ആ​ല​പ്പു​ഴ-​കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് റോ​ഡി​ന് ശാ​പ​മോ​ക്ഷം; പു​ന​ർ​നി​ർ​മ​ണ​ത്തി​ന് 1 കോ​ടി

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ-​കോ​ട്ട​യം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന​പാ​ത​യാ​യ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി. നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും നി​ര​ന്ത​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് വേ​മ്പ​നാ​ട് കാ​യ​ലി​നു കു​റു​കെ​യു​ള്ള ബ​ണ്ട് റോ​ഡ് പൊ​ളി​ച്ചു​നി​ർ​മി​ക്കു​ന്ന​ത്. 1.40 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ഉ​ന്ന​താ​ധി​കാ​രി​ക​ൾ​ക്ക് അ​ട​ക്കം പ​ല​ത​വ​ണ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് മാ​ത്ര​മാ​ണ് നി​ല​വി​ൽ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ബ​ണ്ടി​ൽ ഒ​ന്ന്, ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി നി​ർ​മി​ച്ച പാ​ല​ങ്ങ​ളി​ലെ ഒ​രു കി​ലോ​മീ​റ്റ​ർ ഭാ​ഗ​മാ​ണ് ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ നി​ർ​മി​ച്ച മ​ധ്യ​ഭാ​ഗ​ത്തെ മൂ​ന്നാം​ഘ​ട്ടം മാ​ത്ര​മാ​ണ് നി​ല​വി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യി​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ- മ​ധു​ര സം​സ്‌​ഥാ​നപാ​ത​യു​ടെ ഭാ​ഗ​മാ​യ ബ​ണ്ട് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​യി​രു​ന്നു. റോ​ഡി​ല്‍ താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​യു​ന്ന സ്ഥിതി​യാ​യി​രു​ന്നു. ബ​ണ്ടി​ന്‍റെ മ​ധ്യ​ഭാ​ഗ്യ​ത്തെ റോ​ഡി​ന്‍റെ ത​ക​ർ​ച്ച അ​പ​ക​ട​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​യി​രു​ന്നു. റോ​ഡ് ത​ക​രു​ന്ന​ത് പ​തി​വാ​യ​തോ​ടെ…

Read More

പൈ​പ്പു​ക​ൾ പൊ​ട്ടി​യൊ​ലി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ൾ; കു‌​ടി​വെ​ള്ളം മു​ട്ടി കു​ട്ട​നാ​ട്ടു​കാ​ർ

രാ​മ​ങ്ക​രി: കു​ട്ട​നാ​ട്ടി​ലെ രാ​മ​ങ്ക​രി, പു​ളി​ങ്കു​ന്ന്, കാ​വാ​ലം, ച​ന്പ​ക്കു​ളം തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ പൊ​ട്ടി​യ​തോ​ടെ കു‌​ടി​വെ​ള്ളം മു​ട്ടി കു​ട്ട​നാ​ട്ടു​കാ​ർ. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ മ​ണ​ലാ​ടി ജെ​ട്ടി മു​ത​ൽ രാ​മ​ങ്ക​രി ജെ​ട്ടി വ​രെ നീ​ളു​ന്ന റോ​ഡ്, വെ​ളി​യ​നാ​ട് ക​ട​ത്തു​ക​ട​വ് മു​ത​ൽ മൂ​ലേ​ശേ​രി വ​രെ നീ​ളു​ന്ന റോ​ഡ് എ​ന്നി​ങ്ങ​നെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പൈ​പ്പു​ക​ളാ​ണ് പൊ​ട്ടി മാ​സ​ങ്ങ​ളാ​യി വെ​ള്ളം പാ​ഴാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ന്പിം​ഗി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തെ ചെ​ളി നി​റ​ഞ്ഞ വെ​ള്ളം ഈ ​പൈ​പ്പു​ക​ളി​ലേ​ക്ക് തി​രി​ച്ചു ക​യ​റു​ക​യും വീ​ണ്ടും പ​ന്പിം​ഗ് ആ​രം​ഭി​ക്കു​ന്പോ​ൾ ഹൗ​സ് ക​ണ​ക്‌​ഷ​നു​ക​ളി​ലു​ൾ​പ്പെ​ടെ മ​ലി​ന​ജ​ലം വ്യാ​പി​ക്കു​ന്ന​തി​നാ​ൽ ഒ​രു​ത​ര​ത്തി​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. പു​ഞ്ച​കൃ​ഷി​ക്കു​ശേ​ഷം പാ​ട​ശേ​ഖ​ര​ങ്ങ​ൾ ത​രി​ശു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളേ​റെ​യാ​യി. വി​ള​വെ​ടു​പ്പി​നു​ശേ​ഷ​മു​ള്ള വൈ​ക്കോ​ലും മ​റ്റും ചീ​ഞ്ഞ് മ​ലി​ന​ജ​ലം വ​ലി​യ തൂ​ന്പു​ക​ളി​ലൂ​ടെ​യും മോ​ട്ടോ​റി​ന്‍റെ പെ​ട്ടി​മ​ട​ക​ളി​ലൂ​ടെ​യും പു​റ​ത്തേ​ക്കൊ​ഴു​കി പൊ​തു​ജ​ലാ​ശ​യ​ങ്ങ​ൾ മ​ലി​ന​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്. അ​തി​നാ​ൽ…

Read More

ജ​ന​കീ​യ സ്വ​കാ​ര്യ​ബ​സ് ക​ണ്ട​ക്ട​ര്‍ പു​ര​സ്‌​കാ​രം ടി.​വി. ബൈ​ജു​വി​ന്

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ജ​ന​കീ​യ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ര്‍​ക്കാ​യി എ​റ​ണാ​കു​ളം സു​ഹൃ​ദ് വേ​ദി ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ര്‍​മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ടി.​വി. ബൈ​ജു​വി​ന്. ക​ലൂ​ര്‍- വൈ​ക്കം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ചെ​റു​പു​ഷ്പം ട്രാ​വ​ല്‍​സി​ലെ ക​ണ്ട​ക്ട​റാ​ണ് വൈ​ക്കം ത​ല​യാ​ഴം കൊ​പ്രാ​ചി​റ വീ​ട്ടി​ല്‍ ബൈ​ജു. യാ​ത്ര​ക്കാ​രോ​ടു​ള്ള മി​ക​ച്ച പെ​രു​മാ​റ്റം, ബ​സി​ല്‍ വ​ച്ച് അ​സു​ഖ​ബാ​ധി​ത​രാ​യ ര​ണ്ട് യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ കാ​ണി​ച്ച സ​ന്മ​ന​സ്, ജോ​ലി​യി​ലെ കൃ​ത്യ നി​ഷ്ഠ​ത എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബൈ​ജു​വി​നെ ക​ര്‍​മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 വ​ര്‍​ഷ​മാ​യി ഇ​ദ്ദേ​ഹം ഈ ​ബ​സി​ല്‍ ക​ണ്ട​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്നു. ഭാ​ര്യ: സു​ല​ത (ആ​ധാ​രം എ​ഴു​ത്ത് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി, ചേ​ര്‍​ത്ത​ല) മ​ക​ള്‍: ശ്രീ​ജി​ത്യ (അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി, ചേ​ര്‍​ത്ത​ല ഗ​വ. ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍)

Read More

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ മ​ലി​നീ​ക​ര​ണം രൂ​ക്ഷം;മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ ശോ​ഷ​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ

വൈ​ക്കം: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ മ​ലി​നീ​ക​ര​ണം രൂക്ഷ​മാ​കു​ന്നു. കാ​യ​ലി​ൽ വ​ൻ​തോ​തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ് കു​ന്നു​കൂ​ടു​ന്ന​ത്. മ​ലി​നീ​ക​ര​ണം മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ ശോ​ഷ​ണ​ത്തി​നും കാ​യ​ലോ​ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യാ​ണ്. വൈ​ക്ക​ത്ത് കു​ടും​ബ​ങ്ങ​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന കാ​യ​ലോ​ര ബീ​ച്ചി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ഏ​റ്റ​വും അ​ധി​കം അ​ടി​ഞ്ഞു​കൂ​ടി​ക്കി​ട​ക്കു​ന്ന​ത്. ബീ​ച്ചി​ല്‍ എ​ത്തു​ന്ന​വ​ര്‍ പോ​ലും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ല​ക്ഷ്യ​മാ​യി കാ​യ​ലി​ലേ​ക്കു​ത​ന്നെ വ​ലി​ച്ചെ​റി​യു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. 120 ഇ​നം മ​ത്സ്യ​ങ്ങ​ളാ​ണ് കാ​യ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഈ ​മോ​ഖ​ല​യി​ല്‍ പ​ഠ​നം ന​ത്തി​യ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ മ​ത്സ്യ ഇ​ന​ങ്ങ​ൾ ഇ​പ്പോ​ൾ അ​ന്പ​താ​യി ചു​രു​ങ്ങി. കാ​യ​ലി​ൽ സു​ല​ഭ​മാ​യി​രു​ന്ന ക​രി​മീ​ൻ, ഞ​ണ്ട്, ചെ​മ്മീ​ൻ തു​ട​ങ്ങി​യ​വ​യി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​യി. ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ത്തി​ൽ എ​ത്തി​യി​രു​ന്ന പ​ക്ഷി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി. മ​ലി​നീ​ക​ര​ണം ത​ട​ഞ്ഞ് കാ​യ​ലി​ന്‍റെ സ​ജീ​വ​ത വീ​ണ്ടെ​ടു​ത്തി​ല്ലെ​ങ്കി​ൽ വേ​മ്പ​നാ​ട്ടു​കാ​യ​ല്‍ വ​രും ത​ല​മു​റ​യ‌്ക്ക് ഒ​രു ഓ​ര്‍​മ​മാ​ത്ര​മാ​യി മാ​റി​യേ​ക്കാം.

Read More

സംസ്ഥാന ബജറ്റിൽ റ​ബ​ർ, നെ​ൽ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സം

കോ​​ട്ട​​യം: ക​​ടു​​ത്ത സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​ക​​ള്‍​ക്കി​​ട​​യി​​ലും പു​​തു​​യു​​ഗ കേ​​ര​​ളം ല​​ക്ഷ്യ​​മി​​ട്ടു​​ള്ള ബ​​ജ​​റ്റി​​ല്‍ ജി​​ല്ല​​യ്ക്ക് നേ​​രി​​ട്ടു​​ള്ള വ​​ലി​​യ പ​​ദ്ധ​​തി​​ക​​ളും പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളു​​മി​​ല്ലെ​​ങ്കി​​ലും ക​​ര്‍​ഷ​​ക​​ര്‍​ക്ക് ആ​​ശ്വാ​​സ​​വും പ്ര​​തീ​​ക്ഷ​​യും. എ​​ങ്കി​​ലും കോ​​ട്ട​​യം നി​​വാ​​സി​​ക​​ള്‍ പ്ര​​തീ​​ക്ഷ​​യോ​​ടെ കാ​​ത്തി​​രു​​ന്ന ആ​​കാ​​ശ​​പാ​​ത യാ​​ഥാ​​ര്‍​ഥ്യ​​മാ​​ക്കു​​മെ​​ന്നും പ്ര​​വൃ​​ത്തി​​ക​​ള്‍ പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്നു​​ള്ള പ്ര​​ഖ്യാ​​പ​​നം കോ​​ട്ട​​യ​​ത്തി​​നു ബ​​ജ​​റ്റി​​ലെ വി​​സ്മ​​യ​​മാ​​യി മാ​​റി. റ​​ബ​​റി​​ന്‍റെ നാ​​ടാ​​യ കോ​​ട്ട​​യ​​ത്തെ ക​​ര്‍​ഷ​​ക​​ര്‍​ക്കും ബ​​ജ​​റ്റ് ആ​​ശ്വാ​​സം പ​​ക​​രു​​ന്ന​​താ​​ണ്. റ​​ബ​​ര്‍ പ്രൊ​​ഡ​​ക്‌​​ഷ​​ന്‍ ഇ​​ന്‍​സെ​​ന്‍റീ​​വ് സ്‌​​കീം പ്ര​​കാ​​രം താ​​ങ്ങു​​വി​​ല 200 രൂ​​പ​​യി​​ല്‍ നി​​ന്നും 250 രൂ​​പ​​യാ​​ക്കി​​യ​​ത് റ​​ബ​​ര്‍​ക​​ര്‍​ഷ​​ക​​ര്‍​ക്ക് വ​​ലി​​യ ആ​​ശ്വാ​​സം പ​​ക​​രു​​ന്ന കാ​​ര്യ​​മാ​​ണ്. നെ​​ല്ലു സം​​ഭ​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​ന്ന​​തി​​നും സം​​ഭ​​ര​​ണ വി​​ല ക​​ര്‍​ഷ​​ക​​ര്‍​ക്ക് കൃ​​ത്യ​​മാ​​യി ല​​ഭി​​ക്കു​​ന്ന​​തി​​നും ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു ബ​​ജ​​റ്റ് പ്ര​​ഖ്യാ​​പി​​ക്കു​​ന്നു. റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് ആ​​ശ്വാ​​സംജി​​ല്ല​​യു​​ടെ സാ​​മ്പ​​ത്തി​​ക അ​​ടി​​ത്ത​​റ​​യാ​​യ റ​​ബ​​ര്‍ കൃ​​ഷി​​ക്ക് ബ​​ജ​​റ്റി​​ല്‍ വ​​ലി​​യ മു​​ന്‍​ഗ​​ണ​​ന​​യാ​​ണ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. റ​​ബ​​റി​​ന്‍റെ താ​​ങ്ങു​​വി​​ല 200 രൂ​​പ​​യി​​ല്‍ നി​​ന്ന് 250 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ത്തി​​യ​​ത് ജി​​ല​​യി​​ലെ ഭൂ​​രി​​ഭാ​​ഗം വ​​രു​​ന്ന മ​​ധ്യ​​വ​​ര്‍​ഗ, ചെ​​റു​​കി​​ട റ​​ബ​​ര്‍…

