തു​ടി​ക്കു​ന്ന ജീ​വ​ന് മു​ന്നി​ൽ പ​ക​ച്ച് നി​ന്നി​ല്ല; മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട ന​വ​ജാ​ത ശി​ശു​വി​ന് പു​ന​ർ​ജ​ന്മം; ര​ക്ഷ​ക​രാ​യ​ത് സ്കൂ​ൾ കു​ട്ടി​ക​ൾ; കേ​സെ​ടു​ത്ത് പോ​ലീ​സ്

ഷി​ല്ലോം​ഗ്: മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട ന​വ​ജാ​ത ശി​ശു​വി​നെ ര​ക്ഷി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. മേ​ഘാ​ല​യ​യി​ൽ റി-​ഭോ​യ് ജി​ല്ല​യി​ൽ മ​ഹാ​തി പ്ര​ദേ​ശ​ത്താ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം.

ചെ​റി​യ കു​ഴി ക​ണ്ട് അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ കു​ട്ടി​ക​ൾ മ​ണ്ണ് മാ​റ്റി​യ​പ്പോ​ഴാ​ണ് കു​ഞ്ഞി​നെ ക​ണ്ട​ത്. ആ​ദ്യം എ​ല്ലാ​വ​രും പ​ക​ച്ച് നി​ന്നെ​ങ്കി​ലും കു​ഞ്ഞി​നെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള മ​ഹാ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു. ഡോ​ക്ട​ർ​മാ​ർ കു​ട്ടി​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി. കു​ഞ്ഞ് നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ്.

സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി കു​ട്ടി​യെ ര​ക്ഷി​ച്ച സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്. അ​തേ​സ​മ​യം, ഈ ​സം​ഭ​വം പ്ര​ദേ​ശ​ത്ത് വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment