പാ​ച​ക വാ​ത​ക ക്ഷാ​മം, തൊ​ഴി​ലാ​ളി അ​ഭാ​വം: ഹോ​ട്ട​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ

പ​ത്ത​നം​തി​ട്ട: പാ​ച​ക വാ​ത​ക ക്ഷാ​മ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വ​വും കാ​ര​ണം ഹോ​ട്ട​ൽ മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ.പാ​ച​ക​ത്തി​ന് അ​നി​വാ​ര്യ​മാ​യ എ​ൽ​പി​ജി ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തി​നു ല​ഭ്യ​മ​ല്ല. ഇ​തോ​ടെ വി​റ​ക് ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ച​കം പ​ല​യി​ട​ത്തും പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും വി​ജ​യ​ക​ര​മാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന, തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വം എ​ന്നി​വ​യും മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ വോ​ട്ടെ​ടു​പ്പി​നാ​യി ഒ​ന്നി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​യ​തോ​ടെ പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​യി. പാ​ച​ക രം​ഗ​ത്തു വി​ദ​ഗ്ധ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വം ഹോ​ട്ട​ലു​ക​ൾ നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി.ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി പാ​ച​ക വാ​ത​ക വി​ത​ര​ണ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ത​ട​സ​ങ്ങ​ൾ കാ​ര​ണം പ​ല ഹോ​ട്ട​ലു​ക​ൾ​ക്കും ദി​വ​സേ​ന പ്ര​വ​ർ​ത്ത​നം തു​ട​രാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ചി​ല ഹോ​ട്ട​ലു​ക​ൾ സ​മ​യ​പ​രി​ധി കു​റ​ച്ച് പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ, മ​റ്റു​ചി​ല​ർ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്.

അ​തേ​സ​മ​യം, പ​രി​ച​യ​സ​മ്പ​ന്ന​രാ​യ തൊ​ഴി​ലാ​ളി​ക​ളെ ല​ഭ്യ​മാ​ക്കാ​നാ​കാ​ത്ത​ത് പ്ര​ശ്നം ഇ​ര​ട്ടി​യാ​ക്കു​ക​യാ​ണ്. ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ജോ​ലി കു​റ​യു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ത്തി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രും മ​റ്റു തൊ​ഴി​ലു​ക​ളി​ലേ​ക്ക് തി​രി​ഞ്ഞു.
ഇ​ത്ത​രം ഇ​ര​ട്ട പ്ര​തി​സ​ന്ധി മൂ​ലം ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ ക​ടു​ത്ത സാ​മ്പ​ത്തി​ക ന​ഷ്ടം നേ​രി​ടു​ക​യാ​ണ്. ചി​ല​ർ​ക്ക് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​നും ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം ന​ൽ​കാ​നും പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സ​ർ​ക്കാ​രി​നു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

പാ​ച​ക​വാ​ത​ക വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ ഉ​റ​പ്പാ​ക്കു​ക​യും തൊ​ഴി​ലാ​ളി ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് സ​ത്വ​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ൽ മേ​ഖ​ല പൂ​ർ​ണ ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും ഇ​തി​ന്‍റെ ആ​ഘാ​തം സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ഭ​ക്ഷ​ണ ല​ഭ്യ​ത​ക്കും വി​ല വ​ർ​ധ​ന​യ്ക്കും കാ​ര​ണ​മാ​കു​മെ​ന്നും കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​പാ​ച​ക വാ​ത​ക ക്ഷാ​മം, തൊ​ഴി​ലാ​ളി അ​ഭാ​വം: ഹോ​ട്ട​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽസോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment