കൊച്ചി: എറണാകുളം കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ അലിയെ ഉടന്‍ പിടികൂടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. പാലക്കാടും അയല്‍ സംസ്ഥാനങ്ങളിലും അന്വേഷണത്തിനായി ടീമുകള്‍ പോയിട്ടുണ്ടെന്നും കൃത്യമായി തെളിവുകളുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതി പോലീസ് റഡാറിലാണ്. കൃത്യമായ നടപടി ഉണ്ടാകും. പാലക്കാട് കേന്ദ്രീകരിച്ച് ടീമുകള്‍ പോയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പ്രതിക്കെതിരേ കൃത്യമായ തെളിവുകളുണ്ടെന്നും കാളിരാജ് മഹേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. റിക്രൂട്ട്മെന്റ് പരീക്ഷക്ക് തയാറെടുക്കുന്ന പെണ്‍കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. പുലര്‍ച്ചെ നാലരയ്ക്ക് ചായ കുടിക്കാനാണ് പെണ്‍കുട്ടികള്‍ കടയില്‍ എത്തിയത്. അക്രമി സംഘത്തിലെ യുവതികളുമായാണ് തര്‍ക്കം തുടങ്ങിയത്. പിന്നലെ അക്ബര്‍ മര്‍ദിക്കുകയായിരുന്നു. അക്ബര്‍ അലി നഗരത്തിലെ സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണിയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലായിരുന്നു മാസങ്ങളായി സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍…
Read MoreDay: June 4, 2026
മഞ്ജുവാര്യരുടെ ഹാപ്പിലൂപ്പ് ആദ്യ ഷെഡ്യൂൾ പാക്കപ്പ്
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ഹാപ്പിലൂപ്പ് ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി. ഗൗതമന്റെ രഥം, വാഴ 1 എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാപ്പിലൂപ്പ്. മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യർ, വി.കെ. പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിഷാന്ത് സാഗർ, ആതിര രാജീവ് തുടങ്ങിയ പ്രമുഖരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ ആഷിഖ് ഐമർ എഴുതുന്നു. ഛായാഗ്രഹണം- ഗൗതം ശങ്കർ, എഡിറ്റർ- കണ്ണൻ മോഹൻ, സംഗീതം- ഇലക്ട്രോണിക് കിളി, പാർവതീഷ് പ്രദീപ്, പ്രൊഡക്ഷൻ ഡിസൈനർ- ക്രിപേഷ് അയ്യപ്പൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനീഷ് സി സലിം. പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- ബിനു ജി. നായർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-…
Read Moreവയര്‍ കുറയ്ക്കാന്‍ സ്വയം ഉപദ്രവിച്ചു: തപ്സി പന്നു
