ചിറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേതബാധയുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമം. മലപ്പുറം സ്വദേശി അറസ്റ്റ് ചെയ്ത് പോലീസ് മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജ് (43) ആണ് അറസ്റ്റിലായത്.അഞ്ചാംമൈലിലെ കുന്നങ്കാട്ടുപതിയിൽ ഫാം നോക്കിനടത്താനെത്തിയതാണ് പ്രതി. പരിചയക്കാരിയുടെ 16 വയസുള്ള മകൾക്കു പ്രേതബാധയുണ്ടെന്നും അത് ഒഴിപ്പിച്ചില്ലെങ്കിൽ ആപത്തുണ്ടാകുമെന്നും തെറ്റിദ്ധരിപ്പിച്ചാണു സിറാജ് പെൺകുട്ടിയെ കുന്നങ്കാട്ടുപതിയിലെ താമസസ്ഥലത്തേക്ക് എത്തിച്ചത്. അവിടെവച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണു പരാതി. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreDay: July 23, 2026
കേട്ടാൽ ആരും വിശ്വസിച്ചുപോകുന്ന തരത്തിൽ വ്യാജ വാർത്തകൾ കൊടുക്കുന്നു, എന്തിനാ എന്നെ ഇങ്ങനെ വേട്ടയാടുന്നത്?; പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി
കണ്ണൂർ: തനിക്കെതിരെ ചില മാധ്യമങ്ങൾ വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്നും അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിപിഎം നേതാവ് പി.കെ. ശ്രീമതി. ചില ഓൺലൈൻ ചാനലുകളാണ് ഇതിന് പിന്നിലെന്നും എന്തിനാണ് തന്നെ ഇങ്ങനെ വേട്ടയാടുന്നതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് പി.കെ. ശ്രീമതി ചോദിച്ചു. കേട്ടാൽ ആരും വിശ്വസിച്ചുപോകുന്ന തരത്തിൽ അതീവ മലിനമായ രീതിയിലാണ് വാർത്തകൾ നൽകുന്നത്. കഴിഞ്ഞ 50 വർഷമായി താൻ ഈ സമൂഹത്തിൽ പൊതുപ്രവർത്തനം നടത്തുന്ന ആളാണ്. ഇത്തരമൊരു വാർത്ത കൊടുക്കുന്നതിന് മുൻപ് ഇതിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് തന്നോട് ഒരു വാക്ക് പോലും ചോദിക്കാൻ തയാറായില്ലെന്നും അവർ കുറ്റപ്പെടുത്തി. ഒരു പൊതുപ്രവർത്തക എന്ന നിലയിൽ സമൂഹത്തിൽ എന്നെ അപമാനിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നത്. തനിക്കെതിരെ പലപ്പോഴും ഇത്തരം തെറ്റായ വാർത്തകൾ ഉണ്ടായിട്ടുണ്ട്. ഈ തെളിവുകളെല്ലാം ശേഖരിച്ച് അഭിഭാഷകനെ ഏൽപ്പിച്ചിട്ടുണ്ടെന്നും ശ്രീമതി പറഞ്ഞു.
Read More“ഇതാണ് യഥാർഥ ജെൻസി’! ചൂട് സഹിക്കാൻ വയ്യ, കുറച്ച് വെള്ളം അടിച്ച് തരുമോ സാറേ?: പോലീസിന്റെ ജല പീരങ്കിക്ക് മുന്നിൽ ഡാൻസ് കളിച്ച് പട്നയിലെ വിദ്യാർഥികൾ!
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ബീഹാറിലെ പട്നയിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടയിൽ കൗതുകകരമായ ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. കടുത്ത ചൂട് സഹിക്കാനാവാതെ പൊലീസിനോട് വാട്ടർ പീരങ്കി പ്രയോഗിക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് വെള്ളം തെറിപ്പിച്ചപ്പോൾ റോഡിൽ തുള്ളിച്ചാടി നൃത്തം ചെയ്യുകയും ചെയ്ത വിദ്യാർഥികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. “പോലീസ് സാറേ, ഞങ്ങളുടെ നേരെ എന്താണ് വാട്ടർ പീരങ്കി പ്രയോഗിക്കാത്തത്? ഇവിടെ ഭയങ്കര ചൂടാണ്!” – എന്ന് വിദ്യാർഥികൾ ഉറക്കെ വിളിച്ചു ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. വിദ്യാർഥികളുടെ അഭ്യർത്ഥന മാനിച്ചെന്നപോലെ പോലീസ് വാട്ടർ പീരങ്കി ഉപയോഗിച്ച് വെള്ളം ചീറ്റിയതോടെ, ഭയന്നോടുന്നതിന് പകരം റോഡിലിറങ്ങി ഡാൻസ് കളിക്കുകയായിരുന്നു പ്രതിഷേധക്കാർ. സംഘർഷഭരിതമായ അന്തരീക്ഷത്തെ തികച്ചും സമാധാനപരവും രസകരവുമാക്കിയ ഈ സംഭവം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിക്കഴിഞ്ഞു. “ഇതാണ് യഥാർഥ ജെൻസി സ്റ്റൈൽ’ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്. “ഇത്…
Read Moreബലിഷ്ഠമായ കരങ്ങളെ അവൾ തട്ടിത്തെറിപ്പിച്ചു; പട്ടാപ്പകൽ നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; വയോധികനെ അകത്താക്കി പോലീസ്
പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിക്ക് മുൻവശം പട്ടാപ്പകൽ നടുറോഡിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അടൂർ ഏറത്ത് വയല സ്വദേശി ഗോപി (57) എന്നയാളാണ് അറസ്റ്റിലായത്. അടൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അടൂർ ജനറൽ ആശുപത്രിക്ക് സമീപം റോഡിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ പ്രതി കടന്നു പിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ആയിരുന്നു. എതിർത്ത പെൺകുട്ടിയെ ഇയാൾ അടിക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത അടൂർ പോലീസ് വളരെ വേഗം പ്രതിയെ അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു, പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, നിധിൻ, അജിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Moreമൂന്ന് കോടിക്ക് മന്ത്രിപദവി: എംഎൽഎ വിദ്യ ബാലകൃഷ്ണന് മന്ത്രിപദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ശ്രമം; രണ്ട്പേർ പിടിയിൽ
കോഴിക്കോട്: ജനപ്രതിനിധികളെ ലക്ഷ്യമിട്ട് വ്യാജ വാഗ്ദാനങ്ങളിലൂടെ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. മൂന്നുകോടി നല്കിയാല് സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രി ആക്കാമെന്നുപറഞ്ഞാണ് വിദ്യാ ബാലകൃഷ്ണന് എംഎല്‍എയ്ക്ക് കഴിഞ്ഞ ദിവസം ഫോൺകോൾ വന്നത്. സംഭവത്തിൽ ഡല്‍ഹി സ്വദേശികളായ നിതിന്‍കുമാര്‍, ഗൗരവ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.ടി നിയമത്തിലെ വകുപ്പ് ഡി പ്രകാരവും ആൾമാറാട്ടം, വഞ്ചനാ ശ്രമം എന്നീ കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സൈബർ ക്രൈം അസിസ്റ്റന്റ് കമ്മീഷണർ എസ്.എം. പ്രദീപ് കുമാറിനന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രിയങ്കഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന് രാജ്കുമാര് എന്നു പറഞ്ഞായിരുന്നു ഇവര്‍ എംഎല്‍എയെ വിളിച്ചത്. വിദ്യയ്ക്ക് പുറമെ എം.പിമാരായ ഷാഫി പറമ്പില്‍,ഡീന്‍ കുര്യാകോസ് എന്നിവര്‍ക്കും സമാന രീതിയിലുള്ള കോളുകള്‍ കിട്ടിയിരുന്നു.
Read Moreഅവസാന പ്രതീക്ഷയും നഷ്ടമായി; സിക്കിമിലെ തുരങ്ക ദുരന്തത്തിൽ കാണാതായ മലയാളിയെ കണ്ടെത്തി; മൃതദേഹം തിരിച്ചറിഞ്ഞത് അനീഷിന്റെ ഭാര്യ സംഗീത
കോട്ടയം: സിക്കിമിൽ തുരങ്ക നിർമാണത്തിനിടെ മീഥെയിൻ വാതക സ്ഫോടനം മൂലമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ (43) ആണ് മരിച്ചത്. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അനീഷ് മോഹന്റെ ഭാര്യ സംഗീതയും സഹോദരൻ സനലും ബുധനാഴ്ച തന്നെ സിക്കിമിലെത്തിയിരുന്നു. നാഷണൽ ഹൈഡ്രോ പവർ കോർപറേഷന്റെ (എൻഎച്ച്പിസി) സീനിയർ മാനേജരും ജിയോളജിസ്റ്റുമായിരുന്നു മരിച്ച അനീഷ്. 16 വർഷമായി എൻഎച്ച്പിസിയിൽ സേവനമനുഷ്ഠിക്കുന്ന അനീഷ് ഏഴ് മാസം മുൻപാണ് ഹരിയാനയിൽ നിന്ന് സിക്കിമിലെത്തിയത്.
Read Moreമെഡിക്കൽ ലീവിലിരിക്കെ ജോലി പോയി! മൂന്ന് ദിവസം മാത്രം ജോലി, യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ അനുഭവം, സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തം
സർജറിയെ തുടർന്ന് മെഡിക്കൽ ലീവിൽ കഴിയവെ 27കാരിയായ യുവതിയെ ഇമെയിൽ വഴി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഗുരുഗ്രാമിൽ നടന്ന ഈ സംഭവം റെഡ്ഡിറ്റിലൂടെ യുവതി തന്നെയാണ് പങ്കുവെച്ചത്. നോട്ടീസ് പീരിയഡ് തുക നൽകാതിരിക്കാൻ കമ്പനി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും യുവതി വ്യക്തമാക്കുന്നു. രണ്ടുമാസത്തെ തൊഴിൽരഹിത ജീവിതത്തിന് ശേഷം ജൂലൈ 1നാണ് യുവതി പുതിയ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ വെറും മൂന്ന് ദിവസത്തെ ജോലിക്ക് ശേഷം വാരാന്ത്യത്തിൽ ഉണ്ടായ ഒരു അപകടത്തിൽ യുവതിയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരിക്കേൽക്കുകയും അസ്ഥിക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു. തുടർന്ന് അടിയന്തര സർജറിക്ക് വിധേയയായ യുവതിയോട് 2 മുതൽ 3 ആഴ്ച വരെ പൂർണ വിശ്രമം എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. രോഗവിവരങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും കമ്പനിയെ അറിയിച്ചതിനെ തുടർന്ന് മാനേജർ മെഡിക്കൽ ലീവ് അനുവദിക്കുകയും ചെയ്തിരുന്നു. ആരോഗ്യം വേഗത്തിൽ വീണ്ടെടുത്ത യുവതി…
Read Moreനല്ല തല്ല് കിട്ടാത്ത രോഗം..! പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; സീനിയർ എംബിബിഎസ് വിദ്യാര്‍ഥിനികളുടെ ചിത്രം പ്രചരിപ്പിച്ചത് ജൂനിയർ വിദ്യാർഥി
തിരുവനന്തപുരം: പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച എംബിബിഎസ് വിദ്യാര്‍ഥി പിടിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഏബലാണ് പോലീസിന്റെ പിടിയിലായത് പതിമൂന്നോളം സീനിയര്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങളാണ് ഏബല്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കേസില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. വയനാട് കാക്കവയല്‍ സ്വദേശിയാണ് ഏബല്‍. പതിനേഴോളം പെണ്‍കുട്ടികളുടെ ചിത്രം പ്രതി സോഷ്യല്‍ മീഡിയയില്‍ നിന്നും എടുക്കുകയും അത് മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികളുടെ മോര്‍ഫ് ചെയ്ത ചില ദൃശ്യങ്ങള്‍ മറ്റുള്ള വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കൂടുതല്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്. പരാതിയുമായി പെണ്‍കുട്ടികള്‍ മെഡിക്കല്‍ കോളജ് പോലീസിനെ സമീപിച്ചെങ്കിലും നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത് എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. കൂടുതല്‍ പരാതി ലഭിച്ചിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന കാരണത്താല്‍…
