അ​വ​രി​ലൂ​ടെ ഇ​നി ഞ​ങ്ങ​ളു​ടെ മാ​ലാ​ഖ​ക്കു​ട്ടി ജീ​വി​ക്കും… ഞ​ങ്ങ​ളു​ടെ ഒ​രു കു​ഞ്ഞ് പോ​യ​പ്പോ​ള്‍ നാ​ല് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഭൂ​മി​യി​ല്‍ ജീ​വി​ക്കാ​ന്‍ അ​വ​സ​ര​മാ​യെ​ന്ന് ആ​ലി​ൻ ഷെ​റി​ന്‍റെ മു​ത്ത​ച്ഛ​ൻ

കു​ഞ്ഞ് ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാം വി​ട​വാ​ങ്ങി​യെ​ങ്കി​ലും ത​ങ്ങ​ള്‍​ക്ക് ഇ​നി നാ​ല് കൊ​ച്ചു​മ​ക്ക​ളാ​ണു​ള്ള​തെ​ന്ന് മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും ആ​ലി​ന്‍റെ മു​ത്ത​ച്ഛ​നു​മാ​യ റെ​ജി ശാ​മു​വേ​ൽ. അ​വ​യ​വ​ദാ​നം കു​ടും​ബം ഒ​ന്നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​ലി​ന്‍റെ മ​സ്തി​ഷ്‌​ക മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

അ​പ​ക​ട​ത്തേ തു​ട​ര്‍​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ലി​ന്‍ തി​രി​കെ​വ​രു​മെ​ന്ന പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​വ​യ​വ​ദാ​ന​ത്തി​ന് കു​ടും​ബം ത​യാ​റാ​യ​ത് ഇ​തോ​ടെ​യാ​ണ്. മ​ക​ന്‍ അ​രു​ണും ഭാ​ര്യ ഷെ​റി​നും ത​ങ്ങ​ളു​ടെ താ​ത്പ​ര്യം അ​റി​യി​ച്ചു.

താ​നും പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി​യെ​ന്ന് റെ​ജി ശാ​മു​വേ​ല്‍ പ​റ​ഞ്ഞു. ഞ​ങ്ങ​ളു​ടെ ഒ​രു കു​ഞ്ഞ് പോ​യ​പ്പോ​ള്‍ നാ​ല് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഭൂ​മി​യി​ല്‍ ജീ​വി​ക്കാ​ന്‍ അ​വ​സ​ര​മാ​യ​ല്ലോ​യെ​ന്ന് റെ​ജി സ​മാ​ധാ​ന​പ്പെ​ടു​ന്നു. മ​ല്ല​പ്പ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം അ​ക്ഷ​യ കേ​ന്ദ്രം ന​ട​ത്തി​വ​രി​ക​യാ​ണ് റെ​ജി.

Related posts

Leave a Comment