ഏറ്റുമാനൂർ: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ 70 വയസ് തികഞ്ഞ എല്ലാ യാത്രക്കാർക്കും 50 ശതമാനം ഇളവ് അനുവദിക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എംഎൽഎ.ഏറ്റുമാനൂരിൽ കേരള സീനിയർ ലീഡേഴ്സ് ഫോറം സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കേരള സീനിയർ ലീഡേഴ്സ് ഫോറം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം രമേശ് ചെന്നിത്തലക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമ്മാനിച്ചു. സമ്മാനത്തുകയായ 25,000 രൂപ സീനിയർ ലീഡേഴ്സ് ഫോറത്തിന്റെ വരുംകാല പ്രവർത്തനത്തിനായി അദ്ദേഹം തിരിച്ചുനൽകി.
സംസ്ഥാന പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ചു. മാക്ട ചെയർമാനും സംവിധായകനുമായ ജോഷി മാത്യുവിനെയും സമ്മേളനത്തിൽ ആദരിച്ചു. മോൻസ് ജോസഫ് എംഎൽഎ, കെ.സി. ജോസഫ്, ജി. രാമൻ നായർ, ഡോ. ജോർജ് ചാക്കച്ചേരി, കവിയൂർ ബാബു, അമ്പിളി എൻ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