Read Moreനല്ല തല്ല് കിട്ടാത്ത രോഗം..! പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; സീനിയർ എംബിബിഎസ് വിദ്യാര്‍ഥിനികളുടെ ചിത്രം പ്രചരിപ്പിച്ചത് ജൂനിയർ വിദ്യാർഥി
തിരുവനന്തപുരം: സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച എംബിബിഎസ് വിദ്യാര്‍ഥി പിടിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഏബലാണ് പോലീസിന്റെ പിടിയിലായത്. പതിമൂന്നോളം സീനിയര്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങളാണ് ഏബല്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കേസില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വയനാട് കാക്കവയല്‍ സ്വദേശിയാണ് ഏബല്‍. പതിനേഴോളം പെണ്‍കുട്ടികളുടെ ചിത്രം പ്രതി സോഷ്യല്‍ മീഡിയയില്‍ നിന്നും എടുക്കുകയും അത് മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികളുടെ മോര്‍ഫ് ചെയ്ത ചില ദൃശ്യങ്ങള്‍ മറ്റുള്ള വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കൂടുതല്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്. പരാതിയുമായി പെണ്‍കുട്ടികള്‍ മെഡിക്കല്‍ കോളജ് പോലീസിനെ സമീപിച്ചെങ്കിലും നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത് എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. കൂടുതല്‍ പരാതി ലഭിച്ചിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന…
Read Moreസമരം ചെയ്യാൻ മാത്രം ഓസ്ട്രേലിയയിൽ നിന്ന് ഡൽഹിയിലേക്ക്! വിമാനടിക്കറ്റിനായി ചിലവാക്കിയത് ഒരു ലക്ഷം രൂപ; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി യുവാവ്
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കുചേരാൻ ഓസ്ട്രേലിയയിൽ നിന്ന് ഒരു ലക്ഷം രൂപ ചിലവഴിച്ച് യുവാവെത്തി! കണ്ടന്റ് ക്രിയേറ്ററായ സാർഥക് ഗോസ്വാമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ യുവാവിന്റെ അപൂർവ്വമായ പ്രതിഷേധം പുറത്തറിഞ്ഞത്. കോക്ക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച ‘ചലോ സംസ്ദ്’ മാർച്ചിന്റെ ഭാഗമാകാനാണ് താൻ ഇന്ത്യയിലെത്തിയതെന്ന് യുവാവ് പറയുന്നു. തന്റെ വാദം തെളിയിക്കുന്നതിനായി ഓസ്ട്രേലിയൻ ഐഡന്റിറ്റി കാർഡും അദ്ദേഹം വീഡിയോയിൽ കാണിക്കുന്നുണ്ട്. പരീക്ഷയെഴുതിയ വിദ്യാർഥിയാണോ എന്ന ചോദ്യത്തിന്, തനിക്ക് നീറ്റ് പരീക്ഷയുമായി യാതൊരു ബന്ധവുമില്ലെന്നും ബിടെക് ബിരുദധാരിയാണെന്നും യുവാവ് വ്യക്തമാക്കി. രാജ്യത്ത് നടക്കുന്നത് ഒരു പരീക്ഷയുടെ മാത്രം പ്രശ്നമല്ലെന്നും ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെയുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. “ഒരു ലക്ഷം രൂപയുടെ ടിക്കറ്റെടുത്താണ് ഞാൻ ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മാത്രം ഇങ്ങോട്ടേക്ക് വന്നത്. നിലവിലെ സർക്കാർ തികച്ചും ഏകാധിപത്യപരമായ രീതിയിലാണ് പെരുമാറുന്നത്. സമരക്കാരുടെ വാക്ക്…
Read More