ഇ​ന്ത്യ​യി​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി​ക്ക് വ​ന്നാ​ലും പ്ര​ശ്ന​മി​ല്ല, ജ​ർ​മ​നി​യി​ൽ അ​വ​ധി ദി​വ​സം മെ​യി​ൽ അ​യ​ച്ചാ​ൽ പോ​ലും ചീ​ത്ത കേ​ൾ​ക്കു​മെ​ന്ന് യു​വാ​വ്; വ​ഴ​ക്കി​നു കാ​ര​ണ​മെന്തെന്ന് പോസ്റ്റ്

ഒ​രേ ക​ന്പ​നി​യി​ൽ ഇ​ന്ത്യ​യി​ലും ജ​ർ​മ​നി​യി​ലും ജോ​ലി ചെ​യ്ത യു​വാ​വി​ന്‍റെ പോ​സ്റ്റ് ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ശ​ന്പ​ളം കൊ​ണ്ടും ജീ​വി​ത സാ​ഹ​ച​ര്യം കൊ​ണ്ടും ഇ​ന്ത്യ​യി​ലേ​ക്കാ​ൾ കൂ​ടു​ത​ൽ ന​ല്ല​ത് വി​ദേ​ശ​ത്ത് ആ​ണെ​ന്നാ​ണ് യു​വാ​വ് പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ ജോ​ലി ചെ​യ്ത​പ്പോ​ൾ ഇ​വി​ടു​ത്തെ ത​ന്‍റെ ബോ​സ് 24 മ​ണി​ക്കൂ​റും ജോ​ലി ചെ​യ്താ​ൽ പോ​ലും ഇ​ഷ്ട​പ്പെ​ടു​മാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ജോ​ലി​യി​ൽ എ​ന്തെ​ങ്കി​ലും പെ​ൻ​ഡിം​ഗ് ഉ​ണ്ടെ​ങ്കി​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വ​ന്നാ​ലും പ്ര​ശ്നം ഇ​ല്ലെ​ന്നാ​ണ് യു​വാ​വ് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ഇ​തേ ക​ന്പ​നി​യി​ൽ ജ​ർ​മ​നി​യി​ൽ ജോ​ലി ചെ​യ്ത​പ്പോ​ൾ നേ​രി​ട്ട അ​വ​സ്ഥ​യെ​ക്കു​റി​ച്ച് യു​വാ​വ് പ​റ​ഞ്ഞ​ത് കേ​ട്ട് എ​ല്ലാ​വ​രും ഞെ​ട്ടി​പ്പോ​യി. ത​നി​ക്ക് വ​ന്ന ഒ​രു മെ​യി​ലി​ന് അ​വ​ധി ദി​വ​സം മ​റു​പ​ടി കൊ​ടു​ത്ത​തി​ന് ത​ന്‍റെ മാ​നേ​ജ​ർ ത​ന്നെ ശ​കാ​രി​ച്ചു എ​ന്ന് യു​വാ​വ് പ​റ​ഞ്ഞു. അ​വ​ധി എ​ന്നാ​ൽ ജോ​ലി ചെ​യ്യ​ൽ അ​ല്ല അ​ത് മ​റ്റ് എ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്ക് എ​ന്നാ​ണ് ത​ന്‍റെ മാ​നേ​ജ​ർ ത​ന്നോ​ട് പ​റ​ഞ്ഞ​തെ​ന്നാ​ണ് യു​വാ​വ് പ​റ​ഞ്ഞ​ത്.

യു​വാ​വി​ന്‍റെ പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​റ്റ് രാ​ജ്യ​ക്കാ​ർ കൊ​ടു​ക്കു​ന്ന ബ​ഹു​മാ​നം ഇ​ന്ത്യ​യി​ലെ​പ്പോ​ലെ അ​ല്ല എ​ന്നാ​ണ് മി​ക്ക​വ​രും പ​റ​ഞ്ഞ​ത്. എ​ന്താ​യാ​ലും യു​വാ​വി​നോ​ട് ജ​ർ​മ​നി ക​ന്പ​നി​യി​ൽ​ത്ത​ന്നെ തു​ട​ർ​ന്നോ​ളൂ എ​ന്നും ചി​ല​ർ പ​റ​ഞ്ഞു.

Related posts

Leave a Comment