിലാണ് ഭാവിയിൽ സങ്കീർണതകൾ ഉണ്ടാകാറുള്ളത്. ചികിത്സ രോഗത്തിനല്ല!പുറംവേദനയ്ക്കുള്ള ചികിത്സയുടെ ആദ്യഭാഗമായി, ജോലിചെയ്യുന്പോഴും ഇരിക്കുന്പോഴും കിടക്കുന്പോഴും സ്വീകരിക്കേണ്ട ശരിയായ പൊസിഷനുകൾ പറഞ്ഞുകൊടുക്കണം. ആവശ്യമാണെന്നു കാണുകയാണെങ്കിൽ മരുന്നുകൾ കൊടുക്കാവുന്നതാണ്. മാനസിക സംഘർഷം ഉള്ളവർക്ക് അതു കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നു പറഞ്ഞുകൊടുക്കണം. ഈ രീതിയിലുള്ള ചികിത്സയിലൂടെ സന്ധികളിൽ ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള താളപ്പിഴകളെ പ്രതിരോധിക്കാൻകൂടി കഴിയുന്നതാണ്. മാനസികസംഘർഷം ഒഴിവാക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുന്നവരിൽ രോഗശമനം വളരെ വേഗമാണ്.അവരുടെ തൊഴിലുകളിൽ കൂടുതൽ കർമനിരതരാകാനും സാധിക്കും. ഇവിടെയാണ് ചികിത്സ നല്കേണ്ടതു രോഗത്തിനല്ല, രോഗവുമായി വരുന്ന വ്യക്തിക്കായിരിക്കണം എന്നു പറയുന്നതിന്റെ സാരാംശം. ഹോളിസ്റ്റിക് ചികിത്സാരീതിയുടെ ലക്ഷ്യം ഇങ്ങനെയാണ്.…
Read Moreമൂവാറ്റുപുഴയിൽ പാർക്കിംഗ് ഇടമായി ബസ് കാത്തിരിപ്പ് കേന്ദ്രം; വ്യാപക പരാതി
മൂവാറ്റുപുഴ: നഗരഹൃദയത്തിലെ ഏറ്റവും തിരക്കേറിയ ബസ് കാത്തിരിപ്പു കേന്ദ്രം പാര്‍ക്കിംഗ് കേന്ദ്രമാകുന്നതിനെതിരേ പ്രതിഷേധം വ്യാപകം. കച്ചേരിത്താഴത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് ആധുനിക രീതിയില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് രാത്രിയാകുന്നതോടെ മറ്റു വാഹനങ്ങളുടെ പാര്‍ക്കിംഗ് കേന്ദ്രമായിമാറുന്നത്. രാത്രി ഇവിടെ ബസ് നിര്‍ത്തി ആളെ കയറ്റാനും ഇറക്കാനും സാധിക്കാത്ത സ്ഥിതിയാണ്. മഴ കനക്കുന്നതോടെ ബസ് കാത്തു നില്ക്കുന്നവര് ദുരിതത്തിലായിരിക്കുകയാണ്. 40 ലക്ഷം രൂപയോളം ചെലവഴിച്ചു നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രമാണിത്. രാത്രി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ ഇവിടേക്ക് യാത്രക്കാര്‍ക്ക് കടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പാര്‍ക്ക് ചെയ്യുന്ന കാറുകള്‍ റോഡിനു കുറുകെ കിടക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നുണ്ടെന്നും പരാതിയുണ്ട്. ഇതുമൂലം ഗതാഗതക്കുരുക്കും പതിവാണ്. സമീപത്ത് പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും പാര്‍ക്കിംഗ് തടയാന്‍ നടപടിയുണ്ടാകുന്നില്ല.
Read More