കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചു. ഇന്നു രാവിലെ 9.15നു കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിയാണു സന്ദര്‍ശനം നടത്തിയത്.
കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. ക്രിസ്മസ് ആരാധനയ്ക്കിടെ മഹാരാഷ്ട്രയില്‍ സിഎസ്ഐ പുരോഹിതനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാതോലിക്കാ ബാവാ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
രാവിലെ മന്നം ജയന്തിയോടുബന്ധിച്ച് രാജീവ് ചന്ദ്രശേഖര്‍ പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്ത് എത്തി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.