കരിയറിന്റെ തുടക്കകാലത്ത് വയര്‍ കുറയ്ക്കാൻ വേണ്ടി സ്വയം ഉപദ്രവിച്ചുവെന്ന് തുറന്നു പറഞ്ഞ് നടി താപ്സി പന്നു. ഒരു കാലത്ത് ഐഡിയല്‍ ശരീരത്തെക്കുറിച്ച് അമിതമായി ചിന്തിക്കുകയും അത് നേടാൻ അമിത പരിശ്രമം നടത്തിയിരുന്നുവെന്നും താപ്സി പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താപ്സിയുടെ പ്രതികരണം. ഞാന്‍ ഓര്‍ക്കുന്നു, വളര്‍ന്നു വരുമ്പോള്‍ എനിക്കൊരു വ്യാമോഹമുണ്ടായിരുന്നു. ഞാന്‍ വളരെ ഫിറ്റായിരുന്നു. പക്ഷേ, എന്തു ചെയ്തിട്ടും വയറിന്റെ അടിഭാഗത്തെ കൊഴുപ്പു മാത്രം കുറയുന്നില്ലായിരുന്നു. ഞാന്‍ കഠിനമായി വര്‍ക്കൗട്ട് ചെയ്തു. ശരീരത്തിനു സാധിക്കുന്നതിലും അധികം. നമ്മള് അധികമായി ചെയ്യുമ്പോള്‍ അത് തലച്ചോറിന് ഒരു അറിയിപ്പ് കൊടുക്കും. നിങ്ങളുടെ ശരീരത്തിന് സംരക്ഷണം വേണമെന്ന്. വെളളവും കൊഴുപ്പും ചേര്‍ന്ന ഭാഗം കുറയുന്നതിനു പകരം ശരീരം അത് നിലനിര്‍ത്താന്‍ ശ്രമിക്കും. വയറിലെ ബെല്ലി ഫാറ്റ് കൊഴുപ്പ് മാത്രമല്ല, വെള്ളം കൂടിയാണ്. അത് അവിടെ നില്ക്കും. വര്‍ക്കൗട്ട് ചെയ്യുന്നത് കൂട്ടുന്നതോടെ അത് കൂടുകയാണു…
Read Moreവിദേശനിക്ഷേപം ആകർഷിക്കാൻ കേന്ദ്രം: ക്യാപിറ്റൽ ഗെയിൻസ് ടാക്സ് ഒഴിവാക്കും
ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ രാജ്യത്തേക്കു വിദേശ മൂലധനനിക്ഷേപം വർധിപ്പിക്കാൻ കേന്ദ്രം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഇറാൻ യുദ്ധം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണു നീക്കം. വിദേശ പോർട്ട്ഫോളിയോ (എഫ്പിഐ) നിക്ഷേപകർക്ക് സർക്കാർ സെക്യൂരിറ്റികളിലുള്ള ക്യാപിറ്റൽ ഗെയിൻസ് ടാക്സ് പൂർണമായും ഒഴിവാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായി സൂചനകൾ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇതുസംബന്ധിച്ച ആദായനികുതി നിയമ ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ഓർഡിനൻസ് പ്രാബല്യത്തിൽ വരും. നിലവിൽ, പന്ത്രണ്ട് മാസത്തിൽ കൂടുതൽ കൈവശം വയ്ക്കുന്ന ബോണ്ടുകൾക്കും ഓഹരികൾക്കും വിദേശ നിക്ഷേപകർ 12.5 ശതമാനം ദീർഘകാല മൂലധന നേട്ട നികുതി നൽകേണ്ടതുണ്ട്. ഇതിനുപുറമെ, സർക്കാർ ബോണ്ടുകളിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക് ഇരുപതു ശതമാനം വിത്ഹോൾഡിംഗ് ടാക്സും ഈടാക്കുന്നുണ്ട്. നേരത്തെ, നിക്ഷേപകർക്കു നൽകിയിരുന്ന അഞ്ചു ശതമാനത്തിന്റെ ഇളവ് 2023-ൽ സർക്കാർ നിർത്തലാക്കിയിരുന്നു. ചൈനീസ് വിപണികളിലെ…
Read Moreദന്തക്ഷയം(പോട്) എങ്ങനെ പരിഹരിക്കാം?
