ഭാ​ഗ്യ​ക്കേ​ട്… ഒ​രേ ന​മ്പ​റി​ൽ ര​ണ്ട് ടി​ക്ക​റ്റു​ക​ള്‍: അ​ച്ച​ടി​പി​ശ​ക് ആ​കാ​മെ​ന്നാ​ണ് ലോ​ട്ട​റി ഓ​ഫീ​സ്; കേ​സെ​ടു​ത്ത് പോ​ലീ​സ്

ചേ​ർ​ത്ത​ല: കേ​ര​ള ലോ​ട്ട​റി​യി​ല്‍ വ്യാ​ജ​ന്‍ വി​ല​സു​ന്നു​വെ​ന്ന് പ​രാ​തി. വെ​ള്ളി​യാ​ഴ്ച ന​റു​ക്കെ​ടു​ത്ത സു​വ​ർ​ണ കേ​ര​ളം ടി​ക്ക​റ്റു​ക​ളി​ൽ ഒ​രേ ന​മ്പ​റി​ൽ ര​ണ്ടു ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ച്ച​തോ​ടെ പോ​ലീ​സി​ലും ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​ലും പ​രാ​തി ന​ൽ​കി. പ​ള്ളി​പ്പു​റം കെ​ആ​ർ പു​രം ക​രോ​ണ്ടു​ക​ട​വി​ൽ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​നാ​ണ് പ​രാ​തി​ക്കാ​ര​ൻ. ചേ​ർ​ത്ത​ല​യി​ലെ ഭ​ഗ​വ​തി ല​ക്കി സെ​ന്‍റ​റി​ൽ​നി​ന്ന് സു​വ​ർ​ണ കേ​ര​ളം എ​സ്കെ-63 ഡ്രോ​യി​ലെ 213225 മു​ത​ൽ 213249 വ​രെ​യു​ള്ള ര​ണ്ട് ബു​ക്ക് ടി​ക്ക​റ്റു​ക​ൾ ഇ​ദ്ദേ​ഹം വാ​ങ്ങി​യി​രു​ന്നു. അ​തി​ൽ കെ​എം 213225 എ​ന്ന ന​മ്പ​റി​ന് ര​ണ്ട് ബു​ക്കി​ലും ഒ​രേ സീ​രി​സാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ടി​ക്ക​റ്റു​ക​ൾ പ്ര​ത്യേ​കം സ്കാ​ന​റി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​ന്ന് വ്യാ​ജ​നാ​ണെ​ന്ന് ക​ണ്ടെ​ത്തി. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ക​ണി​ച്ചു​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക്ക് ഒ​രു കോ​ടി രൂ​പ സ​മ്മാ​നം അ​ടി​ച്ച​താ​യി പ്ര​ച​രി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ ലോ​ട്ട​റി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​രേ സീ​രീ​സി​ലു​ള്ള ര​ണ്ട് ലോ​ട്ട​റി ന​മ്പ​റു​ക​ൾ വ​ന്ന​ത് അ​ച്ച​ടി​പി​ശ​ക് ആ​കാ​മെ​ന്നാ​ണ് ലോ​ട്ട​റി ഓ​ഫീ​സി​ന്‍റെ പ്രാ​ഥ​മി​ക വി​ശ​ദീ​ക​ര​ണം.…

Read More

എ​ന്‍റെ എ​ക്കാ​ല​ത്തെ​യും പ്രി​യ​പ്പെ​ട്ട യാ​ത്രി​ക അമ്മയെന്ന് വിശേഷിച്ച് പൈലറ്റ്, അ​മ്മ​യെ ആ​ദ്യ​മാ​യി വി​മാ​ന​ത്തി​ൽ പ​റ​ത്തി മകൻ, മ​നം​ക​വ​ർ​ന്ന് വീ​ഡി​യോ!

