അ​മേ​രി​ക്ക​യി​ലും ഫ്രാ​ന്‍​സി​ലും ഉ​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ ആ​റു മ​ര​ണം ! അ​മേ​രി​ക്ക​യി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ക്കു​ന്ന 230-ാം വെ​ടി​വ​യ്പ്പ് ആ​ക്ര​മ​ണം…

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ മി​സോ​റി സം​സ്ഥാ​ന​ത്ത് ന​ട​ന്ന വെ​ടി​വ​യ്പ്പി​ല്‍ സം​ഗീ​ത​ജ്ഞ​നാ​യ ജേ​സ​ണ്‍ മ​ക്കോ​ണ​ല്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.

കാ​ന്‍​സ​സ് സി​റ്റി​യി​ലെ ക്ലൈ​മാ​ക്‌​സ് ലോ​ഞ്ച് നി​ശാ​ക്ല​ബി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മ​ര​ണ​പ്പെ​ട്ട മ​റ്റു​ള്ള​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹം ക്ല​ബി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ക​ണ്ടെ​ത്തി​യെ​തെ​ന്നും മ​റ്റൊ​രാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ക്കു​ന്ന 230-ാം വെ​ടി​വ​യ്പ് ആ​ക്ര​മ​ണ​മാ​ണി​ത്. തെ​ക്ക​ന്‍ ഫ്രാ​ന്‍​സി​ലെ മാ​ഴ്‌​സേ ന​ഗ​ര​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ലും മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.

നി​ശാ​ക്ല​ബി​ല്‍​നി​ന്നു പു​റ​ത്തു​വ​ന്ന് കാ​റി​ല്‍ ക​യ​റി​യ അ​ഞ്ചു പേ​രെ ല​ക്ഷ്യ​മി​ട്ടാ​ണു വെ​ടി​വ​യ്പു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ടു പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​നു മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment