സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കാം

ക​ത്തു​ന്ന വേ​ന​ൽ​ച്ചൂ​ടി​ൽ സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് മി​ക്ക ജി​ല്ല​ക​ളി​ലും മൂ​ന്ന്-​നാ​ല് ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ ചൂ​ട് കൂ​ടു​താ​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഉ​ഷ്ണ​ത​രം​ഗ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ഏ​വ​രും ശ്ര​ദ്ധ​പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്.

ശ​ക്ത​മാ​യ വെ​യി​ലേ റ്റാ​ൽ ശ​രീ​ര​ത്തി​ന്‍റെ താ​പ​നി​ല​യു​ടെ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കാ​തെ വ​രി​ക​യും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യും. ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, ഹൃ​ദ​യ​മി​ടി​പ്പ് വ​ർ​ധി​ക്കു​ക, ച​ർ​മ​ത്തി​ലെ നി​റം വ്യ​ത്യാ​സം, ഓ​ക്കാ​നം, ഛർ​ദി, ബോ​ധ​ക്ഷ​യം തു​ട​ങ്ങി​യ​വ ല​ക്ഷ​ണ​ങ്ങ​ളാ​കാം. ചി​ല​രി​ൽ ശ​രീ​രം ചു​വ​ന്നു ത​ടി​ച്ചു വ​രും.

വെ​ള്ളം നി​റ​ഞ്ഞ് കു​മി​ള​ക​ൾ പോ​ലെ വ​ന്ന് തൊ​ലി പൊ​ളി​ഞ്ഞു​പോ​കു​ന്ന​തി​നും സാ​ധ്യ​ത​യു​ണ്ട്. സൂ​ര്യാ​ഘാ​തം ശ​രീ​ര​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ഇ​ങ്ങ​നെ ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം തേ​ട​ണം. രോ​ഗി​യെ ത​ണ​ലു​ള്ള സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ക, ത​ണു​ത്ത വെ​ള്ളം കു​ടി​ക്കാ​ൻ ന​ൽ​കു​ക തു​ട​ങ്ങി​യ പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക​ളും ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണം.

സൂ​ര്യ​ര​ശ്മി​ക​ൾ പ​തി​ച്ചാ​ൽ മ​റ്റ് പ്ര​ശ്ന​ങ്ങ​ളും
വേ​ന​ൽ​ക്കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന മ​റ്റൊ​രു പ്ര​ശ്ന​മാ​ണ് അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​യോ​ടു​ള്ള അ​ല​ർ​ജി അ​ഥ​വാ പോ​ളി​മോ​റ​സ് ലൈ​റ്റ് ഇ​റ​പ്ഷ​ൻ. പു​റ​ത്തു​നി​ന്നു​ള്ള ക​ന​ത്ത വെ​യി​ൽ ഏ​റ്റ​വ​രി​ൽ കു​റ​ച്ചു സ​മ​യ​ത്തി​ന​കം ചൊ​റി​ച്ചി​ലോ​ടു​കൂ​ടി​യ ചു​വ​ന്ന ത​ടി​പ്പു​ക​ളോ കു​രു​ക്ക​ളോ കാ​ണ​പ്പെ​ടും. ഇ​ത് നേ​രി​ട്ടു​ള്ള സൂ​ര്യ​പ്ര​കാ​ശം ഏ​റ്റ​വ​രി​ൽ മാ​ത്ര​മ​ല്ല ജ​നാ​ല​ക​ളി​ൽ​കൂ​ടി ശ​ക്ത​മാ​യ സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന ആ​ളു​ക​ളി​ലും കാ​ണ​പ്പെ​ടാ​റു​ണ്ട്.

പോ​ളി​മോ​റ​സ് ലൈ​റ്റ് ഇ​റ​പ്ഷ​ൻ വ​രാ​തി​രി​ക്കാ​ൻ ശ​രീ​രം പൂ​ർ​ണ​മാ​യി മൂ​ടു​ന്ന കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം. കൂ​ടു​ത​ലാ​യി ചൊ​റി​ച്ചി​ലും അ​സ്വ​സ്ഥ​ത​ക​ളും വ​ന്നു ക​ഴി​ഞ്ഞാ​ൽ ഓ​യി​ന്‍റ്മെ​ന്‍റു​ക​ളോ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​രു​ന്നു​ക​ളോ ക​ഴി​ക്ക​ണം. സൂ​ര്യ​ര​ശ്മി​ക​ൾ ഏ​ൽ​ക്കു​ന്ന​തു മൂ​ലം ടാ​നിം​ഗ് ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. പു​റ​ത്തു​നി​ന്നു സൂ​ര്യ​പ്ര​കാ​ശം ഏ​റ്റ് ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​നു​ള്ളി​ൽ ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ക​റു​ത്ത നി​റ​ത്തി​ലു​ള്ള ക​രു​വാ​ളി​പ്പ് ആ​ണ് ടാ​നിം​ഗ്.

ഇ​ത് വ​രാ​തി​രി​ക്കാ​ൻ മി​ക​ച്ച സ​ൺ​സ്ക്രീ​ൻ ഉ​പ​യോ​ഗി​ക്കു​ക​യോ ശ​രീ​രം പൂ​ർ​ണ​മാ​യി ക​വ​ർ ചെ​യ്യു​ന്ന വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക​യോ വേ​ണം. ടാ​നിം​ഗ് വ​ന്നു​ക​ഴി​ഞ്ഞാ​ൽ ചി​ല​ർ​ക്ക് ത​നി​യെ മാ​റും. ഇ​ങ്ങ​നെ മാ​റി​യി​ല്ലെ​ങ്കി​ൽ വൈ​ദ്യ​സ​ഹാ​യം തേ​ടി ഡി-​ടാ​ൻ ക്രീ​മു​ക​ൾ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങ​ണം. ക്രീ​മു​ക​ൾ, സ​ൺ​സ്ക്രീ​ൻ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച ശേ​ഷ​വും ടാ​നിം​ഗ് മാ​റി​യി​ല്ലെ​ങ്കി​ൽ കെ​മി​ക്ക​ൽ പീ​ലിം​ഗ് എ​ന്ന ലേ​സ​ർ ചി​കി​ത്സാ​മാ​ർ​ഗ​ത്തി​ലൂ​ടെ ടാ​നിം​ഗ് കു​റ​യ്ക്കാ​വു​ന്ന​താ​ണ്.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ
സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ വെ​യി​ൽ​കൊ​ണ്ട് വി​വി​ധ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രും പു​റ​ത്തു പോ​കു​ന്ന​വ​രും അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ ശ​രീ​ര​ത്തി​ൽ നേ​രി​ട്ട് ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ശ​രീ​രം ക​വ​ർ ചെ​യ്തു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കു​ട ഉ​പ​യോ​ഗി​ക്കു​ക, ത​ല​യി​ൽ തൊ​പ്പി ധ​രി​ക്കു​ക, സ​ൺ​ഗ്ലാ​സ് ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ​യും ശീ​ല​മാ​ക്ക​ണം. അ​യ​വു​ള്ള കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ളാ​ണ് വേ​ന​ൽ​ക്കാ​ല​ത്ത് അ​നു​യോ​ജ്യം.

ശ​രീ​ര​ത്തി​നു ഹാ​നി​ക​ര​മാ​യ അ​ൾ​ട്രാ​വ​യ​ല​റ്റ് റേ​ഡി​യേ​ഷ​നി​ൽ​നി​ന്നു സം​ര​ക്ഷ​ണം ല​ഭി​ക്കാ​ൻ സ​ൺ​സ്ക്രീ​ൻ ഉ​പ​യോ​ഗി​ക്കാം. കു​ട്ടി​ക​ളി​ലും സ​ൺ​സ്ക്രീ​ൻ ഉ​പ​യോ​ഗി​ക്ക​ണം. സ​ൺ​സ്ക്രീ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ മൂ​ന്നു-​നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ൽ വീ​ണ്ടും മാ​റി ഉ​പ​യോ​ഗി​ക്ക​ണം. മി​നി​മം എ​സ്പി​എ​ഫ് 30 ഉ​ള്ള സ​ൺ​സ്ക്രീ​നാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

പു​റ​ത്തു പോ​കു​ന്ന​തി​ന്‍റെ 20 മി​നി​റ്റ് മു​മ്പെ​ങ്കി​ലും ശ​രീ​ര​ത്തി​ൽ വെ​യി​ൽ ഏ​ൽ​ക്കു​ന്ന എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും സ​ൺ​സ്ക്രീ​ൻ ഉ​പ​യോ​ഗി​ക്ക​ണം. ക​ന​ത്ത വേ​ന​ലി​ൽ ശ​രീ​ര​ത്തി​ൽ ജ​ലാം​ശം വേ​ഗ​ത്തി​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്ന​തി​നാ​ൽ ആ​വ​ശ്യ​ത്തി​നു വെ​ള്ളം കു​ടി​ക്കു​ക​യും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും സാ​ല​ഡു​ക​ളും ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും വേ​ണം.

ഡോ. ​എം.​ആ​ർ. ര​ശ്മി
(ഡെ​ർ​മ​റ്റോ​ള​ജി & കോ​സ്മ​റ്റോ​ള​ജി വി​ഭാ​ഗം, മാ​ർ സ്ലീ​വാ
മെ​ഡി​സി​റ്റി പാ​ലാ)

Related posts

Leave a Comment