താ​ൻ പ​റ​ത്തി​യ വി​മാ​ന​ത്തി​ൽ ആ​ദ്യ​മാ​യി അ​മ്മ​യെ യാ​ത്ര​ക്കാ​രി​യാ​യി ല​ഭി​ച്ച​തി​ന്‍റെ വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് പൈ​ല​റ്റാ​യ ത​നി​ഷ് അ​റോ​റ. ത​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​വി​ശേ​ഷ​മാ​യ ദി​ന​ങ്ങ​ളി​ലൊ​ന്നാ​ണി​തെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ട് ത​നി​ഷ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ മ​നം​ക​വ​രു​ക​യാ​ണ്. യാ​ത്ര​യ്ക്ക് മു​ന്നോ​ടി​യാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് തി​രി​ക്കും മു​മ്പ് മ​ക​ന്‍റെ വി​മാ​ന​ത്തി​ൽ ആ​ദ്യ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​വും ആ​വേ​ശ​വും അ​മ്മ പ​ങ്കു​വെ​ച്ചി​രു​ന്നു. ബോ​ർ​ഡിം​ഗി​ന് ശേ​ഷം കോ​ക്ക്പി​റ്റി​ലി​രു​ന്ന മ​ക​നോ​ട് സു​ര​ക്ഷി​ത​മാ​യും സു​ഖ​ക​ര​മാ​യും വി​മാ​നം പ​റ​ത്ത​ണ​മെ​ന്ന് ചി​രി​ച്ചു​കൊ​ണ്ട് അ​മ്മ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഒ​രു​കാ​ല​ത്ത് ത​ന്‍റെ കൈ​പി​ടി​ച്ച് ന​ട​ക്കാ​ൻ പ​ഠി​പ്പി​ച്ച​ത് അ​മ്മ​യാ​ണെ​ന്നും, ഇ​ന്ന് ആ ​അ​മ്മ​യെ ആ​കാ​ശ​ത്തി​ലൂ​ടെ പ​റ​ത്താ​ൻ ത​നി​ക്ക് ക​ഴി​ഞ്ഞു​വെ​ന്നും പൈ​ല​റ്റ് വൈ​കാ​രി​ക​മാ​യി കു​റി​ച്ചു. യാ​ത്ര​യ്ക്ക് ശേ​ഷം മ​ക​ന്‍റെ വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ലി​യ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മു​ണ്ടെ​ന്ന് അ​മ്മ പ്ര​തി​ക​രി​ച്ചു. ത​ന്‍റെ ക​രി​യ​റി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ താ​ൻ കൊ​ണ്ടു​പോ​കു​മെ​ങ്കി​ലും അ​മ്മ എ​ന്നും ത​ന്‍റെ ഏ​റ്റ​വും…

Read More

ച​രി​ത്ര​പ​ര​മാ​യ ജീ​വ​ൻര​ക്ഷാദൗ​ത്യ​വു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ: ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി അ​വ​യ​വം സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ചു

പ​ര​വൂ​ർ: അ​ടി​യ​ന്ത​ര ആ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ നാ​ഴി​ക​ക്ക​ല്ല് കു​റി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. ആ​ദ്യ​മാ​യി വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ വ​ഴി ജീ​വ​നു​ള്ള ഹൃ​ദ​യം വി​ജ​യ​ക​ര​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചാ​ണ് റെ​യി​ൽ​വേ ച​രി​ത്രം കു​റി​ച്ച​ത്. സൂ​റ​ത്തി​ൽ നി​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​ലെ യു​എ​ൻ മേ​ത്ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കാ​ർ​ഡി​യോ​ള​ജി ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ലേ​ക്കാ​ണ് ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി അ​വ​യ​വം സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ച​ത്. മും​ബൈ സെ​ൻ​ട്ര​ൽ-​ഗാ​ന്ധി​ന​ഗ​ർ ക്യാ​പി​റ്റ​ൽ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് (ട്രെ​യി​ൻ ന​മ്പ​ർ 20901) വ​ഴി​യാ​യി​രു​ന്നു ഈ ​ദൗ​ത്യം. റെ​യി​ൽ​വേ പ്രൊ​ട്ട​ക്‌​ഷ​ൻ ഫോ​ഴ്‌​സ് (ആ​ർ​പി​എ​ഫ്), ഗു​ജ​റാ​ത്ത് സം​സ്ഥാ​ന പോ​ലീ​സ്, മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ൾ എ​ന്നി​വ​രു​ടെ കൃ​ത്യ​മാ​യ ഏ​കോ​പ​ന​മാ​ണ് ദൗ​ത്യം വി​ജ​യ​ക​ര​മാ​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് അ​ഹ​മ്മ​ദാ​ബാ​ദ് ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ വേ​ദ് പ്ര​കാ​ശ് വ്യ​ക്ത​മാ​ക്കി. ഓ​രോ നി​മി​ഷ​വും നി​ർ​ണാ​യ​ക​മാ​യ ഇ​ത്ത​ര​മൊ​രു ജീ​വ​ൻ​ര​ക്ഷാ ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​ൻ ക​ഴി​ഞ്ഞ​ത് റെ​യി​ൽ​വേ​യ്ക്ക് വ​ലി​യ അ​ഭി​മാ​ന നി​മി​ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഹ​മ്മ​ദാ​ബാ​ദ്…

Read More

ക​ന​ത്ത മ​ഴ; വ​യ​നാ​ട്ടി​ലേ​യ്ക്കു​ള്ള അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ക​ൽ​പ​റ്റ: അ​തി​തീ​വ്ര മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​നാ​ട് ജി​ല്ല​യി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ​യു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും, നി​ല​വി​ൽ ജി​ല്ല​യി​ലു​ള്ള യാ​ത്രി​ക​ർ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ൽ ത​ന്നെ തു​ട​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ന്ന​തു​വ​രെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും അ​നാ​വ​ശ്യമായി പു​റ​ത്തി​റ​ങ്ങുന്നതും പൂ​ർ​ണ്ണ​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ജ​ലാ​ശ​യ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും ഇ​റ​ങ്ങു​ന്ന​തും കു​ളി​ക്കു​ന്ന​തും അ​പ​ക​ട​ക​ര​മാ​യ​തി​നാ​ൽ ആ​രും ഇതിന് തു​നി​യ​രു​ത്. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ത​യ്യാ​റാ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഇ​ന്ന് ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​ണ്. അ​ങ്ക​ണ​വാ​ടി​ക​ൾ, പ്രൊ​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ, ട്യൂ​ഷ​ൻ സെന്‍ററുകൾ, മ​ത​പ​ഠ​ന ക്ലാ​സു​ക​ൾ, പ്ര​ത്യേ​ക ക്ലാ​സു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read More

ജെ​ൻ​സി​ക​ളു​ടെ പേ​പ്പ​ർ ഇ​ക്ക… 115ന്‍റെ​യും 75ന്‍റെ​യും ചാ​യ​കു​ടി​ക്കാ​ൻ കാ​രി​ശേ​രി​യു​ടെ ക​ട​യി​ൽ തി​ര​ക്കോ​ട്തി​ര​ക്ക്; കോ​ഡ് ഭാ​ഷ​യി​ലു​ള്ള ല​ഹ​രി ക​ച്ച​വ​ട രീ​തി​യി​ങ്ങ​നെ…

നെ​ടു​ങ്ക​ണ്ടം: ക​ഞ്ചാ​വും ഒ​സി​ബി പേ​പ്പ​റും ക്യൂ​ബ​ൻ ഹ​വാ​ന ചു​രു​ട്ടും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ടീ ​ഷോ​പ്പ് ഉ​ട​മ – പേ​പ്പ​ർ ഇ​ക്ക എ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​രി​ശേ​രി മ​ജീ​ദ് ഹാ​സിം പി​ടി​യി​ലാ​യി. എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ഉ​ടു​മ്പ​ൻ​ചോ​ല എ​ക്സൈ​സ് റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ മ​ജീ​ദ് ഹാ​സി​മി​ന്‍റെ ടീ ​ഷോ​പ്പി​ൽ​നി​ന്നും വീ​ട്ടി​ൽ​നി​ന്നു​മാ​യി ക​ഞ്ചാ​വ് വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന 106 ക​വ​ർ ഒ​സി​ബി പേ​പ്പ​റു​ക​ളും 22 കി​ലോ​യോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും മൂ​ന്നു ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്. നെ​ടു​ങ്ക​ണ്ട​ത്ത് രാ​ത്രി വൈ​കി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​യു. അ​ഭി​ലാ​ഷ്, ഷാ​ഡോ എ​ക്‌​സൈ​സ് അം​ഗ​ങ്ങ​ളാ​യ ര​തീ​ഷ് കു​മാ​ർ, ടി​ൽ​സ് ജോ​സ​ഫ്, സു​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 115 രൂ​പ​യു​ടെ സ്ട്രോം​ഗ് ചാ​യ​യ്ക്കൊ​പ്പം ക​ടി​യാ​യി, ഒ​സി​ബി വി​ൽ​ക്കു​ന്ന പേ​പ്പ​ർ വി​ൽ​ക്കു​ന്ന ഇ​ക്കാ​യു​ടെ വി​വ​ര​ങ്ങ​ൾ കി​ട്ടി​യ​ത്. യു​വാ​ക്ക​ൾ…

Read More

സൗ​ഹൃ​ദ മ​ത്സ​രം: സ്പോ​ർ​ട്ടിം​ഗ് സി​പി​ക്ക് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ സ്പോ​ർ​ട്ടിം​ഗ് സി​പി​ക്ക് ഗം​ഭീ​ര ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നോ​ട്ടിം​ഗ്‌​ഹാം ഫോ​റ​സ്റ്റി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. സ്പോ​ർ​ട്ടിം​ഗ് സി​പി​ക്ക് വേ​ണ്ടി റാ​ഫെ​ൽ നെ​ൽ ര​ണ്ട് ഗോ​ളു​ക​ളും ഇ​സ ഡൗ​ന്പി​യ​യും ഗോ​ൺ​സാ​ലോ ഇ​നോ​സി​യോ​യും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. ഇ​ഗോ​ർ ജെ​സൂ​സ് ആ​ണ് നോ​ട്ടിം​ഗാ​മി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

Read More

ഇ​ൻ​സ്റ്റ​ഗ്രാം പ്ര​ണ​യ​ത്തി​ൽ 16 കാ​രി​യെ കു​രു​ക്കി; സ്കൂ​ൾ സ​മ​യ​ത്ത് ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ക​റ​ക്കം; യു​വാ​വ് അ​റ​സ്റ്റി​ൽ

അ​ഞ്ച​ല്‍ : ഇ​ന്‍​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട് സൗ​ഹൃ​ദ​ത്തി​ലാ​യ 16 കാ​രി​യെ ക​ട​ത്തി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വി​നെ അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച​ല്‍ പ​ന​യം​ഞ്ചേ​രി സി​ന്ദൂ​ര​ത്തി​ല്‍ അ​ഖി​ല്‍ (24) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട 16 കാ​രി​യെ സ്‌​കൂ​ളി​ലെ ഇ​ട​വേ​ള സ​മ​യ​ത്ത് ബൈ​ക്കി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു പോ​യി. ഇ​തേ തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ സ്‌​കൂ​ളി​ന്‍റെ പ​രി​സ​ര​ത്ത് എ​ത്തി​ച്ച​ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ പ​ന​യം​ഞ്ചേ​രി​യി​ല്‍ നി​ന്നു പി​ടി​കൂ​ടി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

“അ​മ്മേ എ​ന്നോ​ട് ക്ഷ​മി​ക്ക​ണം, എ​നി​ക്കി​ത് ഇ​നി​യും സ​ഹി​ക്കാ​ൻ ക​ഴി​യി​ല്ല”: ഭ​ർ​ത്തൃ​വീ​ട്ടി​ലെ പീ​ഡ​നം തു​റ​ന്നു​പ​റ​ഞ്ഞ് അ​ധ്യാ​പി​ക ആ​ത്മ​ഹ​ത്യ ചെ​യ്തു, അമ്മയ്ക്ക് അയച്ച വീഡിയോ വൈറൽ!

വി​വാ​ഹം ക​ഴി​ഞ്ഞ് എ​ട്ടു മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഭ​ർ​ത്തൃ​വീ​ട്ടു​കാ​രു​ടെ മാ​ന​സി​ക പീ​ഡ​നം താ​ങ്ങാ​നാ​വാ​തെ ഡെ​ഹ്‌​റാ​ഡൂ​ണി​ൽ സ​ർ​ക്കാ​ർ സ്‌​കൂ​ൾ അ​ധ്യാ​പി​ക ആ​ത്മ​ഹ​ത്യ ചെ​യ്തു. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് അ​മ്മ​യ്ക്കാ​യി ചി​ത്രീ​ക​രി​ച്ച വൈ​കാ​രി​ക​മാ​യ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ താ​ൻ അ​നു​ഭ​വി​ക്കു​ന്ന ക​ടു​ത്ത പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സൃ​ഷ്ടി ക​ന്ധാ​രി എ​ന്ന യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് സൗ​ര​ഭ് ര​തൂ​രി, അ​മ്മാ​യി​യ​മ്മ, ഭ​ർ​ത്താ​വി​ന്റെ സ​ഹോ​ദ​രി എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഭ​ർ​ത്തൃ​പി​താ​വി​ന്റെ ഹൃ​ദ​യാ​ഘാ​ത​ത്തി​നും മ​ര​ണ​ത്തി​നും കാ​ര​ണം സൃ​ഷ്ടി​യു​ടെ അ​പാ​ക​ത​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ജ്യോ​ത്സ്യ​ന്‍റെ വാ​ക്ക് കേ​ട്ട് ഇ​വ​ർ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി കു​ടും​ബം പ​രാ​തി​പ്പെ​ട്ടു. “അ​മ്മേ എ​ന്നോ​ട് ക്ഷ​മി​ക്ക​ണം, ഇ​നി ഇ​തെ​ല്ലാം സ​ഹി​ക്കാ​ൻ എ​നി​ക്ക് ക​ഴി​യി​ല്ല, അ​വ​രു​ടെ ചി​ന്താ​ഗ​തി ഒ​രി​ക്ക​ലും മാ​റി​ല്ല” എ​ന്ന് ക​ര​ഞ്ഞു​കൊ​ണ്ട് സൃ​ഷ്ടി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യി​ൽ സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണ​ത്തി​ന് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​രം കേ​സെ​ടു​ത്ത് ഡൊ​യ്‌​വാ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.…

Read More

എ​ല്ലാ​വ​ർ​ക്കും കി​ട​ക്ക, വ​രാ​ന്ത​യി​ൽ നി​ന്ന് രോ​ഗി​ക​ളൊ​ഴി​ഞ്ഞു; രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ആ​ശ്വാ​സം

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​രാ​ന്ത​യി​ൽ രോ​ഗി​ക​ളെ കി​ട​ത്തി​ല്ലെ​ന്നും എ​ല്ലാ​വ​ർ​ക്കും കി​ട​ക്ക ന​ൽ​കു​മെ​ന്ന മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം ന​ട​പ്പാ​യ​തോ​ടെ വി​വി​ധ വാ​ർ​ഡു​ക​ളു​ടെ വ​രാ​ന്ത​യി​ൽ​നി​ന്ന് രോ​ഗി​ക​ളൊ​ഴി​ഞ്ഞു. വാ​ർ​ഡി​ലെ കി​ട​ക്ക​ക​ളു​ടെ ക്ഷാ​മം മൂ​ലം ഒ​രു രോ​ഗി കി​ട​ക്കു​ന്ന ക​ട്ടി​ലി​ന്‍റെ അ​ടി​യി​ലും രോ​ഗി​ക​ളെ കി​ട​ത്തി​യി​രു​ന്ന​തും നി​ർ​ത്തി. നി​ല​വി​ൽ വാ​ർ​ഡി​ലു​ള്ള ക​ട്ടി​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ചു​ള്ള രോ​ഗി​ക​ളും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രും മാ​ത്ര​മേ​യു​ള്ളൂ. ഇ​തോ​ടെ വാ​ർ​ഡു​ക​ളി​ലെ തി​ര​ക്കൊ​ഴി​ഞ്ഞു. മെ​ഡി​ക്ക​ൽ വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ തി​ര​ക്ക് മൂ​ലം രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും വ​ലി​യ ദു​രി​ത​മാ​ണ് നേ​രി​ട്ടി​രു​ന്ന​ത്. ഇ​തി​നാ​ണ് ഇ​പ്പോ​ൾ അ​റു​തി​യാ​യി​രി​ക്കു​ന്ന​ത്.

Read More

മ​നോ​ഹ​ര​മാ​യ “സു​ബ്ഹാ​ൻ അ​ല്ലാ​ഹ്’ സം​ഗീ​ത​വും താ​ഴ്‌​വ​ര​ക​ളു​ടെ ദൃ​ശ്യ​ഭം​ഗി​യും; നെ​റ്റി​സ​ൺ​സി​ന്‍റെ മ​നം​ക​വ​ർ​ന്ന് അ​രു​ണാ​ച​ലി​ൽ നി​ന്നു​ള്ള സ​ഹോ​ദ​രി​മാ​ർ! വീ​ഡി​യോ വൈ​റ​ൽ!

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള മൂ​ന്ന് സ​ഹോ​ദ​രി​മാ​രു​ടെ മ​നോ​ഹ​ര​മാ​യ ഗാ​നാ​ലാ​പ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ‘യേ ​ജ​വാ​നി ഹേ ​ദീ​വാ​നി’ എ​ന്ന ചി​ത്ര​ത്തി​ലെ ഹി​റ്റ് ഗാ​ന​മാ​യ ‘സു​ബ്ഹാ​ൻ അ​ല്ലാ​ഹ്’ ആ​ണ് ഈ ​പെ​ൺ​കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ത​ന​താ​യ ശൈ​ലി​യി​ൽ പാ​ടി​യി​രി​ക്കു​ന്ന​ത്. അ​രു​ണാ​ച​ലി​ലെ പ​ച്ച​പ്പു​നി​റ​ഞ്ഞ മ​നോ​ഹ​ര​മാ​യ മ​ല​നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രീ​ക​രി​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. @singka.wangjen എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഇ​വ​ർ ത​ങ്ങ​ളു​ടെ സം​ഗീ​ത വീ​ഡി​യോ​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്. ഒ​രു സ​ഹോ​ദ​രി സ്പീ​ക്ക​റി​ൽ പാ​ട്ട് വ​ച്ച് പാ​ടു​മ്പോ​ൾ മ​റ്റ് ര​ണ്ട് പേ​ർ കൂ​ടെ പാ​ടു​ക​യും ചു​വ​ടു​ക​ൾ വെ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​ല​ളി​ത​മാ​യ അ​വ​ത​ര​ണ​വും അ​രു​ണാ​ച​ലി​ന്‍റെ പ്ര​കൃ​തി​ഭം​ഗി​യും പ്രേ​ക്ഷ​ക​രെ ഏ​റെ ആ​ക​ർ​ഷി​ച്ചു. ഇ​തു​വ​രെ 24 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട വീ​ഡി​യോ​യ്ക്ക് താ​ഴെ നി​ര​വ​ധി മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ജ​ന​പ്രീ​തി നേ​ടി​യ ഈ ​സ​ഹോ​ദ​രി​മാ​ർ​ക്ക് നി​ല​വി​ൽ 64,000ത്തി​ല​ധി​കം…

Read More