കേ​ര​ള​ത്തി​ലും വേ​ണം ‘ന​ല്ല സ​മ​റാ​യ​ൻ

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ സ​ഹ​ജീ​വി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന ‘ന​ല്ല സ​മ​റാ​യ​ൻ’ കേ​ന്ദ്രപ​ദ്ധ​തി കേ​ര​ള​ത്തി​ൽ പാ​ഴാ​യോ? വ​രൂ, ന​മു​ക്കീ തെ​രു​വു​ക​ളി​ലെ ര​ക്ത​പ്പി​ട​ച്ചി​ലു​ക​ളു​ടെ കാ​ഴ്ച​ക്കാ​രാ​കാ​തെ, ര​ക്ഷ​ക​രാ​കാം.

അ​പ​ക​ടം​ ന​ട​ന്ന് ഒ​രു മ​ണി​ക്കൂ​റി​ന​കം പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ‘ന​ല്ല സ​മ​റാ​യ​ൻ’ പ​ദ്ധ​തി​ക്കു കീ​ഴി​ൽ 25,000 രൂ​പ​യും ‘ര​ഹ്-​വീ​ർ’ എ​ന്ന ബ​ഹു​മ​തി​യും ന​ൽ​കു​ക​യും നി​യ​മ​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് കേ​ന്ദ്ര​ത്തി​ന്‍റെ ജ​ന​പ​ക്ഷ ന​ട​പ​ടി​യാ​ണ്. പ​ക്ഷേ, ന​ല്ല സ​മ​റാ​യ​ൻ കേ​ര​ള​ത്തി​ലാ​യാ​ൽ പ​ണ-​സ​മ​യ​ന​ഷ്ട​ങ്ങളും കോ​ട​തിക​യ​റ്റ​വു​മേ ബാ​ക്കി​യു​ള്ളുവെ​ന്നാ​ണ് ആ​ക്ഷേ​പം.

അ​ത​ല്ല, പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ വ്യ​ക്ത​മാ​ക്ക​ണം. പ​ണം മു​ട​ക്കു​ന്ന​ത് കേ​ന്ദ്ര​മാ​യി​രി​ക്കെ ന​മു​ക്ക് സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ളി​ല്ല​ല്ലോ. 2024ൽ 48,834 ​അ​പ​ക​ട​ങ്ങ​ളി​ൽ 3,880 പേ​രാ​ണ് കേ​ര​ള​ത്തി​ൽ മ​രി​ച്ച​ത്. നി​ര​വ​ധി​പ്പേ​ർ ജീ​വ​ച്ഛ​വ​ങ്ങ​ളാ​യി ക​ഴി​യു​ന്നു. 2025ലെ ​ക​ണ​ക്ക് വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. വ​രൂ, ന​മു​ക്കീ തെ​രു​വു​ക​ളി​ലെ ര​ക്ത​പ്പി​ട​ച്ചി​ലു​ക​ളു​ടെ കാ​ഴ്ച​ക്കാ​രാ​കാ​തെ, ര​ക്ഷ​ക​രാ​കാം. പ്ര​തി​ഫ​ല​മി​ല്ലെ​ങ്കി​ലും ന​ല്ല സ​മ​റാ​യ​നാ​കാം.

2020ലാ​ണ് ന​ല്ല സ​മ​റാ​യ​ൻ പ​ദ്ധ​തി കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത, ഹൈ​വേ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രെ ആ​ദ്യ​ത്തെ ഒ​രു മ​ണി​ക്കൂ​റി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​വ​ർ​ക്ക് 5,000 രൂ​പ​യാ​യി​രു​ന്നു പ്രോ​ത്സാ​ഹ​ന സ​മ്മാ​നം. 2021 ഒ​ക്‌​ടോ​ബ​റി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി. 2024 ഏ​പ്രി​ലി​ൽ, 25,000 രൂ​പ​യാ​യി തു​ക പ​രി​ഷ്ക​രി​ച്ചു, ഇ​തോ​ടൊ​പ്പം ര​ക്ഷ​ക​ന് ‘ര​ഹ്-​വീ​ർ’ എ​ന്ന ധീ​ര​താ സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. കൂ​ടാ​തെ, 10 ന​ല്ല സ​മ​രി​യാ​ക്കാ​ർ​ക്ക് പ്ര​തി​വ​ർ​ഷം ഒ​രു ല​ക്ഷം രൂ​പ വീ​തം ദേ​ശീ​യ അ​വാ​ർ​ഡു​ക​ളും പ്ര​ഖ്യാ​പി​ച്ചു.

ആ​ദ്യ​ത്തെ ഏ​ഴു ദി​വ​സ​ത്തേ​ക്ക് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​വ​രു​ടെ 1.5 ല​ക്ഷം രൂ​പ വ​രെ​യു​ള്ള ആ​ശു​പ​ത്രി​ച്ചെ​ല​വും സ​ർ​ക്കാ​ർ വ​ഹി​ക്കും. 2025 ജ​നു​വ​രി​യി​ൽ ഗ​താ​ഗ​ത മ​ന്ത്രി നി​ധി​ൻ ഗ​ഡ്ക​രി ഇ​ത് ആ​വ​ർ​ത്തി​ച്ചു പ്ര​ഖ്യാ​പി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ലോ​ക്സ​ഭ​യി​ൽ മ​ന്ത്രി ഇ​ക്കാ​ര്യം വീ​ണ്ടും അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ൽ ഓ​രോ വ​ർ​ഷ​വും അ​ഞ്ചു ല​ക്ഷം റോ​ഡ​പ​ക​ട​ങ്ങ​ൾ സംഭവി​ക്കു​ന്നു. ഇ​തി​ൽ 1.8 ല​ക്ഷം പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്നു; 66 ശ​ത​മാ​ന​വും 18നും 34​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വാ​ക്ക​ളാ​ണെ​ന്ന ക​ണ​ക്കും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

കേ​ര​ളം ഇ​തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി 2022 മാ​ർ​ച്ചി​ൽ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു, 2024 ജൂ​ലൈ​യി​ൽ ഇ​തു പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, സം​സ്ഥാ​ന, ജി​ല്ലാ ത​ല ക​മ്മി​റ്റി​ക​ൾ പ്ര​ഹ​സ​ന​മാ​യി തു​ട​രു​ന്ന​ത​ല്ലാ​തെ ഒ​രു ന​ല്ല സ​മ​റാ​യ​നെ​യും സ​ഹാ​യി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ല്ല. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യെ​ങ്കി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു വി​ശ​ദീ​ക​രി​ക്കാ​വു​ന്ന​താ​ണ്.

ഇ​ല്ലെ​ങ്കി​ൽ എ​ത്ര​യും വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഫ​ണ്ട് ല​ഭി​ക്കു​ന്ന​തി​ലു​ൾ​പ്പെ​ടെ കേ​ന്ദ്ര​പ​ദ്ധ​തി​യി​ൽ എ​ന്തെ​ങ്കി​ലും അ​പാ​കതയുണ്ടെ​ങ്കി​ൽ തി​രു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട​ണം. നി​ല​വി​ൽ അ​പ​ക​ട​ങ്ങ​ളേ​റി​യെ​ങ്കി​ലും ഹെ​ൽ​മെ​റ്റും സീ​റ്റ് ബെ​ൽ​റ്റും നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തോ​ടെ മ​ര​ണ​നി​ര​ക്ക് നേ​രി​യ തോ​തി​ലെ​ങ്കി​ലും കു​റ​ഞ്ഞെ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. കേ​ന്ദ്ര​പ​ദ്ധ​തി​ കൂടി ന​ട​പ്പാ​ക്കി​യാ​ൽ ന​മ്മു​ടെ നി​ര​ത്തി​ലെ നി​ല​വി​ളി​യും അ​കാ​ല ​മ​ര​ണ​ങ്ങ​ളും ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നാ​കും.

പോ​ലീ​സ് ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2024ൽ ​കേ​ര​ള​ത്തി​ൽ 48,836 അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. ഇ​തി​ൽ 3,880 പേ​ർ മ​രി​ക്കു​ക​യും 54,796 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 2025 ജൂ​ലൈ വ​രെ മാ​ത്രം 28,724 അ​പ​ക​ട​ങ്ങ​ളി​ൽ 2,107 പേ​ർ മ​രി​ക്കു​ക​യും 32,569 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കേ​ന്ദ്രം ആ​വ​ർ​ത്തി​ച്ച് ഓ​ർ​മി​പ്പി​ക്കു​ന്ന പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നെ​ങ്കി​ൽ ​മ​ര​ണ​സം​ഖ്യ ഇ​ത്ര​യ്ക്കു​ണ്ടാ​കി​ല്ലാ​യി​രു​ന്നെ​ന്നു വേ​ണം ക​രു​താ​ൻ.
സ​ഹ​ജീ​വി​ക​ൾ റോ​ഡി​ൽ പി​ട​യു​ന്ന​തു ക​ണ്ടി​ട്ടും കാ​ണാ​തെ പോ​കു​ന്ന​വ​രെ സ​ഹാ​യ​ത്തി​നു പ്രേ​രി​പ്പി​ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി.

അ​താ​യ​ത്, മ​നു​ഷ്യ​ത്വം വ​റ്റി​പ്പോ​കു​ന്ന ഒ​രു ത​ല​മു​റ​യെ പ​ണ​വും പ്ര​ശ​സ്തി​യും കൊ​ടു​ത്തു വി​ളി​ച്ചു​വ​രു​ത്തു​ക​യാ​ണ്. ഒ​രു പ്ര​തി​ഫ​ല​വു​മി​ല്ലാ​തെ സ്വ​ന്തം പ​ണ​വും സ​മ​യ​വും അ​ധ്വാ​ന​വും കൊ​ടു​ത്ത് ആ​പ​ത്തി​ൽപ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​വ​രാ​ണ് ന​ല്ല സ​മ​റാ​യ​ൻ. ബൈ​ബി​ളി​ലെ ആ ​ന​ല്ല സ​മ​റാ​യ​ൻ ഇ​പ്പോ​ഴു​മു​ണ്ട്. എന്നാൽ, എ​ണ്ണം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്.

യ​ഥാ​സ​മ​യം ചി​കി​ത്സ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ർ മ​രി​ക്കി​ല്ലാ​യി​രു​ന്നു എ​ന്നു വി​ല​പി​ക്കു​ന്ന​വ​രാ​ണ് ന​മ്മി​ൽ ഏ​റെ​യും. പ​ക്ഷേ, ഒ​ര​വ​സ​രം വ​രു​ന്പോ​ൾ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്നു മു​ഖം തി​രി​ക്കു​ന്ന​വ​രു​മാ​ണ്. യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് കേ​ന്ദ്രം ന​ല്ല സ​മ​റാ​യ​രെ ഒ​രു​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്ക​ണം.

Related posts

Leave a Comment