സോഷ്യൽ മീഡിയയിൽ തരംഗമായ 80കളിലെ എഐ ട്രെൻഡിനിടെ എഐ സഹായമില്ലാതെ തന്റെ യഥാർഥ ചിത്രം പങ്കുവച്ച് കോൺഗ്രസ് എം.പി ശശി തരൂർ. ഇരട്ടക്കുട്ടികളായ ഇഷാൻ തരൂർ, കനിഷ്ക് തരൂർ എന്നിവർക്കൊപ്പമുള്ള തന്റെ പഴയ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. എന്നാൽ ഈ ചിത്രത്തിനൊപ്പം 12 വർഷം മുമ്പ് നൽകിയ ക്യാപ്ഷനിലെ തെറ്റ് തിരുത്താനും അദ്ദേഹം മറന്നില്ല. 2014ൽ ഈ ചിത്രം ആദ്യമായി പങ്കുവെച്ചപ്പോൾ, “വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിൽ വെച്ച് മക്കൾക്കൊപ്പം എടുത്ത പഴയ ചിത്രം” എന്നായിരുന്നു തരൂർ കുറിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചിത്രം വീണ്ടും പങ്കുവെച്ചുകൊണ്ട് അദ്ദേഹം ആ തെറ്റ് തിരുത്തി: “ഇതും എൺപതുകളിലെ ഞാൻ തന്നെയാണ് -പഴയ ക്യാപ്ഷനിൽ തെറ്റായി നൽകിയത് പോലെ ന്യൂയോർക്കിൽ വെച്ചല്ല, ജനീവയിൽ വെച്ചെടുത്ത ചിത്രമാണിത്!” എഐ ചിത്രങ്ങൾക്ക് പകരം താൻ യഥാർത്ഥ 80കളിലെ ഫോട്ടോകൾ പങ്കുവെച്ച് ട്രെൻഡിന്റെ ഭാഗമാകുന്നുവെന്ന് അദ്ദേഹം…
Read MoreDay: September 10, 2026
ആംബുലൻസ് പുറകിൽ കിടന്ന് സൈറൺ മുഴക്കിയിട്ടും കാർ മാറ്റുന്നില്ല; യുവതിയുടെ റീൽസ് ചിത്രീകരണത്തിനെതിരെ പ്രതിഷേധം കനക്കുന്നു!
ആംബുലൻസിന് വഴി നൽകാതെ റോഡിൽ വണ്ടി നിർത്തിയിട്ട് റീൽസ് ചിത്രീകരിച്ച യുവതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ട്രാഫിക് കുരുക്കിൽ പെട്ട് ആംബുലൻസ് തുടർച്ചയായി സൈറൺ മുഴക്കിയിട്ടും അതൊന്നും കാര്യമാക്കാതെ യുവതി റീൽസ് ചിത്രീകരണം തുടരുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. റോഡിന്റെ മറുഭാഗത്ത് നിന്നിരുന്ന ആളാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. നിർത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് വാതിൽ തുറന്നുവെച്ചാണ് യുവതി വീഡിയോ പകർത്തിയത്. ആംബുലൻസ് ഡ്രൈവർ രോഗിയുമായി ആശുപത്രിയിലേക്ക് പോകാൻ വഴി ചോദിച്ച് തുടർച്ചയായി സൈറൺ മുഴക്കുന്നുണ്ടായിരുന്നു. എന്നാൽ യുവതി കാർ മാറ്റാനോ വഴി നൽകാനോ തയ്യാറായില്ല. “ഇവിടെ ഒരു പെൺകുട്ടി വീഡിയോ ഉണ്ടാക്കുകയാണ്, പുറകിൽ ആംബുലൻസ് കിടന്ന് സൈറൺ അടിക്കുന്നുമുണ്ട്. ഇവരെ ഒക്കെ എന്ത് ചെയ്യണം ഗയ്സ്? ജയ്പൂരിൽ ഇങ്ങനത്തെ ആളുകളുമുണ്ട്” എന്ന് വീഡിയോ ചിത്രീകരിച്ചയാൾ ദേഷ്യത്തോടെ പറയുന്നത് കേൾക്കാം. “നിങ്ങളുടെ…
Read Moreകാടിറങ്ങിയ ആന പള്ളി കോമ്പൗണ്ടിലേക്ക് ഓടിക്കയറി; കാട്ടാന ഭീതിയിൽ വെറ്റിലപ്പാറ
വെറ്റിലപ്പാറ: ചാലക്കുടി- അതിരപ്പിള്ളി റൂട്ടിൽ വെറ്റിലപ്പാറയിൽ പതിവായി കാട്ടാനയിറങ്ങുന്നത് ഭീതിപരത്തുന്നു. ബുധനാഴ്ച രാവിലെ ആറരയ്ക്കു കാടിറങ്ങിയ ആന വെറ്റിലപ്പാറ പള്ളി കോമ്പൗണ്ടിലേക്ക് ഓടിക്കയറി. ആളുകൾ ബഹളം വച്ചതോടെ പുറത്തിറങ്ങി റോഡിനു മറുവശത്തുകൂടെ കാട്ടിലേക്കു തിരിച്ചുകയറി. ഈ സമയം പള്ളിയിലേക്കു വരികയായിരുന്ന പ്രായമുള്ളവരടക്കമുള്ളവരെ ഫോണിൽ വിളിച്ച് മുന്നറിയിപ്പു നല്‍കിയതായി വികാരി ഫാ. ജാപ്സൺ കാട്ടുപറമ്പിൽ പറഞ്ഞു. നേരത്തെയും മേഖലയിൽ ആനശല്യം ഉണ്ടായിരുന്നെങ്കിലും കുറച്ചുനാളുകളായി രാവിലെ ആനയിറങ്ങുന്നതു പതിവാണ്. പള്ളിയിലേക്കും മറ്റിടങ്ങളിലേക്കുമുള്ള പ്രായമുള്ളവരും കുട്ടികളുമടക്കമുള്ളവർ പോകുന്നസമയത്താണു സംഭവമെന്നതിനാൽ ഭീഷണിയുയർത്തുന്നുണ്ട്. വെറ്റിലപ്പാറ ജംഗ്ഷന്റെ ഒരുവശം എണ്ണപ്പനകളും അതിനപ്പുറം പുഴയും കാടുമാണ്.
Read Moreഓടുന്ന ട്രെയിനിലേക്ക് പാർസൽ എറിഞ്ഞുകൊടുത്ത് യുവാവ്; ‘പെർഫെക്റ്റ് ടൈമിംഗ്’ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സോഷ്യൽ മീഡിയ
ട്രെയിൻ സ്റ്റോപ്പില്ലാത്തതിനാൽ നിർത്തിയിടാത്ത ഓടുന്ന ട്രെയിനിലെ യാത്രക്കാരന് യുവാവ് ഭക്ഷണ പാർസൽ കൈമാറിയത് വ്യത്യസ്ഥമായി രീതിയിൽ. സമയകൃത്യതയും ബുദ്ധിയും സമന്വയിപ്പിച്ചുള്ള ഈ സാഹസിക കൈമാറ്റത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‘എക്സ്’ ഉപയോക്താവായ ആയിഷ മജിദ് ഖാനാണ് ഈ രസകരമായ വീഡിയോ പങ്കുവെച്ചത്. റെയിൽവേ ട്രാക്കിന് സമീപം പാർസലുമായി കാത്തുനിൽക്കുന്ന യുവാവിലാണ് വീഡിയോ ആരംഭിക്കുന്നത്. ട്രെയിൻ കടന്നുപോകുമ്പോൾ ഓരോ കമ്പാർട്ട്മെന്റിലെയും വാതിലുകൾ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു, എന്നാൽ ഫോൺ വഴി മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരമായിരുന്നു ഈ കൈമാറ്റം. ഒരു ബോഗിയിൽ നിന്ന് യാത്രക്കാരൻ കൈവീശി കാണിച്ചതോടെ, ട്രെയിൻ ഒപ്പമെത്തിയ നിമിഷത്തിൽ യുവാവ് കൃത്യമായി പാർസൽ എറിഞ്ഞുകൊടുക്കുകയും യാത്രക്കാരൻ അത് സുരക്ഷിതമായി പിടിച്ചെടുക്കുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിലാണ് ഈ സാഹസിക കൈമാറ്റം നടന്നത്. യുവാവിന്റെ പെട്ടെന്നുള്ള ചിന്തയും പാഴ്സൽ എറിഞ്ഞു നൽകിയ സമയകൃത്യതയും നെറ്റിസൺസിന്റെ പ്രശംസ പിടിച്ചുപറ്റി. മനുഷ്യർക്ക്…
Read Moreവിമാനത്താവളത്തിൽ വെച്ച് ഗൃഹവേലക്കാരിയെ പരസ്യമായി അപമാനിച്ചു; മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ആളികത്തുന്നു
വിമാനത്താവളത്തിൽ വെച്ച് തന്റെ കൂടെയുള്ള ഗൃഹവേലക്കാരിയെ ക്യാമറയ്ക്ക് മുന്നിൽ പരസ്യമായി അപമാനിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ലീന ഭൂഷണെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക അമർഷം. ലീന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച വീഡിയോ വൈറലായതോടെയാണ് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നത്. മെഹക് എന്ന് പേരുള്ള യുവതിയെയാണ് ലീന വീഡിയോയിലൂടെ പരസ്യമായി ശകാരിച്ചത്. ആദ്യമായി വിമാനയാത്ര നടത്തുന്ന പെൺകുട്ടിയുടെ ഭയവും പരിഭ്രാന്തിയും നിറഞ്ഞ മുഖഭാവം വീഡിയോയിൽ വ്യക്തമായി കാണാം. ഹാാൻഡ് ബാഗേജിൽ സൂക്ഷിക്കേണ്ട ബാറ്ററികൾ അറിയാതെ ചെക്ക്-ഇൻ ലഗേജിൽ വെച്ചതായിരുന്നു പെൺകുട്ടി ചെയ്ത തെറ്റ്. ഇതിന്റെ പേരിൽ “മെഹക്, നീ എന്തൊക്കെയാണ് പാക്ക് ചെയ്തത്? നിന്റെ ഇന്റർവ്യൂ ആണോ ഇവിടെ? ഹാാൻഡ് ബാഗിൽ വെയ്ക്കേണ്ട ബാറ്ററികളെല്ലാം നീ ലഗേജിൽ വെച്ചല്ലോ, നിന്നെ ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകട്ടെയോ?” എന്ന് ലീന ഭൂഷൺ ക്യാമറയ്ക്ക് മുന്നിൽ വെച്ച് ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം.…
Read Moreമനസാക്ഷിയില്ലാത്തെ ഇയാളെ എങ്ങനെ അച്ഛനെന്ന് പറയും … ഗ്യാസ് സിലിണ്ടർ തുറന്ന്വിട്ട് ഡീസലൊഴിച്ച് രണ്ട് മക്കളെ കൊല്ലാൻ നോക്കി: പൊലീസെത്തി പിതാവിനെ കൈയോടെ പിടികൂടി
കോഴിക്കോട്: ഗ്യാസ് സിലിണ്ടർ തുറന്ന്വിട്ട് ഡീസലൊഴിച്ച് രണ്ട് മക്കളെ തീകൊളുത്തി കൊല്ലാനുള്ള ശ്രമം പരാജയപ്പെടുത്തി കുന്നമംഗലം പൊലിസ്. കുന്നമംഗലം കമ്പനി മുക്കിലുള്ള ഈഗിള്‍ പ്ലാന്റേഷന് നഗറിലെ വീട്ടില്‍ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. വിപിന്‍ ലാല്‍ എന്നയാളാണ് ഭാര്യയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് രണ്ട് മക്കളെ ഡീസല്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗ്യാസ് സിലിണ്ടറും തുറന്നിട്ടിരുന്നു. അഞ്ചും രണ്ടും വയസുള്ള കുട്ടികളെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് വിവരമറിഞ്ഞ പൊലിസ് പട്രോളിംഗിലുണ്ടായിരുന്ന പൊലിസുകാര്‍ക്ക് വിവരം നല്‍കുകയും വീട്ടിലെത്തുകയുമായിരുന്നു. ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഒരു മണിക്കൂറാളം പൊലിസ് ഇയാളുമായി സംസാരിച്ചു. എന്നിട്ടും വഴങ്ങിയില്ല. തുടര്‍ന്ന് വിപിന്‍ ലാലിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു.
Read Moreട്രംപ്-പുടിൻ-ഷി പ്രഥമ ത്രികക്ഷി ചർച്ചയ്ക്കു സാധ്യത
മോസ്കോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് എന്നിവരുടെ ത്രികക്ഷി ചർച്ചയ്ക്കു സാധ്യത. ട്രംപും പുടിനും ഫോണിൽ ഇക്കാര്യം ചർച്ച ചെയ്തുവെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. നവംബറിൽ ചൈനയിലെ ഷെൻസെൻ നഗരത്തിൽ നടക്കുന്ന ഏഷ്യാ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയായിരിക്കും വേദി. ഇതിനു മുന്‍പ് മൂന്നു നേതാക്കളും ത്രികക്ഷി കൂടിക്കാഴ്ച നടത്തിയിട്ടില്ല. നവംബർ 18-19 തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കുമെന്നാണ് റഷ്യൻ വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്. ട്രംപ് പങ്കെടുക്കുന്ന കാര്യം വൈറ്റ്ഹൗസ് വൃത്തങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. യുക്രെയ്ൻ യുദ്ധം അടക്കമുള്ള വിഷയങ്ങൾ ലോക നേതാക്കളുടെ പ്രഥമ ത്രികക്ഷി കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
Read Moreമോര്‍ഫിംഗ് കേസിൽ ഡിലീറ്റ് ചെയ്യപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകളെക്കുറിച്ച് എസ്ഐടി അന്വേഷണം
കൊച്ചി: തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ പ്രതി സനീഷ് ആരംഭിച്ച മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് വീണ്ടെടുക്കാന്‍ പൊലിസ് സൈബര്‍ ടീം ആരംഭിച്ചു. നാലു മാസം മുമ്പ് തുടങ്ങിയ ഗ്രൂപ്പില്‍ നിരവധി അശ്ലീല ചിത്രങ്ങള്‍ സനീഷ് പങ്കുവച്ചിട്ടുണ്ട്. നിലവില്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഗ്രൂപ്പിന്റെ വിവരങ്ങള്‍ തേടി ടെലഗ്രാമിന് എസ്ഐടി കത്തയച്ചു. 12 പേരാണ് മല്ലു പ്രീമിയം ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. ടെലഗ്രാമില്‍ തന്നെ മറ്റൊരു പ്രമോഷണല്‍ ഗ്രൂപ്പില്‍ 1500ലധികം അംഗങ്ങള്‍ ഉണ്ടായിരുന്നു. പ്രീമിയം ഗ്രൂപ്പിലെ അംഗങ്ങളെയടക്കം നിരീക്ഷിക്കുകയാണെന്ന് പൊലിസ് വ്യക്തമാക്കി. കൊച്ചിയിലെ മറ്റ് കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഉണ്ടെന്ന സംശയവും പൊലിസിനുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായ ആദ്യ പ്രതി വി.എസ്. ശ്രീഹരിയും അഞ്ചു പേരുമുണ്ടായിരുന്ന ഗ്രൂപ്പും നേരത്തെ ഡിലീറ്റ് ചെയ്തിരുന്നു. ഇത് കൂടാതെ പതിനായിരത്തിലധികം പേരുള്ള മറ്റൊരു ഗ്രൂപ്പും ഡിലീറ്റ് ചെയ്തിരുന്നു.
Read Moreഎഐ ട്രെൻഡിനിടയിൽ യഥാർഥ 80കളിലെ ചിത്രം പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു
സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ’80s എഐ ട്രെൻഡിന്’ വേറിട്ടൊരു ട്വിസ്റ്റുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. എഐ നിർമിത ചിത്രങ്ങൾക്ക് പകരം 1980കളിൽ നിന്നുള്ള തന്റെ യഥാർഥ ചിത്രമാണ് കേന്ദ്രമന്ത്രി എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചാറ്റ് ജിപിടിയും എഐ ടൂളുകളും ഉപയോഗിച്ച് എൺപതുകളിലെ ലുക്കിലേക്ക് മാറിയുള്ള ചിത്രങ്ങൾ പങ്കുവെക്കാൻ ആളുകൾ മത്സരിക്കുമ്പോഴാണ് കിരൺ റിജിജുവിന്റെ ഈ രസകരമായ പോസ്റ്റ്. തോൽ ജാക്കറ്റും ഷർട്ടും ട്രൗസറും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. “എല്ലാവരും 80കളിൽ തങ്ങൾ എങ്ങനെയായിരിക്കുമെന്ന് അറിയാൻ ചാറ്റ് ജിപിടിയോട് ചോദിക്കുകയാണ്. ഞാൻ ഒരു കുറുക്കുവഴി തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. എഐയും ചാറ്റ് ജിപിടിയും ഇല്ല, ഇത് 80കളിലെ യഥാർഥ ഞാനാണ്” എന്ന കുറിപ്പോടെയാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. തന്റെ എഐ നിർമിത 80കളിലെ വീഡിയോ പങ്കുവെച്ചതിന് തൊട്ടടുത്ത ദിവസമാണ് അദ്ദേഹം യഥാർഥ ചിത്രവുമായി…
Read Moreമെക്ക കരാർ: ഹൂതികൾക്കെതിരേ തിരിച്ചടിക്കാൻ പാക്കിസ്ഥാൻ
റിയാദ്: സൗദി അറേബ്യയ്ക്കുനേരേയുണ്ടായ ഹൂതി ആക്രമണങ്ങൾക്കു പിന്നാലെ, സൗദിയുടെ പ്രതിരോധത്തിനായി പാക്കിസ്ഥാൻ വ്യോമാക്രമണം നടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളും ഉൾപ്പെടുന്ന ‘മെക്ക സംയുക്ത പ്രതിരോധ കരാർ’ സജീവമാക്കിക്കൊണ്ട് യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർക്കെതിരേ തിരിച്ചടി നൽകാനാണു പാക്കിസ്ഥാന്റെ നീക്കം. സൗദി അറേബ്യയ്ക്കു നേരേയുണ്ടാകുന്ന ആക്രമണം പാകിസ്ഥാനുനേരെയുണ്ടാകുന്ന ആക്രമണമായി കണക്കാക്കുമെന്നും തിരിച്ചടിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. പാക്കിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് വിശുദ്ധ നഗരമായ മെക്കയിൽ വച്ച് പങ്കാളിത്ത കരാർ ഒപ്പുവച്ചത്. ഏതെങ്കിലും ഒരു അംഗരാജ്യത്തിനുനേരേ ആക്രമണമുണ്ടായാൽ മറ്റു രാജ്യങ്ങൾ ഒന്നിച്ച് തിരിച്ചടിക്കുമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ. യമനിലെ സാദ ഉൾപ്പടെയുള്ള മേഖലകളിൽനിന്ന് ഹൂതികളെ തുരത്താൻ പാക്കിസ്ഥാൻ ഉടൻതന്നെ വ്യോമാക്രമണം നടത്തിയേക്കുമെന്നാണ് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, യെമനിലേക്കു കയറിയുള്ള…
Read More