പല്ലുകളുടെ ഉപരിതലം പരന്നതല്ല, പൊക്കവും കുഴികളും ഉള്ളതാണ്. പല്ലുകളുടെ പുറത്തുള്ള ആവരണം ഇനാമൽ എന്ന പദാർഥം കൊണ്ട് ഉള്ളതാണ്. ഇത് ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥമാണ്. ഇതിന്റെ ഉള്ളിൽ ഡെന്റീൻ എന്ന അംശവും അതിനുള്ളിൽ പൾപ്പ് എന്ന ചെറിയ രക്തക്കുഴലുകളും ചെറിയ ഞരമ്പുകളും അടങ്ങുന്ന അംശവുമാണ്. ദന്തക്ഷയം: കാരണങ്ങൾ. അമിതമായി മധുരം കഴിക്കുന്നത്. പറ്റിപ്പിടിക്കുന്ന ആഹാരപദാർഥങ്ങൾ കുഴികളിലും രണ്ടു പല്ലുകളുടെ ഇടയിലും ദീർഘനേരം തങ്ങിനിൽക്കുന്നതുകൊണ്ട്. ശരിയായ രീതിയിൽ ബ്രഷിംഗും ഫ്ലോസിങ്ങും ചെയ്യാത്തതിനാൽ. വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് പോട് കണ്ടുപിടിക്കാത്തതിനാൽ ലക്ഷണങ്ങൾ. ബ്രൗൺ കളറിലോ കറുത്ത കളറിലോഉള്ള പാടുകൾ. ചെറിയ സുഷിരങ്ങൾ പല്ലുകൾക്കിടയിലുംഉപരിതലത്തിലും കാണുന്നത്. രണ്ടു പല്ലുകൾക്കിടയിൽ ഭക്ഷണംകയറുന്നത്. തൊടുമ്പോഴും കടിക്കുമ്പോഴുംപുളിപ്പും വേദനയും. അസഹനീയമായ വേദന/പഴുപ്പ്ശ്രദ്ധിച്ചില്ലെങ്കിൽ വരാവുന്നസങ്കീർണതകൾ. നീർക്കെട്ട്, പഴുപ്പ്, നീര്. പനി, പല്ല് പൊട്ടുന്നു, പൊടിയുന്നു, കുറ്റിപ്പല്ല് ആകുന്നു ചികിത്സകൾ : പ്രതിരോധംപരിശോധനകളിൽ കൂടി മാത്രമേ…
Read Moreധവളപത്രത്തെച്ചൊല്ലി സഭയിൽ സതീശൻ-പിണറായി വാക്പോര്; ധവളപത്രം തയാറാക്കിയത് ക്രമവിരുദ്ധമാണെന്നാണ് ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചുള്ള ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ച് സര്‍ക്കാര്‍. ധവളപത്രത്തെചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മില്‍ സഭയില്‍ നേര്‍ക്കുനേര്‍ വാക്പോര് നടന്നു.കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം പ്രതിപാദിക്കുന്ന ഔദ്യോഗിക രേഖയാണ് ധവളപത്രമെന്നും കെട്ടിപ്പൊക്കിയതെല്ലാം മിഥ്യകളായിരുന്നുവെന്ന് ധവളപത്രത്തിലൂടെ എംഎല്‍എമാര്‍ക്കും ജനങ്ങള്‍ക്കും ബോധ്യമാകുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ധവളപത്രത്തില്‍ വിയോജിപ്പ് അറിയിച്ച് മുന്‍ ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ സഭയില്‍ വിമര്‍ശിച്ചു. ധവളപത്രം മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്‍പായിരുന്നു ബാലഗോപാലിന്റെ വിമര്‍ശനം. ധവളപത്രം തയാറാക്കിയത് ക്രമവിരുദ്ധമാണെന്നാണ് ബാലഗോപാലിന്റെ ആരോപണം. ധനവകുപ്പിലെ ഉദ്യോഗസ്ഥരായിരുന്നു മുന്‍കാലങ്ങളില്‍ ധവളപത്രം തയാറാക്കിയിരുന്നത്. എന്നാല്‍ ഔദ്യോഗിക രേഖകള്‍ പുറത്ത് കൊടുത്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ബാലഗോപാല്‍ പറഞ്ഞു. എജിക്ക് പോലും നല്‍കാത്ത കണക്കാണ് പുറത്ത് നല്‍കിയത്. രഹസ്യമായി കൈകാര്യം ചെയ്യേണ്ട രേഖകള്‍ പുറത്ത് കൊടുത്തു. ധനവകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിസഭ യോഗത്തിന്റെ…
