കണ്ണൂർ: ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്തിമപരിശോധന പൂർത്തിയായതിനെ തുടർന്ന് എയർക്രാഫ്റ്റ് പരീക്ഷണത്തിന് വലിയ യാത്രാവിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി. വ്യാഴാഴ്ച രാവിലെയാണ് വിമാനം കണ്ണൂരിൽ ഇറങ്ങിയത്.
190 സീറ്റുകളുള്ള എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് വിമാനമാണ് കണ്ണൂരിലെത്തിയത്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിബന്ധന പ്രകാരമുള്ള ഡിവിആർഒ പരീക്ഷണത്തിനായി തിരുവനന്തപുരത്തുനിന്നുമാണ് യാത്രാവിമാനം എത്തിയത്.