വ്യാ​ജ വ​ക്കാ​ല​ത്തു​ണ്ടാ​ക്കി അ​ഭി​ഭാ​ഷ​ക​നെ ച​തി​ച്ചെ​ന്ന പ​രാ​തി; പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

പ​യ്യ​ന്നൂ​ര്‍: വി​ധി​പ​റ​യാ​നാ​യി മാ​റ്റി​വ​ച്ച കേ​സി​ല്‍ അ​തു​വ​രെ കേ​സു​വാ​ദി​ച്ച അ​ഭി​ഭാ​ഷ​ക​നെ ഒ​ഴി​വാ​ക്കാ​ന്‍ വ്യാ​ജ വ​ക്കാ​ല​ത്തു​ണ്ടാ​ക്കു​ക​യും ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തു​ക​യും ചെ​യ്ത് ച​തി​ച്ച​താ​യു​ള്ള അ​ഭി​ഭാ​ഷ​ക​ന്‍റെ പ​രാ​തി​യി​ല്‍ കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.പ​യ്യ​ന്നൂ​ര്‍ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​മോ​ദ് ഉ​ദി​നൂ​ക്കാ​ര​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് എ​ടാ​ട്ട് പ​റ​മ്പ​ത്ത് എ​സ്എ​ന്‍ സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ അ​ഭി​ഭാ​ഷ​ക​ന്‍ ര​തീ​ഷ്‌​കു​മാ​ര്‍, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ര​വീ​ന്ദ്ര​ന്‍, മാ​താ​വ് ദീ​പ എ​ന്നി​വ​ര്‍​ക്കെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​ച്ഛ​നും അ​മ്മ​യും അ​ഭി​ഭാ​ഷ​ക​നാ​യ മ​ക​നും പ്ര​തി​ക​ളാ​യു​ള്ള 2015 മു​ത​ല്‍ പ​യ്യ​ന്നൂ​ര്‍ മു​നി​സി​ഫ് കോ​ട​തി​യി​ല്‍ ന​ട​ന്നു​വ​രു​ന്ന കേ​സ് വാ​ദ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി വി​ധി പ​റ​യാ​നാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്ന അ​ഡ്വ. പ്ര​മോ​ദി​ന് കേ​സി​ന്‍റെ വി​ധി വ​ന്ന​ശേ​ഷം ഫീ​സ് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​തി​നാ​ല്‍ ഫീ​സി​ന​ത്തി​ല്‍ ഒ​ന്നും ന​ല്‍​കി​യി​രു​ന്നി​ല്ല.

ഇ​തി​നി​ട​യി​ലാ​ണ് വി​ധി​പ​റ​യാ​നാ​യി​വ​ച്ച കേ​സി​ല്‍ പ്ര​തി​ക​ള്‍ അ​ഡ്വ. പ്ര​മോ​ദി​ന്‍റെ വ​ക്കാ​ല​ത്ത് ഒ​ഴി​വാ​ക്കി പു​തി​യ വ​ക്കാ​ല​ത്ത് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.മ​ഹാ​രാ​ഷ്‌​ട്ര​യി​ലേ​യും കാ​ഞ്ഞ​ങ്ങാ​ട്ടേ​യും ര​ണ്ട് അ​ഭി​ഷാ​ഷ​ക​രെ വ​ക്കാ​ല​ത്തേ​ല്‍​പ്പി​ച്ച​താ​യു​ള്ള രേ​ഖ​യി​ല്‍ അ​ഭി​ഭാ​ഷ​ക​രു​ടെ അ​ഡ്ര​സ് എ​ടാ​ട്ടു​ള്ള​താ​യി​രു​ന്നു.

കൂ​ടാ​തെ, വ​ക്കാ​ല​ത്ത് ഒ​ഴി​യു​ന്ന​തി​ന് സ​മ്മ​ത​മാ​ണെ​ന്ന അ​ഡ്വ. പ്ര​മോ​ദി​ന്‍റെ അ​നു​മ​തി​പ​ത്ര​ത്തി​ല്‍ വ്യാ​ജ ഒ​പ്പാ​ണു​ള്ള​തെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ അ​ഡ്വ. പ്ര​മോ​ദ് ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യ​തി​നും വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യ​തി​നു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment