തിരുവനന്തപുരം: വർക്കലയിൽ 23 കാരന്റെ മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ. വർക്കല ഇലകമൺ സ്വദേശി വിനുവാണ് ഇന്ന് രാവിലെ മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിനു.
29-ന് കരവാരം ജംഗ്ഷനിലെ പലവ്യഞ്ജന കടയിൽ നിന്നു കേക്ക് വാങ്ങി കഴിച്ചതാണ് ഭക്ഷ്യവിഷബാധ ഉണ്ടാകാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു. രാവിലെയോടെ കൂടുതല്‍ അവശനായ വിജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിനുവിന്റെ അമ്മ കമല, സഹോദരങ്ങളായ വിനീത്, വിനീത എന്നിവരും സമാന ലക്ഷണങ്ങളോടെ ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
വിനുവിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.