ആ​ക്ഷ​നും ക​ട്ടും പോ​ലീ​സ് പ​റ​യും… യു​വ​ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ഞ്ജി​ത്തി​ന് ജാ​മ്യ​മി​ല്ല; പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട് കോ​ട​തി; കാ​ര​വാ​നി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും

കൊ​ച്ചി: യു​വ​ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.​ എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് തി​ങ്ക​ളാ​ഴ്ച വ​രെ​ ക​സ്റ്റ​ഡി​യി​ൽ വി​ട്ടത്.

ര​ഞ്ജി​ത്ത് ന​ട​ത്തി​യ​ത് ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. ര​ഞ്ജി​ത്തി​ന്‍റെ ന​ട്ടെ​ല്ലി​ന് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ക​ര​ൾ മാ​റ്റി​വെ​ക്ക​ലി​ന് വി​ധേ​യ​നാ​യ ആ​ളാ​ണെ​ന്നു​മാ​യി​രു​ന്നു ര​ഞ്ജി​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച ര​ഞ്ജി​ത്തി​നെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ന്നു എ​ന്ന് പ​റ​യു​ന്ന കാ​ര​വ​നി​ൽ എ​ത്തി​ച്ച​ട​ക്കം തെ​ളി​വെ​ടു​ക്കും. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ ലൊ​ക്കേ​ഷ​നി​ൽ വെ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് യു​വ​ന​ടി​യു​ടെ പ​രാ​തി.

ര​ഞ്ജി​ത്തി​നെ കാ​ണാ​ൻ കാ​ര​വാ​നി​ൽ ക​യ​റി​യ​പ്പോ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ടു​ക്കി എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തൊ​ടു​പു​ഴ​യി​ൽ വെ​ച്ച് കാ​ർ ത​ട​ഞ്ഞാ​ണ് ര​ഞ്ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Related posts

Leave a Comment