അ​മേ​രി​ക്ക വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടി​യ​ത് വെ​റു​തെ​യ​ല്ല; ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ ഭ​യ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ​യും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്തി​ന്‍റെ​യും ഇ​റേ​നി​യ​ൻ സൈ​നി​ക ശേ​ഷി സം​ബ​ന്ധി​ച്ച അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ത​ള്ളി യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ്.

ഇ​റേ​നി​യ​ൻ സൈ​നി​ക ശേ​ഷി ദു​ർ​ബ​ല​മാ​യെ​ന്ന് ട്രം​പ് ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. യു​എ​സ് പ്ര​തി​രോ​ധ ആ​സ്ഥാ​ന​മാ​യ പെ​ന്‍റ​ഗ​ണി​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.

ഇ​റേ​നി​യ​ൻ സൈ​നി​ക ശേ​ഷി ത​ക​ർ​ത്തെ​ന്നും, ഇ​നി ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രാ​നാ​കാ​ത്ത വി​ധം ഇ​റേ​നി​യ​ൻ സാ​യു​ധ​സേ​ന ദു​ർ​ബ​ല​മാ​യെ​ന്നും ട്രം​പ് തു​ട​രെ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ആ​യി​ര​ക്ക​ണ​ക്കി​ന് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​ൾ​പ്പെ​ടെ ഇ​റേ​നി​യ​ൻ സൈ​നി​ക ശേ​ഷി ശ​ക്ത​മാ​ണെ​ന്ന് ആ​യി​രു​ന്നു ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ട്രം​പ് വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടി​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​തേ​സ​മ​യം സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടി​യ​തെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ വാ​ദം. വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടാ​ൻ ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഇ​റാ​നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​മേ​രി​ക്ക​യു​ടെ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും ഏ​ത് ഭീ​ഷ​ണി​ക​ൾ​ക്കും ശ​ത്രു​താ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ​ക്കും പ്ര​തി​ക​രി​ക്കാ​ൻ ത​ങ്ങ​ൾ ത​യാ​റാ​ണെ​ന്നും ഇ​റാ​ൻ അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment