സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്; രോഷാകുലരായ വിദ്യാര്‍ഥികള്‍ ബസ് തകര്‍ത്തു

KKD-BUSAKRAMANAMനാദാപുരം: കല്ലാച്ചിക്കടുത്ത പയന്തോങ്ങില്‍ സ്വകാര്യ ബസിടിച്ച് പ്ലസ് ടു വിദ്യാര്‍ഥിക്ക് ഗരുതരമായി പരിക്കേറ്റു.രോഷാകുലരായ വിദ്യാര്‍ഥികള്‍ ബസ് എറിഞ്ഞ് തകര്‍ത്തു.  ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തു.പയന്തോങ്ങിലെ ഹൈടെക് പബ്ലിക് സ്കൂള്‍ പ്ലസ് ടു കൊമേഴസ് വിദ്യാര്‍ഥി കാവിലുംപാറ കുണ്ട്‌തോട് സ്വദേശി ഉണ്ണിത്താങ്കണ്ടിയില്‍ അബ്ദുള്‍ സലാമിന്റെ മകന്‍ ഷാമില്‍(17)നെയാണ് ബസ്സിടിച്ചത്. ഗുരുതരമായ് പരിക്കേറ്റ  ഷാമിലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  റോഡരികില്‍ നടന്ന് പോവുകയായിരുന്ന ഷാമിലിനെ വടകരയില്‍ നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോവുകയായിരുന്ന കെ എല്‍ 13 എന്‍ 308 നമ്പര്‍ നവരത്‌ന ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

രോഷാകുലരായ ഹൈ ടെക് സ്കൂള്‍ വിദ്യാര്‍ഥികള്‍ ബസ്സിന്റെ മുന്‍ പിന്‍ഭാഗങ്ങളിലെ ഗ്ലാസുകള്‍ എറിഞ്ഞ് തകര്‍ത്തു. സംഭവം നടന്ന ഉടനെ ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ പാതിരിപ്പറ്റ സ്വദേശി സജീവനെ(45) വിദ്യാര്‍ത്ഥികള്‍ പിന്നാലെ ഓടി പിടികൂടി.  മര്‍ദ്ദനമേറ്റ ഇയാളെ   അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു .നാദാപുരത്ത് നിന്ന് സി.ഐ കെ.എസ് ഷാജി .ജൂനിയര്‍ എസ്.ഐ ബാബു എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സംഘമെത്തിയാണ് രംഗം ശാന്തമാക്കിയത്.  ബസ്സ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

Related posts