Read More

വി​വാ​ദ​ങ്ങ​ളു​ടെ കൊ​ടു​മു​ടി​കേ​റി​യ ആ​കാ​ശ​പ്പാ​ത​യു​ടെ പ​ടി​ക​ൾ കോ​ട്ട​യം കാ​ർ ക​യ​റും; ബ​ജ​റ്റി​ൽ 15 കോ​ടി​യു​ടെ വി​ഹി​തം

കോട്ടയം; ഒ​​രു പ​​തി​​റ്റാ​​ണ്ടു​​കാ​​ല​​ത്തെ രാ​​ഷ്‌​​ട്രീ​​യ വി​​വാ​​ദ​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​ബി​​ന്ദു​​വാ​​യി​​രു​​ന്ന കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പാ​​ത പ​​ദ്ധ​​തി ക​​ന്നി ബ​​ജ​​റ്റി​​ലൂ​​ടെ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ച്ച് യു​​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍. 15 കോ​​ടി രൂ​​പ​​യാ​​ണ് ഇ​​തി​​നാ​​യു​​ള്ള ബ​​ജ​​റ്റ് വി​​ഹി​​തം. ഉ​​മ്മ​​ന്‍​ചാ​​ണ്ടി സ​​ര്‍​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് കോ​​ട്ട​​യ​​ത്തെ എം​​എ​​ല്‍​എ​​യും മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്ന തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ കോ​​ട്ട​​യ​​ത്തി​​ന്‍റെ സ്വ​​പ്ന​​പ​​ദ്ധ​​തി​​യാ​​യി ആ​​വി​​ഷ്‌​​ക​​രി​​ച്ച​​താ​​യി​​രു​​ന്നു പ​​ഴ​​യ ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന​​യി​​ലെ ആ​​കാ​​ശ​​പാ​​ത. 2016 ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ് ആ​​കാ​​ശ​​പാ​​ത​​യു​​ടെ നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ച​​ത്. കി​​റ്റ്കോ​​യ്ക്കാ​​യി​​രു​​ന്നു നി​​ര്‍​മാ​​ണ ചു​​മ​​ത​​ല. പ​​ക്ഷേ ഫ്രെ​​യിം​​വ​​ര്‍​ക്ക് സ്ഥാ​​പി​​ച്ച് മാ​​സ​​ങ്ങ​​ള്‍​ക്ക് ശേ​​ഷം നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ പെ​​ട്ടെ​​ന്ന് നി​​ര്‍​ത്തി​​വ​​യ്ക്കേ​​ണ്ടി വ​​ന്നു. ആ​​കാ​​ശ​​പാ​​ത​​യു​​ടെ തൂ​​ണു​​ക​​ള്‍ അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്ന് ആ​​രോ​​പി​​ച്ച് സ്വ​​കാ​​ര്യ വ്യ​​ക്തി ഫ​​യ​​ല്‍ ചെ​​യ്ത അ​​ന്യാ​​യ​​ത്തെ തു​​ട​​ര്‍​ന്ന് കോ​​ട​​തി ഇ​​ട​​പെ​​ടു​​ക​​യും തൂ​​ണു​​ക​​ളു​​ടെ ബ​​ല പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക​​യും ചെ​​യ്തു. 2024 ജൂ​​ണി​​ല്‍, കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പാ​​ത പ​​ദ്ധ​​തി അ​​പ്രാ​​യോ​​ഗി​​ക​​മാ​​ണെ​​ന്ന് അ​​ന്ന​​ത്തെ ഗ​​താ​​ഗ​​ത​​മ​​ന്ത്രി കെ.​​ബി. ഗ​​ണേ​​ഷ് കു​​മാ​​ര്‍ നി​​യ​​മ​​സ​​ഭ​​യി​​ല്‍ പ​​റ​​ഞ്ഞി​​രു​​ന്നു.

Read More

സാ​മ്പ​ത്തി​ക ബാ​ധ്യ​ത; എ​രു​മേ​ലി​യി​ൽ​നി​ന്ന് കാ​ണാ​താ​യ വ്യാ​പാ​രി ത​മി​ഴ്നാ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

എ​രു​മേ​ലി: എ​രു​മേ​ലി​യി​ൽ​നി​ന്ന് കാ​ണാ​താ​യ വ്യാ​പാ​രി​യെ ത​മി​ഴ്നാ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ 15ന് ​കോ​ട്ട​യ​ത്തി​ന് പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്ന് പോ​യ എ​രു​മേ​ലി മ​റ്റ​ന്നൂ​ർ​ക്ക​ര കു​ന്ന​ത്തു​വീ​ട്ടി​ൽ സു​മേ​ഷ് ലാ​ലി (57) നെ ​കാ​ണാ​താ​യെ​ന്ന് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​മി​ഴ്നാ​ട് മ​ധു​ര​യ്ക്ക് സ​മീ​പം പു​ത്തൂ​രി​ലു​ള്ള ലോ​ഡ്ജി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് സു​മേ​ഷി​നെ കാ​ണാ​താ​കു​ന്ന​ത്. അ​ന്ന് വൈ​കു​ന്നേ​രം ത​ന്നെ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​താ​യാ​ണ് വി​വ​രം. എ​രു​മേ​ലി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ സൈ​ബ​ർ സെ​ൽ വ​ഴി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ മൊ​ബൈ​ൽ ന​മ്പ​ർ സി​ഗ്ന​ൽ മ​ധു​ര​യി​ൽ പു​ത്തൂ​ർ ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് എ​രു​മേ​ലി പോ​ലീ​സി​ൽ​നി​ന്ന് ഒ​രു എ​സ്ഐ​യും ര​ണ്ട് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രും പു​ത്തൂ​രി​ലെ ലോ​ഡ്ജി​ൽ മൃ​ത​ദേ​ഹം സു​മേ​ഷ് ലാ​ലി​ന്‍റേ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കും. എ​രു​മേ​ലി​യി​ൽ റ​ബ​ർ വ്യാ​പാ​ര​വും ഒ​പ്പം…

Read More

കേ​ര​ള​ത്തി​ലൂ​ടെ ഓ​ടു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് വ​രു​മാ​ന​ത്തി​ൽ വ​ൻ കു​തി​പ്പ്: ആ​ദ്യ അ​ഞ്ചി​ൽ ഇ​ടം​പി​ടി​ച്ച് വി​വേ​കും മം​ഗ​ള​യും

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യ്ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടി​ക്കൊ​ടു​ക്കു​ന്ന ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ഞ്ച് പ്ര​ധാ​ന ട്രെ​യി​നു​ക​ൾ മു​ൻ​നി​ര​യി​ൽ. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ്ര​തി​വ​ർ​ഷം 100 കോ​ടി രൂ​പ​യ്ക്ക​ടു​ത്ത് വ​രു​മാ​നം നേ​ടു​ന്ന ട്രെ​യി​നു​ക​ളാ​ണ് ഈ ​പ​ട്ടി​ക​യി​ലു​ള്ള​ത്. ക​ന്യാ​കു​മാ​രി മു​ത​ൽ അ​സ​മി​ലെ ദി​ബ്രു​ഗ​ഡ് വ​രെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ റെ​യി​ൽ പാ​ത​യി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഡി​ബി​ആ​ർ​ജി വി​വേ​ക് എ​ക്സ്പ്ര​സാ​ണ് (22503) വ​രു​മാ​ന​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ക​ദേ​ശം 100.57 കോ​ടി രൂ​പ​യാ​ണ് ഈ ​ട്രെ​യി​ൻ റെ​യി​ൽ​വേ​ക്കു നേ​ടി​ക്കൊ​ടു​ത്ത​ത്. ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് നാ​ഗ​ർ​കോ​വി​ൽ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഈ ​ട്രെ​യി​ൻ സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലൂ​ടെ​യു​മാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. കേ​ര​ള​ത്തി​ലെ തീ​ര​ദേ​ശ റെ​യി​ൽ പാ​ത​യി​ലൂ​ടെ കൊ​ച്ചി​യെ​യും ഡ​ൽ​ഹി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്സ്പ്ര​സ് 98.13 കോ​ടി രൂ​പ​യു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. കേ​ര​ള​ത്തി​ൽ…

Read More

പ​ട്ടി​ക്കും സെ​ക്യൂ​രി​റ്റി​ക്കും ശൗ​ര്യം… ആ​ശു​പ​ത്രി​യു​ടെ മൂ​ന്നാം നി​ല​യി​ൽ നാ​യ​യു​ടെ ആ​ക്ര​മ​ണം; കൂ​ട്ടി​രി​പ്പു​കാ​ര​ന്‍റെ കൈ ​ക​ടി​ച്ചു​പ​റി​ച്ചു; പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ ഉ​ണ്ടാ​യ​ത് മോ​ശം അ​നു​ഭ​വം

കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ട് ജി​ല്ല​യി​ലെ കാ​ഞ്ഞ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക്ക് കൂ​ട്ടി​രി​ക്കാ​ൻ എ​ത്തി​യ യു​വാ​വി​നെ തെ​രു​വു​നാ​യ ക​ടി​ച്ചു. അ​ലാ​മി​പ​ള്ളി ക​ല്ലം​ചി​റ സ്വ​ദേ​ശി അ​ബി​ൻ കെ. ​സ​തീ​ഷി​നാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ മൂ​ന്നാം നി​ല​യി​ൽ വ​ച്ച് ക​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബ​ന്ധു​വി​ന്‍റെ ര​ക്ത​പ​രി​ശോ​ധ​നാ ഫ​ലം വാ​ങ്ങാ​ൻ മൂ​ന്നാം നി​ല​യി​ലു​ള്ള ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു അ​ബി​ൻ. ഈ ​സ​മ​യ​ത്താ​ണ് മൂ​ന്നാം നി​ല​യി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന നാ​യ അ​ബി​ന് നേ​രെ ചാ​ടി​വീ​ണ​ത്. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് സ്വ​യം ര​ക്ഷ​പ്പെ​ടാ​ൻ കൈ​വീ​ശി​യ​പ്പോ​ൾ കൈ​യി​ൽ ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കു​ക​യും ചെ​യ്തു. മ​ക​ന് നാ​യ​യു​ടെ ക​ടി​യേ​റ്റ വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും വ​ള​രെ മോ​ശം അ​നു​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് അ​ബി​ന്‍റെ അ​മ്മ സോ​ണി​യ ആ​രോ​പി​ച്ചു. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് തെ​രു​വു​നാ​യ ശ​ല്യം വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Read More

വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത! തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യും പ​ഴ​കി​യ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യു​മാ​ണ് വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും പ​ക​രു​ന്ന​ത് എ​ന്ന​തി​നാ​ൽ, വ്യ​ക്തി​ശു​ചി​ത്വ​വും പ​രി​സ​ര​ശു​ചി​ത്വ​വും ഭ​ക്ഷ​ണ​ശു​ചി​ത്വ​വും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. കു​ട്ടി​ക​ളി​ലും പ്രാ​യ​മാ​യ​വ​രി​ലും രോ​ഗം പെ​ട്ടെ​ന്ന് ഗു​രു​ത​ര​മാ​കാ​നും നി​ർ​ജ​ലീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ത​ന്നെ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്. പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ: ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ: രോ​ഗം വ​ന്നാ​ൽ എ​ന്തു​ചെ​യ്യ​ണം? വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം &നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Read More