Read Moreധവളപത്രം നിയമസഭയുടെ മേശപ്പുറത്തു വച്ചു; സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണം; ശമ്പള പരിഷ്കരണം പത്ത് വര്‍ഷത്തിലൊരിക്കലാക്കണം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രം സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ധവളപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലും ശക്തമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും തള്ളിക്കൊണ്ടാണ് ധവളപത്രം സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതായി മുഖ്യമന്ത്രി വി.ഡി.സതീശന് വ്യക്തമാക്കി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍ വാക് പോരാട്ടം നടന്നു. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ധവളപത്രത്തില്‍ പറയുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ പറയുന്നതാണ്. സംസ്ഥാനത്തിന്റെ പൊതുകടം 5.07 ലക്ഷം കോടിയാണെന്നാണ് ധവളപത്രം വ്യക്തമാക്കുന്നത്. വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്ഷന്, പലിശ എന്നിവയ്ക്കു വേണ്ടി ചെലവാകുന്നു . 48.733 കോടി രൂപയുടെ കുടിശിക ഈ സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന് ധവളപത്രം പറയുന്നു.കിഫ്ബിക്ക് 21,000 കോടിരൂപയുടെ വായ്പ ബാധ്യതയുണ്ട്. കിഫ്ബിയുടെ അടിസ്ഥാന ആശയം ദുര്‍ബലമായി. ട്രഷറി പ്രതിസന്ധി…
Read Moreപാത നവീകരണം: ട്രെയിൻ സർവീസുകളിൽ നിയന്ത്രണം, വഴിതിരിച്ചുവിടും
പരവൂർ: ദക്ഷിണ റെയിൽവേയ്ക്ക് കീഴിലെ വിവിധ ഡിവിഷനുകളിൽ നടക്കുന്ന അടിയന്തിര പാത നവീകരണ ജോലികളെത്തുടർന്ന് ജൂൺ, ജൂലൈയിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽമന്ത്രാലയം അറിയിച്ചു. കേരളത്തിലൂടെ കടന്നുപോകുന്നതടക്കം നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയോ യാത്ര വൈകുകയോ ചെയ്യും. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുമുണ്ട്. വഴിതിരിച്ചുവിടുന്ന ട്രെയിനുകൾഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് ( 16128): ജൂൺ ഏഴ് മുതൽ ജൂലൈ ആറ് വരെ ഗുരുവായൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ വിരുതുനഗറിനും മണപ്പാറയ്ക്കും ഇടയിൽ മാനാമധുര, കാരൈക്കുടി, തിരുച്ചിറപ്പള്ളി വഴി തിരിച്ചുവിടും. മധുര, ഷോളവന്ദാൻ, കൊടൈക്കനാൽ റോഡ്, ദിണ്ടിഗൽ സ്റ്റോപ്പുകൾ ഉണ്ടാകില്ല. പകരമായി അരുപ്പുക്കോട്ടൈ, മാനാമധുര, ശിവഗംഗ, കാരൈക്കുടി, പുതുക്കോട്ടൈ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും. കന്യാകുമാരി – ഹൗറ സൂപ്പർഫാസ്റ്റ് ( 12666): ജൂൺ 13, 20, 27, ജൂലൈ നാലിന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ മധുരയ്ക്കും…
Read Moreഇന്ത്യ-ബംഗ്ലാദേശ് അതിർത്തി സുരക്ഷാസമ്മേളനം എട്ടു മുതൽ ഡൽഹിയിൽ: ഭീകരവാദം, നുഴഞ്ഞുകയറ്റം തുടങ്ങിയവ ചർച്ചയാകും
ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി സുരക്ഷാവിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള 57-ാമത് ഡയറക്ടർ ജനറൽ തല സമ്മേളനം എട്ടു മുതൽ 11 വരെ ഡൽഹിയിൽ നടക്കും. ഇന്ത്യയുടെ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) യും ബോർഡർ ഗാർഡ് ബംഗ്ലാദേ (ബിജിബി) ശും തമ്മിലാണു ചർച്ചകളെന്ന് ബിഎസ്എഫ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ബിഎസ്എഫ് ഡയറക്ടർ ജനറൽ പ്രവീൺ കുമാർ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കും. മേജർ ജനറൽ മുഹമ്മദ് അഷ്റഫുസാമാൻ സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗ്ലാദേശിനെ പ്രതിനിധീകരിക്കുക. ബംഗ്ലാദേശുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന പശ്ചിമ ബംഗാളിൽ പുതിയ ബിജെപി സർക്കാർ അധികാരമേറ്റ ശേഷമുള്ള ഇരു സേനകളുടെയും ആദ്യ കൂടിക്കാഴ്ച കൂടിയാണിത്. ബംഗ്ലാദേശ് പൗരന്മാർ ബിഎസ്എഫ് ജവാന്മാർക്കും ഇന്ത്യൻ പൗരന്മാർക്കുംനേരേ നടത്തുന്ന ആക്രമണങ്ങൾ തടയുക, അതിർത്തി വഴിയുള്ള കള്ളക്കടത്തും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുക, ബംഗ്ലാദേശി കുറ്റവാളികൾ ഇന്ത്യയിലേക്കു കടക്കുന്നതു തടയുക,…
Read Moreആംബുലൻസ് എത്താൻ വഴിയില്ല; ജീവന് വേണ്ടി പിടഞ്ഞ രോഗിയെ ചുമലിലേറ്റി അരകിലോമീറ്റർ നടന്ന് യുവാക്കൾ
ഹരിപ്പാട്: കൺമുന്നിൽ പിടഞ്ഞ ജീവൻ രക്ഷിക്കാൻ ദുർഘടപാതയിലൂടെ രോഗിയെ കൈയി ലേന്തി യുവാക്കൾ താണ്ടിയത് അരക്കിലോമീറ്റർ. വീയപുരം പഞ്ചായത്തിലെ കാരിച്ചാലിൽ കഴിഞ്ഞദിവസമാണ് നാടിന് മാതൃകയായ അതിസാഹസിക ജീവകാരുണ്യ പ്രവർത്തനം നടന്നത്. കാരിച്ചാൽ ഏഴാം വാർഡിൽ വട്ടക്കാട്ടുചിറ കിഴക്കതിൽ രാമൻകുട്ടിയെയാണ് ബ്രദേഴ്സ് ക്ലബിലെ യുവാക്കൾ സമയബന്ധിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം രാവിലെ പത്തോടെയാണ് സംഭവം. രാമൻകുട്ടിക്ക് പെട്ടെന്ന് കടുത്ത ശ്വാസംമുട്ടലും വിമ്മിഷ്ടവും അനുഭവപ്പെടുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനെ ത്തുടർന്ന് ആശങ്കയിലായ ഭാര്യ ഉടൻ തന്നെ വാർഡ് മെമ്പർ വർഗീസിനെ വിവരമറിയിച്ചു. മെമ്പർ ഉടനടി 108 ആംബുലൻസ് ലഭ്യമാക്കിയെങ്കിലും രോഗിയുടെ വീടിരിക്കുന്ന ആറ്റുതിട്ടയിലേക്ക് വണ്ടിയെത്തുക അസാധ്യമായിരുന്നു. ഇടുങ്ങിയ ഒരു നടപ്പാത മാത്രമാണ് ഈ ഭാഗത്തേക്കുള്ള ഏക ഗതാഗതമാർഗം. വഴിയിലെ ഇലക്ട്രിക് പോസ്റ്റും വലിയ തടസമായിനിന്നു. ആകെ ശേഷിച്ച ജലമാർഗത്തിലൂടെ ചെറുവള്ളത്തിൽ രോഗിയെ കൊണ്ടുപോകാമെന്ന് കരുതിയെങ്കിലും രാമൻകുട്ടിയുടെ നില…
Read More