നാ​യ​ക​നി​ൽ നി​ന്നും പ്ര​തി നാ​യ​ക​നി​ലേ​ക്ക് ദി​ലീ​പി​ന്‍റെ പ​ര​കാ​യ പ്ര​വേ​ശം: മ​ല​യാ​ള സി​നി​മ​യ്ക്കു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ

നാ​യ​ക​നി​ൽ നി​ന്നും പ്ര​തി നാ​യ​ക​നി​ലേ​ക്ക് ദി​ലീ​പി​ന്‍റെ പ​ര​കാ​യ പ്ര​വേ​ശം ക​ണ്ട് കേ​ര​ളം ഞെ​ട്ടി​യ ദി​വ​സ​മാ​ണ് 2017 ഫെ​ബ്രു​വ​രി 17. യു​വ ന​ടി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കാ​ൻ കൊ​ട്ടേ​ഷ​ൻ ന​ൽ​കി​യ സം​ഭ​വ​ത്തി​നു പി​ന്നി​ലെ ഗൂ​ഡ​ക​ര​ങ്ങ​ൾ ന​ട​ൻ ദി​ലീ​പി​ന്‍റേ​തെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ടു.

അ​ന്ന്‌​വ​രെ മ​ല​യാ​ള സി​നി​മ​യു​ടെ ചു​ക്കാ​ൻ പി​ടി​ച്ചി​രു​ന്ന ക​പ്പി​ത്താ​ന്‍റെ ക​പ്പ​ൽ ആ​ടി​യു​ല​ഞ്ഞു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ദി​ലീ​പി​നെ അ​റ​സ്റ്റ് ചെ​യ്തു. പി​ന്നാ​ലെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത പ്ര​തി​സ​ന്ധി നേ​രി​ട്ടു. ദി​ലീ​പി​നെ പു​റ​ത്താ​ക്കാ​ൻ ഒ​രു സം​ഘം മു​റ​വി​ളി കൂ​ട്ടി​യ​പ്പോ​ൾ പി​ന്തു​ണ​യു​മാ​യി ഒ​രു പ​റ്റം ആ​ളു​ക​ൾ മ​റു​ത​ല​യ്ക്ക​ൽ നി​ല​കൊ​ണ്ടു.

മ​ല​യാ​ള​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ വി​ള്ള​ലു​ക​ളു​ണ്ടാ​യി. സ്ത്രീ​ക​ൾ​ക്കു വേ​ണ്ടി സം​സാ​രി​ക്കാ​നാ​യി വി​മ​ൺ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ് എ​ന്ന പു​തി​യ സം​ഘ​ട​ന രൂ​പം കൊ​ണ്ടു. സി​നി​മാ സെ​റ്റു​ക​ളി​ൽ ഇ​ന്‍റേ​ണ​ൽ ക​മ്മി​റ്റി​ക​ൾ ആ​രം​ഭി​ച്ചു.

മ​ല​യാ​ള സി​നി​മാ സം​ഘ​ട​ന​യു​ടെ നേ​തൃ​നി​ര​യി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മെ​ത്തി. സി​നി​മാ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ ഹേ​മാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് ച​ർ​ച്ച​യാ​യ​തോ​ടെ സി​നി​മാ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​ളും പ​ഠി​ക്കു​ന്ന​തി​നാ​യി മൂ​ന്നം​ഗ ക​മ്മി​റ്റി​യാ​യ ഹേ​മ ക​മ്മി​റ്റി​ക്ക് 2017 ജൂ​ലൈ​യി​ൽ സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി. 2024ൽ ​ക​മ്മി​റ്റി​യു​ടെ പ​ഠ​ന​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടു.

റി​പ്പോ​ർ​ട്ട് പു​റ​ത്ത് വ​ന്ന​തോ​ടെ സി​നി​മാ മേ​ഖ​ല​യി​ലെ പ​ല പ്ര​മു​ഖ​ർ​ക്കും നേ​രേ വി​ര​ൽ ചൂ​ണ്ടു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ രം​ഗ​ത്തെ​ത്തി. പ​ല​രും കു​റ്റാ​രോ​പി​ത​രാ​യി. മ​ല​യാ​ള സി​നി​മ​യെ ഒ​ന്നാ​കെ മാ​റ്റി​മ​റി​ച്ച കേ​സി​നാ​ണ് എ​ട്ടു​വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഡി​സം​ബ​ർ എ​ട്ടി​ന് വി​ധി വ​ന്ന​ത്. കേ​സി​ൽ ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി​യും ദി​ലീ​പും ത​മ്മി​ലു​ള​ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​യാ​ണ് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് എ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം കോ​ട​തി ത​ള്ളി​യ​തോ​ടെ ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന ക​ഥ​യ്ക്ക് വ​ലി​യ ട്വി​സ്റ്റ് ഉ​ണ്ടാ​യി. ദി​ലീ​പ് കു​റ്റ​ക്കാ​ര​ൻ അ​ല്ലെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

Related posts

Leave a Comment